തന്റെ പിതാവിനെ സംസ്‌കരിക്കാന്‍ അനുവദിക്കണമെന്ന ഒരു ശിഷ്യന്റെ അപേക്ഷയ്ക്ക് ഈശോ നല്‍കിയ മറുപടിയാണ്: നീ എന്നെ അനുഗമിക്കുക; മരിച്ചവര്‍ തങ്ങളുടെ മരിച്ചവരെ സംസ്‌കരിക്കട്ടെ' (മത്തായി 8:22). മരിച്ചവരെ സംസ്‌കരിക്കുന്നത് പവിത്രമായ കര്‍മമാണ്. അതുകൊണ്ടുതന്നെ ഈശോയുടെ വാക്കുകള്‍ ആദ്യനോട്ടത്തില്‍ കഠിനവും മാനുഷിക...