സീറോമലബാര്‍ സഭയുടെ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയൊരു ദിശാബോധം നല്കിയ സന്യാസിനീസമൂഹമാണ് മിഷനറി കോണ്‍ഗ്രിഗേഷന്‍ ഓഫ് ദ ഡോട്ടേഴ്‌സ് ഓഫ് സെന്റ് തോമസ് ദ അപ്പോസ്‌തോല്‍ അഥവാ ഡിഎസ്ടി
രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ സഭയ്ക്ക് നല്കിയ പുതിയ ദിശാബോധവും പ്രേഷിതാവേശവും സീറോമലബാര്‍ സഭയിലും നവീകരണത്തിന്റെ പുതുവെളിച്ചം വിരിയിച്ചപ്പോള്‍ ദൈവവിളിയുടെ മൃദുസ്വരം കേട്ട നിരവധി യുവഹൃദയങ്ങള്‍ വിശുദ്ധജീവിതത്തിന്റെ പാതയിലേക്ക് കാല്‍വയ്ക്കുകയും നിരവധി പുതിയ മിഷനറി സംരംഭങ്ങള്‍ ഉദയം ചെയ്യുകയും ചെയ്തു. അതിലൊന്നായിരുന്നു വിശുദ്ധ തോമാശ്ലീഹായുടെ കാലടികളെ പിന്തുടര്‍ന്നു മിഷനറി ദൗത്യങ്ങള്‍ ഏറ്റെടുക്കുവാന്‍ തയ്യാറായിക്കൊണ്ട് രൂപമെടുത്ത ഡിഎസ്ടി സന്യാസിനീസമൂഹം. നമുക്കും അവനോടൊപ്പം പോയി മരിക്കാം. (യോഹ.11:16) എന്ന വി.തോമാശ്ലീഹായുടെ വിശ്വാസപ്രഖ്യാപനം തെന്നയാണ് ഡിഎസ്ടി സന്യാസിനീസമൂഹത്തിന്റെ ആത്മാവും ജീവിതദര്‍ശനവും. ദൈവവിളിയോട് നിര്‍മ്മലഹൃദയത്തോടെ പ്രത്യുത്തരിച്ച യുവതികളെ ഫാ.ജേക്കബ് താഴത്തേല്‍ സ്‌നേഹപൂര്‍വ്വം കൈപിടിച്ചു നടത്തി മിഷനറി സമര്‍പ്പണത്തിന്റെ സൗന്ദര്യം അവരുടെ ഉളളങ്ങളില്‍ വിതറിയതിന്റെ ഫലമായിട്ടായിരുന്നു ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വയലിന്റെ അനുഗ്രഹാശീര്‍വാദങ്ങളോടെ, 1969 ജൂലൈ മൂന്നിന് Missionary Congregation of the Daughters of St Thomas the Apostle (DST) അരുവിത്തുറയില്‍ നിലവില്‍ വന്നത്. അതോടെ സീറോമലബാര്‍ സഭയുടെ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയൊരു ദിശ തുറന്നു കിട്ടുകയായിരുന്നു.കേരളത്തിനും ഇന്ത്യയ്ക്കും പുറത്ത് സ്ഥാപിതമായ സീറോമലബാര്‍ രൂപതകളുടെ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഈ സമൂഹം പിന്തുണ നല്‍കണെമന്നതായിരുന്നു അദ്ദേഹത്തിന്റെ സ്വപ്നം.ആദ്യബാച്ചിലെ 26 അംഗങ്ങള്‍ പ്രാര്‍ഥനയും ത്യാഗവും ചേര്‍ന്ന ജീവിതംകൊണ്ട് സമൂഹത്തിന് അടിത്തറ പാകി. എസ്്എബിഎസിന്റെയും സിസ്റ്റേഴ്‌സ് ഓഫ് നോട്രഡാമിന്റെയും ആത്മീയ പാരമ്പര്യത്തില്‍ നിന്നാണ്് അവര്‍ മിഷന്‍ ചൈതന്യം ഉള്‍ക്കൊണ്ടത്. വിശ്വാസ ചരിത്രത്തില്‍ പ്രത്യാശയുടെ ഒരു പുതുവെളിച്ചമായി ആരംഭിച്ച ചെറിയ ആ ആത്മീയ വിത്ത് വിശ്വാസത്തിന്റെ വൃക്ഷമായി വളര്‍ന്നുപന്തലിച്ചതിന് ലോകം പിന്നീട് സാക്ഷ്യം വഹിച്ചു. ഇന്ന് മേജര്‍ ആര്‍ക്കി എപ്പിസ്‌ക്കേപ്പല്‍ പദവിയിലുളള സന്യാസസമൂഹങ്ങളില്‍ ഒന്നാണ്് ഡിഎസ്ടി.
പ്രാര്‍ഥന, പരിത്യാഗം, നിസ്വാര്‍ഥമായ സേവനം എന്നിവയിലൂടെ ദൈവസ്‌നേഹത്തിന്റെ പ്രകാശം ഹൃദയങ്ങളില്‍ വഹിച്ചുകൊണ്ട് ഡിഎസ്ടി സന്യാസിനികള്‍ വിദ്യാഭ്യാസം, ആതുരശുശ്രൂഷ, മിഷന്‍ പ്രവര്‍ത്തനം, പ്രസ്, ഭവനസന്ദര്‍ശനം, ട്രെയിനിംഗ് സെന്ററുകള്‍, ഹോസ്റ്റല്‍, അഗതിമന്ദിരങ്ങള്‍, അനാഥശാലകള്‍ തുടങ്ങിയ മേഖലകളില്‍ ഗ്രാമങ്ങളുടെയും നഗരങ്ങളുടെയും അതിരുകള്‍ കടന്ന് ക്രിസ്തുവിന്റെ കാരുണ്യം മനുഷ്യഹൃദയങ്ങളില്‍ വിതറുന്നു.് ഡിഎസ്ടി സമൂഹം കേരളത്തിന്റെ അതിര്‍ത്തികള്‍ പിന്നിട്ട് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും ഇറ്റലി, ജര്‍മ്മനി, അമേരിക്ക എന്നിവിടങ്ങളിലും ദൈവസ്‌നേഹത്തിന്റെ സാക്ഷികളായിരിക്കുന്നു. 78 മഠങ്ങളിലായി 410 ഡിഎസ് ടി സന്യാസിനിമാര്‍ ഇന്ന് ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ ക്രിസ്തുവിനുവേണ്ടി ശുശ്രൂഷ ചെയ്യുന്നു. ക്രിസ്തുവിനോടുളള സമ്പൂര്‍ണ്ണ സ്‌നേഹത്തിലും സമര്‍പ്പണത്തിലും ജീവിച്ച്, അവനുവേണ്ടി ത്യാഗത്തിന്റെ വഴിയിലൂടെ നടക്കുവാന്‍ തയ്യാറായ ഹൃദയങ്ങളുടെ ആത്മീയയാത്രയാണ് ഡിഎസ്്ടി നടത്തിക്കൊണ്ടിരിക്കുന്നത്.



