അഭിവന്ദ്യ റാഫേൽ തട്ടിൽ പിതാവിന് ലൂർദ്ദ് പള്ളിയിൽ സ്വീകരണം നല്കുമ്പോൾ അത് യഥാർത്ഥത്തിൽ സീറോമലബാർസഭയുടെ മുഴുവന്റെയും സ്വീകരണമാണ് എന്ന് കണക്കാക്കുന്നതിൽ യാതൊരുവിധ അതിശയോക്തിയുമില്ല.
കാരണം കേരളത്തിലെ എല്ലാ രൂപതകളിൽ നിന്നുമുള്ള വിശ്വാസികൾ അംഗങ്ങളായുള്ള ഇടവകയാണ് തിരുവനന്തപുരം ലൂർദ്ദ് ഇടവക. പലരൂപതകളിൽ നിന്നായി ജോലിക്കായും മറ്റും കുടിയേറിയവരാണ് ലൂർദ്ദ് ഇടവകാംഗങ്ങൾ.
കേരളത്തിലെ വിവിധ സീറോമലബാർ രൂപതകളെ സ്നേഹത്തിന്റെ കണ്ണികൊണ്ട് ദൃഢപ്പെടുത്തുന്നതിന് മാർ റാഫേൽ തട്ടിൽ പിതാവിന് കഴിയട്ടെ.


