ഒരു വ്യക്തിക്ക് തന്റെ തന്നെ ചിന്തകളെ നിയന്ത്രിക്കാന്‍ പറ്റാത്ത തരത്തില്‍ ആവര്‍ത്തിച്ചുള്ള, അനിയന്ത്രിതമായി മനസ്സിലേക്ക് കയറിവരുന്ന, വ്യക്തിയെ ഭരിക്കുന്ന വേണ്ടാത്ത ചിന്തകളാണ് ഒസിഡിയുടെ ആരംഭം. ഇവിടെ വ്യക്തി വളരെയധികം ശ്രമിച്ചി’ട്ടും കഴിയാതെ വരുന്ന അവസ്ഥയാണ് ഒ.സി.ഡി. അഥവാ ഒബ്‌സസീവ് കംപല്‍സീവ് ഡിസോര്‍ഡര്‍ എന്നറിയപ്പെടുന്നത്. ഒ.സി.ഡി സമൂഹത്തില്‍ രണ്ട് ശതമാനത്തോളം പേരില്‍ കണ്ടുവരുന്നു, പുരുഷന്മാരിലും സ്ത്രീകളിലും തുല്യമായ തോതിലാണ് കാണു ന്നത്. ആവര്‍ത്തിച്ചുള്ള അനിയന്ത്രിതമായ മനസ്സിനെ അസ്വസ്ഥപ്പെടുത്തുന്ന ഇത്തരം ചിന്തകളെ ‘ഒബ്‌സഷന്‍’എന്നും, ഒബ്‌സഷനെതുടര്‍ന്ന് കഠിനമായ ഉത്കണ്ഠ കുറയ്ക്കാനായി രോഗി ചെയ്യുന്ന തുടര്‍ച്ചയായ ശാരീരികമോ മാനസികമോ ആയ പ്രവര്‍ത്തനങ്ങളെ ‘കംപല്‍ഷന്‍’ എന്നും പറയുന്നു.
ലക്ഷണങ്ങള്‍
ശരീരത്തില്‍ അഴുക്കുണ്ടെന്ന തോല്‍ അനുഭവപ്പെടുക, ചെയ്ത പ്രവൃത്തി ശരിയായി ചെയ്‌തോ എന്ന് സംശയം പ്രകടിപ്പിക്കുക, ശരീരത്തില്‍ രോഗാണുക്കള്‍ പ്രവേശിച്ചിട്ടുണ്ടോ എന്ന് സംശയിക്കുക, അമിതമായ അടുക്കും ചിട്ടയും കാണിക്കുക, ആവര്‍ത്തിച്ച് എണ്ണിക്കൊണ്ടിരിക്കുക, അക്രമസ്വഭാവമോ, ലൈംഗിക സ്വഭാവമോ ഉള്ള ദൃശ്യങ്ങള്‍ ആവര്‍ത്തിച്ച് മനസ്സിലേക്ക് കടന്നു വരിക, ദൈവികമായ ദൃശ്യങ്ങള്‍ തുടര്‍ച്ചയായി വരിക. ഇത്തരം ലക്ഷണങ്ങള്‍ സാധാരണ കാണുന്ന ഒബ്‌സഷനുകളാണ്.
സാധാരണ കാണുന്ന കംപല്‍ഷനുകളില്‍, ആവര്‍ത്തിച്ച് കൈയോ, ശരീരമോ കഴുകുക, ഇത്തര അമിതവൃത്തി എന്നിവ ഇവര്‍ കാണിക്കുന്നു. അതുപോലെ ചെയ്ത പ്രവൃത്തി ശരിയാണോയെന്ന് ആവര്‍ത്തിച്ച് പരിശോധിക്കുന്നു. വസ്തുക്കള്‍ ആവര്‍ത്തിച്ച് അടുക്കിവെയ്ക്കുക, രോഗബാധയുണ്ടെന്ന് സംശയിച്ച് അനാവശ്യ പരിശോധനകള്‍ ചെയ്യുക, ചെയ്ത പ്രവൃത്തികളെക്കുറിച്ചോ, ചിന്തകളെക്കുറിച്ചോ മറ്റുള്ളവരോട് ചോദിച്ചു കൊണ്ടിരിക്കുക, ചെയ്ത പ്രവൃത്തികളുടെ ദുഷ്ഫലം ഒഴിവാക്കാന്‍ വേണ്ടി മനസ്സില്‍ ഏന്തെങ്കിലും ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടിരിക്കുക തുടങ്ങിയവ പതിവാണ്.
കാരണങ്ങള്‍
പാരമ്പര്യഘടകങ്ങള്‍, തലച്ചോറിലെ സിറട്ടോണിന്റെയും, നോര്‍എപിനെഫ്രിന്റെയും അളവ് കുറയുക, ഫ്രോണ്ടല്‍ ലോബിലെ പ്രവര്‍ത്തന തകരാറുകള്‍, കുട്ടിക്കാല ദുരനുഭവങ്ങള്‍, അമിതമായ ശിക്ഷ എിന്നവ ഒ.സി.ഡി. ക്ക് കാരണമാകാം. ഇത്തരം ഡിസോര്‍ഡറിനോട് അനുബന്ധമായി
(commorbidity) വിഷാദരോഗം,ഉത്കണ്ഠാരോഗങ്ങള്‍, എ.ഡി.എച്ച്.ഡി. എന്നിവയും ചിലരില്‍ കാണുന്നതാണ്.
ചികിത്സാമാര്‍ഗ്ഗങ്ങള്‍
ചികിത്സയില്‍ രോഗിയുടെ പ്രാധാന്യം എന്നതുപോലെ തന്നെ പ്രധാനപ്പെട്ടതാണ് കുടുംബാംഗങ്ങളുടെ സഹകരണവും, പ്രിയപ്പെട്ടവരുടെയും സഹായവും, പിന്തുണയും അത്യാവശ്യമാണ്. ഇത്തരം വ്യക്തികള്‍ മാനസികാരോഗ്യ വിദഗ്ധന്റെ അടുത്ത് കൃത്യമായ രോഗനിര്‍ണയത്തിന് വിധേയമാക്കുകയും, ആവശ്യമാണെങ്കില്‍ അംഗീകൃത ഡോക്ടറുടെ കീഴില്‍ ഔഷധചികിത്സ എടുക്കുകയും വേണം. അതുപോലെ മനഃ ശാസ്ത്ര ചികിത്സയും വളരെ പ്രാധാന്യമര്‍ഹിക്കുന്നു. ബിഹേവിയര്‍ തെറാപ്പിയില്‍ എക്‌സ്‌പോഷര്‍ വിത് റെസ്‌പോസ് പ്രിവന്‍ഷന്‍, സിസ്റ്റമാറ്റിക് ഡിസൈന്‍സെറ്റേസേഷന്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്നു. കൊഗ്നിറ്റീവ് ബിഹേവിയര്‍ തെറാപ്പിയും ഉപകരിക്കുന്നു. ജൈവ-മാനസിക-ബൗദ്ധിക തലങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ട് വികസിപ്പി ച്ചെടുത്ത ബ്രയിന്‍ലോക്ക് തെറാപ്പി വളരെ ഉപകാരപ്രദമാണ്. അത്‌പോലെ അക്‌സപ്റ്റ ന്‍സ് ആന്‍ഡ് കമ്മിറ്റ്‌മെന്റ് തെറാപ്പിയും പ്രയോജനം നല്കുന്നു. റിലാക്‌സേഷന്‍ ടെക്‌നിക്കല്‍, മാനസികധൈര്യം(Willpower) ഉണ്ടാകുന്ന ചില നിര്‍ദ്ദേശങ്ങള്‍ (Positive Psychotherapy)ഇവിടെ ഉപയോഗിക്കാം. ഒ.സി.ഡി. ചികിത്സയില്‍ പാതിവഴിയിലെ ചികിത്സ നിര്‍ത്തല്‍, ശരിയായ രീതിയിലുള്ള രോഗനിര്‍ണയം നടത്താതിരിക്കുക തുടങ്ങിയ പ്രവൃത്തികള്‍ ഉപേക്ഷിക്കേണ്ടതാണ്.
റവ. ഡോ സിജോണ്‍ കുഴിക്കാട്ടുമ്യാലില്‍


