പൗരസ്ത്യ കത്തോലിക്കാ സഭകളുടെ പാരമ്പര്യത്തിൽ, പാത്രിയർക്കീസും മെത്രാന്മാരുടെ സിനഡും തമ്മിലുള്ള പരസ്പര കൂട്ടായ്മയും സഹകരണവും സഭാഭരണത്തിന്റെ അടിസ്ഥാന ഘടകങ്ങളാണ്. സഭയുടെ പിതാവും തലവനുമായി പാത്രിയർക്കീസ് നേതൃത്വം നൽകുമ്പോൾ, മെത്രാൻമാരുടെ സിനഡ് സഭയുടെ കൂട്ടായ ഉത്തരവാദിത്വവും ഐക്യവും പ്രകടമാക്കുന്നു. ഈ രണ്ടു...