ആമുഖം
മാര്‍ത്തോമാ നസ്രാണികളുടെ ആത്മീയ ജീവിതത്തിലെ ഏറ്റവും തീക്ഷ്ണമായ കാലഘട്ടമാണ് വലിയ നോമ്പ്. നമ്മുടെ കര്‍ത്താവായ ഈശോമിശിഹായുടെ പീഡാനുഭവത്തെയും കുരിശുമരണത്തെയും ഹൃദയത്തില്‍ ധ്യാനിച്ച്, ഉപവാസത്തിലും പ്രാര്‍ത്ഥനയിലും ധര്‍മ്മദാനങ്ങളിലും മുഴുകി ഉത്ഥാന തിരുനാളിനായി വിശ്വാസികള്‍ ഒരുങ്ങുന്ന ഏഴാഴ്ചകളാണിത്. നോമ്പാചരണം എന്നത് കേവലം വ്യക്തിപരമായ...