അടയാളങ്ങളും പ്രതീകങ്ങളും ബാലിശമാണെന്നും അവയെ ബഹുമാനിക്കുന്നത് യുക്തിരഹിതമാണെന്നുമുള്ളതു അനേകം കത്തോലിക്കരെ പിടികൂടിയിട്ടുള്ള തെറ്റായ ഒരു ചിന്താഗതിയാണ്. മിശിഹായില്‍ പൂര്‍ത്തിയായ രക്ഷാകര സംഭവങ്ങളെ അടയാളങ്ങളിലൂടെയും പ്രതീകങ്ങളിലൂടെയും പുനരവതരിപ്പിക്കുകയാണ് സഭയുടെ ആരാധനാക്രമത്തില്‍ ചെയ്യുന്നത്. ഉദാഹരണമായി, വിശുദ്ധ കുര്‍ബാനയ്ക്കുപയോഗിക്കുന്ന ധൂപം, തിരുവസ്ത്രങ്ങള്‍, തിരികള്‍, ഗാനങ്ങള്‍...