ഹൃദയത്തിലെന്നും യുവത്വവും തീക്ഷണതയും കാത്തുസൂക്ഷിക്കുന്ന വ്യക്തിയാണ് മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ.
ദൈവജനം മുഴുവന്റെയും പ്രാർത്ഥനക്ക് ദൈവം നല്കിയ മറുപടിയാണ് അദ്ദേഹം. ജ്ഞാനത്തോടും വിവേകത്തോടും കൂടി സഭയെനയിക്കാൻ അദ്ദേഹത്തിന് കഴിയട്ടെ. ജാടയില്ലാതെ, വെട്ടിത്തുറന്ന് എന്നാൽ ആരെയും വേദനിപ്പിക്കാതെ സംസാരിക്കുന്ന വ്യക്തിയാണ് അദ്ദേഹം. ഇത് തീർച്ചയായും സഭയ്ക്ക് വളരെ അനുഗ്രഹപ്രദമായിരിക്കും.


