അഭിവന്ദ്യ തട്ടിൽപിതാവിനെ കാണുമ്പോഴെല്ലാം എനിക്കോർമ്മ വരുന്നത് ജോൺ പോൾ ഒന്നാമൻ മാർപാപ്പയെയാണ്. പുഞ്ചിരിക്കുന്ന പാപ്പയെന്നായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത്. അതുപോലെയാണ് തട്ടിൽ പിതാവും. എപ്പോഴും ചിരിച്ചുകൊണ്ടാണ് തട്ടിൽ പിതാവ് ഇടപെടുന്നത്, സാധാരണക്കാരുമായിട്ടായിരുന്നു എപ്പോഴും ബന്ധം. ജോൺപോൾ ഒന്നാമൻ മാർപാപ്പ, മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് സെന്റ് പീറ്റേഴ്സ് സ്‌ക്വയറിൽ നല്കിയ സ്വീകരണത്തിൽ അദ്ദേഹം പറഞ്ഞത് ഇങ്ങനെയായിരുന്നു.
ദൈവമക്കളേ, നിങ്ങൾ ചെറിയവരായാലും വലിയവരായാലും ഞാൻ നിങ്ങളെ സ്നേഹിക്കുന്നു. കർത്താവിന്റെ ആത്മാവിനാൽ ബലപ്പെട്ട് ഞാൻ നിങ്ങളെ സ്നേഹിക്കുന്നു. ഞാൻ നിങ്ങളുടെ കൂടെയുണ്ടാവും. ഇതൊരുവലിയ ദൗത്യമാണ്, ഉത്തരവാദിത്തമാണ്. കർത്താവ് പറഞ്ഞതുപോലെ ഞാൻ നല്ല ഇടയനാണ്. നല്ല ഇടയൻ ആടുകൾക്കുവേണ്ടി സ്വന്ത ംജീവൻ ബലിയർപ്പിക്കുന്നു.’
എന്നെ അത്ഭുതപ്പെടുത്തുന്ന ഒരാൾ ചിത്രകാരനായ മൈക്കൽ ആഞ്ചലോയാണ്. സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെ വിതാനങ്ങളിൽ ചിത്രം വരച്ച തൊണ്ണൂറുകാരൻ. വയറ്റിലെ വ്രണം കൊണ്ട് ബുദ്ധിമുട്ടുമ്പോഴും അദ്ദേഹം തന്റെ ചിത്രങ്ങൾ മുഴുവൻ പൂർത്തിയാക്കി. വിശുദ്ധ പത്രോസിന്റെ സിംഹാസനപ്പള്ളിയുടെ ചുമതല ഏറ്റെടുത്തപ്പോൾ അദ്ദേഹം പറഞ്ഞു, ഇത് ഒരു ദൗത്യമാണ്, ഉത്തരവാദിത്തമാണ്. നമുക്കെല്ലാവർക്കും ദൈവം ഓരോ സ്ഥാനങ്ങൾ നല്കുന്നത് ഏല്പിക്കപ്പെട്ടിരിക്കുന്ന ഉത്തരവാദിത്തങ്ങൾ ഏറ്റവും ഭംഗിയായി ഏറ്റെടുത്തു നിർവഹിക്കുന്നതിന് വേണ്ടിയാണ്. അതിൽ തട്ടിൽ പിതാവ് വിജയിക്കും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.


