മറ്റുള്ളവര്‍ക്ക് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു വ്യക്തിത്വവൈകല്യമാണ് സ്‌കിഡോയ്ഡ് പേഴ്‌സണാലിറ്റി ഡിസോര്‍ഡര്‍. സ്‌കിഡോയ്ഡ് വ്യക്തിത്വവൈകല്യമുള്ളവര്‍ ചിലപ്പോള്‍ അപാരമായ കമ്പ്യൂട്ടര്‍ നിപുണതയോ അല്ലെങ്കില്‍ കണക്ക്, ചെസ് ഇത്തരം കാര്യങ്ങളില്‍ അവഗാഹമുള്ളവരോ ആയിരിക്കും. സാമാന്യം നല്ല ജോലിയൊക്കെ ഉണ്ടാകും. ജോലിസ്ഥലത്ത് സ്‌നേഹം നേടിയെടുക്കാന്‍ കഴിവുള്ളവരുമായിരിക്കും, കാരണം കൃത്യമായി ജോലിക്ക് പോകുക, ആ ജോലി കൃത്യമായി ചെയ്യുക. അലസമായോ വിനോദങ്ങള്‍ക്കായോ സമയം ചെലവഴിക്കായ്ക എന്നിവയൊക്കെ ഇവരെ ഓഫീസിലുള്ളവര്‍ക്ക് പ്രിയപ്പെട്ടവരാക്കുന്നു. കൃത്യമായി’ കാര്യങ്ങള്‍ ചെയ്ത് തിരിച്ചുപോരുക എന്ന പ്രതേ്യകതയാണ് ഇവരിലുള്ളത്. പക്ഷേ മറ്റ് ജീവിതസാഹചര്യങ്ങളോട് പൊരുത്തപ്പെട്ടു പോകാന്‍ ഇവര്‍ പ്രയാസം അനുഭവിക്കുന്നു.
പ്രധാന ലക്ഷണങ്ങള്‍
സമൂഹത്തില്‍ നിന്നുള്ള ഒറ്റപ്പെടല്‍ : സുഹൃത്തുക്കളോ കുടുംബാംഗങ്ങളോ ഉള്‍പ്പെടെയുള്ളവരുമായി അടുപ്പമുള്ള ബന്ധങ്ങള്‍ സ്ഥാപിക്കാന്‍ ആഗ്രഹമില്ലായ്മ ഇവര്‍ പ്രദര്‍ശിപ്പിക്കുന്നു. ഏകാന്തത ഇഷ്ടപ്പെടുക : കൂട്ടായ പ്രവര്‍ത്തനങ്ങളേക്കാള്‍, ഒറ്റയ്ക്ക് ചെയ്യാന്‍ കഴിയുന്ന ജോലികളിലും വിനോദങ്ങളിലും മാത്രം താല്പര്യം കാണിക്കുക. വൈകാരികമായ തണുപ്പന്‍ മനോഭാവം : സന്തോഷം, സങ്കടം, കോപം തുടങ്ങിയ വികാരങ്ങള്‍ പുറത്തുകാണിക്കാതിരിക്കുക എന്നിവയെല്ലാം പൊതുവെ ഇവരില്‍ കാണുന്നു. വിമര്‍ശനങ്ങളോടും പ്രശംസകളോടും നിഷ്പക്ഷത : മറ്റുളളവര്‍ പുകഴ്ത്തിയാലും കുറ്റപ്പെടുത്തിയാലും അതിനോട് വലിയ പ്രതികരണമൊന്നും ഉണ്ടായിരിക്കില്ല. ലൈംഗിക ജീവിതത്തോട് താല്പര്യക്കുറവ് കാണിക്കും: പങ്കാളിയോട് വൈകാരികമായോ ശാരീരികമായോ അടുപ്പം സ്ഥാപിക്കാന്‍ കഴിയാറില്ല.
കാരണങ്ങള്‍
ജനിതക ഘടകങ്ങള്‍ : കുടുംബത്തില്‍ സ്‌കിസോഫ്രീനിയ അല്ലെങ്കില്‍ മറ്റ് പേഴസണാലിറ്റി ഡിസോര്‍ഡറുകള്‍ ഉള്ളവര്‍ക്ക് ഇത് വരാനുള്ള സാധ്യത കൂടുതലായാണ് ഗവേഷണങ്ങള്‍ കാണിക്കുന്നത്. കുട്ടിക്കാലത്തെ അനുഭവങ്ങള്‍ : ചെറുപ്പത്തില്‍ മാതാപിതാക്കളില്‍ നിന്ന് വൈകാരികമായ പിന്തുണയോ ശ്രദ്ധയോ ലഭിക്കാത്തത് ഇത്തരം ഡിസോര്‍ഡറുകളിലേക്ക് നയിക്കാം. മസ്തിഷ്‌ക ഘടന : തലച്ചോറിലെ വൈകാരിക-സാമൂഹിക പ്രതികരണങ്ങളെ നിയന്ത്രിക്കുന്ന ഭാഗങ്ങളിലെ വ്യത്യാസങ്ങള്‍ ഇവരില്‍ പ്രകടമാണ്.
ചികിത്സാമാര്‍ഗ്ഗങ്ങള്‍
ഈ അവസ്ഥയുള്ള വ്യക്തികള്‍ സ്വയം പ്രശ്‌നങ്ങളൊന്നും അനുഭവിക്കാത്തതിനാല്‍ ചികിത്സ തേടി വരുന്നത് കുറവാണ്. എങ്കിലും താഴെ പറയുന്ന മാര്‍ഗങ്ങള്‍ ഇത്തരം രോഗികള്‍ക്ക് സഹായകരമാകാറുണ്ട്. കൊഗ്നിറ്റീവ് ബിഹേവിയറല്‍ തെറാപ്പി : ചിന്താരീതികളിലും പെരുമാറ്റത്തിലും നല്ല മാറ്റങ്ങള്‍ വരുത്താന്‍ സഹായിക്കുന്നു. അതുപോലെ സോഷ്യല്‍ സ്‌കില്‍സ് ട്രെയിനിംഗ് വഴി സാമൂഹിക സാഹചര്യങ്ങളില്‍ എങ്ങനെ ഇടപെടണമെന്ന് മനസ്സിലാക്കാന്‍ സഹായിക്കുന്നു. സ്‌കിഡോയ്ഡ് ഡിസോര്‍ഡറിന് മാത്രമായി പ്രതേ്യക മരുന്നുകളില്ല, എന്നാല്‍ ഇതിനോടൊപ്പം ഉണ്ടാകാന്‍ സാധ്യതയുള്ള വിഷാദം, ഉത്കണ്ഠ എന്നിവ കുറയ്ക്കാന്‍ മനോരോഗവിദഗ്ധന്റെ സഹായം ആവശ്യമാണ്.
ഫാ.ഡോ.സിജോണ്‍ കുഴിക്കാട്ടുമ്യാലില്‍
കണ്‍സള്‍ട്ടന്റ് സൈക്കോളജിസ്റ്റ്



