കേരളത്തിലെ മാര്‍ത്തോമാ നസ്രാണികളുടെ ചരിത്രത്തില്‍ ഇടവകയുടെ കൂട്ടായ്മയും ഭരണക്രമവും എപ്പോഴും ശ്രദ്ധേയമായിരുന്നു. പൗരസ്ത്യ കാനന്‍ നിയമമനുസരിച്ച്, ഇടവകയുടെ അജപാലനപരവും സാമ്പത്തികവുമായ കാര്യങ്ങള്‍ കൈകാര്യം ചെയ്യു ന്നതിന് അനുയോജ്യമായ സമിതികള്‍ സ്വയാധികാരസഭയുടെ പ്രത്യേകനിയമമനുസരിച്ചു ഉണ്ടായിരിക്കേണ്ടതാണ് എന്നു നിഷ്കര്‍ഷിക്കുന്നു (ഇഇഋഛ ര. 295). പണ്ടു പള്ളിയോഗങ്ങള്‍ നിര്‍വഹിച്ചിരുന്ന ഈ ചുമതലകള്‍ ഇന്നു സീറോമലബാര്‍സഭയുടെ പ്രത്യേക നിയമമനുസരിച്ചു പൊതുയോഗവും പ്രതിനിധിയോഗവും ആണു നിര്‍വഹിക്കുന്നത്. ഇതുപ്രകാരം എല്ലാ ഇടവകകളിലും പൊതുയോഗം, പ്രതിനിധിയോഗം എന്നിങ്ങനെ രണ്ടു രൂപത്തിലുള്ള പള്ളിയോഗങ്ങള്‍ ഉണ്ടായിരിക്കേണ്ടതാണ്. എന്നാല്‍, ചെറിയ ഇടവകകളില്‍ പ്രാദേശിക മേലധ്യക്ഷന്റെ അനുമതിയോടെ പള്ളിയോഗത്തിനു പൊതുയോഗമായി മാത്രം പ്രവര്‍ത്തിക്കാവുന്നതാണ്. അതുപോലെത്െന്ന, ഗുരുതരമായ കാരണങ്ങളാലോ വലിയ ഇടവകകളിലോ രൂപതാമെത്രാന്റെ അനുമതിയോടെ പള്ളിയോഗത്തിന് പ്രതിനിധിയോഗമായി മാത്രം പ്രവര്‍ത്തിക്കാവുന്നതാണ്. രണ്ടാമതു പറഞ്ഞ സാഹചര്യത്തില്‍, പൊതുവായ അവലോകനത്തിനായി വര്‍ഷത്തില്‍ ഒരിക്കലെങ്കിലും പൊതുയോഗം വിളിച്ചുകൂട്ടേണ്ടതാണ് എന്നു സീറോമലബാര്‍സഭയുടെ പ്രത്യേക നിയമത്തില്‍ പള്ളിയോഗത്തിന്റെ ഘടന, ചുമതലകള്‍, കര്‍ത്തവ്യങ്ങള്‍ എന്നിവ വിശദീകരിക്കുന്ന ഭാഗങ്ങളില്‍ നിഷ്കര്‍ഷിക്കുന്നുണ്ട്.
സീറോമലബാര്‍സഭയിലെ പൊതുയോഗം
സീറോമലബാര്‍സഭയുടെ ഭരണക്രമത്തില്‍ ഇടവകയുടെ വളര്‍ച്ചയ്ക്കും കൂട്ടായ്മയ്ക്കും പൊതുയോഗം വഹിക്കു ന്നപങ്കു വളരെ വലുതാണ്. ഇടവകയിലെ ആത്മീയവും, സാമൂഹികവും, സാംസ്കാരികവും, വിശുദ്ധ ഗ്രന്ഥപരവും, മതബോധനപരവും, ആരാധനക്രമപരവുമായ നവീകരണത്തെ വളര്‍ത്തുന്നതിനു സമയബന്ധിതമായ അജപാലന പദ്ധതി തയ്യാറാക്കി നടപ്പാക്കേണ്ടതു പൊതുയോഗത്തിന്റെ പ്രധാന കടമയാണ്.
ഇടവകയുടെ ദൈനംദിന നടത്തിപ്പുമായി ബന്ധപ്പെ’ ഒട്ടേറെ സുപ്രധാന തീരുമാനങ്ങള്‍ എടുക്കുന്നതു പൊതുയോഗത്തിലാണ്. രൂപതാമെത്രാന്റെ അംഗീകാരത്തിനായി ഇടവകയുടെ വാര്‍ഷിക കണക്കുകള്‍ പാസാക്കുക, രൂപതാ നിയമാവലി അനുസരിച്ചു കൈക്കാരന്മാരുടെയും പള്ളിജീവനക്കാരുടെയും മറ്റും എണ്ണം നിശ്ചയിക്കുക, ഇടവക ബഡ്ജറ്റ് ചര്‍ച്ചചെയ്ത് പാസാക്കുക എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. കൂടാതെ, ഫണ്ടുകള്‍ ശേഖരിക്കുതിനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തുക, ഇടവകാംഗങ്ങള്‍ നല്‍കേണ്ട സംഭാവന തുകകള്‍ നിശ്ചയിക്കുക, കല്ലറയുടെയും പള്ളി സാമാനങ്ങള്‍ ഉപയോഗിക്കുതിന്റെയും ഫീസു നിര്‍ണ്ണയിക്കുക, പള്ളി, ചാപ്പലുകള്‍, മറ്റു സ്ഥാപനങ്ങള്‍ എന്നിവയുടെ നിര്‍മാണത്തെ സംബന്ധിച്ചും, പള്ളി വസ്തുക്കള്‍ വാങ്ങല്വില്പന എന്നിവയെ സംബന്ധിച്ചുമുള്ള സുപ്രധാന തീരുമാനങ്ങള്‍ എടുക്കുന്നതും പൊതുയോഗമാണ്. ഇടവകയുടെ ആഘോഷത്തിരുനാളുകളുടെ എണ്ണം നിശ്ചയിക്കുന്നതും ഇടവകയെ പൊതുവേ ബാധിക്കുന്ന മറ്റു പ്രധാന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതും ഈ യോഗത്തിന്റെ അധികാരപരിധിയില്‍ വരുന്നതാണ്.
ഇടവക വികാരിയാണു പൊതുയോഗത്തിന്റെ അധ്യക്ഷനായി പ്രവര്‍ത്തിക്കുന്നത്. അസിസ്റ്റന്റ് വികാരി, ഇടവകയില്‍ താമസിക്കുന്ന രൂപതാഗാംഗങ്ങളായ വൈദികര്‍, ആ ഇടവകയില്‍ നിന്നുള്ള വൈദികര്‍, സന്യാസ ഭവനങ്ങളിലെ സുപ്പീരിയര്മാര് എന്നിവര്‍ പൊതുയോഗത്തില്‍ അംഗങ്ങളാണ്. ഇതുകൂടാതെ, കുടുംബതലവന്മാരും കൈക്കാരന്മാരും പ്രതിനിധിയോഗത്തിലെ അംഗങ്ങളും ഈ യോഗത്തില്‍ ഉണ്ടായിരിക്കേണ്ടതുമാണ്. അതേസമയം, സഭയുടെ വിശ്വാസത്തെയും പ്രബോധനങ്ങളെയും പരസ്യമായി എതിര്‍ക്കുന്നവര്‍, പരസ്യപാപികള്‍, സഭാശിക്ഷണ നടപടികള്‍ക്കു വിധേയരായവര്‍, മനഃപൂര്‍വം സഭാനിയമങ്ങള്‍ ലംഘിക്കുന്നവര്‍, ലഹരിമരുന്നിന് അടിമകളായവര്‍ തുടങ്ങിയവര്‍ പൊതുയോഗത്തില്‍ സംബന്ധിക്കാന്‍ അയോഗ്യരാണ്.
പൊതുയോഗം വര്‍ഷത്തില്‍ ഒരിക്കലെങ്കിലും നിര്‍ബന്ധമായും ചേര്‍ന്നിരിക്കണം. ഈ യോഗം ചേരുന്നതിനുമുന്പായി തുടര്‍ച്ചയായ രണ്ടു ഞായറാഴ്ചകളിലോ ദിവസങ്ങളിലോ പൊതുയോഗം നടത്തുന്ന കാര്യം അറിയിക്കുകയും അജണ്ടയിലെ പ്രധാന വിഷയങ്ങള്‍ പരസ്യപ്പെടുത്തുകയും ചെയ്യണം. പൊതുയോഗത്തിനു രൂപതാ നിയമാവലി പ്രത്യേകമായി കോറം നിശ്ചയിച്ചിട്ടില്ലെങ്കില്‍ ഇതിനു പ്രത്യേകം നിശ്ചിത കോറം ഇല്ല. രൂപതാമെത്രാന് ഏതു സമയത്തും പൊതുയോഗം നടത്തണമെ്േന്നാ നടത്തരുതെന്നോ കല്പ്പിക്കാനുള്ള അധികാരമുണ്ട്. കൂടാതെ, പൊതുയോഗത്തില്‍ പാസാക്കിയ ഒരു തീരുമാനത്തോട് എന്തെങ്കിലും കൂട്ടിച്ചേര്‍ക്കലിനോ ഭേദഗതി വരുത്താനോ റദ്ദു ചെയ്യാനോ രൂപതാ മെത്രാനു പ്രത്യേക അവകാശവും ഉണ്ട്.
സീറോമലബാര്‍സഭയിലെ പ്രതിനിധിയോഗം
സീറോമലബാര്‍സഭയുടെ ഭരണക്രമത്തില്‍ ഇടവകയുടെ ദൈനംദിന കാര്യങ്ങളും പ്രവര്‍ത്തനങ്ങളും കാര്യക്ഷമമായി നടപ്പിലാക്കുന്നതു പ്രതിനിധിയോഗമാണ്. ഇടവകയിലെ എല്ലാ അംഗങ്ങളും ചേര്‍ന്നു തിരഞ്ഞെടുക്കുന്ന പ്രതിനിധികള്‍, നാമനിര്‍ദ്ദേശം ചെയ്തവര്‍, പിന്നെ എക്സ് ഓഫീഷ്യോ അംഗങ്ങളും ചേര്‍ന്നതാണ് ഈ സമിതി. ഈ യോഗത്തിലെ പ്രതിനിധികളില്‍ 30% വനിതകള്‍ ഉണ്ടായിരിക്കണമെന്ന് നിയമം നിഷ്കര്‍ഷിക്കുന്നു.
ഇടവകയുടെ സര്വതോന്മുഖമായ വളര്‍ച്ചയ്ക്ക് ഇടവക വികാരിയെ സഹായിക്കുകയും ഉപദേശിക്കുകയും സഹകരിക്കുകയും ചെയ്യേണ്ടതു പ്രതിനിധിയോഗത്തിന്റെ കടമയാണ്. മാസത്തിരട്ട്, കുറുംതിരട്ട്, അര്‍ദ്ധവാര്‍ഷിക തിരട്ട് എന്നിവ പാസാക്കുന്നതും, ആണ്ടുതിരട്ടും ബഡ്ജറ്റും തയ്യാറാക്കി പൊതുയോഗത്തിനു സമര്‍പ്പിക്കുന്നതും ഇവരാണ്. കൂടാതെ, ഇടവക സ്വത്തുക്കളുടെ ഭരണത്തിനു വേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതും കൈക്കാരന്മാരെ തിരഞ്ഞെടുക്കുന്നതും ഈ യോഗത്തിന്റെ ചുമതലകളാണ്. പൊതുയോഗം എന്നതുപോലെ, രണ്ടു ഞായറാഴ്ചകളിലോ കടമുള്ള ദിവസങ്ങളിലോ കുര്‍ബാന സമയത്ത് അറിയിച്ചാണ് പ്രതിനിധിയോഗം ചേരേണ്ടത്. ആണ്ടില്‍ നാലു തവണയെങ്കിലും പ്രതിനിധിയോഗം ചേരണം.
സമ്മേളനങ്ങളുടെ നടപടിക്രമങ്ങളും മറ്റ് അച്ചടക്ക നിയമങ്ങളും പൊതുയോഗത്തിന്റെയും പ്രതിനിധിയോഗത്തിന്റെയും കാര്യത്തില്‍ ഒന്നുതന്നെയാണ്. ചെറിയ ഇടവകകളില്‍ രൂപതാമെത്രാന്റെ അനുവാദത്തോടെ പൊതുയോഗം മാത്രമായും, വലിയ ഇടവകകളില്‍ പ്രതിനിധിയോഗം മാത്രമായും പ്രവര്‍ത്തിക്കാവുന്നതാണ്. ഇരു യോഗങ്ങളും ഇടവകയുടെ എല്ലാ തലങ്ങളും ശ്രദ്ധിക്കേണ്ടതും പുരോഗതിക്കു വേണ്ടതു ചെയ്യേണ്ടതുമാണ്.
ഇപ്രകാരം, സീറോമലബാര്‍സഭയിലെ പൊതുയോഗവും പ്രതിനിധിയോഗവും ഇടവകയുടെ സുഗമമായ നടത്തിപ്പിനും, ആത്മീയവും ഭൗതികവുമായ വളര്‍ച്ചയ്ക്കും ഒഴിച്ചുകൂടാനാവാത്ത സമിതികളാണ്. പരസ്പര സഹകരണത്തിലൂടെയും പങ്കാളിത്തത്തിലൂടെയും ഇടവകയെ കൂടുതല്‍ ശക്തമാക്കാന്‍ ഈ യോഗങ്ങള്‍ സഹായിക്കുന്നു.
റവ. ഡോ. ജോസഫ് മറ്റത്തില്‍



