വിശുദ്ധി പെട്ടെന്നൊരു ദിവസം കൊണ്ട് നേടിയെടുക്കാവുന്ന ഒന്നല്ല: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

Published on

വിശുദ്ധി പെട്ടെന്നൊരു ദിവസംകൊണ്ട് നേടിയെടുക്കാവുന്ന ഒന്നല്ലെന്നും ജീവിതകാലം മുഴുവനുമുളള ശ്രമം അതിനു വേണമെന്നും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ദൈവദാസി ഷന്താളമ്മയുടെ 52 ാം ചരമവാര്‍ഷികദിനത്തില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച് വചനസന്ദേശം നല്കുകയായിരുന്നു അദ്ദേഹം.

യഥാര്‍ത്ഥ പുണ്യപൂര്‍ണ്ണതയില്‍ എത്തിക്കഴിയുമ്പോഴേ ദൈവം നമ്മെ സ്‌നേഹിക്കുന്നതായി ഒരു വ്യക്തിക്ക് തോന്നുകയുള്ളൂ. അതുവരെ ദൈവം നമ്മെ സ്‌നേഹിക്കുന്നില്ല എന്നായിരിക്കും നമുക്ക് തോന്നുന്നത്. നമ്മെ ഏറ്റവും ഉന്നതമായ രീതിയില്‍ സ്േനഹിക്കുന്ന ദൈവത്തിന് പ്രതിസ്‌നേഹം നല്കാന്‍ കഴിയാതിരിക്കുന്ന അവസ്ഥയ്ക്കാണ് വിശുദ്ധിയെന്ന് പറയുന്നത്.കര്‍ത്താവിന്റെ കാലത്തുപോലും സ്ത്രീകളുടെ വിശുദ്ധി സഭയ്ക്ക് വലിയൊരു കരുത്തായിരുന്നു.

ക്രൈസ്്തവജീവിതത്തില്‍ ആവശ്യമായിരിക്കുന്ന പുണ്യപൂര്‍ണ്ണത കൈവരിക്കാനുള്ള തുടര്‍ച്ചയായ ശ്രമമായിരുന്നു ഷന്താളമ്മയുടേത്. ലോകത്തിന്റെ സ്വരം കേള്‍ക്കാതെ ദൈവത്തിന്റെ സ്വരം കേള്‍ക്കാന്‍ ഷന്താളമ്മ ആശയടക്കവും മിണ്ടടക്കവും ധ്യാനവും ശീലിച്ചിരുന്നു. എളിമയും സഹനവും സ്‌നേഹവും ഷന്താളമ്മ ശീലമാക്കിയിരുന്നു.

എളിമയും വിനയവും സഹനവുമുണ്ടെങ്കില്‍ മാത്രമേ സന്യാസജീവിതം ഓരോ ദിവസവും നിമിഷവും മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കുകയുള്ളൂ. സുകൃത്യങ്ങളുടെ അഭ്യസനത്തിന് വേണ്ടി പരിശ്രമിക്കുന്നവരുടെ സമൂഹമാണ് സന്യാസിനിസമൂഹം. സഹിക്കാനും ക്ഷണിക്കാനുമുളള ഒരുപാട് അവസരങ്ങള്‍ സന്യാസജീവിതത്തിലുണ്ട്. മറ്റുള്ളവരുടെ മുമ്പില്‍ വിനീതരായിരിക്കണമെന്ന് ഷന്താളമ്മ നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

ദൈവതിരുമനസ്സിനോടുളള വിധേയത്വവും അനുസരണവും ഇന്ന് സഭയില്‍ കുറഞ്ഞുവരുന്നതായും കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി അഭിപ്രായപ്പെട്ടു.വ്യക്തിപരമായി തന്റെ ജീവിതത്തില്‍ വളരെ അലിഞ്ഞുചേര്‍ന്നിരിക്കുന്ന വ്യക്തിത്വമാണ് ഷന്താളമ്മയുടേതെന്നും മറ്റുകുട്ടികള്‍ക്കൊപ്പം തന്നെ പ്രഥമ ദിവ്യകാരുണ്യസ്വീകരണത്തിന് ഒരുക്കിയതും സുകൃതജപം ചൊല്ലാന്‍ പഠിപ്പിച്ചതും ഷന്താളമ്മയായിരുന്നുവെന്നും മാര്‍ ആലഞ്ചേരി അനുസ്മരിച്ചു.

Latest Updates

POPULAR Views

FEATUERD Views

മാതൃഭവനം കൈവിട്ട് മറ്റ് ഭവനങ്ങള്‍ സ്ഥാപിക്കാന്‍ പോകരുത് : കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

മാതൃഭവനം കൈവിട്ട് മറ്റുഭവനങ്ങള്‍ സ്ഥാപിക്കാന്‍ പോകരുതെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പിതാവ്. ഇക്കാര്യത്തില്‍ കര്‍ത്താവീശോമിശിഹായുടെ മാതൃക നാം അനുകരിക്കണം.

രക്തസാക്ഷിത്വം മനുഷ്യസമൂഹത്തിന്റെ രക്ഷയ്ക്ക് സഹായകരം: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പിതാവ്

കര്‍ത്താവായ ഈശോമിശിഹായുടെ രക്തംചിന്തല്‍ നമ്മുടെ രക്ഷയ്ക്ക് കാരണമായതുപോലെ  അവിടുന്നില്‍ വിശ്വസിക്കുന്നവരായ എല്ലാവരുടെയും രക്തസാക്ഷിത്വം മനുഷ്യസമൂഹത്തിന്റെ രക്ഷയ്ക്ക് ...

ബെദ്‌സെയ്ദാ കുളത്തിലെ വെള്ളം ഇളക്കിയതുപോലെ കര്‍ത്താവ് സഭയിലെ വെള്ളം ഇളക്കണം: മേജര്‍ ആര്‍ച്ചുബിഷപ്പ്

ബെദ്‌സെയ്ദാ കുളത്തിലെ വെള്ളം ഇളക്കിയതുപോലെ കര്‍ത്താവ് സഭയിലെ വെള്ളം ഇളക്കണം. എങ്കില്‍...

കുറവിലങ്ങാട് പള്ളി; ഏഴരപ്പള്ളികള്‍ക്ക് തുല്യം നില്ക്കാന്‍ കഴിയുന്ന പൈതൃകപാരമ്പര്യമുള്ള ദേവാലയം: മേജര്‍ ആര്‍ച്ചുബിഷപ്പ്

കുറവിലങ്ങാട്: ഏഴരപ്പള്ളികള്‍ക്ക് തുല്യം നില്ക്കാന്‍ കഴിയുന്ന പൈതൃകപാരമ്പര്യമുള്ള ദേവാലയമാണ് കുറവിലങ്ങാട് പള്ളിയെന്ന്...

വിശ്വാസത്തിന്റെ വലിയ ആഘോഷമാണ് ഇടവകതിരുനാളുകള്‍: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിപിതാവ്

വിശ്വാസത്തിന്റെ വലിയ ആഘോഷമാണ് ഇടവകതിരുനാളുകളെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പിതാവ്. തകഴി സെന്റ് റീത്താ ദേവാലയത്തിലെ തിരുനാളില്‍ ..

അറിവ് പരിവര്‍ത്തനമാണ്, പരിശീലനമല്ല:  മേജര്‍ ആര്‍ച്ചുബിഷപ്പ്

അറിയുംതോറും നമ്മള്‍ പരിവര്‍ത്തനപ്പെട്ടുകൊണ്ടിരിക്കുകയാണ്. ബാലനായ ഈശോയെക്കുറിച്ച് പറയുന്നതുപോലെ ജഞാനത്തിലും പ്രായത്തിലും വളരണം. പരിവര്‍ത്തനത്തിന്റെ രണ്ടു ഫലങ്ങളാണ് അത്.

സീറോമലബാര്‍ സഭയുടെ ചരിത്രത്തില്‍ നിന്ന് ചാവറയച്ചനെയും സിഎംഐ സഭയെയും മാറ്റിനിര്‍ത്താനാവില്ല: മേജര്‍ആര്‍ച്ചുബിഷപ്പ്

പാലാ: സീറോമലബാര്‍ സഭയുടെ ചരിത്രത്തില്‍ നിന്ന് ചാവറയച്ചനെയും സിഎംഐ സഭയെയും മാറ്റിനിര്‍ത്താനാവില്ലെന്നും...

സകലജനതകള്‍ക്കുവേണ്ടിയുളള സദ്വാര്‍ത്തയുടെ സാഘോഷമായ പൂര്‍ത്തീകരണമാണ് കര്‍ത്താവിന്റെ ഉത്ഥാനം:  മേജര്‍ആര്‍ച്ചുബിഷപ്പ് 

ഉയിര്‍പ്പുതിരുനാള്‍ നല്കുന്ന ഏറ്റവും വലിയ സന്തോഷം സമാധാനമാണ്. നമ്മുക്ക് സമാധാനദൂതരായി ജീവിക്കാന്‍ കഴിയണം.

ദു:ഖശനി; ഉത്ഥാനത്തിരുന്നാളിന്റെ കൊടിയേറ്റ ദിവസം: മേജര്‍ആര്‍ച്ചുബിഷപ്പ്

ഉത്ഥാനത്തിരുന്നാളിലേക്ക് പ്രവേശിക്കുന്ന ഈ ദിവസം നമ്മെ നയിക്കേണ്ട ആദ്യത്തെ ചിന്ത അതാണ്. കൊടുക്കേണ്ടത് കൊടുക്കേണ്ടവിധത്തില്‍ എനിക്ക് കൊടുക്കാന്‍ കഴിഞ്ഞിട്ടുണ്ടോ?.

ദു:ഖവെള്ളി അവസാനമല്ല ആരംഭം മാത്രമാണ്: മേജര്‍ ആര്‍ച്ചുബിഷപ്പ്

കര്‍ത്താവിന്റെ പീഡാസഹനവും ഉത്ഥാനവും ആഘോഷിക്കുന്ന ഈ വേളയില്‍ നമ്മുടെ മുമ്പില്‍ ഒരു ചക്രവാളമുണ്ട്. പുതിയൊരു ഉദയനക്ഷത്രമുണ്ട്. നമ്മുടെ സംഘര്‍ഷങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കും ഒരു മറുപടിയുണ്ട്. അത് കര്‍ത്താവിന്റെ ഉത്ഥാനമാണ്.

പെസഹ വിശുദ്ധരുടെ ദിവസമല്ല,വിശുദ്ധിയിലേക്ക് വിളിക്കപ്പെട്ടിരിക്കുന്നവരുടെ ദിവസമാണ്: മേജര്‍ആര്‍ച്ചുബിഷപ്പ്

വൃത്തിയാക്കപ്പെടാനുള്ള ഉത്തരവാദിത്തവും മറ്റുള്ളവരോട് പൊറുക്കാനുള്ള കടമയുമാണ് പെസഹാ നമ്മുടെ മുമ്പില്‍ വയ്ക്കുന്ന ഏറ്റവും വലിയ നിബന്ധന.