പാരനോയ്ഡ് പേഴ്‌സണാലിറ്റി ഡിസോര്‍ഡര്‍ – വസ്തുതകള്‍  

Published on

പാരനോയ്ഡ് എന്ന് പറഞ്ഞാല്‍ അതിനര്‍ഥം സംശയക്കാര്‍ എന്നാണ്. ഇവര്‍ക്ക് എല്ലാറ്റിനെയും എല്ലാവരെയും സംശയം ആയിരിക്കും. നല്ലൊരു കാര്യം പറഞ്ഞാല്‍ പോലും അതിന്റെ പിന്നില്‍ വേറെ എന്തെങ്കിലും പദ്ധതികള്‍ ഉണ്ടോ എന്ന് ചിന്തിക്കുന്നു. അതുപോലെത്തന്നെ വീട്ടുകാരെയും അയല്‍പക്കക്കാരെയും സംശയദൃഷ്ടിയോടുകൂടി എപ്പോഴും കാണുന്ന വ്യക്തിത്വങ്ങളായിരിക്കാം.

ലക്ഷണങ്ങള്‍

ശരിയായ കാരണമില്ലാതെ മറ്റുള്ളവര്‍ തന്നെ ചൂഷണം ചെയ്യുന്നുവെന്നോ ഉപദ്രവിക്കുമെന്നോ വഞ്ചിക്കുമെന്നോ സംശയിക്കുന്നു. സുഹൃത്തുക്കളുടെയും സഹപ്രവര്‍ത്തകരുടെയും വിശ്വാസ്യതയെ സംബന്ധിച്ച, ന്യായീകരിക്കാത്ത മിഥ്യാധാരണകളില്‍ (Delusions) മുഴുകിയിരിക്കുന്നു. മറ്റുളളവരുമായി വിശ്വസ്തത പുലര്‍ത്താനോ വ്യക്തിഗതവിവരങ്ങള്‍ വെളിപ്പെടുത്താനോ ഇഷ്ടപ്പെടുന്നില്ല. കാരണം വിവരങ്ങള്‍ തങ്ങള്‍ക്കെതിരെ ഉപയോഗിക്കുമെന്ന് അവര്‍ ഭയപ്പെടുന്നു.  പരാമര്‍ശങ്ങളിലും സംഭവങ്ങളിലും മറഞ്ഞിരിക്കുന്ന നിന്ദ്യമായ അല്ലെങ്കില്‍ ഭീഷണിപ്പെടുത്തുന്ന അര്‍ഥങ്ങള്‍ വായിക്കുന്നു. അവര്‍ പൊതുവെ കോപത്തോടെ പ്രതികരിക്കുന്നവരും പെട്ടെന്ന് പ്രതികാരം ചെയ്യുന്നവരുമാണ്. ദീര്‍ഘകാലത്തെ മദ്യപാനരോഗത്തിന്റെ അവസാനഘട്ടങ്ങളില്‍ നാഡികളുടെ ബലഹീനത കൊണ്ടും മറ്റും ലൈംഗികശേഷി അസ്തമിക്കുന്ന  അവസ്ഥ  ഇത്തരക്കാരില്‍ കാണാറുണ്ട് ഈ അവസ്ഥയിലാണ് രോഗി പങ്കാളിയെ സംശയിക്കുന്നത്. ഇതിനെ ആള്‍ക്കഹാള്‍ ഇന്‍ഡ്യൂസ് ഡെല്യൂഷണല്‍ ഡിസോര്‍ഡര്‍ എന്നാണ് വിളിക്കുന്നത്. പങ്കാളിയുടെ വിശ്വസ്തതയെക്കുറിച്ച് ന്യായീകരണമില്ലാത്ത നിരന്തരം സംശയങ്ങള്‍ ഉന്നയിക്കുകയും വിമര്‍ശനങ്ങളോട് അമിതമായി പ്രതികരിക്കുകയും ചെയ്യുന്നു.

കാരണങ്ങള്‍ 

പാരനോയ്ഡ് പേഴ്‌സണാലിറ്റി ഡിസോര്‍ഡറിന്റെ കാരണം അജ്ഞാതമാണ്. എന്നിരുന്നാലും ജൈവശാസ്ത്രപരവും പാരിസ്ഥിതികവുമായ ഘടകങ്ങളുടെ സംയോജനം പാരനോയ്ഡ് പേഴ്‌സണാലിറ്റി ഡിസോര്‍ഡറിന് കാരണമാകുമെന്ന് ഗവേഷണങ്ങള്‍ തെളിയിക്കുന്നു. സ്‌കീസോഫ്രീനിയ ചരിത്രമുള്ള കുടുംബങ്ങളില്‍ ഈ അസുഖം കൂടുതലായി കാണപ്പെടുന്നു. പാരമ്പര്യമായി വ്യക്തിവൈകല്യങ്ങളുള്ള കുടുംബങ്ങളില്‍ ജനിക്കുന്ന കുട്ടികളില്‍  സാധാരണക്കാരേക്കാള്‍ ഈ പ്രശ്‌നമുണ്ടാവാന്‍ സാധ്യത കൂടുതലാണ്. കുട്ടിക്കാലത്തെ മാനസികപീഡനം, ആഘാതം തുടങ്ങിയവ ഈ രോഗാവസ്ഥയ്ക്ക് പലപ്പോഴും കാരണമാകുന്നുണ്ട്.

ചികിത്സാ സമീപനങ്ങള്‍ 

ഇത്തരം വ്യക്തിയുടെ ചിന്താരീതികളും പെരുമാറ്റങ്ങളുമെല്ലാം സംശയപ്രകൃതമുളള വ്യക്തിത്വത്തിന്റെ പ്രതേ്യകതയാണെന്നും ആ വ്യക്തിയില്‍ ഇത്തരത്തിലുളള വ്യക്തിത്വം രൂപപ്പെടുവാന്‍ സാധ്യതയുണ്ടാക്കിയ അനുഭവങ്ങള്‍ ചൂണ്ടിക്കാട്ടി കുടുംബാംഗങ്ങളെ ബോധ്യപ്പെടുത്തണം. ഈ വ്യക്തിക്ക് എന്തെങ്കിലും പ്രശ്‌നം ഉള്ളതായി സ്വയം അംഗീകരിക്കാത്തതിനാല്‍ സ്വന്തം ഇഷ്ടപ്രകാരം ചികിത്സ തേടാന്‍ ബുദ്ധിമുട്ടാണെന്ന യാഥാര്‍ഥ്യം വീട്ടുകാരെ അറിയിക്കണം.   ചികിത്സ വിജയിക്കുന്നതിന് തടസങ്ങള്‍ നിരവധിയാണ്. പലപ്പോഴും സംശയരോഗി മരുന്ന് കഴിക്കാന്‍ വിസമ്മതിക്കുന്നു.  ചില സന്ദര്‍ഭങ്ങളില്‍ ഇത്തരം വ്യക്തികളില്‍ ഭയവും സംശയവും വര്‍ദ്ധിച്ച് അവര്‍ അക്രമവാസനയും ആക്രമണസ്വഭാവവും പ്രദര്‍ശിപ്പിച്ചാല്‍ ആശുപത്രിയില്‍ പ്രവേശിച്ച് മാനസികാരോഗ്യവിദ്ഗധരുടെ കീഴില്‍ വിദഗ്ധചികിത്സ നല്‍കേണ്ടതാണ്. ഇവിടെ രോഗിയുടെ വിഷാദാവസ്ഥ,  ഉത്കണ്ഠ എന്നിവയും ചികിത്സയുടെ ഭാഗമാകുന്നു. സൈക്കോളജിസ്റ്റിന്റെ സഹായത്തോടെ വ്യക്തിയുടെ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാനുള്ള കഴിവ് മെച്ചപ്പെടുത്താനും ചിന്താരീതിയിലുള്ള വികലതകളെ തിരുത്താനും സാധിക്കുമെന്നും മനസ്സിലാക്കി കൊടുക്കണം.

റവ. ഡോ. സിജോണ്‍ കുഴിക്കാട്ടുമ്യാലില്‍ 

Latest Updates

POPULAR Views

FEATUERD Views

ആള്‍ക്കഹോള്‍ ഡിപെന്റന്‍സ് : ലക്ഷണങ്ങളും ശാസ്ത്രീയ വശങ്ങളും

എപ്പോഴാണ് ഒരാള്‍ മദ്യത്തിനടിമയാണെന്ന് പറയുന്നത്? താഴെപ്പറയുന്ന ലക്ഷണങ്ങളില്‍ കുറഞ്ഞത് മൂന്നെണ്ണമെങ്കിലും കാണിക്കുന്നുണ്ടെങ്കില്‍...

ഹിസ്ട്രിയോണിക് പേഴ്‌സണാലിറ്റി ഡിസോര്‍ഡര്‍

ഹിസ്ട്രിയോണിക്  വ്യക്തിത്വവൈകല്യം ഉളളവര്‍ക്ക് എപ്പോഴും മറ്റുള്ളവരുടെ ശ്രദ്ധയും അംഗീകാരവും നേടാനുള്ള ശക്തമായ...

ആന്റി സോഷ്യല്‍ പേഴ്‌സണാലിറ്റി ഡിസോര്‍ഡര്‍ 

സാമൂഹ്യവിരുദ്ധ വ്യക്തിത്വ വൈകല്യം (Anti-social Personality Disorder) പുരുഷന്മാരിലാണ് കൂടുതലായി കണ്ടുവരുന്നത്....

മദ്യപാനാസക്തി ഒഴിവാക്കാന്‍ മനഃശാസ്ത്ര ചികിത്സാ സമീപനങ്ങള്‍

മദ്യപാനം ഒരു വ്യക്തിയുടെ നിയന്ത്രണത്തിന് പുറത്തുപോകുന്ന അവസ്ഥയെയാണ് മദ്യപാനാസക്തി (Alcoholism)എന്ന്  വിളിക്കുന്നത്. ആസക്തിയുടെ പ്രധാന ലക്ഷണങ്ങള്‍ നിയന്ത്രണമില്ലായ്മയാണ് അഥവാ അമിതമായി കുടിക്കുകയാണ്.

നാര്‍സിസ്റ്റിക് പേഴ്‌സണാലിറ്റി ഡിസോര്‍ഡര്‍ 

ഞാനെന്ന ഭാവമാണ് അമിതമായ ആത്മാരാധനയെന്ന വ്യക്തിത്വ വൈകല്യത്തിന്റെ മുഖ്യലക്ഷണം (Narcissistic Personality...

ബോര്‍ഡര്‍ലൈന്‍ പേഴ്‌സണാലിറ്റി ഡിസോര്‍ഡര്‍ – വസ്തുതകള്‍ 

ചഞ്ചല വ്യക്തിത്വം അഥവാ അതിരില്ലാ വ്യക്തിത്വം പതിനെട്ടു വയസു മുതല്‍ മുപ്പത്തിയഞ്ചു...

തിരിച്ചറിയാം പാനിക്  ഡിസോര്‍ഡര്‍    

സമൂഹത്തില്‍ ഒന്നര മുതല്‍ മൂന്നര ശതമാനം പേര്‍ക്ക് ജീവിതത്തില്‍ ഒരിക്കലെങ്കിലും പാനിക്...

പോസ്റ്റ് ട്രോമാറ്റിക് സ്‌ട്രെസ് ഡിസോര്‍ഡര്‍

അതിതീവ്രതയുള്ള ഒരു സമ്മര്‍ദ്ദസാഹചര്യം അനുഭവിക്കുന്ന ഒരു വ്യക്തിയില്‍ രണ്ട് രീതിയില്‍ മാനസിക...

ഒബ്‌സസീവ് കംപല്‍സീവ് ഡിസോര്‍ഡര്‍: വസ്തുതകള്‍

ഒരു വ്യക്തിക്ക് തന്റെ തന്നെ ചിന്തകളെ നിയന്ത്രിക്കാന്‍ പറ്റാത്ത തരത്തില്‍ ആവര്‍ത്തിച്ചുള്ള,...

അമിത ഉത്കണ്ഠയും ചികിത്സയും

സമൂഹത്തിലെ മൂന്നു ശതമാനത്തിലേറെ പേർക്ക് ജീവിതത്തിലൊരിക്കലെങ്കിലും വരാൻ സാധ്യതയുള്ള അവസ്ഥയാണ് ജനറലൈസ്ഡ്...

സ്കിസോഫ്രീനിയ : യാഥാർഥ്യങ്ങൾ

മാനസികരോഗങ്ങളിൽ ഗൗരവസ്വഭാവമുള്ള വിഭാഗമാണ് മനോവിഭ്രാന്തി രോഗങ്ങൾ (Psychosis).. തനിക്ക് രോഗമുണ്ടെന്നുള്ള തിരിച്ചറിവ്...

ഡെല്യൂഷണൽ ഡിസോർഡർ: തിരിച്ചറിയേണ്ട വസ്തുതകൾ

തെറ്റായ ഒരു കാര്യം സത്യമാണെന്ന് ആഴമായി ഉറച്ചുവിശ്വസിക്കുകയും ശരിയല്ലെന്ന് ബോധ്യപ്പെടുത്തുന്ന തെളിവുകൾ...