കുട്ടികളിലെ അറ്റന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ ആക്ടിവിറ്റി ഡിസോര്‍ഡര്‍ (ADHD) : യാഥാര്‍ഥ്യങ്ങള്‍

Published on

കുട്ടികള്‍ പക്വത വരാത്ത മുതിര്‍ന്നവരല്ല. ജീവശാസ്ത്രപരമായും മനഃശാസത്രപരമായും അവര്‍ മുതിര്‍വരില്‍നിന്ന് വ്യത്യസ്തരാണ്. കുട്ടികള്‍ക്ക് തനതായ മാനസികതലമുണ്ട്. അവരുടെ വൈകാരികത, സ്വഭാവവിശേഷങ്ങള്‍ എന്നിവ വിവിധ സാഹചര്യങ്ങളുമായുള്ള പ്രവര്‍ത്തന പ്രതിപ്രവര്‍ത്തനഫലമായാണ് രൂപം കൊള്ളുന്നത്. ജനിതകപരമായും ജീവശാസ്ത്രപരവുമായ നിരവധി കാരണങ്ങള്‍ കൊണ്ടാണ് കുട്ടികളില്‍ പലതരത്തിലുള്ള  മാനസിക വൈകല്യങ്ങള്‍ പ്രകടമാകുന്നത്.
പതിനഞ്ചു വയസ്സില്‍ താഴെയുള്ള അഞ്ചു ശതമാനം കുട്ടികളില്‍ അറ്റന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ ആക്ടിവിറ്റി ഡിസോര്‍ഡര്‍ കാണാറുണ്ട്. ആണ്‍കുട്ടികളില്‍ പെണ്‍കുട്ടികളെക്കാള്‍ മൂന്നിരട്ടി കൂടുതലാണ് ഈ അവസ്ഥ. എഡിഎച്ച്എഡി തലച്ചോറിലെ കോശങ്ങളുമായി ബന്ധപ്പെട്ട’ രോഗാവസ്ഥയാണ്. ഏഴ് വയസ്സിന് മുന്‍പ് തന്നെ  ഇതു കണ്ടുതുടങ്ങാറുണ്ട്.

ശ്രദ്ധക്കുറവാണ് പ്രധാനലക്ഷണം പഠിക്കുമ്പോഴും അതുപോലെ മറ്റ് പ്രവൃത്തികള്‍ ചെയ്യുമ്പോഴും തെറ്റുകള്‍ വരുത്തുക, മറവി, സാമഗ്രികള്‍ നിരന്തരം കളഞ്ഞുപോകുക. സങ്കീര്‍ണമായ കാര്യങ്ങള്‍ ചെയ്യാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുക.  അമിതവികൃതി, ഒരിടത്ത് അടങ്ങിയിരിക്കാന്‍ കഴിയാത്ത അവസ്ഥ, അമിതസംസാരം, മറ്റുളളവരെ ശല്യപ്പെടുത്തുക എന്നിവയെല്ലാം ലക്ഷണങ്ങളില്‍ പെടുന്നു. എടുത്തുചാട്ട പ്രകൃതി, ക്ഷമയില്ലാത്ത പ്രകൃതം, ചോദ്യം ചോദിക്കും മുന്‍പ് ഉത്തരം പറയല്‍, അപകടം വിളിച്ചുവരുത്തുന്ന രീതിയില്‍ റോഡ് മുറിച്ചുകടക്കല്‍, അമിതദേഷ്യം, കൃത്യത പാലിക്കാന്‍ സാധിക്കാത്ത അവസ്ഥ എന്നിവയും കണ്ടുവരാറുണ്ട്.

ജനിതകഘടകങ്ങള്‍ക്ക്  ഇതില്‍ പ്രധാനപങ്കുണ്ട്. മാതാപിതാക്കള്‍ക്ക് രോഗാവസ്ഥയുണ്ടെങ്കില്‍ കുട്ടികളില്‍ പിടിപെടാനുള്ള സാധ്യത കൂടുതലാണ്. അതുപോലെ മാതാപിതാക്കളില്‍ ലഹരിവസ്തുക്കളുടെ ഉപയോഗം, ക്രിമിനല്‍ സ്വഭാവം എന്നിവ ഉളളവര്‍ക്ക് സാധ്യത കൂടുതലുമാണ്. തലച്ചോറിലെ ഇടത്-വലത് അര്‍ദ്ധഗോളങ്ങളുടെ പ്രവര്‍ത്തനത്തിലെ ഏകോപനമില്ലായ്മയും, ഫ്രോണ്ടല്‍ ലോബിലെ ഡോപ്പമിന്‍, നോര്‍ എപി നെഫ്രിന്‍ എന്നീ രാസവസ്തുക്കളുടെ പ്രവര്‍ത്തന വ്യത്യാസങ്ങളും  ഇത്തരം അവസ്ഥയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത്തരം അവസ്ഥയോടുചേര്‍ന്ന് പഠനവൈകല്യം, സ്വഭാവവൈകല്യം എന്നിവയും  ഇതിനോടൊപ്പം കൂടുതലായി കണ്ടുവരാറുണ്ട്. 

രോഗാവസ്ഥയിലുള്ള വ്യക്തിയെയും മാതാപിതാക്കളെയും കണ്ട് സംസാരിച്ച് വിശദമായ ക്ലീനിക്കല്‍ പരിശോധനയിലൂടെയാണ് രോഗനിര്‍ണയം നടത്തുന്നത്. അധ്യാപകരില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുന്നത് നല്ലതാണ്. രോഗാവസ്ഥയുടെ തീവ്രത അളക്കാന്‍ കോണേഴ്‌സ് അസെസ്‌മെന്റ് സ്‌കെയില്‍  പോലുള്ള സൈക്കോളജിക്കല്‍ ടെസ്റ്റുകളും 
മനഃശാസ്ത്ര ചികിത്സയും കൗണ്‍സിലിങ്ങും സംയുക്തമായും ഉപയോഗിക്കാം.. കുട്ടികളെ വളര്‍ത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചുള്ള അവബോധം വളരെ ഉപകാരപ്രദമാണ്. അതുപോലെ സൈക്കോ എഡ്യൂക്കേഷന്റെ ഭാഗമായി ആരോഗ്യകരമായ കുടുംബാന്തരീക്ഷത്തിനുംപ്രാധാന്യമുണ്ട്. ശിക്ഷണനടപടികള്‍ ഒട്ടുംപരിഹാരമല്ല. അധ്യാപകര്‍ക്കുള്ള ബോധവത്കരണ ക്ലാസുകളും വളരെ പ്രയോജനം ചെയ്യുന്നവയാണ്. ബിഹേവിയറല്‍ തെറാപ്പികള്‍ക്കൊപ്പം ചില സാഹചര്യങ്ങളില്‍ മനോരോഗവിദഗ്ധന്റെ മേല്‍നോട്ടത്തില്‍ ഔഷധചികിത്സയും ലഭ്യമാക്കേണ്ടതാണ്.

ഫാ.ഡോ.സിജോണ്‍ കുഴിക്കാട്ടുമ്യാലില്‍
കണ്‍സള്‍ട്ടന്റ് സൈക്കോളജിസ്റ്റ്

Latest Updates

POPULAR Views

FEATUERD Views

ആശങ്ക വിതക്കുന്ന പാനിക് അറ്റാക്ക്  

നമ്മുടെ സമൂഹത്തില്‍ 1.5 മുതല്‍ 3.5 ശതമാനം പേര്‍ക്ക് ജീവിതത്തില്‍ ഒരിക്കലെങ്കിലും...

ആള്‍ക്കഹോള്‍ ഡിപെന്റന്‍സ് : ലക്ഷണങ്ങളും ശാസ്ത്രീയ വശങ്ങളും

എപ്പോഴാണ് ഒരാള്‍ മദ്യത്തിനടിമയാണെന്ന് പറയുന്നത്? താഴെപ്പറയുന്ന ലക്ഷണങ്ങളില്‍ കുറഞ്ഞത് മൂന്നെണ്ണമെങ്കിലും കാണിക്കുന്നുണ്ടെങ്കില്‍...

ഹിസ്ട്രിയോണിക് പേഴ്‌സണാലിറ്റി ഡിസോര്‍ഡര്‍

ഹിസ്ട്രിയോണിക്  വ്യക്തിത്വവൈകല്യം ഉളളവര്‍ക്ക് എപ്പോഴും മറ്റുള്ളവരുടെ ശ്രദ്ധയും അംഗീകാരവും നേടാനുള്ള ശക്തമായ...

ആന്റി സോഷ്യല്‍ പേഴ്‌സണാലിറ്റി ഡിസോര്‍ഡര്‍ 

സാമൂഹ്യവിരുദ്ധ വ്യക്തിത്വ വൈകല്യം (Anti-social Personality Disorder) പുരുഷന്മാരിലാണ് കൂടുതലായി കണ്ടുവരുന്നത്....

മദ്യപാനാസക്തി ഒഴിവാക്കാന്‍ മനഃശാസ്ത്ര ചികിത്സാ സമീപനങ്ങള്‍

മദ്യപാനം ഒരു വ്യക്തിയുടെ നിയന്ത്രണത്തിന് പുറത്തുപോകുന്ന അവസ്ഥയെയാണ് മദ്യപാനാസക്തി (Alcoholism)എന്ന്  വിളിക്കുന്നത്. ആസക്തിയുടെ പ്രധാന ലക്ഷണങ്ങള്‍ നിയന്ത്രണമില്ലായ്മയാണ് അഥവാ അമിതമായി കുടിക്കുകയാണ്.

നാര്‍സിസ്റ്റിക് പേഴ്‌സണാലിറ്റി ഡിസോര്‍ഡര്‍ 

ഞാനെന്ന ഭാവമാണ് അമിതമായ ആത്മാരാധനയെന്ന വ്യക്തിത്വ വൈകല്യത്തിന്റെ മുഖ്യലക്ഷണം (Narcissistic Personality...

ബോര്‍ഡര്‍ലൈന്‍ പേഴ്‌സണാലിറ്റി ഡിസോര്‍ഡര്‍ – വസ്തുതകള്‍ 

ചഞ്ചല വ്യക്തിത്വം അഥവാ അതിരില്ലാ വ്യക്തിത്വം പതിനെട്ടു വയസു മുതല്‍ മുപ്പത്തിയഞ്ചു...

പാരനോയ്ഡ് പേഴ്‌സണാലിറ്റി ഡിസോര്‍ഡര്‍ – വസ്തുതകള്‍  

പാരനോയ്ഡ് എന്ന് പറഞ്ഞാല്‍ അതിനര്‍ഥം സംശയക്കാര്‍ എന്നാണ്. ഇവര്‍ക്ക് എല്ലാറ്റിനെയും എല്ലാവരെയും...

തിരിച്ചറിയാം പാനിക്  ഡിസോര്‍ഡര്‍    

സമൂഹത്തില്‍ ഒന്നര മുതല്‍ മൂന്നര ശതമാനം പേര്‍ക്ക് ജീവിതത്തില്‍ ഒരിക്കലെങ്കിലും പാനിക്...

പോസ്റ്റ് ട്രോമാറ്റിക് സ്‌ട്രെസ് ഡിസോര്‍ഡര്‍

അതിതീവ്രതയുള്ള ഒരു സമ്മര്‍ദ്ദസാഹചര്യം അനുഭവിക്കുന്ന ഒരു വ്യക്തിയില്‍ രണ്ട് രീതിയില്‍ മാനസിക...

ഒബ്‌സസീവ് കംപല്‍സീവ് ഡിസോര്‍ഡര്‍: വസ്തുതകള്‍

ഒരു വ്യക്തിക്ക് തന്റെ തന്നെ ചിന്തകളെ നിയന്ത്രിക്കാന്‍ പറ്റാത്ത തരത്തില്‍ ആവര്‍ത്തിച്ചുള്ള,...

അമിത ഉത്കണ്ഠയും ചികിത്സയും

സമൂഹത്തിലെ മൂന്നു ശതമാനത്തിലേറെ പേർക്ക് ജീവിതത്തിലൊരിക്കലെങ്കിലും വരാൻ സാധ്യതയുള്ള അവസ്ഥയാണ് ജനറലൈസ്ഡ്...