മാമ്മോദീസയും തലതൊടുന്നവരും

Published on

സഭയുടെ അതിപുരാതനമായ പാരമ്പര്യമനുസരിച്ചു മാമ്മോദീസ സ്വീകരിക്കുമ്പോൾ തലതൊടുന്ന ഉണ്ടായിരിക്കേണ്ടതാണ് (CCEO c. 684 §1). മാമ്മോദീസ സ്വീകരിക്കുന്ന വ്യക്തിയെ സഭയുടെ മുമ്പിൽ സമർപ്പിക്കുക, ക്രൈസ്തവവിശ്വാസത്തിൽ വളരാൻ സഹായിക്കുക എന്നതാണ് തലതൊടുന്ന വ്യക്തിയുടെ ഉത്തരവാദിത്തം (CCEO, c. 684 §2).

തലതൊടുന്നവർക്കുവേണ്ട യോഗ്യതകൾ (CCEO c. 685)

i) മാമ്മോദീസയും സൈ്ഥര്യലേപനവും വി. കുർബാനയും സ്വീകരിച്ചവരായിരിക്കണം.
ii) കത്തോലിക്കാവിശ്വാസിയായിരിക്കണം.
iii) തലതൊടുന്നവരെ തിരുസഭ ഏൽപ്പിക്കുന്ന ഉത്തരവാദിത്തങ്ങൾ നിർവ്വഹിക്കുന്നതിനുള്ള സന്നദ്ധത ഉണ്ടായിരിക്കണം.
iv) മാമ്മോദീസ സ്വീകരിക്കുന്ന വ്യക്തിയോ, അയാളുടെ മാതാപിതാക്കളോ, മാതാപിതാക്കളില്ലെങ്കിൽ അവരുടെ സ്ഥാനത്തു നില്ക്കുന്നവരോ, തലതൊടുന്നവരെ ഈ ഉത്തരവാദിത്തം ഏല്പ്പിക്കണം. മുകളിൽ പറഞ്ഞിരിക്കുന്നവരുടെ അസാനിദ്ധ്യത്തിൽ മാമ്മോദീസ മുക്കുന്ന വൈദികനു തലതൊടാനുള്ളവരെ കണ്ടെത്താവുന്നതാണ്.
v) തലതൊടുന്നവർ മാതാപിതാക്കളോ ജീവിതപങ്കാളിയോ ആകാൻ പാടില്ല.
vi) സഭയിൽനിന്നു പുറത്താക്കപ്പെട്ടവരോ സഭാപരമായ ശിക്ഷയിൽ ഉൾപ്പെട്ടവരോ ആയിരിക്കരുത്.
vii) തലതൊടുന്ന വ്യക്തികൾക്കു വ്യക്തിസഭകൾ നിശ്ചയിക്കുന്ന പ്രായം ഉണ്ടായിരിക്കണം. സീറോമലബാർസഭയിൽ, തലതൊടുന്ന വ്യക്തികൾക്ക് 18 വയസ്സു പൂർത്തിയായിരിക്കണം (Particular Law Art. 132 §1). ലത്തീൻ സഭാനിയമ പ്രകാരം 16 വയസ്സ് പൂർത്തിയായാൽ മതിയാകുന്നതാണ് (CIC c. 874).

വികാരിയച്ചന്റെ സാക്ഷ്യപത്രം

മാമ്മോദീസ സ്വീകരിക്കുന്ന വ്യക്തിയുടെ വിശ്വാസവളർച്ചയെ പരിപോഷിപ്പിക്കാൻ കടമയുള്ളവരാണു തലതൊടുന്നവർ. അതിനാൽത്തന്നെ സഭാജീവിതം നയിക്കുന്നവരും കൂദാശകൾ സ്വീകരിക്കുന്നവരും ഉതപ്പില്ലാത്ത ജീവിതം നയിക്കുന്നവരുമാകണം തലതൊടുന്നവർ. ഇത് ഉറപ്പുവരുത്തുന്നതിനാണ്, തലതൊടുന്നവർ മാമ്മോദീസ നടക്കുന്ന ഇടവകയ്ക്കു പുറത്തുനിന്നുള്ളവരാണെങ്കിൽ തങ്ങളുടെ വികാരിയച്ചന്റെ കത്തുകൊണ്ടുവരണമെന്ന് സീറോമലബാർസഭയുടെ പ്രത്യേകനിയമം (Art. 132 §2) അനുശാസിക്കുന്നത്.

ആദ്ധ്യാത്മികബന്ധം രൂപപ്പെടുന്നു

പൗരസ്ത്യനിയമമനുസരിച്ച് മാമ്മോദീസവഴി ഉണ്ടാകുന്ന ആദ്ധ്യാത്മികബന്ധം രക്തബന്ധംപോലെ പ്രധാനപ്പെട്ടതാണ്. അതിനാൽ “മാമ്മോദീസയിൽ തലതൊടുന്ന വ്യക്തിക്കു മാമ്മോദീസ സ്വീകരിക്കുന്ന ആളുമായും അയാളുടെ മാതാപിതാക്കളുമായും ആത്മീയബന്ധം ഉണ്ടാകുന്നതുകൊണ്ട് അവർ തമ്മിലുള്ള വിവാഹത്തിന് ഈ ബന്ധം തടസ്സമാണ്”(CCEO c. 811 §1).

എത്രപേർക്കു തലതൊടാം?

തലതൊടുന്നവർ രണ്ടുപേർ ആയിരിക്കണമെന്ന് നിയമം പറയുന്നില്ല. നിയമംപറയുന്നത് ഒരാളെങ്കിലും ഉണ്ടായിരിക്കണം (CCEO c. 684) എന്നാണ്. അതിനർഥം ഒന്നോ, രണ്ടോ, അതിൽ കൂടുതലോ ആകാം എന്നതാണ്. ഒരാളാണ് തലതൊടുന്നതെങ്കിൽ അത് പുരുഷനോ സ്ത്രീയോ ആകാം എന്നത് നിയമത്തിൽനിന്നു അനുമാനിക്കാവുന്നതാണ്. ലത്തീൻനിയമത്തിൽ രണ്ട് വ്യക്തികൾ തലതൊടുന്നുണ്ടെങ്കിൽ ഒരു പുരുഷനും ഒരു സ്ത്രീയുമായിരിക്കണമെന്ന് (CIC c. 873) പറയുമ്പോൾ അത്തരത്തിലുള്ള നിബന്ധനകളൊന്നും പൗരസ്ത്യനിയമം മുന്നോട്ടു വയ്ക്കുന്നില്ല. ഇക്കാര്യത്തിൽ ഓരോ പ്രദേശത്തും നിലനില്ക്കുന്ന ആചാരമനുസരിച്ചു തീരുമാനിക്കാവുന്നതാണ്.

അകത്തോലിക്കർക്കു തലതൊടാമോ?

ഒരു കത്തോലിക്കാവ്യക്തിയുടെ മാമ്മോദീസയിൽ തലതൊടാൻ സഭാനിയമം അകത്തോലിക്കരെ ഉപാധികളോടെ അനുവദിക്കുന്നുണ്ട് (CCEO c. 68 5 § 3).
i) അകത്തോലിക്കനായ വ്യക്തിയെ തലതൊടുന്നതിനായി തിരഞ്ഞെടുക്കുന്നതിനു മാതാപിതാക്കന്മാർക്കു ന്യായീകരിക്കാവുന്ന കാരണങ്ങൾ ഉണ്ടായിരിക്കണം (ബന്ധം, കുടുംബ സുഹൃത്ത് തുടങ്ങിയവ).
ii) പൗരസ്ത്യ അകത്തോലിക്കാസഭകളിൽപെട്ടവർക്കുമാത്രമേ തലതൊടാൻ സാധിക്കുകയുള്ളൂ.
iii) ഇങ്ങനെയുള്ള സഭയിൽപെട്ട വ്യക്തിക്കു തനിയെ തലതൊടാൻ നിയമം അനുവദിക്കുന്നില്ല.
iv) മറ്റൊരു കത്തോലിക്കാവിശ്വാസിയുടെകൂടെ മാത്രമെ പൗരസ്ത്യസഭാവിഭാഗത്തിൽപ്പെട്ട അകത്തോലിക്കരെ തലതൊട്ടപ്പനോ തലതൊട്ടമ്മയോ ആയി ചുമതലപ്പെടുത്താൻ സാധിക്കൂ.

ഫാ. എബ്രഹാം കാവിൽപുരയിടത്തിൽ

Latest Updates

POPULAR Views

FEATUERD Views

പാത്രിയര്‍ക്കല്‍, മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ സഭകളിലെ സ്ഥിരം സിനഡ് : രൂപീകരണവും ചുമതലകളും

പൗരസ്ത്യ കത്തോലിക്കാ സഭകള്‍ക്ക്, പ്രത്യേകിച്ച് പാത്രിയര്‍ക്കല്‍, മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ പദവിയുള്ള...

മനസ്സമ്മതത്തിനുമുൻപായി വിവാഹം വിളിച്ചുചൊല്ലാനുള്ള അനുമതി

സിവിൽ രജിസ്ട്രേഷൻ നടത്തിയ വിവാഹം രജിസ്റ്ററിൽ രേഖപ്പെടുത്തുന്നവിധം സീറോമലബാർസഭാംഗങ്ങളുടെ വിവാഹം ആശീർവദിക്കുന്നതുമായി ബന്ധപ്പെട്ട്...

മനസമ്മതത്തിന്റെ കാനോനിക വശങ്ങള്‍

പൗരസ്ത്യസഭകളുടെ അതിപുരാതനമായ പാരമ്പര്യത്തില്‍ വിവാഹത്തിനുമുമ്പുള്ള വിവാഹവാഗ്ദാനം അതാതു സ്വയാധികാരസഭയുടെ പാരമ്പര്യങ്ങളിലും ആചാരാനുഷ്ഠാനങ്ങളിലും അധിഷ്ഠിതമാണ്

പാസ്റ്ററല്‍ കൗണ്‍സില്‍

രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ നിര്‍ദേശങ്ങളില്‍നിന്ന് രൂപംകൊണ്ട രൂപതാതലത്തിലുള്ള ഒരു ആലോചനാസമിതിയാണ് അജപാലനസമിതി...

ആദ്‌ലിമിനാ സന്ദര്‍ശനവും പൗരസ്ത്യസഭകളും

ആദിമ ക്രൈസ്തവരുടെ ആരംഭം മുതലേയുള്ള പാരമ്പര്യമാണ് അപ്പസ്‌തോലന്മാരായ  വി. പത്രോസിന്റെയും വി....

ഹ്രസ്വമായ നീതിന്യായ നടപടിക്രമം

വിവാഹത്തിന്റെ അസാധുത്വം തെളിയിക്കുന്ന നടപടിക്രമങ്ങള്‍ പരിഷ്‌കരിച്ചുകൊണ്ട് രണ്ട് മോത്തു പ്രോപ്രിയോകള്‍ ഫ്രാന്‍സിസ്...

വിവാഹത്തിന്റെ കൗദാശിക സ്വീകരണത്തിന് മുൻപിൽ രജിസ്‌ട്രേഷൻ

മാമോദീസ സ്വീകരിച്ച ഒരു സ്ത്രീയും പുരുഷനും തമ്മിൽ ജീവിതകാലം മുഴുവനുമുള്ള പങ്കാളിത്തം...

സ്വഭാവിക വ്യക്തികളും നൈയാമിക വ്യക്തികളും

പൗരസ്ത്യ കാനന്‍നിയമത്തില്‍ പ്രതിപാദിക്കുന്ന സ്വഭാവിക വ്യക്തികളെക്കുറിച്ചും (Physical Persons)  നൈയാമിക വ്യക്തികളെക്കുറിച്ചും...

രൂപതാ പ്രൊക്കുറേറ്റര്‍നിയമനം; യോഗ്യതകളും ചുമതലകളും

രൂപതയിലെ സാമ്പത്തികകാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി സഭാനിയമത്തില്‍ രണ്ടു തരത്തിലുള്ള സംവിധാനങ്ങള്‍ ആണ്...

സ്വയധികാരസഭയും റീത്തും

പൗരസ്ത്യ കാനൻനിയമത്തിൽ പരാമർശിക്കുന്ന സ്വയധികാരസഭയും റീത്തും തമ്മിലുള്ള വ്യത്യാസം വ്യക്തമാക്കാമോ? പൗരസ്ത്യ കാനൻനിയമസംഹിതയിൽ...

മാർപാപ്പയുടെ പദവികളും അധികാരങ്ങളും

കത്തോലിക്കസഭയുടെ പുതിയ ഇടയനായി പരിശുദ്ധ പിതാവ് ലെയോ പതിനാലാമൻ പാപ്പ സ്ഥാനമേറ്റിരിക്കുന്ന...

ഫൊറോനാ വികാരിമാരുടെ അവകാശങ്ങളും കടമകളും

രൂപതകളുടെ വലിപ്പവും ഇടവകകളുടെ എണ്ണവും വർദ്ധിച്ചുവന്നതിനനുസരിച്ച് അജപാലന സൗകര്യത്തിനായി രൂപതയെ പല...