കേരളത്തിലെ ക്രൈസ്തവരും വിശിഷ്യ സീറോമലബാർസഭയും കാലങ്ങളായി ഉയർത്തുന്ന നീതിക്കായുള്ള നിലവിളികൾക്കു ഭരണഘടനാപരമായ അംഗീകാരം നല്കിയിരിക്കുകയാണ് ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട്. സീറോമലബാർസഭയുടെ ഫലപ്രദമായ ഇടപെടലുകൾ കമ്മീഷൻ രൂപീകരിക്കപ്പെടാൻ പ്രത്യേകം കാരണമായിട്ടുണ്ടെന്നു റിപ്പോർട്ടിന്റെ ആരംഭത്തിൽ എടുത്തുപറയുന്നുണ്ട്. ഈശോയുടെ ശ്ലീഹന്മാരിൽ ഒരുവനും...