രൂപതാ പ്രൊക്കുറേറ്ററും ഫിനാൻസ് കൗൺസിലും

Published on

ഈശോയുടെ മൗതിക ശരീരമായി വിളിച്ചു ചേർക്കപ്പെട്ട ദൈവജനമാണ് സഭ. ഇത് ഒരു ആത്മീയ സമൂഹമാണ് എങ്കിലും സഭാമക്കൾക്ക് ആവശ്യമായ ആത്മീയ ശുശ്രൂഷകൾ നിർവഹിക്കുന്നതിന് വേണ്ടി പലപ്പോഴും സാമ്പത്തിക കാര്യങ്ങളിലും ഇടപെടേണ്ടതായി വരുന്നുണ്ട്. പ്രേക്ഷിത പ്രവർത്തനത്തിനും കൂദാശകളുടെ പരികർമത്തിനും മറ്റു വ്യത്യസ്തമായ ശുശ്രൂഷകൾക്കും സമ്പത്ത് അനിവാര്യമാണ്. അതുകൊണ്ട് ഭൗതികവസ്തുക്കൾ സമ്പാദിക്കുവാനും സൂക്ഷിക്കുവാനും വിനിമയം ചെയ്യുവാനുമുള്ള അവകാശം സഭയ്ക്ക് ഉണ്ട് (can. 1007). ഒരു രൂപതയുടെ അതിർത്തിക്കുള്ളിലുള്ളതും എന്നാൽ രൂപതാ മെത്രാന്റെ ഭരണാധികാരത്തിൽ നിന്നും ഒഴിവാക്കപ്പെട്ടിട്ടില്ലാത്തതുമായ എല്ലാ സഭാ വസ്തുക്കളുടെയും ഭരണമേൽനോട്ടം വഹിക്കേണ്ട ചുമതല അദ്ദേഹത്തിനുണ്ട്. രൂപതയിൽ തന്റെ കീഴിലുള്ള എല്ലാ നൈയാമിക വ്യക്തികളുടെയും ഭൗതിക സമ്പത്തിനെ സംബന്ധിച്ചും അദ്ദേഹം മേൽനോട്ടം വഹിക്കേണ്ടതാണ് can. 1022 §1). ഒരു രൂപതയിലെ സാമ്പത്തിക കാര്യങ്ങൾ കൃത്യതയോടും സുതാര്യതയോടും കൂടി കൈകാര്യം ചെയ്യുന്നതിൽ രൂപതാ മെത്രാനെ സഹായിക്കാനായി പരസ്പര പൂരകങ്ങളായ രണ്ട് തരത്തിലുള്ള സംവിധാനങ്ങൾ ആണ് കാനൻ നിയമത്തിൽ ഉള്ളത്: (1) രൂപതാ പ്രൊക്കുറേറ്റർ, (2) ഫിനാൻസ് കൗൺസിൽ.

രൂപതാധ്യക്ഷനാണ് രൂപതാ പ്രൊക്കുറേറ്ററെ നിയമിക്കുന്നത്. സാമ്പത്തിക കാര്യങ്ങളിൽ വിദഗ്ദ്ധനും സത്യസന്ധനുമായ ഏതൊരു ക്രൈസ്തവ വിശ്വാസിയേയും ആലോചന സമിതിയോടും ഫിനാൻസ് കൗൺസിലിനോടും ആലോചിച്ചതിനുശേഷം രൂപതാപ്രൊക്കുറേറ്ററായി നിയമിക്കാവുന്നതാണ് (can 262 §1). ഇവിടെ വൈദഗ്ദ്ധ്യം എന്ന് പറയുമ്പോൾ, അക്കാദമിക നിലവാരത്തേക്കാൾ പ്രായോഗിക ജ്ഞാനത്തെയും സാഹചര്യങ്ങളെ വിലയിരുത്തി കൃത്യസമയത്ത് ഉചിതമായ തീരുമാനങ്ങൾ എടുക്കാനുള്ള കഴിവിനെയുമാണ് പരിഗണിക്കേണ്ടത്. മൂന്നു വർഷമാണ് നിയമന കാലാവധി എങ്കിലും പിന്നീട് നീട്ടി നൽകാവുന്നതാണ്. ഇപ്രകാരം നിയമിക്കപ്പെടുന്ന പ്രൊക്കുറേറ്ററെ കാലാവധി പൂർത്തിയാക്കുന്നതിന് മുമ്പ് തക്കഗൗരവമുള്ള കാര്യങ്ങളില്ല എങ്കിൽ നീക്കം ചെയ്യാൻ പാടുള്ളതല്ല. ഏതെങ്കിലും അസാധാരണ സാഹചര്യത്തിൽ നീക്കം ചെയ്യണമെങ്കിൽ തന്നെ രൂപതാ ആലോചനാസമിതിയിലും ഫിനാൻസ് കൗൺസിലിലും രൂപതാമെത്രാൻ ആലോചിക്കേണ്ടതുണ്ട് (can. 262 §2, Part. Law Art. 13).

രൂപതാപ്രൊക്കുറേറ്ററുടെ ഉത്തരവാദിത്വങ്ങളെക്കുറിച്ചും അവകാശങ്ങളെ കുറിച്ചും ഫിനാൻസ് കൗൺസിലുമായുള്ള ബന്ധത്തെക്കുറിച്ചും കൃത്യമായ മാർഗനിർദ്ദേശങ്ങൾ നൽകേണ്ടത് രൂപതാ ദ്ധ്യക്ഷനാണ്. ഈ നിർദ്ദേശങ്ങൾക്കനുസരിച്ച് രൂപത മുഴുവനും ഉള്ള സഭാ വസ്തുക്കളുടെ മേൽനോട്ടം വഹിക്കുന്നതും അവയുടെ സംരക്ഷണവും സുരക്ഷയും വർദ്ധനവും ഉറപ്പുവരുത്തുന്നതും ഇക്കാര്യങ്ങളിൽ സ്ഥലം അഡ്മിനിസ്ട്രേറ്റർമാരിൽ നിന്നുണ്ടാകുന്ന വീഴ്ചകൾക്ക് പരിഹാരം കാണുന്നതും പ്രൊക്കുറേറ്ററുടെ ഉത്തരവാദിത്തമാണ്. വാർഷിക കണക്കുകൾ അവതരിപ്പിക്കുന്നതിന് പുറമേ രൂപതാധ്യക്ഷൻ ആവശ്യപ്പെടുന്ന അവസരങ്ങളിലും കണക്ക് ബോധിപ്പിക്കേണ്ടതാണ് (can. 262 §34).

രൂപതാആലോചന സമിതിയോട് ആലോചിച്ചതിനു ശേഷം അനുയോജ്യരായ വിദഗ്ധ വ്യക്തികളെ ഉൾപ്പെടുത്തി ഫിനാൻസ് കൗൺസിൽ രൂപീകരിക്കുന്നത് രൂപതാമെത്രാനാണ്. കൗൺസിൽ അംഗങ്ങൾക്ക് ഉണ്ടായിരിക്കേണ്ട യോഗ്യതകളെക്കുറിച്ച് പ്രത്യേകമായി ഒന്നും പറയുന്നില്ല എങ്കിലും, സാധിക്കുമെങ്കിൽ സിവിൽ നിയമത്തിൽ കൂടി അവഗാഹം ഉള്ള വ്യക്തികളെ ഉൾപ്പെടുത്തണമെന്ന് കാനൻനിയമം നിർദേശിക്കുന്നു (can. 263 §1). എന്നാൽ രൂപതാധ്യക്ഷന് നാലാം കരിംതല വരെ രക്തബന്ധമോ ചാർച്ചാ ബന്ധമോ ഉള്ളവരെ ഈ കൗൺസിലിൽ ഉൾപ്പെടുത്താൻ പാടില്ല (can. 263 §3). രൂപതയുടെ പ്രധാനപ്പെട്ട സാമ്പത്തിക കാര്യങ്ങളിൽ തീരുമാനമെടുക്കാൻ രൂപതാധ്യക്ഷൻ ഫിനാൻസ് കൗൺസിലിൽ ആലോചിക്കേണ്ടതാണ് (can. 263 §4). ഫിനാൻസ് കൗൺസിലിന്റെ അനുവാദം ആവശ്യമുണ്ട് എന്ന് പ്രത്യേകം എടുത്തു പറയാത്ത സാഹചര്യങ്ങളിൽ ഫിനാൻസ് കൗൺസിൽ ഒരു ആലോചന സമിതി മാത്രമായിരിക്കും. സാമ്പത്തിക വർഷത്തിന്റെ അവസാനം വരവ് ചെലവ് കണക്കുകൾ പാസാക്കുന്നതും അടുത്ത വർഷത്തേക്കുള്ള ബജറ്റ് തയ്യാറാക്കുന്നതും ഫിനാൻസ് കൗൺസിൽ ആണ്. ഫിനാൻസ് കൗൺസിലിന്റെ അധ്യക്ഷൻ എപ്പോഴും രൂപതാധ്യക്ഷൻ ആയിരിക്കും. രൂപതാപ്രൊക്കുറേറ്റർ ഫിനാൻസ് കൗൺസിൽ അംഗമായിരിക്കും (can. 263).

ഫാ മാത്യു ശൗര്യാംകുഴി

Latest Updates

POPULAR Views

FEATUERD Views

“പരസ്പരഐക്യം” (Mutua Concordia): പാത്രിയാർക്കൽ സഭകളിലെ സിനഡൽസംവിധാനത്തിന് പുതിയമാനങ്ങൾ

പൗരസ്ത്യ കത്തോലിക്കാ സഭകളുടെ പാരമ്പര്യത്തിൽ, പാത്രിയർക്കീസും മെത്രാന്മാരുടെ സിനഡും തമ്മിലുള്ള പരസ്പര...

സീറോമലബാര്‍സഭയിലെ പൊതുയോഗവും പ്രതിനിധിയോഗവും 

കേരളത്തിലെ മാര്‍ത്തോമാ നസ്രാണികളുടെ ചരിത്രത്തില്‍ ഇടവകയുടെ കൂട്ടായ്മയും ഭരണക്രമവും എപ്പോഴും ശ്രദ്ധേയമായിരുന്നു....

കൈക്കാരന്മാര്‍: യോഗ്യതകളും ചുമതലകളും 

സഭാനിയമപ്രകാരം ഇടവകയുടെ വസ്തുവകകളും വരുമാനങ്ങളും സൂക്ഷിക്കുന്നതിലും കൈകാര്യം ചെയ്യുന്നതിലും ഇടവകയുടെ പരിപാടികളും...

രൂപതാ ചാന്‍സലറുടെ കാര്യാലയം

പൗരസ്ത്യ സഭകളുടെ കാനോന്‍ നിയമസംഹിതയിലെ (CCEO) 252 മുതല്‍ 261 വരെയുള്ള...

പാത്രിയര്‍ക്കല്‍, മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ സഭകളിലെ സ്ഥിരം സിനഡ് : രൂപീകരണവും ചുമതലകളും

പൗരസ്ത്യ കത്തോലിക്കാ സഭകള്‍ക്ക്, പ്രത്യേകിച്ച് പാത്രിയര്‍ക്കല്‍, മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ പദവിയുള്ള...

മനസ്സമ്മതത്തിനുമുൻപായി വിവാഹം വിളിച്ചുചൊല്ലാനുള്ള അനുമതി

സിവിൽ രജിസ്ട്രേഷൻ നടത്തിയ വിവാഹം രജിസ്റ്ററിൽ രേഖപ്പെടുത്തുന്നവിധം സീറോമലബാർസഭാംഗങ്ങളുടെ വിവാഹം ആശീർവദിക്കുന്നതുമായി ബന്ധപ്പെട്ട്...

മനസമ്മതത്തിന്റെ കാനോനിക വശങ്ങള്‍

പൗരസ്ത്യസഭകളുടെ അതിപുരാതനമായ പാരമ്പര്യത്തില്‍ വിവാഹത്തിനുമുമ്പുള്ള വിവാഹവാഗ്ദാനം അതാതു സ്വയാധികാരസഭയുടെ പാരമ്പര്യങ്ങളിലും ആചാരാനുഷ്ഠാനങ്ങളിലും അധിഷ്ഠിതമാണ്

പാസ്റ്ററല്‍ കൗണ്‍സില്‍

രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ നിര്‍ദേശങ്ങളില്‍നിന്ന് രൂപംകൊണ്ട രൂപതാതലത്തിലുള്ള ഒരു ആലോചനാസമിതിയാണ് അജപാലനസമിതി...

ആദ്‌ലിമിനാ സന്ദര്‍ശനവും പൗരസ്ത്യസഭകളും

ആദിമ ക്രൈസ്തവരുടെ ആരംഭം മുതലേയുള്ള പാരമ്പര്യമാണ് അപ്പസ്‌തോലന്മാരായ  വി. പത്രോസിന്റെയും വി....

ഹ്രസ്വമായ നീതിന്യായ നടപടിക്രമം

വിവാഹത്തിന്റെ അസാധുത്വം തെളിയിക്കുന്ന നടപടിക്രമങ്ങള്‍ പരിഷ്‌കരിച്ചുകൊണ്ട് രണ്ട് മോത്തു പ്രോപ്രിയോകള്‍ ഫ്രാന്‍സിസ്...

വിവാഹത്തിന്റെ കൗദാശിക സ്വീകരണത്തിന് മുൻപിൽ രജിസ്‌ട്രേഷൻ

മാമോദീസ സ്വീകരിച്ച ഒരു സ്ത്രീയും പുരുഷനും തമ്മിൽ ജീവിതകാലം മുഴുവനുമുള്ള പങ്കാളിത്തം...

സ്വഭാവിക വ്യക്തികളും നൈയാമിക വ്യക്തികളും

പൗരസ്ത്യ കാനന്‍നിയമത്തില്‍ പ്രതിപാദിക്കുന്ന സ്വഭാവിക വ്യക്തികളെക്കുറിച്ചും (Physical Persons)  നൈയാമിക വ്യക്തികളെക്കുറിച്ചും...