ഹൃദയംകൊണ്ട് സംസാരിക്കുന്ന ആൾ: റോഷി അഗസ്റ്റിൻ

Published on

സഭയുടെ അംഗമെന്ന നിലയിൽ പുത്രന് യോജിച്ച വികാരവായ്പ്പോടെയാണ് ഞാൻ ഇവിടെ നില്ക്കുന്നത്. പിതാവിന്റെ നിയമനപ്രഖ്യാപനം സഭാകാര്യാലയത്തിൽ നടക്കുന്ന വേദിയിൽ പ്രഖ്യാപിക്കപ്പെട്ട് കഴിഞ്ഞ അവസരത്തിൽ സാക്ഷിയാകാനും പിതാവിനെ അഭിനന്ദിക്കാനും എനിക്ക് ലഭിച്ച അവസരം ജീവിതത്തിലെ അവിസ്മരണീയമായിരുന്നു.

ജീവിതത്തിലെ പ്രധാനപ്പെട്ട പല സംഭവങ്ങളും വിശ്വാസത്തിന്റെയും വിശ്വാസതീക്ഷ്ണതയുടെയും മൂർത്തീഭാവങ്ങളാണ്. ക്രൈസ്തവനെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ടതുമാണ്. 

നമ്മുടെ സഭയിൽ നേതൃത്വശുശ്രൂഷ നിർവഹിക്കുന്ന ആളെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിനുണ്ടായിരിക്കേണ്ട യോഗ്യതകളെക്കുറിച്ച് ബൈബിളിൽ പ്രതിപാദിക്കുന്നുണ്ട്. വിശുദ്ധ പൗലോസ് ശ്ലീഹാ തിമോത്തിയോസിന് എഴുതിയ ഒന്നാ ംലേഖനത്തിൽ പറയുന്ന കാര്യങ്ങളെടുത്ത് അപഗ്രഥിച്ചാൽ അഭിവന്ദ്യ റാഫേൽ പിതാവിന്റെ വ്യക്തിത്വവുമായി അവ ചേർന്നുനില്ക്കുന്നതായി കാണാൻ കഴിയും.

അദ്ദേഹം വിവേകിയാണ്, അച്ചടക്കമുള്ള പുത്രനാണ്, ഏവർക്കും സ്വീകാര്യനും ഏതൊരാളെയും സ്വീകരിക്കുന്നവനുമാണ്. യോഗ്യനായ പ്രബോധകനാണ്. റാഫേൽ പിതാവിനെക്കുറിച്ച് ഏതൊരാളും പറയുന്നത് അദ്ദേഹം ഹൃദയം കൊണ്ട് സംസാരിക്കുന്ന വ്യക്തിയാണെന്നാണ്. 

ഹൃദയത്തിന്റെ നിറവിൽ നിന്ന് അധരം സംസാരിക്കുന്നുവെന്നാണല്ലോ ദൈവവചനം. ആ നിലയ്ക്ക് നമ്മുടെ സഭയെയും പൊതുസമൂഹത്തെയും നയിക്കാൻ കാലഘട്ടത്തിന് അനുയോജ്യമായ നേതൃത്വം നല്കാൻ അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്.

Latest Updates

POPULAR Views

FEATUERD Views

സീറോമലബാർസഭയുടെ മുഴുവൻ ആദരവ്: ശർമ്മിള മേരി ജോസഫ് ഐഎഎസ്

അഭിവന്ദ്യ റാഫേൽ തട്ടിൽ പിതാവിന് ലൂർദ്ദ് പള്ളിയിൽ സ്വീകരണം നല്കുമ്പോൾ അത്...

ചരിത്രത്തെയും വർത്തമാനത്തെയും ബന്ധിപ്പിക്കുന്നകണ്ണിയാകാനുള്ള നിയോഗം: മുഖ്യമന്ത്രി

പ്രാചീനകാലം മുതല്ക്കേ ലോകത്തിന്റെ പലഭാഗങ്ങളിലുള്ള ജനവിഭാഗങ്ങളുമായി വാണിജ്യബന്ധത്തിലേർപ്പെട്ട് അതുവഴിയായി വിവിധ ഭാഷകളെയും...

വിട്ടുപിരിയാനാവാത്ത സൗഹൃദം നല്കുന്ന വ്യക്തി:  വി. വാസവൻ

തട്ടിൽ പിതാവിനെ വളരെ നേരത്തെ മുതൽ പരിചയമുണ്ട്. വശ്യമനോഹരമായ  പെരുമാറ്റം, ലാളിത്യമാർന്ന...

ക്രൈസ്തവമിഷനറിമാരുടെ സേവനങ്ങളെ വിസ്മരിക്കാനാവില്ല: ശശി തരൂർ

പിതാക്കന്മാരുടെ ജോലി ജനങ്ങളെ ദൈവത്തിലേക്ക് അടുപ്പിക്കുക, ദൈവസന്ദേശം അവർക്ക് കൊടുക്കുക എന്നെല്ലാമാണ്....

ജോൺ പോൾ ഒന്നാമൻ മാർപാപ്പയുടെ ഓർമ്മഉണർത്തുന്ന തട്ടിൽ പിതാവ്: വി.ഡി സതീശൻ

അഭിവന്ദ്യ തട്ടിൽപിതാവിനെ കാണുമ്പോഴെല്ലാം എനിക്കോർമ്മ വരുന്നത് ജോൺ പോൾ ഒന്നാമൻ മാർപാപ്പയെയാണ്....

പൗലോസ് ശ്ലീഹായെപോലെ: ബിഷപ് മാർ തോമസ് തറയിൽ

വിശുദ്ധ പത്രോസ് സഭയുടെ അജപാലകനാകുന്നതിന് മുമ്പ് കർത്താവ് വിശുദ്ധ പത്രോസിനോട് ചോദിച്ച...

കത്തോലിക്കാ വിശ്വാസത്തിൽ വെള്ളം ചേർക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല: ആർച്ചുബിഷപ് മാർ ജോസഫ് പെരുന്തോട്ടം

ആഗോളവ്യാപകമായി ചിതറിപ്പാർക്കുന്ന സീറോ മലബാർ വിശ്വാസികളെ ഒരുമിച്ചുചേർത്തു നയിക്കുവാൻ, അവരെ പഠിപ്പിക്കുവാൻ,...

കരിസ്മാറ്റിക് ചൈതന്യം കരുത്തായുള്ള ഇടയൻ: ആർച്ചുബിഷപ് ഡോ. തോമസ് ജെ നെറ്റോ

സഭാസംവിധാനത്തിൽ നേതൃത്വം വഹിക്കുന്നവരെ ഇടയന്മാർ എന്നാണ് വിളിക്കുന്നത്. തിരഞ്ഞെടുപ്പിലൂടെയോ നിയമനത്തിലൂടെയോ ആണ്...

ദൈവകരം പ്രവർത്തിച്ചപ്പോൾ: ഔഗിൻ മാർ കുര്യാക്കോസ്

ദൈവത്തിന്റെ കരം എങ്ങനെ പ്രവർത്തിക്കുന്നുവെന്നതിന്റെ ഉദാഹരണമാണ് മേജർ ആർച്ച് ബിഷപ്പായുള്ള മാർ...

ദൈവം നല്കിയ മറുപടി: ബിഷപ് അലക്സ് വടക്കുംതല

ഹൃദയത്തിലെന്നും യുവത്വവും തീക്ഷണതയും കാത്തുസൂക്ഷിക്കുന്ന വ്യക്തിയാണ് മേജർ ആർച്ച് ബിഷപ് മാർ...

നിഷ്‌ക്കപടനായ ഇസ്രായേൽക്കാരൻ: ആർച്ചുബിഷപ് മാർ ആൻഡ്രൂസ് താഴത്ത്

കർത്താവിന്റെ അടുക്കലേക്ക് പീലിപ്പോസ് നഥാനിയേലിനെ കൊണ്ടുവന്നപ്പോൾ കർത്താവ് നഥാനിയേലിനെ നോക്കി പറഞ്ഞു...

സ്വർഗ്ഗത്തിന്റെ പദ്ധതി: കർദിനാൾ ബസേലിയോസ് മാർ ക്ലീമിസ്

സീറോ മലബാർ സഭയെന്ന പൗരസ്ത്യ സുറിയാനി കത്തോലിക്കാ സഭയുടെ തനിമയും പൈതൃകവും...