ആശങ്ക വിതക്കുന്ന പാനിക് അറ്റാക്ക്  

Published on

നമ്മുടെ സമൂഹത്തില്‍ 1.5 മുതല്‍ 3.5 ശതമാനം പേര്‍ക്ക് ജീവിതത്തില്‍ ഒരിക്കലെങ്കിലും പാനിക് അറ്റാക്ക് ഡിസോര്‍ഡര്‍മൂലമുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകാമെന്നു പഠനങ്ങള്‍ പറയുന്നു. സ്ത്രീകളില്‍ ഇതിന് സാധ്യത പുരുഷന്മാരെക്കാള്‍ രണ്ടിരട്ടിയാണ്. ഏകദേശം 25 വയസ്സിനോടടുത്താണ് മിക്കവരിലും രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങുന്നത്. വിവാഹമോചനം, തൊഴില്‍ നഷ്ടപ്പെടല്‍, ഉറ്റവരുടെ മരണം തുടങ്ങിയ വിഷമഘട്ടങ്ങളെ തുടര്‍ന്നായിരിക്കും പലരിലും രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്. എന്നാല്‍ ചെറുപ്പകാലത്ത് മാനസികസംഘര്‍ഷങ്ങള്‍ അനുഭവിച്ചവര്‍ക്ക് പാനിക് ഡിസോര്‍ഡര്‍ വരാനുള്ള സാധ്യത കൂടുതലാണെന്നതിന് ശാസ്ത്രീയതെളിവുകള്‍ ലഭിച്ചുവരികയാണ്. പാനിക് ഡിസോര്‍ഡര്‍ ഉള്ളവരില്‍ മറ്റു മാനസികരോഗങ്ങള്‍ക്കുള്ള സാധ്യതയും കൂടുതലാണ്. ചിലരെങ്കിലും സ്വയം ചികിത്സയ്ക്കായി മദ്യവും ഉറക്കഗുളികകളും അമിതമായി ഉപയോഗിച്ച് അതിന് അടിമപ്പെടാറുണ്ട്.

കാരണങ്ങള്‍

തലച്ചോറിലെ വികാരങ്ങളെ നിയന്ത്രിക്കുന്ന ലിംബിക് വ്യൂഹത്തിലെ നാഡികള്‍ പരസ്പര ആശയവിനിമയത്തിന് ഉപയോഗിക്കുന്ന രാസപദാര്‍ത്ഥങ്ങളുടെ അസന്തുലിതാവസ്ഥമൂലം രക്തത്തിലും തലച്ചോറിലും അഡ്രിനാലിന്റെ അളവ് അമിതമാകുന്നതാകാം അസുഖകാരണമെന്ന് ഗവേഷണങ്ങള്‍ അനുമാനിക്കുന്നു. തലച്ചോറിലെ ബ്രെയിന്‍സ്റ്റം, ലിംബിക് വ്യൂഹം, പ്രീ ഫ്രോണ്ടല്‍ കോര്‍ടക്‌സ് എന്നീ ഭാഗങ്ങളാണ് ഉത്കണ്ഠയെ നിയന്ത്രിക്കുന്നത്. പാനിക് ഡിസോര്‍ഡര്‍ ഒരു പാരമ്പര്യരോഗമായി വരാനുള്ള സാധ്യത 4.8 ശതമാനം വരെയാണ്.

ലക്ഷണങ്ങള്‍

താഴെ പറയുന്ന ലക്ഷണങ്ങളില്‍ ചുരുങ്ങിയത് നാലെണ്ണമെങ്കിലുമുള്ളവര്‍ക്ക് പാനിക് ഡിസോര്‍ഡറുണ്ടാകാറുണ്ട്. പ്രതേ്യകിച്ച് കാരണം കൂടാതെയുള്ള ശക്തമായ ഹൃദയമിടിപ്പ്, വിയര്‍പ്പ്, വിറയല്‍, ശ്വാസം കിട്ടുന്നില്ലെന്ന തോന്നല്‍, നെഞ്ചിലെ അസ്വസ്ഥത, വയറ്റില്‍ കാളിച്ച, മനംപിരട്ടല്‍, തലചുറ്റുന്നതുപോലെയുള്ള തോന്നല്‍, ചുറ്റുപാടുകളെ കുറിച്ചുള്ള ബോധം നഷ്ടമാകല്‍, നിയന്ത്രണം നഷ്ടപ്പെടുമെന്ന തോന്നല്‍, ഉടന്‍ മരിച്ചുപോകുമോയെന്ന പേടി, കൈകാലുകളിലും മറ്റു ശരീരഭാഗങ്ങളിലും മരവിപ്പും ചൂടും വ്യാപിക്കല്‍.

ആകുലപ്പെടുത്തുന്ന ചിന്തകളെ കുറിച്ചും പാനിക് അറ്റാക്കിനോടൊപ്പം അനുഭവപ്പെടുന്ന ശാരീരികലക്ഷണങ്ങളെക്കുറിച്ചും വിശദമായി ആരായുക, പാനിക് അറ്റാക്ക് അനുഭവപ്പെടുമ്പോള്‍ ഉണ്ടാകുന്ന രോഗിയുടെ പെരുമാറ്റരീതികളെ കുറിച്ചുള്ള  അനേ്വഷണം, മറ്റു മാനസികരോഗങ്ങളുണ്ടോയെന്ന് പരിശോധിച്ചറിയുക എന്നിവ ചെയ്യേണ്ടതാണ്. വിശദമായ ശാരീരിക-മാനസിക പരിശോധനയിലൂടെ രോഗം പാനിക് ഡിസോര്‍ഡറാണെന്നു തെളിഞ്ഞാല്‍ മാനസികാരോഗ്യവിദഗ്ധന്റെ ചികിത്സയായിരിക്കും അഭികാമ്യം. മറ്റേത് ശാരീരിക മാനസിക രോഗങ്ങളെയും പോലെ പാനിക് ഡിസോര്‍ഡറും ഫലപ്രദമായി നിയന്ത്രിക്കാന്‍ നിരവധി ഔഷധങ്ങള്‍ ലഭ്യമാണ്. ഇവിടെ ഒരു മനോരോഗവിദഗ്ധന്റെ സഹായം തേടേണ്ടതാണ്.

മനഃശാസ്ത്ര ചികിത്സാസമീപനങ്ങള്‍ 

കൊഗ്നിറ്റീവ് ബിഹേവിയര്‍ തെറാപ്പിയുടെ ഭാഗമായി നിരന്തരമായ പെരുമാറ്റ പരിശീലനത്തിലൂടെയും രോഗികളെ അവരുടെ പ്രശ്‌നകാരണങ്ങളുമായി പൊരുത്തപ്പെടുകയും അവയെ എങ്ങനെ നിയന്ത്രിക്കാമെന്നു പറഞ്ഞു മനസ്സിലാക്കുകയും ചെയ്യാം. പാനിക് അറ്റാക്ക് സ്വയം നിയന്ത്രിക്കാനുള്ള ശ്വസനവ്യായാമങ്ങളും മറ്റു വ്യായാമങ്ങളും വിശ്രമരീതികളും കൂടി ഇതിലുള്‍പ്പെടുന്നു. കോഗ്‌നിറ്റീവ് ബിഹേവിയര്‍ തെറാപ്പി മിക്ക രോഗികളിലും കാര്യമായ പുരോഗതി ഉണ്ടാക്കാറുണ്ട്. കൃത്യമായ ചികിത്സ ദീര്‍ഘകാലം തുടര്‍ന്നാല്‍ 30-40 ശതമാനം പേര്‍ക്കും ഏകദേശം പൂര്‍ണ്ണമായ രോഗശമനം ലഭിക്കാറുണ്ട്.  എന്നാല്‍ പകുതിയോളം പേരില്‍ പൂര്‍ണമായ രോഗശമനം ലഭിച്ചില്ലെങ്കിലും ശരിയായ ചികിത്സ ലഭിച്ചാല്‍ മറ്റു പ്രശ്‌നങ്ങളൊന്നുമില്ലാതെ ദൈനംദിനജീവിതത്തെ ബാധിക്കാതെ ജീവിതം ക്രമപ്പെടുത്താവുന്നതാണ്.

ഡോ.ഫാ.സിജോണ്‍ കുഴിക്കാട്ടുമ്യാലില്‍
കണ്‍സല്‍ട്ടന്റ് സൈക്കോളജിസ്റ്റ്

Latest Updates

POPULAR Views

FEATUERD Views

ആള്‍ക്കഹോള്‍ ഡിപെന്റന്‍സ് : ലക്ഷണങ്ങളും ശാസ്ത്രീയ വശങ്ങളും

എപ്പോഴാണ് ഒരാള്‍ മദ്യത്തിനടിമയാണെന്ന് പറയുന്നത്? താഴെപ്പറയുന്ന ലക്ഷണങ്ങളില്‍ കുറഞ്ഞത് മൂന്നെണ്ണമെങ്കിലും കാണിക്കുന്നുണ്ടെങ്കില്‍...

ഹിസ്ട്രിയോണിക് പേഴ്‌സണാലിറ്റി ഡിസോര്‍ഡര്‍

ഹിസ്ട്രിയോണിക്  വ്യക്തിത്വവൈകല്യം ഉളളവര്‍ക്ക് എപ്പോഴും മറ്റുള്ളവരുടെ ശ്രദ്ധയും അംഗീകാരവും നേടാനുള്ള ശക്തമായ...

ആന്റി സോഷ്യല്‍ പേഴ്‌സണാലിറ്റി ഡിസോര്‍ഡര്‍ 

സാമൂഹ്യവിരുദ്ധ വ്യക്തിത്വ വൈകല്യം (Anti-social Personality Disorder) പുരുഷന്മാരിലാണ് കൂടുതലായി കണ്ടുവരുന്നത്....

മദ്യപാനാസക്തി ഒഴിവാക്കാന്‍ മനഃശാസ്ത്ര ചികിത്സാ സമീപനങ്ങള്‍

മദ്യപാനം ഒരു വ്യക്തിയുടെ നിയന്ത്രണത്തിന് പുറത്തുപോകുന്ന അവസ്ഥയെയാണ് മദ്യപാനാസക്തി (Alcoholism)എന്ന്  വിളിക്കുന്നത്. ആസക്തിയുടെ പ്രധാന ലക്ഷണങ്ങള്‍ നിയന്ത്രണമില്ലായ്മയാണ് അഥവാ അമിതമായി കുടിക്കുകയാണ്.

നാര്‍സിസ്റ്റിക് പേഴ്‌സണാലിറ്റി ഡിസോര്‍ഡര്‍ 

ഞാനെന്ന ഭാവമാണ് അമിതമായ ആത്മാരാധനയെന്ന വ്യക്തിത്വ വൈകല്യത്തിന്റെ മുഖ്യലക്ഷണം (Narcissistic Personality...

ബോര്‍ഡര്‍ലൈന്‍ പേഴ്‌സണാലിറ്റി ഡിസോര്‍ഡര്‍ – വസ്തുതകള്‍ 

ചഞ്ചല വ്യക്തിത്വം അഥവാ അതിരില്ലാ വ്യക്തിത്വം പതിനെട്ടു വയസു മുതല്‍ മുപ്പത്തിയഞ്ചു...

പാരനോയ്ഡ് പേഴ്‌സണാലിറ്റി ഡിസോര്‍ഡര്‍ – വസ്തുതകള്‍  

പാരനോയ്ഡ് എന്ന് പറഞ്ഞാല്‍ അതിനര്‍ഥം സംശയക്കാര്‍ എന്നാണ്. ഇവര്‍ക്ക് എല്ലാറ്റിനെയും എല്ലാവരെയും...

തിരിച്ചറിയാം പാനിക്  ഡിസോര്‍ഡര്‍    

സമൂഹത്തില്‍ ഒന്നര മുതല്‍ മൂന്നര ശതമാനം പേര്‍ക്ക് ജീവിതത്തില്‍ ഒരിക്കലെങ്കിലും പാനിക്...

പോസ്റ്റ് ട്രോമാറ്റിക് സ്‌ട്രെസ് ഡിസോര്‍ഡര്‍

അതിതീവ്രതയുള്ള ഒരു സമ്മര്‍ദ്ദസാഹചര്യം അനുഭവിക്കുന്ന ഒരു വ്യക്തിയില്‍ രണ്ട് രീതിയില്‍ മാനസിക...

ഒബ്‌സസീവ് കംപല്‍സീവ് ഡിസോര്‍ഡര്‍: വസ്തുതകള്‍

ഒരു വ്യക്തിക്ക് തന്റെ തന്നെ ചിന്തകളെ നിയന്ത്രിക്കാന്‍ പറ്റാത്ത തരത്തില്‍ ആവര്‍ത്തിച്ചുള്ള,...

അമിത ഉത്കണ്ഠയും ചികിത്സയും

സമൂഹത്തിലെ മൂന്നു ശതമാനത്തിലേറെ പേർക്ക് ജീവിതത്തിലൊരിക്കലെങ്കിലും വരാൻ സാധ്യതയുള്ള അവസ്ഥയാണ് ജനറലൈസ്ഡ്...

സ്കിസോഫ്രീനിയ : യാഥാർഥ്യങ്ങൾ

മാനസികരോഗങ്ങളിൽ ഗൗരവസ്വഭാവമുള്ള വിഭാഗമാണ് മനോവിഭ്രാന്തി രോഗങ്ങൾ (Psychosis).. തനിക്ക് രോഗമുണ്ടെന്നുള്ള തിരിച്ചറിവ്...