പൗലോസ് ശ്ലീഹായെപോലെ: ബിഷപ് മാർ തോമസ് തറയിൽ

Published on

വിശുദ്ധ പത്രോസ് സഭയുടെ അജപാലകനാകുന്നതിന് മുമ്പ് കർത്താവ് വിശുദ്ധ പത്രോസിനോട് ചോദിച്ച ചോദ്യം പത്രോസേ നീ ഇവരെക്കാൾ അധികമായി എന്നെ സ്നേഹിക്കുന്നുണ്ടോയെന്ന് മാത്രമായിരുന്നു. മൂന്നു തവണ ചോദിച്ചതും അത് ലക്ഷ്യത്തിലെത്തിയതുമൊക്കെ ഇപ്പോൾ നമ്മുടെ എല്ലാവരുടെയും മനസ്സുകളിലുണ്ട്. 

അഭിവന്ദ്യ റാഫേൽ തട്ടിൽ പിതാവിന്റെ പ്രഭാഷണങ്ങളും വചനപ്രഘോഷണങ്ങളും നമ്മെ എല്ലാവരെയും കൂടുതൽ സ്നേഹത്തിലേക്കും പ്രത്യാശയിലേക്കും നയിക്കുന്നതാണ്. ക~ിനാദ്ധ്വാനിയായ ഒരു അജപാലകനാണ് മാർ റാഫേൽ തട്ടിൽ. 

ഷംഷാബാദ് ആസ്ഥാനമായി ഇന്ത്യയുടെ മൂന്നിൽ രണ്ട് ഭാഗങ്ങളെയും ഉൾക്കൊള്ളുന്ന ഒരു വലിയ  രൂപത മാർപാപ്പ സ്ഥാപിച്ചപ്പോൾ വിശാലമായ ആ പ്രദേശത്തെല്ലാം ഓടിനടന്ന് ഇന്ത്യയിലും വിദേശത്തുമൊക്കെ പോയി വിശ്വാസസമൂഹങ്ങളെ സംഘടിപ്പിച്ചതും ആ രൂപതയ്ക്ക് ഇന്നത്തെ രീതിയിലുള്ള നിയതമായ ഒരു രൂപം കൊടുത്തതുമെല്ലാം നമ്മൾ നന്ദിയോടെ ഓർമ്മിക്കുന്നു. അദ്ദേഹത്തിന്റെ പ്രേഷിതയാത്രകൾ വിശുദ്ധ പൗ ലോസ് ശ്ലീഹായുടെ പ്രേഷിതയാത്രകളെക്കാളും കൂടുതലായിരുന്നുവെന്നാണ് ഞാൻ കരുതുന്നത്. അത്രമാത്രം വിശാലമാണല്ലോ നമ്മുടെ രാജ്യം തന്നെ.

ആഴമായ വചനധ്യാനത്തിന്റെയും പ്രാർത്ഥനയുടെയും പിൻ ബലത്തിൽ  പിതാവ് ഏറ്റെടുത്തിരിക്കുന്ന ഈ നിയോഗം ഏറ്റവും അനുഗ്രഹപ്രദമാകാൻ പ്രാർത്ഥിക്കുന്നു.  

പിതാവിന്റെ ആത്മീയതയുടെ ആഴം ഈ സഭയെ കൂടുതൽ ചടുലാത്മകമാക്കും എന്നതിൽ യാതൊരു സംശയവുമില്ല.  മതേതരത്വത്തിനും മതമൈ ത്രിക്കും നവോത്ഥാനത്തിനും ക്രൈസ്തവർ നല്കിയ സംഭാവനകൾ എക്കാലവും സ്മരിക്കപ്പെടേണ്ടതാണ്. 

അഭിവന്ദ്യ തട്ടിൽ പിതാവ് നമ്മുടെ ഈ വലിയ സമൂഹത്തിന്റെ അമരക്കാരനാകുമ്പോൾ അദ്ദേഹത്തെ തേടിവരുന്ന വെല്ലുവിളികളും ഏറെയാണ്. അതോടൊപ്പം അദ്ദേഹത്തിന് ലഭിക്കുന്ന ദൈവകൃപയും അളവില്ലാത്തതാണ്. വ്യത്യസ്തമായ സാഹചര്യങ്ങളിൽ വിശ്വാസം ജീവിക്കാനും സമാധാനപൂർണ്ണമായ സമൂഹത്തെ കെട്ടിപ്പടുക്കാനുമുള്ള ഈ ജനത്തിന്റെമുന്നോട്ടുള്ള യാത്രയിൽ തട്ടിൽപിതാവിന്റെ നേതൃത്വം നമുക്കെല്ലാവർക്കും ഉപകാരപ്രദമാകട്ടെ.

Latest Updates

POPULAR Views

FEATUERD Views

സീറോമലബാർസഭയുടെ മുഴുവൻ ആദരവ്: ശർമ്മിള മേരി ജോസഫ് ഐഎഎസ്

അഭിവന്ദ്യ റാഫേൽ തട്ടിൽ പിതാവിന് ലൂർദ്ദ് പള്ളിയിൽ സ്വീകരണം നല്കുമ്പോൾ അത്...

ചരിത്രത്തെയും വർത്തമാനത്തെയും ബന്ധിപ്പിക്കുന്നകണ്ണിയാകാനുള്ള നിയോഗം: മുഖ്യമന്ത്രി

പ്രാചീനകാലം മുതല്ക്കേ ലോകത്തിന്റെ പലഭാഗങ്ങളിലുള്ള ജനവിഭാഗങ്ങളുമായി വാണിജ്യബന്ധത്തിലേർപ്പെട്ട് അതുവഴിയായി വിവിധ ഭാഷകളെയും...

വിട്ടുപിരിയാനാവാത്ത സൗഹൃദം നല്കുന്ന വ്യക്തി:  വി. വാസവൻ

തട്ടിൽ പിതാവിനെ വളരെ നേരത്തെ മുതൽ പരിചയമുണ്ട്. വശ്യമനോഹരമായ  പെരുമാറ്റം, ലാളിത്യമാർന്ന...

ക്രൈസ്തവമിഷനറിമാരുടെ സേവനങ്ങളെ വിസ്മരിക്കാനാവില്ല: ശശി തരൂർ

പിതാക്കന്മാരുടെ ജോലി ജനങ്ങളെ ദൈവത്തിലേക്ക് അടുപ്പിക്കുക, ദൈവസന്ദേശം അവർക്ക് കൊടുക്കുക എന്നെല്ലാമാണ്....

ജോൺ പോൾ ഒന്നാമൻ മാർപാപ്പയുടെ ഓർമ്മഉണർത്തുന്ന തട്ടിൽ പിതാവ്: വി.ഡി സതീശൻ

അഭിവന്ദ്യ തട്ടിൽപിതാവിനെ കാണുമ്പോഴെല്ലാം എനിക്കോർമ്മ വരുന്നത് ജോൺ പോൾ ഒന്നാമൻ മാർപാപ്പയെയാണ്....

ഹൃദയംകൊണ്ട് സംസാരിക്കുന്ന ആൾ: റോഷി അഗസ്റ്റിൻ

സഭയുടെ അംഗമെന്ന നിലയിൽ പുത്രന് യോജിച്ച വികാരവായ്പ്പോടെയാണ് ഞാൻ ഇവിടെ നില്ക്കുന്നത്....

കത്തോലിക്കാ വിശ്വാസത്തിൽ വെള്ളം ചേർക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല: ആർച്ചുബിഷപ് മാർ ജോസഫ് പെരുന്തോട്ടം

ആഗോളവ്യാപകമായി ചിതറിപ്പാർക്കുന്ന സീറോ മലബാർ വിശ്വാസികളെ ഒരുമിച്ചുചേർത്തു നയിക്കുവാൻ, അവരെ പഠിപ്പിക്കുവാൻ,...

കരിസ്മാറ്റിക് ചൈതന്യം കരുത്തായുള്ള ഇടയൻ: ആർച്ചുബിഷപ് ഡോ. തോമസ് ജെ നെറ്റോ

സഭാസംവിധാനത്തിൽ നേതൃത്വം വഹിക്കുന്നവരെ ഇടയന്മാർ എന്നാണ് വിളിക്കുന്നത്. തിരഞ്ഞെടുപ്പിലൂടെയോ നിയമനത്തിലൂടെയോ ആണ്...

ദൈവകരം പ്രവർത്തിച്ചപ്പോൾ: ഔഗിൻ മാർ കുര്യാക്കോസ്

ദൈവത്തിന്റെ കരം എങ്ങനെ പ്രവർത്തിക്കുന്നുവെന്നതിന്റെ ഉദാഹരണമാണ് മേജർ ആർച്ച് ബിഷപ്പായുള്ള മാർ...

ദൈവം നല്കിയ മറുപടി: ബിഷപ് അലക്സ് വടക്കുംതല

ഹൃദയത്തിലെന്നും യുവത്വവും തീക്ഷണതയും കാത്തുസൂക്ഷിക്കുന്ന വ്യക്തിയാണ് മേജർ ആർച്ച് ബിഷപ് മാർ...

നിഷ്‌ക്കപടനായ ഇസ്രായേൽക്കാരൻ: ആർച്ചുബിഷപ് മാർ ആൻഡ്രൂസ് താഴത്ത്

കർത്താവിന്റെ അടുക്കലേക്ക് പീലിപ്പോസ് നഥാനിയേലിനെ കൊണ്ടുവന്നപ്പോൾ കർത്താവ് നഥാനിയേലിനെ നോക്കി പറഞ്ഞു...

സ്വർഗ്ഗത്തിന്റെ പദ്ധതി: കർദിനാൾ ബസേലിയോസ് മാർ ക്ലീമിസ്

സീറോ മലബാർ സഭയെന്ന പൗരസ്ത്യ സുറിയാനി കത്തോലിക്കാ സഭയുടെ തനിമയും പൈതൃകവും...