ആധുനിക ഇന്ത്യയുടെ നിര്‍മിതിയിലും സമഗ്രമായ പുരോഗതിയിലും കത്തോലിക്കാസഭയും അതിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനകളും (NGOs) വഹിച്ച പങ്ക് ചരിത്രത്തില്‍ സുവര്‍ണ്ണാക്ഷരങ്ങളാല്‍ എഴുതപ്പെട്ടതാണ്. ക്രിസ്തുവിന്റെ സ്‌നേഹവും കരുണയും പ്രവൃത്തിപഥത്തില്‍ എത്തിക്കുക എന്ന ദൗത്യം മുന്‍നിര്‍ത്തി, പ്രതിഫലേച്ഛയില്ലാത്ത സേവനത്തിലൂടെ രാഷ്ട്ര പുനര്‍നിര്‍മ്മാണത്തില്‍ വലിയൊരു...