തിരിച്ചറിയാം പാനിക്  ഡിസോര്‍ഡര്‍    

Published on

സമൂഹത്തില്‍ ഒന്നര മുതല്‍ മൂന്നര ശതമാനം പേര്‍ക്ക് ജീവിതത്തില്‍ ഒരിക്കലെങ്കിലും പാനിക് ഡിസോര്‍ഡര്‍ എന്ന ഉത്കണ്ഠാരോഗം മൂലമുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകാമെന്നു പഠനങ്ങള്‍ സൂചിപ്പിക്കുന്നു. സ്ത്രീകളില്‍ ഇതിന് സാധ്യത പുരുഷന്മാരേക്കാള്‍ രണ്ടിരിട്ടിയാണ്. ഏകദേശം ഇരുപത്തിയഞ്ച് വയസ്സിനോടടുത്താണ് മിക്കവരിലും രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങുന്നത്.

തൊഴില്‍ നഷ്ടപ്പെടല്‍, വിവാഹമോചനം, ഉറ്റവരുടെ മരണം തുടങ്ങിയ വിഷമ ഘട്ട’ങ്ങളെ തുടര്‍ന്നായിരിക്കും പലരിലും രോഗലക്ഷണങ്ങള്‍ കണ്ടുവരുന്നത്. അതുപോലെ ചെറുപ്പകാലത്ത് മാനസിക സംഘര്‍ഷങ്ങള്‍ അനുഭവിച്ചവര്‍ക്ക് പാനിക് ഡിസോര്‍ഡര്‍  വരാനുള്ള സാധ്യത കൂടുതലാണെന്നതിന് ശാസ്ത്രീയതെളിവുകള്‍ ലഭ്യമാണ്.  പാനിക് ഡിസോര്‍ഡര്‍ ഉള്ളവരില്‍ മറ്റു മാനസിക രോഗങ്ങള്‍ക്കുള്ള സാധ്യതയും കൂടുതലാണ്.

ലക്ഷണങ്ങള്‍

കാരണം കൂടാതെയുള്ള ശക്തമായ ഹൃദയമിടിപ്പ്, വിയര്‍പ്പ്, വിറയല്‍, ശ്വാസം കിട്ടുന്നില്ലെന്ന തോന്നല്‍, നെഞ്ചുവേദനയോ, നെഞ്ചിലെ അസ്വസ്ഥതയോ, വയറ്റില്‍ അസ്വസ്ഥത, മനംപിരട്ടല്‍, തലചുറ്റുന്നതുപോലെയുളള തോന്നല്‍, ചുറ്റുപാടുകളെക്കുറിച്ചുള്ള ബോധം നഷ്ടമാകല്‍, ഉടന്‍ മരിച്ചുപോകുമോയെന്ന പേടി, കൈകാലുകളിലും മറ്റു ശരീരഭാഗങ്ങളിലും അനുഭവപ്പെടുന്ന മരവിപ്പ് . ഈ ലക്ഷണങ്ങളില്‍ ചുരുങ്ങിയത് നാലെണ്ണമെങ്കിലുമുള്ളവര്‍ക്ക് പാനിക് ഡിസോര്‍ഡറുണ്ടെന്ന് കാണാം. അതുപോലെ ഈ ലക്ഷണങ്ങളില്‍ നാല് ലക്ഷണമെങ്കിലും തുടര്‍ച്ചയായും ഒരുമിച്ചും പ്രത്യക്ഷപ്പെട്ടാല്‍ ഈ അവസ്ഥയെ പാനിക് അറ്റാക് എന്ന് പറയാം.  അഞ്ചു മിനിറ്റു മുതല്‍ പത്ത് മിനിറ്റ്  സമയം വരെ മാത്രമേ ഈ ലക്ഷണങ്ങള്‍ സാധാരണയായി നീണ്ടു നില്‍ക്കാറുള്ളൂ.

കാരണങ്ങള്‍

പാനിക് ഡിസോഡറില്‍ തലച്ചോറിലെ വികാരങ്ങളെ നിയന്ത്രിക്കുന്ന ലിംബിക് വ്യൂഹത്തിലെ നാഡികള്‍ പരസ്പര ആശയവിനിമയത്തിന് ഉപയോഗിക്കുന്ന രാസപദാര്‍ത്ഥങ്ങളുടെ അസന്തുലിതാവസ്ഥമൂലം രക്തത്തിലും തലച്ചോറിലും അഡ്രിനാലിന്റെ അളവ് അമിതമാകുന്നതാകാം അസുഖകാരണമെന്ന് ഗവേഷകര്‍ അനുമാനിക്കുന്നു. പാനിക് ഡിസോര്‍ഡര്‍ ഒരു പാരമ്പര്യ രോഗമായി വരാനുള്ള സാധ്യത നാല് മുതല്‍ എട്ട് ശതമാനം വരെയാണ്.

ചികിത്സാ സമീപനങ്ങള്‍ 

അനുബന്ധ മെഡിക്കല്‍ പരിശോധനകള്‍ക്കുശേഷവും ശാരീരിക ലക്ഷണങ്ങള്‍ ഇല്ലാതിരിക്കുമ്പോള്‍ ഇതൊരു ഹൃദയസംബന്ധമായ രോഗമല്ലെന്ന് രോഗിക്ക് മനസ്സിലാക്കി കൊടുക്കുക. ഇത് രോഗിയുടെ തോന്നലല്ല, രോഗി ഈ ബുദ്ധിമുട്ടുകള്‍ യഥാര്‍ഥത്തില്‍ അനുഭവിക്കുന്നുണ്ട് എന്ന് വീട്ടുകാരെ ബോധ്യപ്പെടുത്തുക. കൊഗ്നിറ്റീവ്  ബിഹേവിയര്‍ തെറാപ്പിയുടെ ഭാഗമായി നിരന്തരമായ പെരുമാറ്റ പരിശീലനത്തിലൂടെയും രോഗികളെ അവരുടെ പ്രശ്‌നകാരണങ്ങളുമായി പൊരുത്തപ്പെടുവാന്‍ സഹായിക്കുകയും അവയെ  എങ്ങനെ നിയന്ത്രിക്കാമെന്ന് പറഞ്ഞ് മനസ്സിലാക്കുകയും ചെയ്യുന്ന രീതിയാണത്. കൊഗ്നിറ്റീവ് ബിഹേവിയര്‍ തെറാപ്പിയുടെ കൂടെ ഔഷധചികിത്സയും പ്രയോജനപ്പെടും.

റവ.ഡോ.സിജോണ്‍ കുഴിക്കാട്ടുമ്യാലില്‍ 

Latest Updates

POPULAR Views

FEATUERD Views

ആന്റി സോഷ്യല്‍ പേഴ്‌സണാലിറ്റി ഡിസോര്‍ഡര്‍ 

സാമൂഹ്യവിരുദ്ധ വ്യക്തിത്വ വൈകല്യം (Anti-social Personality Disorder) പുരുഷന്മാരിലാണ് കൂടുതലായി കണ്ടുവരുന്നത്....

മദ്യപാനാസക്തി ഒഴിവാക്കാന്‍ മനഃശാസ്ത്ര ചികിത്സാ സമീപനങ്ങള്‍

മദ്യപാനം ഒരു വ്യക്തിയുടെ നിയന്ത്രണത്തിന് പുറത്തുപോകുന്ന അവസ്ഥയെയാണ് മദ്യപാനാസക്തി (Alcoholism)എന്ന്  വിളിക്കുന്നത്. ആസക്തിയുടെ പ്രധാന ലക്ഷണങ്ങള്‍ നിയന്ത്രണമില്ലായ്മയാണ് അഥവാ അമിതമായി കുടിക്കുകയാണ്.

നാര്‍സിസ്റ്റിക് പേഴ്‌സണാലിറ്റി ഡിസോര്‍ഡര്‍ 

ഞാനെന്ന ഭാവമാണ് അമിതമായ ആത്മാരാധനയെന്ന വ്യക്തിത്വ വൈകല്യത്തിന്റെ മുഖ്യലക്ഷണം (Narcissistic Personality...

ബോര്‍ഡര്‍ലൈന്‍ പേഴ്‌സണാലിറ്റി ഡിസോര്‍ഡര്‍ – വസ്തുതകള്‍ 

ചഞ്ചല വ്യക്തിത്വം അഥവാ അതിരില്ലാ വ്യക്തിത്വം പതിനെട്ടു വയസു മുതല്‍ മുപ്പത്തിയഞ്ചു...

പാരനോയ്ഡ് പേഴ്‌സണാലിറ്റി ഡിസോര്‍ഡര്‍ – വസ്തുതകള്‍  

പാരനോയ്ഡ് എന്ന് പറഞ്ഞാല്‍ അതിനര്‍ഥം സംശയക്കാര്‍ എന്നാണ്. ഇവര്‍ക്ക് എല്ലാറ്റിനെയും എല്ലാവരെയും...

പോസ്റ്റ് ട്രോമാറ്റിക് സ്‌ട്രെസ് ഡിസോര്‍ഡര്‍

അതിതീവ്രതയുള്ള ഒരു സമ്മര്‍ദ്ദസാഹചര്യം അനുഭവിക്കുന്ന ഒരു വ്യക്തിയില്‍ രണ്ട് രീതിയില്‍ മാനസിക...

ഒബ്‌സസീവ് കംപല്‍സീവ് ഡിസോര്‍ഡര്‍: വസ്തുതകള്‍

ഒരു വ്യക്തിക്ക് തന്റെ തന്നെ ചിന്തകളെ നിയന്ത്രിക്കാന്‍ പറ്റാത്ത തരത്തില്‍ ആവര്‍ത്തിച്ചുള്ള,...

അമിത ഉത്കണ്ഠയും ചികിത്സയും

സമൂഹത്തിലെ മൂന്നു ശതമാനത്തിലേറെ പേർക്ക് ജീവിതത്തിലൊരിക്കലെങ്കിലും വരാൻ സാധ്യതയുള്ള അവസ്ഥയാണ് ജനറലൈസ്ഡ്...

സ്കിസോഫ്രീനിയ : യാഥാർഥ്യങ്ങൾ

മാനസികരോഗങ്ങളിൽ ഗൗരവസ്വഭാവമുള്ള വിഭാഗമാണ് മനോവിഭ്രാന്തി രോഗങ്ങൾ (Psychosis).. തനിക്ക് രോഗമുണ്ടെന്നുള്ള തിരിച്ചറിവ്...

ഡെല്യൂഷണൽ ഡിസോർഡർ: തിരിച്ചറിയേണ്ട വസ്തുതകൾ

തെറ്റായ ഒരു കാര്യം സത്യമാണെന്ന് ആഴമായി ഉറച്ചുവിശ്വസിക്കുകയും ശരിയല്ലെന്ന് ബോധ്യപ്പെടുത്തുന്ന തെളിവുകൾ...

വിഷാദരോഗം; തിരിച്ചറിയേണ്ട വസ്തുതകൾ

സമൂഹത്തിൽ ഏറ്റവുമധികം പരാധീനതയും പ്രയാസവും സൃഷ്ടിക്കു നാലാമത്തെ രോഗമാണ് വിഷാദരോഗമെന്നാണ് ലോകാരോഗ്യസംഘടന...

മാനസികാരോഗ്യപരിപാലനം നവയുഗ കാലഘട്ടത്തിൽ

ആരോഗ്യം എന്നാൽ ഒരു വ്യക്തിയുടെ ശാരീരികവും മാനസികവും, സാമൂഹികവും, ആത്മീയവുമായ സൗഖ്യാവസ്ഥയാണ്....