രൂപതാ കൂരിയായും പ്രവർത്തനങ്ങളും

Published on


രൂപതാമെത്രാനെ അദ്ദേഹത്തിന്റെ ഭരണനിർവഹണചുമതലയിലും അജപാലന ധർമ്മത്തിലും സഹായിക്കുന്നതിനുളള സംവിധാനമാണ് ‘രൂപതാ കൂരിയാ'(eparchial curia) അഥവാ ‘രൂപതാ കച്ചേരി’. നിയമനിർമാണധികാരം (legislative power) രൂപതാമെത്രാൻ വ്യക്തിപരമായി വിനിയോഗിക്കുന്നുവെങ്കിലും ഭരണനിർവഹണ അധികാരവും (executive power) നീതിനിർവഹണ അധികാരവും (judicial power) അദ്ദേഹം നേരിട്ടോ അല്ലെങ്കിൽ മറ്റുള്ളവരിലൂടെ വിനിയോഗിക്കാമെന്ന് പൗരസ്ത്യകാനൻ നിയമത്തിൽ c. 191 §2 വിശദീകരിക്കുന്നു. രൂപതാ കച്ചേരിയെക്കുറിച്ചും അവയിലെ അംഗങ്ങളെക്കുറിച്ചും അവരുടെ നിയമനങ്ങൾ, പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ചും CCEO c. 243 മുതൽ 262 വരെയുള്ള കാനോനകൾ വ്യക്തമാക്കുന്നു. രൂപതാമെത്രാനു തനിക്ക് ഏല്പിക്കപ്പെട്ടിരിക്കുന്ന രൂപതയിൽ നിർബന്ധമായും ഒരു രൂപതാ കൂരിയ സ്ഥാപിക്കേണ്ടതാണ് (CCEO 242 §1). രൂപതാ കൂരിയായിൽ താഴെപ്പറയുന്നവരാണ് അംഗങ്ങളായിരിക്കുന്നത്. പ്രോട്ടോ സിൻഞ്ചെല്ലൂസ്, സിഞ്ചെല്ലുസുമാർ, ജുഡീഷ്യൽ വികാർ, രൂപതാ ഫിനാൻസ് ഓഫീസർ, ഫിനാൻസ് കൗസിൽ, ചാൻസലർ, രൂപത ജഡ്ജിമാർ, പ്രൊമോട്ടർ ജസ്റ്റിസ്, ഡിഫെൻഡർ ഒാഫ് ബോണ്ട്, നോട്ടറിമാർ, രൂപതാ കച്ചേരിയുടെ ചുമതലകൾ വേണ്ടവിധം നിർവഹിക്കുന്നതിന് രൂപതാമെത്രാൻ നിശ്ചയിച്ചിരിക്കുന്ന മറ്റു വ്യക്തികളും രൂപതാകച്ചേരിയിൽ അംഗങ്ങളായിരിക്കും (CCEO 242 §2). വിശാലമായ അർഥത്തിൽ മേല്പറഞ്ഞവരെല്ലാം രൂപതാകൂരിയായുടെ ഭാഗമാണെങ്കിലും ദിനംപ്രതിയുള്ള രൂപതാഭരണത്തിൽ രൂപതാമെത്രാനെ സഹായിക്കുന്നവർ പ്രോട്ടോ സിൻഞ്ചെല്ലൂസ്സും സിൻഞ്ചെല്ലൂസുമാരും ചാൻസലറും ഫിനാൻസ് ഓഫീസറുമാണ്.

രൂപതാകൂരിയായിൽ എത്തുന്ന അപേക്ഷകളും പരാതികളും മറ്റു പ്രധാനപ്പെട്ടവിഷയങ്ങളും പരിഗണിക്കുന്നതും അവയെപ്പറ്റിയുള്ള കൂടിയാലോചനയ്ക്കുശേഷം ബന്ധപ്പെട്ടവരെ അറിയിക്കുന്നതും കൂരിയായുടെ പ്രവർത്തനങ്ങളിൽ വരുന്നതാണ്. ഇതിനായി മേല്പറഞ്ഞവർ ആഴ്ചയിലെ നിശ്ചയിക്കപ്പെട്ട ദിവസങ്ങളിൽ രൂപതാ മെത്രാനൊപ്പം ഒരുമിച്ചുകൂടി രൂപതയുടെ ദൈനംദിന പ്രവർത്തനങ്ങൾക്കുള്ള മാർഗനിർദേശങ്ങളും തീരുമാനങ്ങളും എടുക്കാൻ രൂപതാമെത്രാനെ സഹായിക്കുന്നവരാണ്.

രൂപതാ കൂരിയായിൽ ഔദ്യോഗിക തസ്തിക വഹിക്കുന്നവരെ ആ തസ്തികയിൽ നിയമിക്കുന്നതിനും നീക്കം ചെയ്യുന്നതിനുമുള്ള അധികാരം രൂപതാമെത്രാനുള്ളതാണ്. രൂപതാമെത്രാനു സ്വതന്ത്രമായി യോഗ്യതയുള്ളവരെ കൂരിയായിൽ നിയമിക്കാൻ അവകാശമുണ്ട്. രൂപതയിൽ സഹായമെത്രാൻ ഉണ്ടെങ്കിൽ അദ്ദേഹത്തെയാണ് പ്രോട്ടോസിൻഞ്ചെല്ലൂസായി നിയമിക്കേണ്ടത് (C. 215 §1). ചില നിയമനങ്ങൾ നടത്താൻ മെത്രാൻ ഔദ്യോഗിക സമിതികളോട് ആലോചിക്കേണ്ടതാണെന്നും പൊതുനിയമം നിഷ്കർഷിക്കുന്നു. ഉദാഹരണമായി രൂപതയുടെ ഫിനാൻസ് ഓഫീസറെ നിയമിക്കാൻ രൂപതാ ആലോചനാ സംഘത്തോടും ഫിനാൻസ് കൗൺസിലിനോടും മെത്രാൻ ആലോചന നടത്തേണ്ടതുണ്ട് (CCEO c. 262 §1). മറ്റു നിയമനങ്ങൾ നടത്താൻ മെത്രാന് ആരോടും ആലോചിക്കേണ്ടതില്ല. രൂപതയുടെ കൂരിയായിൽ നിയമിക്കപ്പെടുന്ന കൂരിയാ അംഗങ്ങൾ ജോലിയിൽ പ്രവേശിക്കുമ്പോൾ തങ്ങളെ നിയമംവഴിയോ മെത്രാനോ ഏല്പിച്ചിരിക്കുന്ന ചുമതലകൾ വിശ്വസ്തതാപൂർവം നിർവഹിക്കുമെന്നും ജോലിയുടെ സ്വഭാവത്തിനനുസരിച്ചുള്ള രഹസ്യങ്ങൾ കാത്തു സൂക്ഷിക്കുമെന്നും മെത്രാനുമുമ്പിൽ പ്രതിജ്ഞ (oath) എടുക്കേണ്ടതാണ് (CCEO c 244 §2).

രൂപതാഭരണത്തിൽ രൂപതാമെത്രാനെ സഹായിക്കുന്ന കൂരിയ അംഗങ്ങൾക്ക് വികാരിയസ് അധികാരമാണുള്ളത്. രൂപതാ മെത്രാന്റെ പേരിൽ തങ്ങളെ ഏല്പിച്ചിരിക്കുന്ന കർത്തവ്യങ്ങൾ വിശ്വസ്തതാപൂർവം നിർവഹിക്കുവാനും രൂപതയുടെ വളർച്ചയ്ക്കും നന്മയ്ക്കുമായി പ്രവർത്തിക്കാനും കൂരിയാഅംഗങ്ങൾക്ക് കടമയും ഉത്തരവാദിത്വവുമുണ്ട്.

റവ. ഡോ. ജോസഫ് മറ്റത്തിൽ

Latest Updates

POPULAR Views

FEATUERD Views

മനസ്സമ്മതത്തിനുമുൻപായി വിവാഹം വിളിച്ചുചൊല്ലാനുള്ള അനുമതി

സിവിൽ രജിസ്ട്രേഷൻ നടത്തിയ വിവാഹം രജിസ്റ്ററിൽ രേഖപ്പെടുത്തുന്നവിധം സീറോമലബാർസഭാംഗങ്ങളുടെ വിവാഹം ആശീർവദിക്കുന്നതുമായി ബന്ധപ്പെട്ട്...

മനസമ്മതത്തിന്റെ കാനോനിക വശങ്ങള്‍

പൗരസ്ത്യസഭകളുടെ അതിപുരാതനമായ പാരമ്പര്യത്തില്‍ വിവാഹത്തിനുമുമ്പുള്ള വിവാഹവാഗ്ദാനം അതാതു സ്വയാധികാരസഭയുടെ പാരമ്പര്യങ്ങളിലും ആചാരാനുഷ്ഠാനങ്ങളിലും അധിഷ്ഠിതമാണ്

പാസ്റ്ററല്‍ കൗണ്‍സില്‍

രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ നിര്‍ദേശങ്ങളില്‍നിന്ന് രൂപംകൊണ്ട രൂപതാതലത്തിലുള്ള ഒരു ആലോചനാസമിതിയാണ് അജപാലനസമിതി...

ആദ്‌ലിമിനാ സന്ദര്‍ശനവും പൗരസ്ത്യസഭകളും

ആദിമ ക്രൈസ്തവരുടെ ആരംഭം മുതലേയുള്ള പാരമ്പര്യമാണ് അപ്പസ്‌തോലന്മാരായ  വി. പത്രോസിന്റെയും വി....

ഹ്രസ്വമായ നീതിന്യായ നടപടിക്രമം

വിവാഹത്തിന്റെ അസാധുത്വം തെളിയിക്കുന്ന നടപടിക്രമങ്ങള്‍ പരിഷ്‌കരിച്ചുകൊണ്ട് രണ്ട് മോത്തു പ്രോപ്രിയോകള്‍ ഫ്രാന്‍സിസ്...

വിവാഹത്തിന്റെ കൗദാശിക സ്വീകരണത്തിന് മുൻപിൽ രജിസ്‌ട്രേഷൻ

മാമോദീസ സ്വീകരിച്ച ഒരു സ്ത്രീയും പുരുഷനും തമ്മിൽ ജീവിതകാലം മുഴുവനുമുള്ള പങ്കാളിത്തം...

സ്വഭാവിക വ്യക്തികളും നൈയാമിക വ്യക്തികളും

പൗരസ്ത്യ കാനന്‍നിയമത്തില്‍ പ്രതിപാദിക്കുന്ന സ്വഭാവിക വ്യക്തികളെക്കുറിച്ചും (Physical Persons)  നൈയാമിക വ്യക്തികളെക്കുറിച്ചും...

രൂപതാ പ്രൊക്കുറേറ്റര്‍നിയമനം; യോഗ്യതകളും ചുമതലകളും

രൂപതയിലെ സാമ്പത്തികകാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി സഭാനിയമത്തില്‍ രണ്ടു തരത്തിലുള്ള സംവിധാനങ്ങള്‍ ആണ്...

സ്വയധികാരസഭയും റീത്തും

പൗരസ്ത്യ കാനൻനിയമത്തിൽ പരാമർശിക്കുന്ന സ്വയധികാരസഭയും റീത്തും തമ്മിലുള്ള വ്യത്യാസം വ്യക്തമാക്കാമോ? പൗരസ്ത്യ കാനൻനിയമസംഹിതയിൽ...

മാർപാപ്പയുടെ പദവികളും അധികാരങ്ങളും

കത്തോലിക്കസഭയുടെ പുതിയ ഇടയനായി പരിശുദ്ധ പിതാവ് ലെയോ പതിനാലാമൻ പാപ്പ സ്ഥാനമേറ്റിരിക്കുന്ന...

ഫൊറോനാ വികാരിമാരുടെ അവകാശങ്ങളും കടമകളും

രൂപതകളുടെ വലിപ്പവും ഇടവകകളുടെ എണ്ണവും വർദ്ധിച്ചുവന്നതിനനുസരിച്ച് അജപാലന സൗകര്യത്തിനായി രൂപതയെ പല...

രൂപതാ പ്രൊക്കുറേറ്ററും ഫിനാൻസ് കൗൺസിലും

ഈശോയുടെ മൗതിക ശരീരമായി വിളിച്ചു ചേർക്കപ്പെട്ട ദൈവജനമാണ് സഭ. ഇത് ഒരു...