വിശുദ്ധ കുര്‍ബാന നല്‍കാനുള്ള അസാധാരണ ശുശ്രൂഷികള്‍

Published on

ക്രൈസ്തവ ജീവിതത്തിന്റെ ഉറവിടവും മകുടവുമാണ് വിശുദ്ധ കുര്‍ബാന എന്ന് രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ നമ്മെ പഠിപ്പിക്കുന്നു. അതിനാല്‍തന്നെ വിശുദ്ധ കുര്‍ബാനയുടെ ആഘോഷത്തോടും അതിന്റെ വിതരണത്തോടും ബന്ധപ്പെട്ട ശുശ്രൂഷകള്‍ സഭ വളരെ ഗൗരവത്തോടെയാണ് ക്രമീകരിച്ചിരിക്കുന്നത്. സാധാരണയായി വിശുദ്ധ കുര്‍ബാന വിതരണം ചെയ്യുന്നതിനുള്ള ശുശ്രൂഷ പൗരോഹിത്യക്രമത്തില്‍പ്പെട്ടവരുടേതാണ്. എന്നാല്‍ ചില പ്രത്യേകമായ അജപാലന സാഹചര്യങ്ങളില്‍ ആവശ്യകത കണക്കിലെടുത്ത് മറ്റ് വിശ്വാസികള്‍ക്കും ഈ ശുശ്രൂഷ നിര്‍വഹിക്കുവാന്‍ സഭ അനുവാദം നല്‍കുന്നു. ഇവരെയാണ് വിശുദ്ധ കുര്‍ബാന നല്‍കാനുള്ള അസാധാരണ ശുശ്രൂഷികള്‍ എന്നു വിളിക്കുന്നത്. 

ലത്തീന്‍സഭയുടെ നിയമം അനുസരിച്ച്, മെത്രാന്മാരും വൈദികരും ഡീക്കന്മാരും വിശുദ്ധ കുര്‍ബാനയുടെ സാധാരണ ശുശ്രൂഷകരാണ് (can. 910 §1, CIC). അതേസമയം വിശുദ്ധ കുര്‍ബാനയുടെ അസാധാരണ ശുശ്രൂഷികള്‍ ഒരു അക്കൊലൈറ്റോ (acolyte), നിയമം അനുസരിച്ച് നിയോഗിക്കപ്പെട്ട (can. 230 §3, CIC) മറ്റൊരു ക്രിസ്തീയ വിശ്വാസിയോ ആണ് (910 §2, CIC).

പൗരസ്ത്യ കത്തോലിക്കാസഭകള്‍ക്കായുള്ള നിയമം (CCEO) ഈ വിഷയത്തെ കുറച്ചുകൂടി വ്യത്യസ്തമായ രീതിയിലാണ് ക്രമീകരിക്കുന്നത്. CCEO കാനോന 709 §1 അനുസരിച്ച്, വിശുദ്ധ കുര്‍ബാന നല്‍കേണ്ടത് വൈദികര്‍ മാത്രമാണ്. ബന്ധപ്പെട്ട സ്വയാധികാര സഭയുടെ പ്രത്യേക നിയമം അങ്ങനെ വ്യവസ്ഥ ചെയ്യുന്നുവെങ്കില്‍ മാത്രം ഡീക്കനും വിശുദ്ധ കുര്‍ബാന വിതരണം ചെയ്യാം. സീറോമലബാര്‍സഭയുടെ പ്രത്യേക നിയമം അനുസരിച്ച് ഡീക്കന്മാരും വിശുദ്ധ കുര്‍ബാനയുടെ സാധാരണശുശ്രൂഷകരാണ്. മറ്റു വിശ്വാസികള്‍ക്ക് ഈ അധികാരം കൊടുക്കണമോ എന്ന് മെത്രാന്‍മാരുടെ സിനഡിന് തീരുമാനിക്കാവുന്നതാണ് (can. 709 §2, CCEO). ഇതിന്റെ അടിസ്ഥാനത്തില്‍ സീറോമലബാര്‍സഭയുടെ പ്രത്യേക നിയമം വിശുദ്ധ കുര്‍ബാന നല്‍കാനുള്ള അസാധാരണ ശുശ്രൂഷകരെക്കുറിച്ച് വ്യക്തമായ മാനദണ്ഡങ്ങള്‍ നല്‍കിയിട്ടുണ്ട്. സീറോമലബാര്‍ സഭയുടെ പ്രത്യേക നിയമം അനുസരിച്ച്, താഴെപ്പറയുന്ന വിഭാഗങ്ങളില്‍പ്പെട്ടവരെ വിശുദ്ധ കുര്‍ബാനയുടെ അസാധാരണ ശുശ്രൂഷകരായി നിയോഗിക്കാവുന്നതാണ്:

1. കുറഞ്ഞത് കാറോയാ പട്ടം (Karoyusa) സ്വീകരിച്ച മേജര്‍ സെമിനാരി വിദ്യാര്‍ഥികള്‍;
2. വൈദികര്‍ അല്ലാത്ത, സമര്‍പ്പിതജീവിത സമൂഹങ്ങളിലെ (nonclerical religious institute) നിത്യവ്രതം സ്വീകരിച്ച അംഗങ്ങള്‍;
3. നല്ല പെരുമാറ്റമുള്ളവരും (good standing), ഇടവക വികാരിക്കും ഇടവക വിശ്വാസികള്‍ക്കും പൊതുവേ സ്വീകാര്യരുമായ അല്മായ വിശ്വാസികള്‍.

ഒരു വ്യക്തി കത്തോലിക്കാ വിശ്വാസിയാണെന്ന ഒറ്റ കാരണത്താല്‍ ഈ ശുശ്രൂഷയ്ക്ക് സ്വയമേവ യോഗ്യനാകുന്നില്ല. വ്യക്തിയുടെ സഭാജീവിതം, ധാര്‍മിക നിലപാട്, പൊതുസാക്ഷ്യം, വിശ്വാസികളുടെ അംഗീകാരം എന്നിവയും പരിഗണിക്കേണ്ടതാണ്.

അസാധാരണ ശുശ്രൂഷകനായി നിയമിക്കപ്പെടുന്നത് വിശുദ്ധ കുര്‍ബാന വിതരണം ചെയ്യാനുള്ള സ്ഥിരമായ അവകാശമല്ല; പ്രത്യേകമായി ഏല്‍പ്പിക്കപ്പെട്ട ഒരു ശുശ്രൂഷയാണ്. വിശുദ്ധ കുര്‍ബാന നല്‍കുവാന്‍ ആവശ്യത്തിന് വൈദികരുള്ളപ്പോള്‍ അസാധാരണ ശുശ്രൂഷികളെ അതിനായി നിയോഗിക്കേണ്ടതില്ല. അതുപോലെതന്നെ വൈദികര്‍ക്ക് മാത്രമാണ് വിശുദ്ധ കുര്‍ബാന എടുത്ത് ഭക്ഷിക്കുവാന്‍ അനുവാദം ഉള്ളത്. വിശ്വാസികള്‍ക്ക് വിശുദ്ധ കുര്‍ബാന നേരിട്ട് എടുത്ത് ഭക്ഷിക്കുവാന്‍ അനുവാദമില്ല.
സമര്‍പ്പിതരെയും അല്മായരെയും അസാധാരണ ശുശ്രൂഷികളായി നിയമിക്കുന്ന ഉത്തരവാദിത്വം രൂപതാ മെത്രാനില്‍ നിക്ഷിപ്തമാണ്. ഇപ്രകാരം നിയോഗിക്കപ്പെടാവുന്നവരുടെ പേരുവിവരങ്ങള്‍ അവരുടെ ശുശ്രൂഷ ആവശ്യമുള്ള ഇടവകകളിലെ വികാരിമാരാണ് അനുമതിക്കായി രൂപതാ മെത്രാന് സമര്‍പ്പിക്കേണ്ടത്. ഇപ്രകാരം അനുമതി ലഭിച്ചു കഴിഞ്ഞാല്‍ ഇടവക വികാരിയുടെ നിര്‍ദ്ദേശത്തിന് അനുസരിച്ച് ആയിരിക്കണം അവരുടെ ശുശ്രൂഷ നിര്‍വഹിക്കേണ്ടത്. രൂപതാ മെത്രാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന തിരുവസ്ത്രങ്ങള്‍ ധരിച്ചു കൊണ്ടാവണം ഇവര്‍ വിശുദ്ധ കുര്‍ബാന നല്‍കേണ്ടത്.

വിശുദ്ധ കുര്‍ബാന കൈകാര്യം ചെയ്യുക എന്നത് വളരെ ഗൗരവമുള്ള സഭാശുശ്രൂഷയാണ്. അതിനാല്‍ അസാധാരണ ശുശ്രൂഷകരുടെ തിരഞ്ഞെടുപ്പും പരിശീലനവും പ്രത്യേക ശ്രദ്ധയോടെ നടത്തണം. പരിശീലനത്തില്‍ വിശുദ്ധ കുര്‍ബാനയെക്കുറിച്ചുള്ള ശരിയായ വിശ്വാസബോധം, സഭയുടെ ആരാധനാക്രമത്തെക്കുറിച്ചുള്ള അടിസ്ഥാന അറിവ്, അസാധാരണ ശുശ്രൂഷയുടെ സ്വഭാവം, വിശുദ്ധ കുര്‍ബാന വിതരണം ചെയ്യുന്നതിനുള്ള ശരിയായ രീതി തുടങ്ങിയ വിഷയങ്ങള്‍ ഉള്‍പ്പെടുത്തുന്നത് ഉചിതമാണ്. ഇവിടെ ഓര്‍ക്കേണ്ടത്, അസാധാരണ ശുശ്രൂഷകന്‍ ഒരു ‘പ്രായോഗിക സഹായി’ മാത്രമല്ല എന്നതാണ്. വിശുദ്ധ കുര്‍ബാനയോടുള്ള സഭയുടെ വിശ്വാസവും ആദരവും തന്റെ ജീവിതത്തിലൂടെയും ശുശ്രൂഷയിലൂടെയും പ്രകടമാക്കുന്ന ഒരു സഭാശുശ്രൂഷകനാണ് അദ്ദേഹം/അവള്‍. സഭയുടെ അജപാലന ആവശ്യകതയില്‍, പരിശുദ്ധ കുര്‍ബാനയോടുള്ള പരമമായ ആദരവോടെ സാധാരണ ശുശ്രൂഷകരെ സഹായിക്കുക എന്നത് മാത്രം ആണ് അവരുടെ ശുശ്രൂഷയുടെ ലക്ഷ്യം. 

റവ. ഡോ. ജോഷി കുളത്തിങ്കൽ

Latest Updates

POPULAR Views

FEATUERD Views

“പരസ്പരഐക്യം” (Mutua Concordia): പാത്രിയാർക്കൽ സഭകളിലെ സിനഡൽസംവിധാനത്തിന് പുതിയമാനങ്ങൾ

പൗരസ്ത്യ കത്തോലിക്കാ സഭകളുടെ പാരമ്പര്യത്തിൽ, പാത്രിയർക്കീസും മെത്രാന്മാരുടെ സിനഡും തമ്മിലുള്ള പരസ്പര...

സീറോമലബാര്‍സഭയിലെ പൊതുയോഗവും പ്രതിനിധിയോഗവും 

കേരളത്തിലെ മാര്‍ത്തോമാ നസ്രാണികളുടെ ചരിത്രത്തില്‍ ഇടവകയുടെ കൂട്ടായ്മയും ഭരണക്രമവും എപ്പോഴും ശ്രദ്ധേയമായിരുന്നു....

കൈക്കാരന്മാര്‍: യോഗ്യതകളും ചുമതലകളും 

സഭാനിയമപ്രകാരം ഇടവകയുടെ വസ്തുവകകളും വരുമാനങ്ങളും സൂക്ഷിക്കുന്നതിലും കൈകാര്യം ചെയ്യുന്നതിലും ഇടവകയുടെ പരിപാടികളും...

രൂപതാ ചാന്‍സലറുടെ കാര്യാലയം

പൗരസ്ത്യ സഭകളുടെ കാനോന്‍ നിയമസംഹിതയിലെ (CCEO) 252 മുതല്‍ 261 വരെയുള്ള...

പാത്രിയര്‍ക്കല്‍, മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ സഭകളിലെ സ്ഥിരം സിനഡ് : രൂപീകരണവും ചുമതലകളും

പൗരസ്ത്യ കത്തോലിക്കാ സഭകള്‍ക്ക്, പ്രത്യേകിച്ച് പാത്രിയര്‍ക്കല്‍, മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ പദവിയുള്ള...

മനസ്സമ്മതത്തിനുമുൻപായി വിവാഹം വിളിച്ചുചൊല്ലാനുള്ള അനുമതി

സിവിൽ രജിസ്ട്രേഷൻ നടത്തിയ വിവാഹം രജിസ്റ്ററിൽ രേഖപ്പെടുത്തുന്നവിധം സീറോമലബാർസഭാംഗങ്ങളുടെ വിവാഹം ആശീർവദിക്കുന്നതുമായി ബന്ധപ്പെട്ട്...

മനസമ്മതത്തിന്റെ കാനോനിക വശങ്ങള്‍

പൗരസ്ത്യസഭകളുടെ അതിപുരാതനമായ പാരമ്പര്യത്തില്‍ വിവാഹത്തിനുമുമ്പുള്ള വിവാഹവാഗ്ദാനം അതാതു സ്വയാധികാരസഭയുടെ പാരമ്പര്യങ്ങളിലും ആചാരാനുഷ്ഠാനങ്ങളിലും അധിഷ്ഠിതമാണ്

പാസ്റ്ററല്‍ കൗണ്‍സില്‍

രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ നിര്‍ദേശങ്ങളില്‍നിന്ന് രൂപംകൊണ്ട രൂപതാതലത്തിലുള്ള ഒരു ആലോചനാസമിതിയാണ് അജപാലനസമിതി...

ആദ്‌ലിമിനാ സന്ദര്‍ശനവും പൗരസ്ത്യസഭകളും

ആദിമ ക്രൈസ്തവരുടെ ആരംഭം മുതലേയുള്ള പാരമ്പര്യമാണ് അപ്പസ്‌തോലന്മാരായ  വി. പത്രോസിന്റെയും വി....

ഹ്രസ്വമായ നീതിന്യായ നടപടിക്രമം

വിവാഹത്തിന്റെ അസാധുത്വം തെളിയിക്കുന്ന നടപടിക്രമങ്ങള്‍ പരിഷ്‌കരിച്ചുകൊണ്ട് രണ്ട് മോത്തു പ്രോപ്രിയോകള്‍ ഫ്രാന്‍സിസ്...

വിവാഹത്തിന്റെ കൗദാശിക സ്വീകരണത്തിന് മുൻപിൽ രജിസ്‌ട്രേഷൻ

മാമോദീസ സ്വീകരിച്ച ഒരു സ്ത്രീയും പുരുഷനും തമ്മിൽ ജീവിതകാലം മുഴുവനുമുള്ള പങ്കാളിത്തം...

സ്വഭാവിക വ്യക്തികളും നൈയാമിക വ്യക്തികളും

പൗരസ്ത്യ കാനന്‍നിയമത്തില്‍ പ്രതിപാദിക്കുന്ന സ്വഭാവിക വ്യക്തികളെക്കുറിച്ചും (Physical Persons)  നൈയാമിക വ്യക്തികളെക്കുറിച്ചും...