സ്വഭാവിക വ്യക്തികളും നൈയാമിക വ്യക്തികളും

Published on

പൗരസ്ത്യ കാനന്‍നിയമത്തില്‍ പ്രതിപാദിക്കുന്ന സ്വഭാവിക വ്യക്തികളെക്കുറിച്ചും (Physical Persons)  നൈയാമിക വ്യക്തികളെക്കുറിച്ചും (Juridic Persons)  വിശദീകരിക്കാമോ? 

മാമ്മോദീസാ സ്വീകരിച്ചു കത്തോലിക്കാ സഭയില്‍ അംഗങ്ങളായിരിക്കുന്ന വ്യക്തികള്‍ ആരെന്നും ഏതെല്ലാം വിഭാഗത്തില്‍ പെടുന്നവരാണെന്നും അവരുടെ കടമകളും അവകാശങ്ങളും എപ്രകാരം സഭയില്‍ വിനയോഗിക്കപ്പെടണമെന്നും അവരേര്‍പ്പെടുന്ന പ്രവൃത്തികളുടെ നൈയാമികതയും പൗരസ്ത്യകാനന്‍നിയമം പത്തൊന്‍പതാമത് ശീര്‍ഷകത്തില്‍ 909 മുതല്‍ 935 വരെയുള്ള കാനോനകള്‍ വിശദീകരിക്കുന്നു. സഭയിലെ വ്യക്തികളെ രണ്ടു വിഭാഗത്തിലാണ് പൗരസ്ത്യ കാനന്‍ നിയമം തരം തിരിച്ചിരിക്കുന്നത്. 1. സ്വഭാവിക വ്യക്തികള്‍ 2. നൈയാമിക വ്യക്തികള്‍.

1. സ്വഭാവിക വ്യക്തികള്‍ (Physical persons) 

CCEO c. 909  സ്വഭാവിക വ്യക്തികളെ മൂന്നായി തരം തിരിച്ചിരിക്കുന്നു. ഒരു വ്യക്തി പതിനെട്ടു വയസ്സു പൂര്‍ത്തിയാകുമ്പോള്‍ പ്രായപൂര്‍ത്തി എത്തിയ വ്യക്തി അഥവാ ‘മേജര്‍’  എന്നു വിളിക്കുന്നു.  18 വയസ്സ് പൂര്‍ത്തിയാകാത്ത വ്യക്തിയെ ‘മൈനര്‍’ എന്നും  ഏഴു വയസ്സു പൂര്‍ത്തിയാകാത്ത വ്യക്തിയെ ശിശു അഥവാ ‘ഇന്‍ഫന്റ്’  എന്നുമാണ് കാനന്‍ നിയമം കണക്കാക്കുന്നത്. ഒരു വ്യക്തി സഭാനിയമമനുസരിച്ച് ചെയ്യുന്ന പ്രവൃകളുടെ നൈയാമികതയും സഭാ നിയമങ്ങള്‍ പാലിക്കാനുള്ള വ്യക്തിയുടെ ഉത്തരവാദിത്വവും സഭാംഗമെന്ന രീതിയിലുള്ള അവകാശ വിനയോഗവും അവരുടെ പ്രായത്തെ അനുസരിച്ചു വിലയിരുത്തപ്പെടേണ്ടത് എന്നതിനാലാണ് ഇപ്രകാരം മൂന്നു തരത്തിലുള്ള പ്രായപരിധി നിശ്ചയിച്ചിരിക്കുന്നത്. 

ഏഴു വയസ്സു തികയാത്ത വ്യക്തി ശിശു (Infant)  എന്നു വിളിക്കപ്പെടുകയും വ്യക്തിപരമായ ഉത്തരവാദിത്വത്തിന് കഴിവില്ലാത്തവരായി കണക്കാക്കപ്പെടുകയും ചെയ്യുന്നു. ഏഴുവയസ്സു പൂര്‍ത്തിയാകുമ്പോഴാണ് ഇവരെ (Minor) എന്നു വിളിക്കുകയും ആലോചനാശക്തി (Use of reason) ഉപയോഗിക്കാന്‍ പ്രാപ്തരായവര്‍ എന്നു കണക്കാക്കുകയും ചെയ്യുന്നത് (CCEO 990 §2).   എന്നാല്‍ ആലോചനാശക്തി സ്ഥിരമായി നഷ്ടപെട്ട വ്യക്തികളെ വ്യക്തിപരമായ ഉത്തരവാദിത്വത്തിനു അശക്തരായി പരിഗണിക്കപ്പെടുകയും ശിശുവായി (Infant)  കണക്കാക്കപ്പെടുകയും ചെയ്യുന്നു. (CCEO 990 §3).  ഇപ്രകാരമുള്ള വ്യക്തികള്‍ സഭയുടെ നിയമങ്ങള്‍ പാലിക്കാന്‍ കടപ്പെട്ടവരല്ലന്നും  ഏതെങ്കിലും നൈയാമിക പ്രവൃത്തികള്‍ സഭയില്‍ ചെയ്യാന്‍ അയോഗ്യരാണെന്നും ഇതു വിവക്ഷിക്കുന്നു. പ്രസ്തുത വ്യക്തികളെ സഭയുടെ ശിക്ഷാനടപടികളില്‍ നിന്ന് പൂര്‍ണ്ണമായും ഒഴിവാക്കിയിരിക്കുന്നു. ഇപ്രകാരമുള്ള വ്യക്തികള്‍ സഭാകോടതികളില്‍ വ്യവഹാരത്തിന് മാതാപിതാക്കള്‍ അല്ലെങ്കില്‍ രക്ഷകര്‍ത്താക്കള്‍ വഴി മാത്രമേ ഹാജരാകാന്‍  അവകാശമുള്ളു. 

മാമ്മോദീസ സ്വീകരിച്ചിരിക്കുന്ന പതിനെട്ടു വയസ്സു തികഞ്ഞ പ്രായപൂര്‍ത്തിയായ വ്യക്തിക്ക് സഭയിലെ തന്റെഅവകാശങ്ങള്‍ പൂര്‍ണ്ണമായും വിനയോഗിക്കാന്‍ സാധിക്കുമെന്ന് (CCEO 910).  ഏഴുവയസ്സു തികഞ്ഞ ‘മൈനര്‍’  ആയ വ്യക്തിക്കും പ്രായപൂര്‍ത്തിയായ ‘മേജര്‍’ ആയിട്ടുള്ള ഒരാളുടെ അവകാശങ്ങള്‍ ഉണ്ട്. എന്നാല്‍ മാതാപിതാക്കളുടെയോ അല്ലെങ്കില്‍ അവരുടെ ചുമതല ഏല്പിക്കപ്പെട്ടിരിക്കുന്ന സംരക്ഷകരുടെ (Guardian)  അധികാരത്തിന്‍ കീഴിലെ പ്രസ്തുത വ്യക്തിക്ക് ഈ അവകാശങ്ങള്‍ വിനയോഗിക്കാന്‍ കഴിയുകയുള്ളു.  എന്നാല്‍ ചിലകാര്യങ്ങളില്‍ കാനന്‍ നിയമം നിഷ്‌കര്‍ഷിച്ചിരിക്കുന്ന പ്രായപരിധി വ്യക്തികള്‍ക്ക് സ്വതന്ത്രമായി പാലിക്കാവുന്നതാണ്. ഉദാ: പതിനാലു വയസ്സു പൂര്‍ത്തിയായ വ്യക്തി മാമ്മോദീസാ സ്വീകരിക്കുമ്പോള്‍ തനിക്കിഷ്ടമുള്ള സ്വയാധികാരസഭയില്‍ ചേരാവുന്നതാണ്. ഇതിന് അദ്ദേഹത്തിന് മാതാപിതാക്കളുടെയോ സംരക്ഷകരുടെയോ അനുവാദം ആവശ്യമില്ല (CCEO c. 30 ).  എന്നാല്‍ പതിനാലു വയസ്സിനു മുമ്പ്  CCEO c. 29 ല്‍ പ്രകാരമുള്ള നിബന്ധനകള്‍ പാലിക്കേണ്ടതാണ്. അതേപോലെ ചില പ്രത്യേക അവകാശങ്ങളുടെ വിനയോഗത്തിലും പ്രത്യേക ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കുന്നതിനും  പൗരസ്ത്യ സഭയുടെ കാനന്‍നിയമം നിശ്ചയിച്ചിരിക്കുന്ന വ്യത്യസ്തമായ പ്രായപരിധി പാലിക്കാന്‍ പൗരസ്ത്യ സഭാംഗങ്ങള്‍ കടപ്പെട്ടിരിക്കുന്നു. ഉദാ: വിവാഹം  (CCEO c. 800), ഡീക്കന്‍ പട്ടം, പൗരോഹിത്യം  (CCEO c. 759 §1)   മുതലായവ. 

2. നൈയാമിക വ്യക്തികള്‍  (Juridic Person)   

സ്വഭാവിക വ്യക്തികള്‍ക്കുപുറമെ സഭയില്‍ സവിശേഷമായ കാനോനിക വ്യക്തിത്വമുള്ള സമൂഹങ്ങളും കൂട്ടായ്മകളുമുണ്ട്. ഇപ്രകാരമുള്ള വ്യക്തികളുടെയോ വസ്തുക്കളുടെയോ സമുച്ചയങ്ങളെയാണ്  (aggregate)   നൈയാമിക വ്യക്തികള്‍ എന്നു വിളിക്കുന്നത്  (CCEO c. 920). CCEO c. 920- 935   വരെയുള്ള കാനോനകള്‍ ഇപ്രകാരമുള്ള നൈയാമിക വ്യക്തികളെക്കുറിച്ചും വിശദീകരിക്കുന്നു. നൈയാമിക വ്യക്തികള്‍ക്കു അവരുടെ തനതായ അവകാശങ്ങളും ചുമതലകളുമുണ്ട്. സഭ നിശ്ചയിച്ചിരിക്കുന്ന ദൗത്യം നിറവേറ്റുകയാണ് നൈയാമിക വ്യക്തികളുടെ ലക്ഷ്യം.

രണ്ടു തരത്തിലാണ് നൈയാമിക വ്യക്തികള്‍ സ്ഥാപിക്കപ്പെടുന്നത്. 1. പൊതു നിയമത്തില്‍ വ്യക്തമായി സ്ഥാപിക്കപ്പെട്ടിട്ടുള്ള നൈയാമിക വ്യക്തികളുണ്ട്. ഉദാ. സ്വയാധികാരസഭകള്‍, പ്രവിശ്യകള്‍, രൂപതകള്‍, ഇടവകകള്‍, സെമിനാരികള്‍ തുടങ്ങിയവ ഈ ഗണത്തില്‍ പെടുന്നു. 

2. തക്ക സഭാധികാരിയുടെ കല്പനവഴിയായി സ്ഥാപിക്കപ്പെടുന്ന നൈയാമിക വ്യക്തികളുമുണ്ട് ഉദാ. വിശ്വാസികളുടെ സ്വകാര്യസംഘടനകളെ സഭാധികാരിക്ക് നൈയാമിക വ്യക്തികളായി സ്ഥാപിക്കാവുന്നതാണ്. (CCEO c. 921 §1).  ഇപ്രകാരം സ്ഥാപിക്കപ്പെടുന്ന നൈയാമിക വ്യക്തിക്ക് വ്യക്തമായ ലക്ഷ്യമുണ്ടെന്നും അതു നേടിയെടുക്കാന്‍ ആവശ്യമെന്നു മുന്‍കൂട്ടികാണുന്ന വിഭവശേഷി ഉണ്ടെന്നും ഇവ സ്ഥാപിക്കുന്ന അധികാരി ഉറപ്പുവരുത്താതെ നൈയാമിക വ്യക്തികള്‍ സ്ഥാപിക്കരുതെന്ന് CCEO c. 920 §3  കര്‍ശനമായി നിഷ്‌കര്‍ഷിച്ചിരിക്കുന്നു.

ഏതധികാരിയാലാണോ ഒരു നൈയാമിക വ്യക്തി സ്ഥാപിക്കപ്പെടുന്നത് ആ അധികാരിയാല്‍ അംഗീകരിക്കപ്പെട്ട നിയമാവലി നൈയാമിക വ്യക്തിക്ക് ഉണ്ടായിരിക്കണം. നിയമാവലി തക്ക അധികാരിയാല്‍ അംഗീകരിക്കപ്പെട്ടതിനുശേഷം മാത്രമേ നൈയാമിക വ്യക്തി സാധുവായി സ്ഥാപിക്കപ്പെടുയുള്ളു. നിയമാവലി അംഗീകരിക്കപ്പെടുന്ന നിയമാവലിയില്‍ നൈയമിക വ്യക്തിയുടെ ലക്ഷ്യം, സ്വഭാവം, ഭരണം, പ്രവര്‍ത്തന രീതി, സിവില്‍ തലത്തിലും സഭാതലത്തിലും നൈയാമിക വ്യക്തിയെ പ്രതിനിധീകരിക്കുന്ന വ്യക്തി ആരാണ്, വസ്തുകകള്‍ കൈമാറ്റം ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമാണ് എന്ന് വ്യക്തമായി നിശ്ചയിച്ച് രേഖപ്പെടുത്തേണ്ടതാണ്. (CCEO c. 922 §2). 

വ്യക്തികളുടെ സമുച്ചയത്തെ നൈയാമിക വ്യക്തിയായി സ്ഥാപിക്കപ്പെടുകയാണെങ്കില്‍ മുന്ന് അംഗങ്ങളെങ്കിലും ഉണ്ടായിരിക്കേണ്ടതാണ്. (CCEO c. 923). 

CCEO cc. 924 – 930   വരെയുള്ള കാനോനകള്‍ സംഘതമായ നൈയാമികവ്യക്തികളുടെ പ്രവൃത്തനങ്ങളെക്കുറിച്ചും തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും വിശദമായി പ്രതിപാദിക്കുന്നു. CCEO cc. 931 – 935  വരെ നൈയാമിക പ്രവൃത്തിയെ സംബന്ധിച്ചുള്ള കാനോനകളാണ്. നൈയാമിക പ്രവൃത്തിയിലേര്‍പ്പെടുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഈ കാനോനകള്‍ വിശദീകരിക്കുന്നുണ്ട്

റവ. ഡോ. ജോസഫ് മാറ്റത്തിൽ

Latest Updates

POPULAR Views

FEATUERD Views

“പരസ്പരഐക്യം” (Mutua Concordia): പാത്രിയാർക്കൽ സഭകളിലെ സിനഡൽസംവിധാനത്തിന് പുതിയമാനങ്ങൾ

പൗരസ്ത്യ കത്തോലിക്കാ സഭകളുടെ പാരമ്പര്യത്തിൽ, പാത്രിയർക്കീസും മെത്രാന്മാരുടെ സിനഡും തമ്മിലുള്ള പരസ്പര...

സീറോമലബാര്‍സഭയിലെ പൊതുയോഗവും പ്രതിനിധിയോഗവും 

കേരളത്തിലെ മാര്‍ത്തോമാ നസ്രാണികളുടെ ചരിത്രത്തില്‍ ഇടവകയുടെ കൂട്ടായ്മയും ഭരണക്രമവും എപ്പോഴും ശ്രദ്ധേയമായിരുന്നു....

കൈക്കാരന്മാര്‍: യോഗ്യതകളും ചുമതലകളും 

സഭാനിയമപ്രകാരം ഇടവകയുടെ വസ്തുവകകളും വരുമാനങ്ങളും സൂക്ഷിക്കുന്നതിലും കൈകാര്യം ചെയ്യുന്നതിലും ഇടവകയുടെ പരിപാടികളും...

രൂപതാ ചാന്‍സലറുടെ കാര്യാലയം

പൗരസ്ത്യ സഭകളുടെ കാനോന്‍ നിയമസംഹിതയിലെ (CCEO) 252 മുതല്‍ 261 വരെയുള്ള...

പാത്രിയര്‍ക്കല്‍, മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ സഭകളിലെ സ്ഥിരം സിനഡ് : രൂപീകരണവും ചുമതലകളും

പൗരസ്ത്യ കത്തോലിക്കാ സഭകള്‍ക്ക്, പ്രത്യേകിച്ച് പാത്രിയര്‍ക്കല്‍, മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ പദവിയുള്ള...

മനസ്സമ്മതത്തിനുമുൻപായി വിവാഹം വിളിച്ചുചൊല്ലാനുള്ള അനുമതി

സിവിൽ രജിസ്ട്രേഷൻ നടത്തിയ വിവാഹം രജിസ്റ്ററിൽ രേഖപ്പെടുത്തുന്നവിധം സീറോമലബാർസഭാംഗങ്ങളുടെ വിവാഹം ആശീർവദിക്കുന്നതുമായി ബന്ധപ്പെട്ട്...

മനസമ്മതത്തിന്റെ കാനോനിക വശങ്ങള്‍

പൗരസ്ത്യസഭകളുടെ അതിപുരാതനമായ പാരമ്പര്യത്തില്‍ വിവാഹത്തിനുമുമ്പുള്ള വിവാഹവാഗ്ദാനം അതാതു സ്വയാധികാരസഭയുടെ പാരമ്പര്യങ്ങളിലും ആചാരാനുഷ്ഠാനങ്ങളിലും അധിഷ്ഠിതമാണ്

പാസ്റ്ററല്‍ കൗണ്‍സില്‍

രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ നിര്‍ദേശങ്ങളില്‍നിന്ന് രൂപംകൊണ്ട രൂപതാതലത്തിലുള്ള ഒരു ആലോചനാസമിതിയാണ് അജപാലനസമിതി...

ആദ്‌ലിമിനാ സന്ദര്‍ശനവും പൗരസ്ത്യസഭകളും

ആദിമ ക്രൈസ്തവരുടെ ആരംഭം മുതലേയുള്ള പാരമ്പര്യമാണ് അപ്പസ്‌തോലന്മാരായ  വി. പത്രോസിന്റെയും വി....

ഹ്രസ്വമായ നീതിന്യായ നടപടിക്രമം

വിവാഹത്തിന്റെ അസാധുത്വം തെളിയിക്കുന്ന നടപടിക്രമങ്ങള്‍ പരിഷ്‌കരിച്ചുകൊണ്ട് രണ്ട് മോത്തു പ്രോപ്രിയോകള്‍ ഫ്രാന്‍സിസ്...

വിവാഹത്തിന്റെ കൗദാശിക സ്വീകരണത്തിന് മുൻപിൽ രജിസ്‌ട്രേഷൻ

മാമോദീസ സ്വീകരിച്ച ഒരു സ്ത്രീയും പുരുഷനും തമ്മിൽ ജീവിതകാലം മുഴുവനുമുള്ള പങ്കാളിത്തം...

രൂപതാ പ്രൊക്കുറേറ്റര്‍നിയമനം; യോഗ്യതകളും ചുമതലകളും

രൂപതയിലെ സാമ്പത്തികകാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി സഭാനിയമത്തില്‍ രണ്ടു തരത്തിലുള്ള സംവിധാനങ്ങള്‍ ആണ്...