തോമാശ്ലീഹാ രക്തസാക്ഷിത്വം വരിച്ച ‘പെരിയമല’ അഥവാ സെന്റ് തോമസ് മൗണ്ട്  

Published on

ചെന്നൈയിലെ സെന്റ് ജോര്‍ജ് ഫോര്‍ട്ടില്‍ നിന്ന് ആറു മൈലും മൈലാപ്പൂരില്‍ നിന്ന് തെക്കുപടിഞ്ഞാറായി നാലു മൈലും അകലെ, 80 അടി ഉയരത്തിലുള്ള ഒരു ചെറിയ മലയാണ് ‘ചിന്നമല’ അഥവാ ലിറ്റില്‍ മൗണ്ട്. പോര്‍ച്ചുഗീസുകാര്‍ ഇതിനെ ‘മോന്തെ പെക്വീനോ’ എന്നും വിളിച്ചു. തോമാശ്ലീഹായുമായി ബന്ധമുള്ള ചെന്നൈയിലെ തന്നെ മൂന്ന് പ്രദേശങ്ങളില്‍ ഒന്നാണിത്. ശ്ലീഹായുടെ കാലത്ത് ഒന്നാം നൂറ്റാണ്ടില്‍ കുറ്റിച്ചെടികളും മരങ്ങളും ഉള്ള വനപ്രദേശമായിരുന്ന ഇവിടെയാണ് തോമാശ്ലീഹാ പ്രാര്‍ഥിക്കാനായി  എത്താറുണ്ടായിരുന്നത്.

തോമാശ്ലീഹായുമായി ബന്ധമുള്ള ചെന്നൈയിലെ രണ്ടാമത്തെ പ്രദേശമാണ് പെരിയമല അഥവാ സെന്റ് തോമസ് മൗണ്ട്. ഈ പ്രദേശം തോമസിന്റെ കാല്‍വരി എന്നാണ് ചരിത്രത്തില്‍ വിശേഷിപ്പിക്കപ്പെടുന്നത്. തന്റെ ഗുരുവിനെപ്പോലെ തോമസും വളരെയേറെ വേദന സഹിച്ച് രക്തം ചിന്തി മരിച്ച സ്ഥലമാണിത്. ചിന്ന മലയില്‍ നിന്ന് ഇത് വ്യത്യസ്തമാണ് എന്ന് കാണിക്കാന്‍ ഇതിനെ വലിയ മല എന്ന അര്‍ഥത്തില്‍ പെരിയ മല (തമിഴില്‍ പെരിയമലൈ) എന്നാണ് വിളിക്കുന്നത്. പോര്‍ച്ചുഗീസ് ഭാഷയില്‍ (‘മോന്തെ ഗ്രാന്‍തെ) എന്നും. ചരിത്രകാരന്മാരും ഭൂമിശാസ്ത്രജ്ഞരും ഇതിനെ വിളിക്കുന്നത് സെന്റ് തോമസ് മൗണ്ട് എന്നാണ്. അതിനു കാരണം ഈ പ്രദേശം തോമാശ്ലീഹായുമായി ഏറ്റവും കൂടുതല്‍ ബന്ധപ്പെട്ടിരിക്കുന്നു എന്നത് തന്നെയാണ്. ഈ രണ്ടു മലകളെ ചെന്നൈ പട്ടണവുമായി ബന്ധിപ്പിക്കുന്ന റോഡിനെ മൗണ്ട് റോഡ് എന്ന് വിളിക്കുന്നത് ചരിത്രത്തിലുള്ള ഈ പ്രദേശങ്ങളുടെ പ്രാധാന്യം എടുത്തു കാണിക്കുന്നു.

 തമിഴകത്തെ മസ്താനിയുടെ പട്ടാളക്കാര്‍ തോമസിനെ ചിഹ്നമലയില്‍ അന്വേഷിച്ചു വന്നപ്പോള്‍ അവിടെനിന്ന് അദ്ദേഹം രക്ഷപ്പെട്ടത് ഈ പെരിയ മലയിലേക്കാണ്. അവിടെ അദ്ദേഹം പ്രാര്‍ഥിച്ചിരുന്നപ്പോഴാണ് രാജാവിന്റെ കിങ്കരന്മാര്‍ വന്ന് കുന്തം കൊണ്ട് പുറകില്‍ നിന്ന് കുത്തിക്കൊല്ലുന്നത്. അങ്ങനെ അദ്ദേഹവും മറ്റ് അപ്പസ്‌തോലന്മാരെ പോലെ തന്റെ നാഥന് വേണ്ടി രക്തസാക്ഷിയായി. ശ്ലീഹായുടെ ശിഷ്യന്മാര്‍ അദ്ദേഹത്തിന്റെ ശരീരം അവിടെനിന്ന് എടുത്ത് താഴെ കടല്‍ത്തീരത്ത്
(Beththuma എന്ന ആദ്യവും San thome എന്ന പിന്നീടും അറിയപ്പെട്ടിരുന്ന സ്ഥലം) ഇപ്പോള്‍ ബസിലിക്ക ഇരിക്കുന്ന സ്ഥലത്ത് കൊണ്ടുപോയി സംസ്‌കരിച്ചു. തോമാ ശ്ലീഹായുടെ രക്തസാക്ഷിത്വം ക്രി. വ. 72 ലാണെന്നാണ് പ്രാദേശിക പാരമ്പര്യം.  ഈ സ്ഥലം പിന്നീട് ദൈവികമായ ശക്തി പ്രവഹിക്കുന്ന ഒരു സ്ഥലമായാണ് കരുതപ്പെട്ടിരുന്നത് എന്നും ഇവിടം സന്ദര്‍ശിക്കുന്ന ആളുകള്‍ക്ക് അത് അനുഭവപ്പെട്ടിരുന്നു എന്നും ചരിത്രത്തില്‍ കാണുന്നുണ്ട്. പേര്‍ഷ്യ, സിറിയ, അര്‍മേനിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് ആളുകള്‍ ഇവിടെ വന്നു പോയിരുന്നുവെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നുണ്ട്. സെന്റ്‌തോമസ് മൗണ്ടിന്റെ താ ഴ് വാരത്തിലുള്ള ശവക്കല്ലറകളിലുള്ള ലിഖിതങ്ങള്‍ ഇതിന് തെളിവായി നിലകൊള്ളുന്നു. തോമാശ്ലീഹായുടെ കബറിടവും അതു സ്ഥിതി ചെയ്യുന്ന സ്ഥലവും ചരിത്രത്തില്‍ അദ്വിതീയമായ സ്ഥാനം അലങ്കരിക്കുന്നു. മാത്രവുമല്ല, മൈലാപ്പൂരിലെ രക്തസാക്ഷിത്വവും കബറിടവും തോമാശ്ലീഹായുടെ ഭാരത പ്രേഷിതത്വത്തിന് ഏറ്റവും വലിയ തെളിവാണ്. മായിച്ചു കളയാനോ നിഷേധിക്കാനോ ആവാത്ത  ശക്തമായ, ശാശ്വതമായ തെളിവാണിത്. തോമാശ്ലീഹായുടെ ഭാരതപ്രേക്ഷിതത്വത്തിന് മറ്റൊരു തെളിവ് അന്വേഷിച്ച് പോകേണ്ട ആവശ്യമില്ല എന്ന് ചില വിദേശ ചരിത്രകാരന്മാര്‍ വാദിക്കുന്നത് രക്തസാക്ഷിത്വത്തിനും കബറിടത്തിനും അത്ര ആധികാരികമായ സ്ഥാനമുണ്ടെന്ന് സമര്‍ത്ഥിക്കാനാണ്.

 റവ. ഫാ. ജയിംസ് പുലിയുറുമ്പില്‍

Latest Updates

POPULAR Views

FEATUERD Views

ശിഷ്യര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുന്ന തോമാശ്ലീഹാ

മൂന്നാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ എഴുതപ്പെട്ട 'തോമായുടെ നടപടികള്‍' എന്ന ഗ്രന്ഥം തോമാശ്ലീഹായുടെ...

ചെന്നൈ പട്ടണത്തിന്റെ മാര്‍ത്തോമ പാരമ്പര്യം

ചെന്നൈ അഥവാ പഴയ മദ്രാസ്പട്ടണത്തിന്റെ ഒരു ഭാഗമാണ് അതിന്റെ നാല് മൈല്‍...

മൈലാപ്പൂര്‍: മാര്‍ത്തോമ്മാ ക്രിസ്ത്യാനികളുടെ വിശുദ്ധസ്ഥലം

തോമാശ്ലീഹാ തെക്കേ ഇന്ത്യ മുഴുവന്‍ നിര്‍ബാധം യാത്ര ചെയ്തു. അന്നത്തെ പരിമിതമായ...

മൈലാപ്പൂര്‍: ഭാരതസഭയുടെ തുടക്കവും കേന്ദ്രസ്ഥാനവും

ഇന്ത്യയിലെ സുവിശേഷപ്രഘോഷണത്തിന്റെ ഭാഗമായി വടക്കേഇന്ത്യയിലും തെക്കേ ഇന്ത്യയിലെ പല പട്ടണങ്ങളിലും തോമാശ്ലീഹാ...

വിശുദ്ധ ഗ്രിഗറി നസിയാന്‍സന്‍ ഭാരതസഭയെ കുറിച്ച്

329 ല്‍ ജനിച്ച വിശുദ്ധ ഗ്രിഗറി 361 ല്‍ വൈദികനായി  അഭിഷിക്തനായി....

വിശ്വാസസംരക്ഷകനായ അര്‍ണോബിയൂസ്

ചരിത്രകാരനായ ലക്താന്‍സിയസ് അര്‍ണോബിയൂസിന്റെ ശിഷ്യനായിരുന്നു. തോമാശ്ലീഹായുടെ ഇന്ത്യയിലെ പ്രേഷിതപ്രവര്‍ത്തനത്തെക്കുറിച്ച് അദ്ദേഹം ഗ്രന്ഥത്തില്‍ രേഖപ്പെടുത്തുന്നുണ്ട്. തോമാശ്ലീഹാ ചെയ്ത അത്ഭുതങ്ങള്‍ കണ്ട് ഇന്ത്യക്കാര്‍ അവരുടെ വിജാതീയത ഉപേക്ഷിച്ച് ക്രിസ്തുമതം സ്വീകരിച്ചു എന്നാണ് അദ്ദേഹം രേഖപ്പെടുത്തിയിരിക്കുന്നത്. അര്‍ണോബിയൂസ് ആദ്യം ക്രിസ്തുമതത്തെ എതിര്‍ത്തിരുന്നുവെങ്കിലും  മാനസാന്തരശേഷം പുറംജാതീയതയ്‌ക്കെതിരെ ശക്തമായി സംസാരിച്ചു.

ഇന്ത്യന്‍സഭയെക്കുറിച്ച് അര്‍ണോബിയൂസ്

ഫ്രാന്‍സ് ((Gaul) ഭരിച്ചിരു റോമന്‍ സഹചക്രവര്‍ത്തിയുടെ ((Pretorian Prefect) മകനായി ക്രിസ്തുവര്‍ഷം...

ഭാരതസഭയെക്കുറിച്ച് വിശുദ്ധ അംബ്രോസ് 

ഫ്രാന്‍സ് (Gaul) ഭരിച്ചിരുന്ന റോമന്‍ സഹചക്രവര്‍ത്തിയുടെ (Pretorian Prefect) മകനായി ക്രിസ്തുവര്‍ഷം...

അക്വിലെയിലെ റൂഫിനസ് ഇന്ത്യയിലെ സഭയെക്കുറിച്ച് 

ക്രിസ്തുവര്‍ഷം 345 ല്‍ ഇറ്റലിയിലെ അക്വിലെക്ക് അടുത്തുള്ള കോണ്‍കോര്‍ടിയിലാണ് റൂഫിനസ് ജനിച്ചത്....

വിശുദ്ധ എഗേറിയ തോമാശ്ലീഹായെ കുറിച്ച്.. 

എദേസയിലെ വിശുദ്ധ തോമാശ്ലീഹായുടെ തിരുശേഷിപ്പിനെക്കുറിച്ച് പല പുരാതനരചനകളിലും പരാമര്‍ശം ഉണ്ട്. ഈ...

ഭാരതസഭയെക്കുറിച്ച് വിശുദ്ധ ജോണ്‍ ക്രിസോസ്റ്റോം 

സഭാപിതാക്കന്മാരില്‍ പ്രമുഖനായിരുന്ന വിശുദ്ധ ജോണ്‍ ക്രിസോസ്റ്റോമിന് ഇന്ത്യയെക്കുറിച്ച് നല്ല അറിവ് ഉണ്ടായിരുന്നു....

ഭാരതസഭയെകുറിച്ച് അപ്പസ്‌തോലന്മാരുടെ പ്രബോധനം

മൂന്നാം നൂറ്റാണ്ടില്‍ വിരചിതമായ ` അപ്പസ്‌തോലന്മാരുടെ പ്രബോധനം' (Dotcrine of the...