വിശ്വാസ പരിശീലനത്തിൽ വരുത്തേണ്ട മാറ്റങ്ങളുടെ ദിശ എന്തായിരിക്കണം എന്ന് കത്തോലിക്കാസഭ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ദൈവിക രഹസ്യങ്ങൾ മനുഷ്യബുദ്ധിയുടെ സ്വഭാവികനിഗമനങ്ങൾക്കപ്പുറത്ത് നിലനിൽക്കുന്നവയാണ്. അവ പഞ്ചേന്ദ്രിയങ്ങളിലൂടെ ലഭിക്കുന്ന അനുഭവാധിഷ്ഠിത അറിവുകളല്ല, പ്രത്യുത ദൈവം സ്വയം വെളിപ്പെടുത്തുന്നവയെ മനുഷ്യൻ കണ്ടുമുട്ടുന്നതാണ്. എന്നാൽ മനുഷ്യവ്യക്തിയുടെ അറിവിന്റെ...