നാര്‍സിസ്റ്റിക് പേഴ്‌സണാലിറ്റി ഡിസോര്‍ഡര്‍ 

Published on

ഞാനെന്ന ഭാവമാണ് അമിതമായ ആത്മാരാധനയെന്ന വ്യക്തിത്വ വൈകല്യത്തിന്റെ മുഖ്യലക്ഷണം (Narcissistic Personality Disorder). താന്‍ വലിയവന്‍, തന്നെ എല്ലാവരും അംഗീകരിക്കണം, വിമര്‍ശിക്കരുത്, വിമര്‍ശനം എനിക്കിഷ്ടമല്ല, ഇതാണ് ഈ വൈകല്യമുള്ളവരുടെ മനോഭാവം. പണവും പദവിയും പ്രശസ്തിയും കിട്ടാന്‍ ഇവര്‍ പരമാവധി ശ്രമിക്കും. പക്ഷെ ഇവര്‍ക്ക് ആത്മാഭിമാനവും (Self- esteem)  ആത്മവിശ്വാസവും വളരെ കുറവായിരിക്കുമെന്നാണ് പഠനങ്ങള്‍.. സാധാരണ ബാല്യകാലത്തുതന്നെ  ഈ ലക്ഷണങ്ങള്‍ പ്രത്യക്ഷമാകുന്നു. സ്ത്രീകളെക്കാള്‍ പുരുഷന്മാരിലാണ് ഈ അവസ്ഥ കൂടുതല്‍ കണ്ടുവരുന്നത്. പ്രായം കൂടുന്നതോടെ ഇതിന്റെ ഗാഢത കുറഞ്ഞുവരും.

ഊതിവീര്‍പ്പിക്കപ്പെട്ട സ്വയം പ്രാധാന്യം മനസ്സില്‍ നിറഞ്ഞ് നില്‍ക്കുക, താന്‍ സുപ്പീരിയറാണെന്ന് മറ്റുള്ളര്‍ കരുതണമെന്ന നിര്‍ബന്ധം, സ്വന്തം വിജയം, അധികാരം, സൗന്ദര്യം, പ്രാപ്തി ഇവയെപ്പറ്റിയുള്ള ഭാവനാലോകത്ത് കഴിയുക. തന്റെ അസാധാരണത്വം അസാധാരണ വ്യക്തികള്‍ക്ക് മാത്രമേ മനസ്സിലാകൂ എന്ന തോന്നലില്‍ ജീവിക്കുക, തന്നെ എപ്പോഴും ആളുകള്‍ പ്രശംസിക്കണം എന്ന നിര്‍ബന്ധം, തനിക്കുവേണ്ടി മറ്റുള്ളവരെ ഉപയോഗിക്കുന്ന രീതി, മറ്റുളളവരെ മാനിക്കാതിരിക്കുന്ന സ്വഭാവം, മറ്റുളളവരോട് സഹാനുഭൂതി തെല്ലും ഇല്ലാതിരിക്കുക, മറ്റുള്ളവരുടെ ആവശ്യങ്ങള്‍ നടപ്പിലാക്കാന്‍ വിമുഖത കാണിക്കുക, മറ്റുള്ളവരോട് അസഹിഷ്ണുതയും അസൂയയും തോന്നുക, മറ്റുള്ളവര്‍ക്ക് തന്നോട് അസൂയയാണെന്ന തെറ്റിദ്ധാരണ, യുക്തിയില്ലാത്ത, അമിത ആത്മവിശ്വാസം, താന്‍ ശരി മാത്രമെ ചെയ്യുന്നുള്ളൂ എന്ന തോന്നലില്‍ ജീവിക്കുക, സ്വയം വിമര്‍ശിക്കാനോ കുറ്റങ്ങള്‍ ഏറ്റുപറയാനോ ഉള്ള വിമുഖത.

വള്‍ണറബിള്‍ (Vulnerable) നാര്‍സിസ്റ്റ് 

ഇത്തരക്കാര്‍ പുറമേക്ക് ശാന്തനും നിഷ്‌ക്കളങ്കനുമായിരിക്കും. അവരുടെ ഉള്ളില്‍ അമിത സ്വയം പ്രാധാന്യം ഉണ്ടായിരിക്കും. ഇവരില്‍  അസൂയയും ആത്മദുഃഖവും കൂടുതലായിരിക്കും.

മലിഗനന്റ് (Malignant) നാര്‍സിസ്റ്റ് 

ഏറ്റവും അപകടകരമായ തരമാണിത്. ക്രൂരത, മാനസികപീഡനം, മറ്റുള്ളവരെ നിയന്ത്രിക്കല്‍, ഭീഷണി, കുറ്റബോധമില്ലായ്മ എന്നിവ ഇവരില്‍ കൂടുതലായിരിക്കും.

കമ്മ്യൂണല്‍ (Communal) നാര്‍സിസ്റ്റ് 

ഞാന്‍ വളരെ നല്ല മനുഷ്യന്‍ എന്ന് സ്വയം കാണിക്കാന്‍ ശ്രമിക്കും.  സേവനം, സാമൂഹ്യപ്രവര്‍ത്തനം തുടങ്ങിയവ ഉപയോഗിച്ച് പ്രശംസ നേടാന്‍ ശ്രമിക്കും.

സോമാറ്റിക് (Somatic) നാര്‍സിസ്റ്റ് 

ശരീരസൗന്ദര്യം, ഫിറ്റ്‌നസ് എന്നിവയ്ക്ക് അമിതമായ പരിഗണന നല്‍കും. രൂപം, വസ്ത്രം, യുവത്വം എന്നിവയില്‍ അമിതശ്രദ്ധ കൊടുക്കും. മറ്റുളളവരെ ശരീരസൗന്ദര്യത്തിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തും.

സെറിബ്രല്‍ (Cerebral) നാര്‍സിസ്റ്റ് 

ഞാന്‍ ബുദ്ധിമാനാണ് എന്ന അമിതമായ അഭിമാനം കാണിക്കുന്നവരാണിവര്‍. അറിവ്, ഡിഗ്രികള്‍ എന്നിവയില്‍ ഇവര്‍ അഹങ്കരിക്കുന്നു.ജീവിതത്തില്‍ ചെറിയ തോതില്‍ ഇത്തരം ലക്ഷണം എല്ലാവര്‍ക്കും ഉണ്ടാകാം. ദൈനംദിന ജീവിതം, ബന്ധങ്ങള്‍, തൊഴില്‍ എല്ലാം തകര്‍ക്കുമ്പോഴാണ് നാര്‍സിസ്റ്റിക് പേഴ്‌സണാലിറ്റി ഡിസോര്‍ഡര്‍ ആയി രോഗനിര്‍ണയം ചെയ്യുന്നത്.

അമിതമായ പ്രശംസ അല്ലെങ്കില്‍ വിമര്‍ശനം, വിശ്വസനീയമല്ലാത്ത രക്ഷാകര്‍തൃത്വം എന്നിവ പോലുള്ള ബാല്യകാല അനുഭവങ്ങള്‍ നാര്‍സിസ്റ്റിക് പേഴ്‌സണാലിറ്റി ഡിസോര്‍ഡറിന് കാരണമാകുന്നു. ജനിതകവും ജീവശാസ്ത്രപരവുമായ കാരണങ്ങളും ഗണ്യമായ പങ്ക് വഹിക്കുന്നു.

നാര്‍സിസ്റ്റ് പേഴ്‌സണാലിറ്റി ഡിസോര്‍ഡറിനുള്ള പ്രാഥമികചികിത്സ മരുന്നിനെക്കാള്‍ സൈക്കോതെറാപ്പി ആണെന്ന് മനസിലാക്കുക. വിഷാദം, ക്ഷോഭം അല്ലെങ്കില്‍ ഉത്കണ്ഠ പോലുള്ള ചില മാനസിക രോഗലക്ഷണങ്ങളെ പരിഹരിക്കുന്നതിന് മരുന്ന് ഉചിതമായിരിക്കും.  തെറാപ്പി സമയത്ത് തകരാറുള്ള വ്യക്തി തെറാപ്പിസ്റ്റുമായി എങ്ങനെ ഇടപഴകുന്നു, വ്യക്തിയുടെ മഹത്തായ ആത്മബോധം, ദുര്‍ബലചിന്ത എന്നിവ പരിശോധിക്കുകയും മാറ്റുകയും ചെയ്യുക, അവരുടെ വികാരങ്ങളെ നിയന്ത്രിക്കുന്നതിനുളള മാര്‍ഗങ്ങള്‍ പഠിപ്പിക്കുക, സ്വയം കേന്ദ്രീകൃത സ്വഭാവങ്ങള്‍ കൂടുതല്‍ ആരോഗ്യകരമാക്കുകയും ചെയ്യുക എന്നിവയില്‍ സൈക്കോതെറാപ്പി ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

റവ. ഡോ.സിജോണ്‍ കുഴിക്കാട്ടുമ്യാലില്‍

Latest Updates

POPULAR Views

FEATUERD Views

ആന്റി സോഷ്യല്‍ പേഴ്‌സണാലിറ്റി ഡിസോര്‍ഡര്‍ 

സാമൂഹ്യവിരുദ്ധ വ്യക്തിത്വ വൈകല്യം (Anti-social Personality Disorder) പുരുഷന്മാരിലാണ് കൂടുതലായി കണ്ടുവരുന്നത്....

മദ്യപാനാസക്തി ഒഴിവാക്കാന്‍ മനഃശാസ്ത്ര ചികിത്സാ സമീപനങ്ങള്‍

മദ്യപാനം ഒരു വ്യക്തിയുടെ നിയന്ത്രണത്തിന് പുറത്തുപോകുന്ന അവസ്ഥയെയാണ് മദ്യപാനാസക്തി (Alcoholism)എന്ന്  വിളിക്കുന്നത്. ആസക്തിയുടെ പ്രധാന ലക്ഷണങ്ങള്‍ നിയന്ത്രണമില്ലായ്മയാണ് അഥവാ അമിതമായി കുടിക്കുകയാണ്.

ബോര്‍ഡര്‍ലൈന്‍ പേഴ്‌സണാലിറ്റി ഡിസോര്‍ഡര്‍ – വസ്തുതകള്‍ 

ചഞ്ചല വ്യക്തിത്വം അഥവാ അതിരില്ലാ വ്യക്തിത്വം പതിനെട്ടു വയസു മുതല്‍ മുപ്പത്തിയഞ്ചു...

പാരനോയ്ഡ് പേഴ്‌സണാലിറ്റി ഡിസോര്‍ഡര്‍ – വസ്തുതകള്‍  

പാരനോയ്ഡ് എന്ന് പറഞ്ഞാല്‍ അതിനര്‍ഥം സംശയക്കാര്‍ എന്നാണ്. ഇവര്‍ക്ക് എല്ലാറ്റിനെയും എല്ലാവരെയും...

തിരിച്ചറിയാം പാനിക്  ഡിസോര്‍ഡര്‍    

സമൂഹത്തില്‍ ഒന്നര മുതല്‍ മൂന്നര ശതമാനം പേര്‍ക്ക് ജീവിതത്തില്‍ ഒരിക്കലെങ്കിലും പാനിക്...

പോസ്റ്റ് ട്രോമാറ്റിക് സ്‌ട്രെസ് ഡിസോര്‍ഡര്‍

അതിതീവ്രതയുള്ള ഒരു സമ്മര്‍ദ്ദസാഹചര്യം അനുഭവിക്കുന്ന ഒരു വ്യക്തിയില്‍ രണ്ട് രീതിയില്‍ മാനസിക...

ഒബ്‌സസീവ് കംപല്‍സീവ് ഡിസോര്‍ഡര്‍: വസ്തുതകള്‍

ഒരു വ്യക്തിക്ക് തന്റെ തന്നെ ചിന്തകളെ നിയന്ത്രിക്കാന്‍ പറ്റാത്ത തരത്തില്‍ ആവര്‍ത്തിച്ചുള്ള,...

അമിത ഉത്കണ്ഠയും ചികിത്സയും

സമൂഹത്തിലെ മൂന്നു ശതമാനത്തിലേറെ പേർക്ക് ജീവിതത്തിലൊരിക്കലെങ്കിലും വരാൻ സാധ്യതയുള്ള അവസ്ഥയാണ് ജനറലൈസ്ഡ്...

സ്കിസോഫ്രീനിയ : യാഥാർഥ്യങ്ങൾ

മാനസികരോഗങ്ങളിൽ ഗൗരവസ്വഭാവമുള്ള വിഭാഗമാണ് മനോവിഭ്രാന്തി രോഗങ്ങൾ (Psychosis).. തനിക്ക് രോഗമുണ്ടെന്നുള്ള തിരിച്ചറിവ്...

ഡെല്യൂഷണൽ ഡിസോർഡർ: തിരിച്ചറിയേണ്ട വസ്തുതകൾ

തെറ്റായ ഒരു കാര്യം സത്യമാണെന്ന് ആഴമായി ഉറച്ചുവിശ്വസിക്കുകയും ശരിയല്ലെന്ന് ബോധ്യപ്പെടുത്തുന്ന തെളിവുകൾ...

വിഷാദരോഗം; തിരിച്ചറിയേണ്ട വസ്തുതകൾ

സമൂഹത്തിൽ ഏറ്റവുമധികം പരാധീനതയും പ്രയാസവും സൃഷ്ടിക്കു നാലാമത്തെ രോഗമാണ് വിഷാദരോഗമെന്നാണ് ലോകാരോഗ്യസംഘടന...

മാനസികാരോഗ്യപരിപാലനം നവയുഗ കാലഘട്ടത്തിൽ

ആരോഗ്യം എന്നാൽ ഒരു വ്യക്തിയുടെ ശാരീരികവും മാനസികവും, സാമൂഹികവും, ആത്മീയവുമായ സൗഖ്യാവസ്ഥയാണ്....