ദൈവത്തിന്റെ കരം എങ്ങനെ പ്രവർത്തിക്കുന്നുവെന്നതിന്റെ ഉദാഹരണമാണ് മേജർ ആർച്ച് ബിഷപ്പായുള്ള മാർ റാഫേൽ തട്ടിൽ പിതാവിന്റെ തിരഞ്ഞെടുപ്പ്. ദൈവത്തിന്റെ പ്രതീക്ഷയും ദൈവത്തിന്റെ പ്ലാനും എങ്ങനെ നടപ്പിലാകുന്നുവെന്നതിനെ തെളിവായിട്ടാണ് ഈ തിരഞ്ഞെടുപ്പിനെ ഞാൻ കാണുന്നത്.
തട്ടിൽ പിതാവിനെ സംബന്ധിച്ചിടത്തോളം ഓരോന്നും ഓരോ തട്ടുകളാണ്. ദൈവമാണ് ഇങ്ങനെ തട്ടിക്കൊണ്ടിരിക്കുന്നത്. ദൈവം ഇങ്ങനെ തട്ടിത്തട്ടി ഒടുവിൽ പിതാക്കന്മാരെല്ലാവരും കൂടി ഒരു തട്ട് നല്കിയപ്പോൾ അദ്ദേഹം ഇപ്പോൾ ഏറ്റവും മുകളിൽ എത്തിയിരിക്കുകയാണ്. ദൈവത്തിന്റെ ദാസനായി ദൈ വത്തിന്റെ വരദാനമായി ദൈവം എടുത്തുപയോഗിച്ചിരിക്കുകയാണ്.



