മനസമ്മതത്തിന്റെ കാനോനിക വശങ്ങള്‍

Published on

പൗരസ്ത്യസഭകളുടെ അതിപുരാതനമായ പാരമ്പര്യത്തില്‍ വിവാഹത്തിനുമുമ്പുള്ള വിവാഹവാഗ്ദാനം അതാതു സ്വയാധികാരസഭയുടെ പാരമ്പര്യങ്ങളിലും ആചാരാനുഷ്ഠാനങ്ങളിലും അധിഷ്ഠിതമാണ് (can. 782 §1, CCEO). അതിനാല്‍ ഓരോ സഭയുടെയും പ്രത്യേകനിയമം ഇക്കാര്യം നിയന്ത്രിക്കുന്നു. മാര്‍ത്തോമ്മാക്രിസ്ത്യാനികളുടെ ഇടയില്‍ ഇത് ‘പറഞ്ഞൊക്കല്‍’ ‘മനസ്സമ്മതം’, ‘ഒത്തുകല്ല്യാണം’, ‘കൂടിക്കാഴ്ച’ എന്നീ പേരുകളിലാണ് അറിയപ്പെട്ടിരുന്നത്. വധൂവരന്മാരുടെ മാതാപിതാക്കന്മാരും ബന്ധുമിത്രാദികളുമാണ് പ്രധാനമായും ഈ കര്‍മ്മത്തില്‍ പങ്കാളികളാകുന്നത്. വിവാഹവാഗ്ദാനം നടന്നുവെന്നതിന്റെ പേരില്‍ വിവാഹം നിര്‍ബന്ധമായും നടത്തണമെന്ന് നിയമം അനുശാസിക്കുന്നില്ല. എന്നാല്‍ എന്നാല്‍ അതിന്റെ ഫലമായി ഉണ്ടായിട്ടുള്ള നഷ്ടത്തിന് മറുകക്ഷി പരിഹാരം കൊടുക്കേണ്ടതാണ് (can. 782 §2, CCEO).

സീറോ മലബാര്‍ സഭയുടെ പ്രത്യേക നിയമം art. 154 മുതല്‍ 162 വരെയുള്ള ഭാഗത്താണ് മനസ്സമ്മതത്തെപ്പറ്റി പ്രതിപാദിക്കുന്നത്. വാഹത്തിനുമുമ്പ് മനസ്സമ്മതം നടത്തേണ്ടതാണ്. വിവാഹ പരസ്യത്തിന് (publication of banns) ആവശ്യമായ സമയം ലഭിക്കത്തക്ക വിധത്തില്‍ ആയിരിക്കണം ഇത് നടത്തേണ്ടത്. വധൂവരന്മാരില്‍ ആരുടെയെങ്കിലും സ്ഥലമേലദ്ധ്യക്ഷന്റെയോ ഇടവകവികാരിയുടെയോ മുമ്പിലോ അവരാല്‍ നിയോഗിക്കപ്പെടുന്ന ഒരു വൈദികന്റെയോ ഡീക്കന്റെയോ മുമ്പിലോ, രണ്ടു സാക്ഷികളുടെ സാന്നിധ്യത്തില്‍ ഇടവക ദേവാലയത്തില്‍ വച്ച് മനസ്സമ്മതം നടത്താവുന്നതാണ്. സാധാരണയായി ഈ വാഗ്ദാനം വധുവിന്റെ ഇടവകപള്ളിയില്‍വച്ചാണ് നടത്തുന്നത്. എന്നാല്‍ വധൂവരന്മാരുടെ സൗകര്യം അനുസരിച്ച് ഇടവക വികാരിയുടെ അനുവാദത്തോടെ മറ്റേതെങ്കിലും ദൈവാലയത്തില്‍ വച്ച് നടത്താവുന്നതാണ്. ദൈവാലയത്തില്‍ അല്ലാതെ മറ്റു സ്ഥലങ്ങളില്‍ വച്ച് നടത്തണമെങ്കില്‍ സ്ഥലമേലദ്ധ്യക്ഷന്റെ അനുവാദം ആവശ്യമാണ്.

മനസ്സമ്മത കുറിയോ (Form A) അതിനു സമാനമായ രേഖയോ ലഭിച്ചതിനുശേഷം മാത്രമേ മനസ്സമ്മതം നടത്താന്‍ പാടുള്ളൂ. മനസ്സമ്മതകര്‍മ്മം സീറോ മലബാര്‍ സഭയുടെ സിനഡ്  അംഗീകരിച്ച കര്‍മ്മക്രമം അനുസരിച്ച് നിര്‍വഹിക്കണം. വിവാഹനിശ്ചയം ഒരു കുദാശാനുകരണം മാത്രമായതുകൊണ്ട്, അത് വിശുദ്ധ കുര്‍ബാനയോടൊപ്പം നടത്താറില്ല. ഞായറാഴ്ചകളിലോ മറ്റ് കടപ്പെട്ട ദിവസങ്ങളിലോ ആണ് നടത്തുന്നതെങ്കില്‍, ഈ ചടങ്ങിന് മുമ്പോ ശേഷമോ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കാവുന്നതാണ്. മനസ്സമ്മതം നടന്ന വിവരം അതിനുള്ള രജിസ്റ്ററില്‍ എഴുതി ചേര്‍ക്കുകയും അതില്‍ വധൂവരന്മാരും സാക്ഷികളും കാര്‍മ്മികനും  ഒപ്പുവയ്ക്കുകയും ചെയ്യണം. മനസമ്മതം നടത്തിയ ശേഷം വിവാഹപ്പരസ്യകുറി (Form B) മുഖാന്തരം വരന്റെ അല്ലെങ്കില്‍ വധുവിന്റെ ഇടവക വികാരിയെ അക്കാര്യം അറിയിക്കേണ്ടതാണ്. മിശ്രവിവാഹങ്ങള്‍ക്ക് മുമ്പ് മനസ്സമ്മതം അനുവദിക്കേണ്ടതുണ്ടോ എന്ന് അപേക്ഷയുടെ സ്വഭാവം മനസ്സിലാക്കി സ്ഥലമേലദ്ധ്യക്ഷനു തീരുമാനിക്കാവുന്നതാണ്. കാനോനികക്രമത്തില്‍ നിന്ന് നിയമപരമായി ഒഴിവ് ലഭിച്ചശേഷം നടത്തുന്ന മിശ്രവിവാഹങ്ങള്‍ക്ക് മനസ്സമ്മതം അനുവദിക്കാവുന്നതാണ്.

ന്യായമായ കാരണങ്ങള്‍ ഉണ്ടെങ്കില്‍ ഏതെങ്കിലും ഒരു കക്ഷിയുടെ സ്ഥലമേലദ്ധ്യക്ഷന് മനസമ്മതം നടത്തുന്നതില്‍ നിന്ന് ഒഴിവു നല്‍കാവുന്നതാണ്. അതിനുള്ള അപേക്ഷ ഇരുകക്ഷികളും തങ്ങളുടെ ഇടവക വികാരിമാരുടെ സാക്ഷിപ്പോടെ നല്‍കിയാല്‍ മതിയാകും. അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ മനസ്സമ്മതം രേഖാമൂലവും നടത്താവുന്നതാണ്. വധുവും വരനും രണ്ട് സാക്ഷികളുടെ സാന്നിധ്യത്തില്‍ അവരവരുടെ ഇടവക വികാരിയുടെ മുമ്പാകെ നിശ്ചയിക്കപ്പെട്ട വിവാഹത്തിനുള്ള തങ്ങളുടെ സമ്മതം എഴുതി വെളിപ്പെടുത്തുന്നതിനെയാണ് രേഖാ മൂലം ഉള്ള മനസമ്മതം എന്ന് പറയുന്നത്.  ഇരുകൂട്ടരുടെയും സമ്മതം ഇടവക വികാരിമാര്‍ പരസ്പരം അറിയിക്കേണ്ടതാണ്. സ്ഥലമേലദ്ധ്യക്ഷന്മാര്‍ക്ക് മാത്രമേ ഇപ്രകാരമുള്ള മനസ്സമ്മതം അത്യാവശ്യം സന്ദര്‍ഭങ്ങളില്‍ അപേക്ഷയുടെ അടിസ്ഥാനത്തില്‍ അനുവദിക്കുവാന്‍ അവകാശമുള്ളൂ.  മനസ്സമ്മതത്തിനുശേഷം പ്രസ്തുത വിവാഹം നടത്തുവാന്‍ ഒരു കക്ഷി താത്പര്യപ്പെടുന്നില്ലെങ്കില്‍ ആ കക്ഷിക്ക് സ്ഥലമേലദ്ധ്യക്ഷനില്‍ നിന്ന് അനുവാദം വാങ്ങി മറ്റൊരു വ്യക്തിയുമായി വിവാഹം നടത്താവുന്നതാണ്.

റവ.ഡോ. ജോഷി കുളത്തുങ്കല്‍

Latest Updates

POPULAR Views

FEATUERD Views

മനസ്സമ്മതത്തിനുമുൻപായി വിവാഹം വിളിച്ചുചൊല്ലാനുള്ള അനുമതി

സിവിൽ രജിസ്ട്രേഷൻ നടത്തിയ വിവാഹം രജിസ്റ്ററിൽ രേഖപ്പെടുത്തുന്നവിധം സീറോമലബാർസഭാംഗങ്ങളുടെ വിവാഹം ആശീർവദിക്കുന്നതുമായി ബന്ധപ്പെട്ട്...

പാസ്റ്ററല്‍ കൗണ്‍സില്‍

രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ നിര്‍ദേശങ്ങളില്‍നിന്ന് രൂപംകൊണ്ട രൂപതാതലത്തിലുള്ള ഒരു ആലോചനാസമിതിയാണ് അജപാലനസമിതി...

ആദ്‌ലിമിനാ സന്ദര്‍ശനവും പൗരസ്ത്യസഭകളും

ആദിമ ക്രൈസ്തവരുടെ ആരംഭം മുതലേയുള്ള പാരമ്പര്യമാണ് അപ്പസ്‌തോലന്മാരായ  വി. പത്രോസിന്റെയും വി....

ഹ്രസ്വമായ നീതിന്യായ നടപടിക്രമം

വിവാഹത്തിന്റെ അസാധുത്വം തെളിയിക്കുന്ന നടപടിക്രമങ്ങള്‍ പരിഷ്‌കരിച്ചുകൊണ്ട് രണ്ട് മോത്തു പ്രോപ്രിയോകള്‍ ഫ്രാന്‍സിസ്...

വിവാഹത്തിന്റെ കൗദാശിക സ്വീകരണത്തിന് മുൻപിൽ രജിസ്‌ട്രേഷൻ

മാമോദീസ സ്വീകരിച്ച ഒരു സ്ത്രീയും പുരുഷനും തമ്മിൽ ജീവിതകാലം മുഴുവനുമുള്ള പങ്കാളിത്തം...

സ്വഭാവിക വ്യക്തികളും നൈയാമിക വ്യക്തികളും

പൗരസ്ത്യ കാനന്‍നിയമത്തില്‍ പ്രതിപാദിക്കുന്ന സ്വഭാവിക വ്യക്തികളെക്കുറിച്ചും (Physical Persons)  നൈയാമിക വ്യക്തികളെക്കുറിച്ചും...

രൂപതാ പ്രൊക്കുറേറ്റര്‍നിയമനം; യോഗ്യതകളും ചുമതലകളും

രൂപതയിലെ സാമ്പത്തികകാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി സഭാനിയമത്തില്‍ രണ്ടു തരത്തിലുള്ള സംവിധാനങ്ങള്‍ ആണ്...

സ്വയധികാരസഭയും റീത്തും

പൗരസ്ത്യ കാനൻനിയമത്തിൽ പരാമർശിക്കുന്ന സ്വയധികാരസഭയും റീത്തും തമ്മിലുള്ള വ്യത്യാസം വ്യക്തമാക്കാമോ? പൗരസ്ത്യ കാനൻനിയമസംഹിതയിൽ...

മാർപാപ്പയുടെ പദവികളും അധികാരങ്ങളും

കത്തോലിക്കസഭയുടെ പുതിയ ഇടയനായി പരിശുദ്ധ പിതാവ് ലെയോ പതിനാലാമൻ പാപ്പ സ്ഥാനമേറ്റിരിക്കുന്ന...

ഫൊറോനാ വികാരിമാരുടെ അവകാശങ്ങളും കടമകളും

രൂപതകളുടെ വലിപ്പവും ഇടവകകളുടെ എണ്ണവും വർദ്ധിച്ചുവന്നതിനനുസരിച്ച് അജപാലന സൗകര്യത്തിനായി രൂപതയെ പല...

രൂപതാ കൂരിയായും പ്രവർത്തനങ്ങളും

രൂപതാമെത്രാനെ അദ്ദേഹത്തിന്റെ ഭരണനിർവഹണചുമതലയിലും അജപാലന ധർമ്മത്തിലും സഹായിക്കുന്നതിനുളള സംവിധാനമാണ് 'രൂപതാ കൂരിയാ'(eparchial...

രൂപതാ പ്രൊക്കുറേറ്ററും ഫിനാൻസ് കൗൺസിലും

ഈശോയുടെ മൗതിക ശരീരമായി വിളിച്ചു ചേർക്കപ്പെട്ട ദൈവജനമാണ് സഭ. ഇത് ഒരു...