പാസ്റ്ററല്‍ കൗണ്‍സില്‍

Published on

രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ നിര്‍ദേശങ്ങളില്‍നിന്ന് രൂപംകൊണ്ട രൂപതാതലത്തിലുള്ള ഒരു ആലോചനാസമിതിയാണ് അജപാലനസമിതി അഥവാ പാസ്റ്ററല്‍ കൗണ്‍സില്‍. രൂപതയിലെ അജപാലനപ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച കാര്യങ്ങളെപ്പറ്റി അന്വേഷിക്കുന്നതിനും വിലയിരുത്തുന്നതിനും പ്രായോഗിക നിഗമനങ്ങള്‍ മുന്നോട്ടുവയ്ക്കുന്നതിനും വേണ്ടിയാണ് ഈ സമിതി രൂപീകരിക്കുന്നത്. അതിന്റെ അധ്യക്ഷന്‍ രൂപതാമെത്രാനാണ്. രൂപതാ അസംബ്ലിയില്‍ നിന്ന് വ്യത്യസ്തമായി, ഇത് നിശ്ചിത കാലത്തേക്ക് രൂപീകരിക്കപ്പെടുന്ന ഒരു സ്ഥിരം സമിതിയാണ്. ഒരു സമ്മേളനംകൊണ്ട് അതവസാനിക്കുന്നില്ല. എന്നാല്‍, രൂപതാഅസംബ്ലി ഇടയ്ക്കിടെ മാത്രം വിളിച്ചുകൂട്ടുന്ന സമ്മേളനമാണ്. പാസ്റ്ററല്‍ കൗണ്‍സില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് രൂപതയുടെ അജപാലനജീവിതം മാത്രമാണ്.  അജപാലനവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പഠിക്കുക, പ്രായോഗികപരിഹാരങ്ങള്‍ നിര്‍ദേശിക്കുക എന്നിവയാണ് അതിന്റെ കടമ. അതിനാല്‍ത്തന്നെ രൂപതയിലെ അജപാലനസാഹചര്യങ്ങള്‍ ആവശ്യപ്പെടുന്നുണ്ടെങ്കില്‍ മാത്രമാണ് രൂപതാധ്യക്ഷന്  പാസ്റ്ററല്‍ കൗണ്‍സില്‍ സ്ഥാപിക്കാന്‍ കടമയുള്ളത് (c. 272). പ്രെസ്ബിറ്ററല്‍ കൗണ്‍സില്‍ പോലെ രൂപതയില്‍ നിര്‍ബന്ധമായും സ്ഥാപിക്കപ്പെടേണ്ട ഒന്നല്ല പാസ്റ്ററല്‍ കൗണ്‍സില്‍. പാസ്റ്ററല്‍ കൗണ്‍സിലിനോട് ആലോചിച്ചു ചെയ്യണമെന്നു പറയുന്ന കാര്യങ്ങള്‍ CCEO അവതരിപ്പിക്കുന്നില്ല. അതുകൊണ്ട് ഈ സമിതിയോട് ആലോചിക്കാന്‍ രൂപതാമെത്രാനു കടമയില്ല. എങ്കിലും, പാസ്റ്ററല്‍ കൗണ്‍സിലിനെ ശ്രവിക്കുകയും കൗണ്‍സില്‍ മുന്നോട്ടുവയ്ക്കുന്ന പ്രായോഗികനിര്‍ദേശങ്ങള്‍ ഗൗരവമായി പരിഗണിക്കുകയും ചെയ്യുന്നതാണ് ഉചിതം.

രൂപതാമെത്രാന്‍ പുറപ്പെടുവിക്കുന്ന പ്രത്യേക നിയമാവലിക്കനുസരിച്ചാണ് പാസ്റ്ററല്‍ കൗണ്‍സില്‍ രൂപീകരിക്കപ്പെടുന്നതും പ്രവര്‍ത്തിക്കുന്നതും. പാസ്റ്ററല്‍ കൗണ്‍സിലിന്റെ കാലാവധി, അംഗങ്ങളുടെ എണ്ണം, തെരഞ്ഞെടുപ്പ്, വിളിച്ചുകൂട്ടേണ്ട തവണകള്‍, പ്രവര്‍ത്തന ശൈലി, വിവിധ കമ്മറ്റികള്‍ അധികാരികള്‍ തുടങ്ങി എല്ലാക്കാര്യങ്ങളും നിയമാവലിയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കണം. പ്രസ്തുത നിയമാവലിക്കാനുസൃതമായി വൈദികര്‍, സന്ന്യസ്തര്‍,  സന്ന്യാസമാതൃകയില്‍ ജീവിതം നയിക്കുന്ന സൊസൈറ്റികളിലെ അംഗങ്ങള്‍, അല്മായര്‍ എന്നിവരുടെ പ്രതിനിധികള്‍ പാസ്റ്ററല്‍ കൗണ്‍സിലെ അംഗങ്ങളായി നിശ്ചയിക്കപ്പെടുന്നു. സാധിക്കുന്നിടത്തോളം വിവിധതരം വ്യക്തികള്‍, സംഘടനകള്‍ മറ്റു സംരംഭങ്ങള്‍ എന്നിവയെല്ലാം പ്രതിനിധീകരിക്കുംവിധം രൂപതയിലെ ക്രിസ്തീയ വിശ്വാസികളെ ഉള്‍ക്കൊള്ളിച്ചായിരിക്കണം പാസ്റ്ററല്‍ കൗണ്‍സില്‍ സ്ഥാപിക്കേണ്ടത് (c. 273). വൈദികര്‍, സന്ന്യസ്തര്‍, അല്മായര്‍ എന്നിവരുടെ അനുപാതത്തെ സംബന്ധിച്ച് രൂപതാമെത്രാനു നിശ്ചയിക്കാവുന്നതാണ്. Ex officio അംഗങ്ങള്‍, തിരഞ്ഞെടുക്കപ്പെടുന്നവര്‍, നോമിനേറ്റു ചെയ്യപ്പെടുന്നവര്‍ എന്നിങ്ങനെ അവരെ നിശ്ചയിക്കാം. ചുരുക്കത്തില്‍ രൂപത മുഴുവന്‍ പ്രതിനിധീകരിക്കുന്നവിധം എല്ലാവിഭാഗം ആളുകളില്‍നിന്നും സംഘടനകളില്‍നിന്നും മറ്റു സംരംഭങ്ങളില്‍നിന്നും പ്രതിനിധികള്‍ ഉണ്ടായിരിക്കണം.

ഉചിതമെങ്കില്‍, ഈ അംഗങ്ങളോടൊപ്പം മറ്റു സ്വയാധികാരസഭയില്‍പ്പെട്ടവരെ പോലും രൂപതാമെത്രാനു ക്ഷണിക്കാം (c. 273§3). പ്രത്യേകിച്ച് മറ്റൊരു സ്വയാധികാരസഭയിലെ അംഗങ്ങള്‍ രൂപതാമെത്രാന്റെ അജപാലനശുശ്രൂഷയ്ക്ക് ഏല്പിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അവരെക്കൂടി ക്ഷണിക്കുന്നത് ഉചിതമാണ്.
വിശ്വാസത്തില്‍ ഉറപ്പുള്ളവരും നല്ല ധാര്‍മികതയും വിവേകവുമുള്ളവരുമായ ക്രിസ്തീയ വിശ്വാസികളെയല്ലാതെ മറ്റാരെയും പാസ്റ്ററല്‍ കൗണ്‍സിലില്‍ നിയമിക്കരുത് (c. 273§4), കത്തോലിക്കാസഭയുമായി പൂര്‍ണ കൂട്ടായ്മയിലുള്ള ക്രിസ്തീയവിശ്വാസികളെയായിരിക്കണം പാസ്റ്ററല്‍ കൗണ്‍സിലില്‍ നിയമിക്കേണ്ടതെന്ന് CIC c. 512 §1 പറയുന്നു. 

ആവശ്യാനുസരണം പാസ്റ്ററല്‍ കൗണ്‍സില്‍ വിളിച്ചുകൂട്ടുന്നതും അതിന്റെ  അധ്യക്ഷനാകുന്നതും അതില്‍ കൈകാര്യം ചെയ്യുന്ന കാര്യങ്ങള്‍ പ്രസിദ്ധീകരിക്കുന്നതും രൂപതാമെത്രാന്റെ  അധികാരത്തില്‍പെട്ടതാണ് (c. 275). രൂപത ആസ്ഥാനം ഒഴിവാകുമ്പോള്‍ പാസ്റ്ററല്‍ കൗണ്‍സില്‍ അവസാനിക്കുന്നു (C. 274 §2). പുതിയ രൂപതാമെത്രാന്‍ ഇതേ അംഗങ്ങളെ നിലനിറുത്താന്‍ കടപ്പെട്ടവനല്ല.

ഫാ മാത്യു ശൗര്യാംകുഴി

Latest Updates

POPULAR Views

FEATUERD Views

മനസ്സമ്മതത്തിനുമുൻപായി വിവാഹം വിളിച്ചുചൊല്ലാനുള്ള അനുമതി

സിവിൽ രജിസ്ട്രേഷൻ നടത്തിയ വിവാഹം രജിസ്റ്ററിൽ രേഖപ്പെടുത്തുന്നവിധം സീറോമലബാർസഭാംഗങ്ങളുടെ വിവാഹം ആശീർവദിക്കുന്നതുമായി ബന്ധപ്പെട്ട്...

മനസമ്മതത്തിന്റെ കാനോനിക വശങ്ങള്‍

പൗരസ്ത്യസഭകളുടെ അതിപുരാതനമായ പാരമ്പര്യത്തില്‍ വിവാഹത്തിനുമുമ്പുള്ള വിവാഹവാഗ്ദാനം അതാതു സ്വയാധികാരസഭയുടെ പാരമ്പര്യങ്ങളിലും ആചാരാനുഷ്ഠാനങ്ങളിലും അധിഷ്ഠിതമാണ്

ആദ്‌ലിമിനാ സന്ദര്‍ശനവും പൗരസ്ത്യസഭകളും

ആദിമ ക്രൈസ്തവരുടെ ആരംഭം മുതലേയുള്ള പാരമ്പര്യമാണ് അപ്പസ്‌തോലന്മാരായ  വി. പത്രോസിന്റെയും വി....

ഹ്രസ്വമായ നീതിന്യായ നടപടിക്രമം

വിവാഹത്തിന്റെ അസാധുത്വം തെളിയിക്കുന്ന നടപടിക്രമങ്ങള്‍ പരിഷ്‌കരിച്ചുകൊണ്ട് രണ്ട് മോത്തു പ്രോപ്രിയോകള്‍ ഫ്രാന്‍സിസ്...

വിവാഹത്തിന്റെ കൗദാശിക സ്വീകരണത്തിന് മുൻപിൽ രജിസ്‌ട്രേഷൻ

മാമോദീസ സ്വീകരിച്ച ഒരു സ്ത്രീയും പുരുഷനും തമ്മിൽ ജീവിതകാലം മുഴുവനുമുള്ള പങ്കാളിത്തം...

സ്വഭാവിക വ്യക്തികളും നൈയാമിക വ്യക്തികളും

പൗരസ്ത്യ കാനന്‍നിയമത്തില്‍ പ്രതിപാദിക്കുന്ന സ്വഭാവിക വ്യക്തികളെക്കുറിച്ചും (Physical Persons)  നൈയാമിക വ്യക്തികളെക്കുറിച്ചും...

രൂപതാ പ്രൊക്കുറേറ്റര്‍നിയമനം; യോഗ്യതകളും ചുമതലകളും

രൂപതയിലെ സാമ്പത്തികകാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി സഭാനിയമത്തില്‍ രണ്ടു തരത്തിലുള്ള സംവിധാനങ്ങള്‍ ആണ്...

സ്വയധികാരസഭയും റീത്തും

പൗരസ്ത്യ കാനൻനിയമത്തിൽ പരാമർശിക്കുന്ന സ്വയധികാരസഭയും റീത്തും തമ്മിലുള്ള വ്യത്യാസം വ്യക്തമാക്കാമോ? പൗരസ്ത്യ കാനൻനിയമസംഹിതയിൽ...

മാർപാപ്പയുടെ പദവികളും അധികാരങ്ങളും

കത്തോലിക്കസഭയുടെ പുതിയ ഇടയനായി പരിശുദ്ധ പിതാവ് ലെയോ പതിനാലാമൻ പാപ്പ സ്ഥാനമേറ്റിരിക്കുന്ന...

ഫൊറോനാ വികാരിമാരുടെ അവകാശങ്ങളും കടമകളും

രൂപതകളുടെ വലിപ്പവും ഇടവകകളുടെ എണ്ണവും വർദ്ധിച്ചുവന്നതിനനുസരിച്ച് അജപാലന സൗകര്യത്തിനായി രൂപതയെ പല...

രൂപതാ കൂരിയായും പ്രവർത്തനങ്ങളും

രൂപതാമെത്രാനെ അദ്ദേഹത്തിന്റെ ഭരണനിർവഹണചുമതലയിലും അജപാലന ധർമ്മത്തിലും സഹായിക്കുന്നതിനുളള സംവിധാനമാണ് 'രൂപതാ കൂരിയാ'(eparchial...

രൂപതാ പ്രൊക്കുറേറ്ററും ഫിനാൻസ് കൗൺസിലും

ഈശോയുടെ മൗതിക ശരീരമായി വിളിച്ചു ചേർക്കപ്പെട്ട ദൈവജനമാണ് സഭ. ഇത് ഒരു...