Bible

മത്തായിയുടെ സുവിശേഷം 5:39-44 വരെയുള്ള വചനങ്ങള്‍ കാലങ്ങളായി ക്രിസ്തീയധാര്‍മ്മികതയുടെ ഹൃദയഭാഗമാണ്. എന്നാല്‍ 'വലത്തു കവിളില്‍ അടിക്കുന്നവന് മറ്റേ കവിളും കാണിച്ചുകൊടുക്കുക' എന്ന യേശുവിന്റെ ആഹ്വാനം പലപ്പോഴും നിഷ്‌ക്രിയത്വത്തിന്റെയോ (Passivtiy) ആത്മാഭിമാനം അടിയറവ്‌വെക്കുന്ന കീഴടങ്ങലിന്റെയോ ഉപദേശമായി തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട്. പക്ഷേ പ്രശസ്ത തിയോളജിയനായ...