രൂപതാ ആലോചനാസംഘം: ലക്ഷ്യവും കടമകളും

Published on

രൂപതാ ഭരണത്തിൽ മെത്രാനെ സഹായിക്കുവാൻ ഉള്ള പല ആലോചനാ സമിതികളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് രൂപതാ ആലോചനാസംഘം അല്ലെങ്കിൽ College of Eparchial Consultors. പൗരസ്ത്യ സഭകൾക്കുവേണ്ടി ഉള്ള പൊതുവായ കാനൻ നിയമസംഹിതയിൽ 271ാമത്തെ കാനൻ ആണ് രൂപതാ ആലോചനാസംഘത്തെ പറ്റി പ്രതിപാദിക്കുന്നത്. രൂപതയുടെ ആധ്യാത്മികവും ഭൗതികവുമായ വളർച്ചയ്ക്ക് വേണ്ടി സുപ്രധാന തീരുമാനങ്ങൾ എടുക്കുന്നതിനും രൂപതാ ഭരണത്തിൽ മെത്രാന് പൊതു നിയമമോ പ്രത്യേക നിയമമോ പറഞ്ഞിരിക്കുന്ന കാര്യങ്ങളിൽ സമ്മതമോ ആലോചനയോ നൽകുന്നതിനും വേണ്ടി മെത്രാൻ രൂപീകരിക്കുന്ന വൈദികരുടെ ഒരു സംഘമാണ് രൂപതാ ആലോചനാസംഘം. നിർബന്ധമായും എല്ലാ രൂപതകളിലും ഇപ്രകാരം ഒരു സമിതി ഉണ്ടായിരിക്കണമെന്ന് പൊതുനിയമം അനുശാസിക്കുന്നു. അഞ്ചുവർഷമാണ് രൂപതാ ആലോചനാസംഘത്തിന്റെ കാലാവധി. കാലാവധി കഴിഞ്ഞാലും പുതിയ സംഘം രൂപീകരിക്കുന്നതുവരെ അംഗങ്ങൾ തുടരുന്നു. ആറിൽ കുറയാതെയും 12ൽ കൂടാതെയും ഉള്ള ഒരു അംഗസംഖ്യയാണ് ഈ സമിതിയിൽ വേണ്ടത്. നിയമന വേളയിൽ വൈദിക സമിതിയിലെ അംഗങ്ങൾ ആയിരിക്കുന്നവരിൽ നിന്നാണ് ആലോചനാ സംഘത്തിലേക്ക് വൈദികരെ മെത്രാൻ നിയമിക്കുന്നത്.

അഞ്ചു വർഷത്തിനിടയിൽ അംഗസംഖ്യ ആറിൽ കുറയാൻ ഇടയായാൽ രൂപതാ മെത്രാൻ നിലവിലുള്ള വൈദിക സമിതിയിൽ നിന്നും അംഗങ്ങളെ നിയമിക്കേണ്ടതാണ്. അല്ലാത്തപക്ഷം ഈ സമിതിക്ക് നിയമസാധുത ഉണ്ടായിരിക്കുന്നതല്ല. രൂപതാ മെത്രാനാണ് ഈ സംഘത്തിന്റെ അധ്യക്ഷൻ. സംഘത്തിന്റെ യോഗ നിശ്ചയങ്ങളും റിപ്പോർട്ടുകളും എഴുതി സൂക്ഷിക്കുന്നതിന് സംഘാംഗങ്ങളിൽ നിന്ന് ഒരാളെ സെക്രട്ടറിയായി രൂപതാ മെത്രാൻ നിയമിക്കുന്നു. അദ്ദേഹമായിരിക്കും രൂപതാ മെത്രാന്റെ അംഗീകാരത്തോടെ മീറ്റിങ്ങുകളുടെ വിവരം അംഗങ്ങളെ അറിയിക്കുന്നത്. രൂപതാ ആലോചനാസംഘത്തിലെ അംഗങ്ങളെ എപ്പാർക്കിയിൽ അസംബ്ലിയിലേക്ക് വിളിക്കേണ്ടതും അവർ അതിൽ സന്നിഹിതരാകേണ്ടതുമാണ്.
താഴെപ്പറയുന്ന കാര്യങ്ങളിൽ രൂപതാ മെത്രാന് ആലോചനാസംഘത്തിന്റെ സമ്മതം ആവശ്യമാണ്.

  1. പത്തു ലക്ഷം മുതൽ 25 കോടി വരെ വിലമതിക്കുന്ന സഭാവസ്തുക്കൾ അന്യാധീനപ്പെടുത്തുന്നതിന് (can. 1036 §1, 1-2°; Art.214, PLSMC).
  2. ചില പ്രത്യേക സാഹചര്യങ്ങളിൽ, ഒരു നിശ്ചിത കാലയളവിലേക്ക് ഒരു ഇടവക വികാരിയെ നിയമിക്കുന്നതിന് (can. 284 §3, 3°; Art. 24, 2°, PLSMC).

താഴെപ്പറയുന്ന കാര്യങ്ങളിൽ രൂപതാ മെത്രാന് ആലോചനാസംഘത്തിന്റെ ആലോചന ആവശ്യമാണ്.

  1. രൂപതാ ധനകാര്യസ്ഥനെ നിയമിക്കുന്നതിനും അദ്ദേഹത്തിന്റെ കാലാവധി തീരുന്നതിന് മുമ്പ് സ്ഥാനത്തുനിന്ന് മാറ്റുന്നതിനും (canon 262 §§ 1-2).
  2. രൂപതയുടെ ധനകാര്യകൗൺസിലിൽ അംഗങ്ങളെ നിയമിക്കുവാൻ (can. 263 §1).
  3. രൂപതാ മെത്രാൻ വ്യക്തിപരമായി സ്ഥാപിച്ച നൈയാമിക വ്യക്തികളെ നിർത്തുവാൻ (canon 928, 2°).

ഇതുകൂടാതെ സീറോ മലബാർ സഭയുടെ പ്രത്യേക നിയമമനുസരിച്ച് രൂപതയുടെ വാർഷിക ബജറ്റിനും വാർഷിക അക്കൗണ്ടുകൾക്കും ആലോചനാസംഘത്തിന്റെ അംഗീകാരം ആവശ്യമാണ് (art 210 §3). ഏതെങ്കിലും കാരണത്താൽ രൂപതയിൽ മെത്രാൻ ഇല്ലാതെ വന്നാൽ വൈദിക സമിതിയുടെ പ്രവർത്തനങ്ങൾ കൂടി നിർവഹിക്കേണ്ടത് ആലോചനാസംഘമാണ് (can. 270 §2). രൂപതാ മെത്രാന്റെ അഭാവത്തിൽ രൂപതയുടെ ഭരണം അഡ്മിനിസ്ട്രേറ്റർ ഏറ്റെടുക്കുമ്പോഴും ആലോചനാ സംഘത്തിന് പ്രത്യേക ഉത്തരവാദിത്തം ഉള്ളതായി കാനൻ നിയമസംഹിത എടുത്തു കാണിക്കുന്നുണ്ട്. ( cann. 255, 750§1, 2°, 363, 2°, 220, 4°). പിന്തുടർച്ച അവകാശമുള്ള മെത്രാൻ തന്റെ ഔദ്യോഗികസ്ഥാനം കാനോനികമായി ഏറ്റെടുക്കുന്നതിന് നിയമനപത്രം രൂപതാ ആലോചനാ സംഘത്തെ കൂടി കാണിക്കേണ്ടതാണ് (canon 214 §2). രൂപതാഭരണം ഏറ്റെടുക്കുന്നതിൽ കാനൻ 233 §1 ൽ പറഞ്ഞിരിക്കുന്നവരിൽ ആരുമില്ലാതെ വരികയോ അവരെല്ലാവരും തടസപ്പെട്ടിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ രൂപതയെ ഭരിക്കുന്നതിനായി ഒരു വൈദികനെ രൂപതാ ആലോചനാ സംഘം ആണ് തെരഞ്ഞെടുക്കുന്നത്. (canon 233 §2).

റവ ഡോ. ജോഷി കുളത്തുങ്കൽ

Latest Updates

POPULAR Views

FEATUERD Views

മനസ്സമ്മതത്തിനുമുൻപായി വിവാഹം വിളിച്ചുചൊല്ലാനുള്ള അനുമതി

സിവിൽ രജിസ്ട്രേഷൻ നടത്തിയ വിവാഹം രജിസ്റ്ററിൽ രേഖപ്പെടുത്തുന്നവിധം സീറോമലബാർസഭാംഗങ്ങളുടെ വിവാഹം ആശീർവദിക്കുന്നതുമായി ബന്ധപ്പെട്ട്...

മനസമ്മതത്തിന്റെ കാനോനിക വശങ്ങള്‍

പൗരസ്ത്യസഭകളുടെ അതിപുരാതനമായ പാരമ്പര്യത്തില്‍ വിവാഹത്തിനുമുമ്പുള്ള വിവാഹവാഗ്ദാനം അതാതു സ്വയാധികാരസഭയുടെ പാരമ്പര്യങ്ങളിലും ആചാരാനുഷ്ഠാനങ്ങളിലും അധിഷ്ഠിതമാണ്

പാസ്റ്ററല്‍ കൗണ്‍സില്‍

രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ നിര്‍ദേശങ്ങളില്‍നിന്ന് രൂപംകൊണ്ട രൂപതാതലത്തിലുള്ള ഒരു ആലോചനാസമിതിയാണ് അജപാലനസമിതി...

ആദ്‌ലിമിനാ സന്ദര്‍ശനവും പൗരസ്ത്യസഭകളും

ആദിമ ക്രൈസ്തവരുടെ ആരംഭം മുതലേയുള്ള പാരമ്പര്യമാണ് അപ്പസ്‌തോലന്മാരായ  വി. പത്രോസിന്റെയും വി....

ഹ്രസ്വമായ നീതിന്യായ നടപടിക്രമം

വിവാഹത്തിന്റെ അസാധുത്വം തെളിയിക്കുന്ന നടപടിക്രമങ്ങള്‍ പരിഷ്‌കരിച്ചുകൊണ്ട് രണ്ട് മോത്തു പ്രോപ്രിയോകള്‍ ഫ്രാന്‍സിസ്...

വിവാഹത്തിന്റെ കൗദാശിക സ്വീകരണത്തിന് മുൻപിൽ രജിസ്‌ട്രേഷൻ

മാമോദീസ സ്വീകരിച്ച ഒരു സ്ത്രീയും പുരുഷനും തമ്മിൽ ജീവിതകാലം മുഴുവനുമുള്ള പങ്കാളിത്തം...

സ്വഭാവിക വ്യക്തികളും നൈയാമിക വ്യക്തികളും

പൗരസ്ത്യ കാനന്‍നിയമത്തില്‍ പ്രതിപാദിക്കുന്ന സ്വഭാവിക വ്യക്തികളെക്കുറിച്ചും (Physical Persons)  നൈയാമിക വ്യക്തികളെക്കുറിച്ചും...

രൂപതാ പ്രൊക്കുറേറ്റര്‍നിയമനം; യോഗ്യതകളും ചുമതലകളും

രൂപതയിലെ സാമ്പത്തികകാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി സഭാനിയമത്തില്‍ രണ്ടു തരത്തിലുള്ള സംവിധാനങ്ങള്‍ ആണ്...

സ്വയധികാരസഭയും റീത്തും

പൗരസ്ത്യ കാനൻനിയമത്തിൽ പരാമർശിക്കുന്ന സ്വയധികാരസഭയും റീത്തും തമ്മിലുള്ള വ്യത്യാസം വ്യക്തമാക്കാമോ? പൗരസ്ത്യ കാനൻനിയമസംഹിതയിൽ...

മാർപാപ്പയുടെ പദവികളും അധികാരങ്ങളും

കത്തോലിക്കസഭയുടെ പുതിയ ഇടയനായി പരിശുദ്ധ പിതാവ് ലെയോ പതിനാലാമൻ പാപ്പ സ്ഥാനമേറ്റിരിക്കുന്ന...

ഫൊറോനാ വികാരിമാരുടെ അവകാശങ്ങളും കടമകളും

രൂപതകളുടെ വലിപ്പവും ഇടവകകളുടെ എണ്ണവും വർദ്ധിച്ചുവന്നതിനനുസരിച്ച് അജപാലന സൗകര്യത്തിനായി രൂപതയെ പല...

രൂപതാ കൂരിയായും പ്രവർത്തനങ്ങളും

രൂപതാമെത്രാനെ അദ്ദേഹത്തിന്റെ ഭരണനിർവഹണചുമതലയിലും അജപാലന ധർമ്മത്തിലും സഹായിക്കുന്നതിനുളള സംവിധാനമാണ് 'രൂപതാ കൂരിയാ'(eparchial...