വിട്ടുപിരിയാനാവാത്ത സൗഹൃദം നല്കുന്ന വ്യക്തി:  വി. വാസവൻ

Published on


തട്ടിൽ പിതാവിനെ വളരെ നേരത്തെ മുതൽ പരിചയമുണ്ട്. വശ്യമനോഹരമായ  പെരുമാറ്റം, ലാളിത്യമാർന്ന ജീവിതം,കരുണാർദ്രമായ മനുഷ്യസ് നേഹം, ശിശുസഹജമായ നിഷ്‌ക്കളങ്കത ഇതെല്ലാം ഒത്തിണങ്ങിയ പിതാവെന്ന നിലയിൽ ഇടപെടുന്നവർക്കെല്ലാം വിട്ടുപിരിയാനാവാത്ത സൗഹൃദം തീർത്തുകൊണ്ടാണ് മാർ തട്ടിൽ എപ്പോഴും ഇടപെടുന്നത്.  

ആത്മീയ ചൈതന്യത്തിന്റെ അത്യുംഗങ്ങളിലേക്ക് വിശ്വാസിസമൂഹത്തെ ആനയിക്കുന്നതുപോലെ ഭൗതികജീവിതത്തിന്റെ നാനാവിധ മേഖലകളിലും പ്രശ്നങ്ങളിലും സജീവമായി ഇടപെടാൻ കഴിയുന്ന ഉന്നതസ്ഥാനീയനായി മാറാൻ ഈ സ്ഥാനം വഴി കഴിയട്ടെയെന്ന് ആശംസിക്കുന്നു.

കാലവും ചരിത്രവും നല്കുന്ന ഉത്തരവാദിത്തം ഏറ്റെടുത്ത് നിർവഹിക്കാൻ കഴിയുന്ന കർമ്മശേഷിയും കരുത്തും അദ്ദേഹത്തിനുണ്ട്. എല്ലാ വിഭാഗം ആളുകളുടെയും സ്നേഹാദരവുകൾ പിടിച്ചുപറ്റി സങ്കീർണ്ണമായ ഏതു പ്രശ്നങ്ങളെയും സമചിത്തതയോടെ, സഹിഷ്ണുതയോടെ, സംയമനത്തോടെ പരിഹരിക്കാൻ കഴിയുന്ന അദ്ദേഹം ഒന്നാന്തരം ക്രൈസിസ് മാനേജർ കൂടിയാണ്. സഭയെയും സമൂഹത്തെയും വലിയ സംഭാവനകൾ നല്കി സേവിക്കാനും സ്നേഹിക്കാനും കഴിയുന്ന ആത്മീയചൈതന്യമായി അദ്ദേഹത്തിന്റെ ഭാവിപ്രവർത്തനങ്ങൾ മാറട്ടെയെന്ന് ആശംസിക്കുന്നു.

Latest Updates

POPULAR Views

FEATUERD Views

സീറോമലബാർസഭയുടെ മുഴുവൻ ആദരവ്: ശർമ്മിള മേരി ജോസഫ് ഐഎഎസ്

അഭിവന്ദ്യ റാഫേൽ തട്ടിൽ പിതാവിന് ലൂർദ്ദ് പള്ളിയിൽ സ്വീകരണം നല്കുമ്പോൾ അത്...

ചരിത്രത്തെയും വർത്തമാനത്തെയും ബന്ധിപ്പിക്കുന്നകണ്ണിയാകാനുള്ള നിയോഗം: മുഖ്യമന്ത്രി

പ്രാചീനകാലം മുതല്ക്കേ ലോകത്തിന്റെ പലഭാഗങ്ങളിലുള്ള ജനവിഭാഗങ്ങളുമായി വാണിജ്യബന്ധത്തിലേർപ്പെട്ട് അതുവഴിയായി വിവിധ ഭാഷകളെയും...

ക്രൈസ്തവമിഷനറിമാരുടെ സേവനങ്ങളെ വിസ്മരിക്കാനാവില്ല: ശശി തരൂർ

പിതാക്കന്മാരുടെ ജോലി ജനങ്ങളെ ദൈവത്തിലേക്ക് അടുപ്പിക്കുക, ദൈവസന്ദേശം അവർക്ക് കൊടുക്കുക എന്നെല്ലാമാണ്....

ജോൺ പോൾ ഒന്നാമൻ മാർപാപ്പയുടെ ഓർമ്മഉണർത്തുന്ന തട്ടിൽ പിതാവ്: വി.ഡി സതീശൻ

അഭിവന്ദ്യ തട്ടിൽപിതാവിനെ കാണുമ്പോഴെല്ലാം എനിക്കോർമ്മ വരുന്നത് ജോൺ പോൾ ഒന്നാമൻ മാർപാപ്പയെയാണ്....

ഹൃദയംകൊണ്ട് സംസാരിക്കുന്ന ആൾ: റോഷി അഗസ്റ്റിൻ

സഭയുടെ അംഗമെന്ന നിലയിൽ പുത്രന് യോജിച്ച വികാരവായ്പ്പോടെയാണ് ഞാൻ ഇവിടെ നില്ക്കുന്നത്....

പൗലോസ് ശ്ലീഹായെപോലെ: ബിഷപ് മാർ തോമസ് തറയിൽ

വിശുദ്ധ പത്രോസ് സഭയുടെ അജപാലകനാകുന്നതിന് മുമ്പ് കർത്താവ് വിശുദ്ധ പത്രോസിനോട് ചോദിച്ച...

കത്തോലിക്കാ വിശ്വാസത്തിൽ വെള്ളം ചേർക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല: ആർച്ചുബിഷപ് മാർ ജോസഫ് പെരുന്തോട്ടം

ആഗോളവ്യാപകമായി ചിതറിപ്പാർക്കുന്ന സീറോ മലബാർ വിശ്വാസികളെ ഒരുമിച്ചുചേർത്തു നയിക്കുവാൻ, അവരെ പഠിപ്പിക്കുവാൻ,...

കരിസ്മാറ്റിക് ചൈതന്യം കരുത്തായുള്ള ഇടയൻ: ആർച്ചുബിഷപ് ഡോ. തോമസ് ജെ നെറ്റോ

സഭാസംവിധാനത്തിൽ നേതൃത്വം വഹിക്കുന്നവരെ ഇടയന്മാർ എന്നാണ് വിളിക്കുന്നത്. തിരഞ്ഞെടുപ്പിലൂടെയോ നിയമനത്തിലൂടെയോ ആണ്...

ദൈവകരം പ്രവർത്തിച്ചപ്പോൾ: ഔഗിൻ മാർ കുര്യാക്കോസ്

ദൈവത്തിന്റെ കരം എങ്ങനെ പ്രവർത്തിക്കുന്നുവെന്നതിന്റെ ഉദാഹരണമാണ് മേജർ ആർച്ച് ബിഷപ്പായുള്ള മാർ...

ദൈവം നല്കിയ മറുപടി: ബിഷപ് അലക്സ് വടക്കുംതല

ഹൃദയത്തിലെന്നും യുവത്വവും തീക്ഷണതയും കാത്തുസൂക്ഷിക്കുന്ന വ്യക്തിയാണ് മേജർ ആർച്ച് ബിഷപ് മാർ...

നിഷ്‌ക്കപടനായ ഇസ്രായേൽക്കാരൻ: ആർച്ചുബിഷപ് മാർ ആൻഡ്രൂസ് താഴത്ത്

കർത്താവിന്റെ അടുക്കലേക്ക് പീലിപ്പോസ് നഥാനിയേലിനെ കൊണ്ടുവന്നപ്പോൾ കർത്താവ് നഥാനിയേലിനെ നോക്കി പറഞ്ഞു...

സ്വർഗ്ഗത്തിന്റെ പദ്ധതി: കർദിനാൾ ബസേലിയോസ് മാർ ക്ലീമിസ്

സീറോ മലബാർ സഭയെന്ന പൗരസ്ത്യ സുറിയാനി കത്തോലിക്കാ സഭയുടെ തനിമയും പൈതൃകവും...