ബെദ്‌സെയ്ദാ കുളത്തിലെ വെള്ളം ഇളക്കിയതുപോലെ കര്‍ത്താവ് സഭയിലെ വെള്ളം ഇളക്കണം: മേജര്‍ ആര്‍ച്ചുബിഷപ്പ്

Published on

ബെദ്‌സെയ്ദാ കുളത്തിലെ വെള്ളം ഇളക്കിയതുപോലെ കര്‍ത്താവ് സഭയിലെ വെള്ളം ഇളക്കണം. എങ്കില്‍ മാത്രമേ സഭയിലെ പ്രശ്‌നങ്ങള്‍ അവസാനിക്കുകയുള്ളൂ. കര്‍ത്താവിന്റെ ഇടപെടല്‍  ഇക്കാര്യത്തില്‍ ഉണ്ടാവാന്‍ വേണ്ടി എല്ലാവരും പ്രാര്‍ത്ഥിക്കണം.  സീറോമലബാര്‍സഭ മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ പിതാവ് പറഞ്ഞു. കോതമംഗലം രൂപത നല്കിയ ഔദ്യോഗികസ്വീകരണത്തില്‍ പങ്കെടുത്തു സന്ദേശം നല്കുകയായിരുന്നു അദ്ദേഹം.

വിശ്വാസത്തോട് വിശ്വസ്തത പുലര്‍ത്തിയവരാണ് കോതമംഗലം രൂപതയിലെ അംഗങ്ങള്‍. ഐക്യത്തിന്റെ മൂലക്കല്ലിലാണ് കോതമംഗലം രൂപത പടുത്തുയര്‍ത്തിയിരിക്കുന്നത്. വെളിപാടു പുസ്തകം 21 ാം അധ്യായം ഒന്നു മുതല്‍ ഏഴുവരെ  പറയുന്ന തിരുവചനഭാഗങ്ങള്‍ കോതമംഗലം രൂപതയെ  സംബന്ധിച്ച ഒരുപാടു പ്രത്യേകതകളുള്ളതാണെന്ന് എനിക്ക് തോന്നുന്നു. പുതിയ ആകാശം, പുതിയ ഭൂമി, ദൈവത്തിന്റെ കൂടാരം,…

പുതിയ ചക്രവാളം സ്വപ്‌നം കണ്ട ജനങ്ങളുടെ കഷ്ടപ്പാടും ഇവിടുത്തെ വൈദികരുടെ, സമര്‍പ്പിതരുടെ, അല്മായരുടെ ത്യാഗവും ആത്മസമര്‍പ്പണവും ഇതൊക്കെ പുതിയ ആകാശം സൃഷ്ടിക്കാന്‍ കാരണമായിട്ടുണ്ട്.  എറണാകുളത്തു നിന്ന് കോതമംഗലം തിരിയുമ്പോള്‍ ഇടുക്കിഭാഗത്ത് എത്ര പള്ളികളുണ്ടായിരുന്നു? ഇടുക്കിരൂപതയ്ക്ക്  നേതൃത്വം കൊടുത്ത കോതമംഗലം രൂപതയുടേത് സ്‌നാപകയോഹന്നാന്റെ ദൗത്യ നിര്‍വണമായിരുന്നു. വഴിയൊരുക്കി., മനുഷ്യരെ ഒന്നിപ്പിച്ചു.

മനുഷ്യരുടെ കണ്ണീരു തുടച്ചുമാറ്റാന്‍   കരം കൊടുക്കാന്‍ സന്നദ്ധമായ രൂപതയാണ് കോതമംഗലം. അതുകൊണ്ട് വെളിപാടിന്റെ പുസ്തകത്തില്‍ പറയുന്നത് കോതമംഗലം രൂപതയെക്കുറിച്ച് സത്യമാണ്. ഒന്നിച്ചുനില്ക്കാനുള്ള വിശ്വാസികളുടെ വലിയ ത്യാഗസന്നദ്ധതയാണ് കോതമംഗലം രൂപതയുടെ ആസ്തി. ചെറുതില്‍ നിന്ന് പടുത്തുയര്‍ത്താനുള്ള സന്മനോഭാവമാണ്. പിതാവായ ദൈവത്തിന്റെ ഇഷ്ടം നിറവേറ്റിയ പാരമ്പര്യത്തിന്റെ പിന്മുറക്കാരാണ് നിങ്ങള്‍ ഓരോരുത്തരും.

 സ്‌നേഹിക്കുന്നു, സ്‌നേഹിക്കുന്നുവെന്ന് പറയുന്നതല്ല ആരാണോ എന്റെ വചനം പാലിക്കുന്നത് അവരാണ് എന്നെ സ്‌നേഹിക്കുന്നത് എന്നാണല്ലോ തിരുവചനം പറയുന്നത്.? നമ്മുടെ വാക്കുകളും പ്രവൃത്തികളും തമ്മില്‍ ഒരു പൊരുത്തക്കേട് നാം അനുഭവിക്കുന്നുണ്ട്. ഈ പൊരുത്തക്കേട് പരിഹരിക്കാന്‍ നമ്മെസഹായിക്കുന്നത് പരിശുദ്ധാത്മാവാണ്. നമ്മള്‍ ചെയ്യുന്ന എല്ലാ പ്രവൃത്തികളും പെന്തക്കുസ്തായുടെ തുടര്‍ച്ചയാണ്. പന്തക്കുസ്താ ഇന്നും തുടരുകയാണ്.

തട്ടില്‍പിതാവ്  പറഞ്ഞു.

Latest Updates

POPULAR Views

FEATUERD Views

സീറോമലബാര്‍ സഭയുടെ വലിയ ഇടയന്‍ സപ്തതി നിറവില്‍

കാക്കനാട്:  മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ പിതാവിന്റെ എഴുപതാം ജന്മദിനാഘോഷങ്ങള്‍...

ദൈവവിളി: സഭയുടെ ഹൃദയതാളവും പ്രേഷിതദൗത്യത്തിന്റെ ആത്മാവും

ദൈവവിളി എന്നത് കേവലം ഒരു വ്യക്തിയുടെ തിരഞ്ഞെടുപ്പല്ല, മറിച്ച് അനാദിയിലെ ദൈവത്തിന്റെ ഹൃദയത്തില്‍ രൂപംകൊണ്ട സ്‌നേഹപൂര്‍ണ്ണമായ ഒരു ക്ഷണമാണ്. 'നീ ഗര്‍ഭപാത്രത്തില്‍ രൂപപ്പെടുന്നതിനു മുന്‍പേ ഞാന്‍ നിന്നെ അറിഞ്ഞു; ജനിക്കുന്നതിനു മുന്‍പേ ഞാന്‍ നിന്നെ ശുദ്ധീകരിച്ചു' (ജെറമിയ 1:5) എന്ന പ്രവാചകവചനം ഓരോ ദൈവവിളിയുടെയും ആഴമേറിയ ബൈബിള്‍പരമായ അടിസ്ഥാനം നമുക്ക് വെളിപ്പെടുത്തിത്തരുന്നു.  ദൈവത്തിന്റെ വലിയൊരു ദാനമാണ് ഓരോ വിളിയും.

ഈസ്റ്റര്‍: തളരാത്ത പ്രത്യാശയുടെയും അതിജീവനത്തിന്റെയും തിരുനാള്‍

 മരണത്തിന്റെ മേല്‍ വിജയം വരിച്ച ഉത്ഥിതനായ മിശിഹായുടെ സ്‌നേഹവും സമാധാനവും നിങ്ങളോടുകൂടെ...

കുരിശിന്റെ വഴിയിലൂടെ ഉത്ഥാനത്തിന്റെ പ്രകാശത്തിലേക്ക്…

സീറോ മലബാര്‍ സഭയുടെ ആരാധനാക്രമ വത്സരത്തിലെ ഏറ്റവും ചൈതന്യവത്തായ 'നോമ്പുകാലത്തിലൂടെ' നാം...

സിനഡനന്തര സര്‍ക്കുലര്‍

സീറോമലബാര്‍സഭയുടെ മേജര്‍ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ തന്റെ സഹശുശ്രൂഷകരായ മെത്രാപ്പോലീത്താമാര്‍ക്കും മെത്രാന്മാര്‍ക്കും വൈദികര്‍ക്കും സമര്‍പ്പിതര്‍ക്കും ത്‌ന്റെ അജപാലനശുശ്രൂഷയ്ക്ക് ഏല്പിക്കപ്പെട്ടിരിക്കുന്ന എല്ലാ ദൈവജനത്തിനും എഴുതുന്നത്.  കര്‍ത്താവിന്റെ കൃപ നിങ്ങളെല്ലാവരോടും കൂടെ ഉണ്ടായിരിക്കട്ടെ.

പൗരസംസ്‌കാരം: അവകാശങ്ങളുടെ പ്രഘോഷണമല്ല, കടമകളുടെ സാക്ഷാത്കാരം

വിശുദ്ധ ഗ്രന്ഥം നമ്മെ ഓര്‍മ്മിപ്പിക്കുന്നത് 'സ്വതന്ത്രരായി ജീവിക്കുവിന്‍; എന്നാല്‍ നിങ്ങളുടെ സ്വാതന്ത്ര്യത്തെ തിന്മയ്ക്കുള്ള മറയാക്കരുത്; ദൈവത്തിന്റെ ദാസന്മാരായി ജീവിക്കുവിന്‍' (1 പത്രോസ് 2:16) എന്നാണ്. സ്വാതന്ത്ര്യം എന്നത് ഉത്തരവാദിത്തങ്ങളില്‍ നിന്നുള്ള മോചനമല്ല, മറിച്ച് ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാനുള്ള കരുത്താണ്. തന്റെ വ്യക്തിപരമായ നിലപാടുകളും പ്രവൃത്തികളും സമൂഹത്തിന്റെ പൊതുവായ സുസ്ഥിതിയെ എപ്രകാരം ബാധിക്കുന്നു എന്ന തിരിച്ചറിവാണ് പൗരബോധത്തിന്റെ ആണിക്കല്ല്.

പ്രത്യാശയുടെ വാതില്‍ തുറക്കുന്ന പുതുതുടക്കം

പുതിയ ഒരു വര്‍ഷത്തിന്റെ പ്രഭാതത്തില്‍ നാം എല്ലാവരും പ്രത്യാശയുടെയും നവീകരണത്തിന്റെയും വാതില്‍പ്പടിയില്‍...

മരിയഭക്തിക്കൊരു മാര്‍ഗരേഖ

കത്തോലിക്കാസഭ മാതാവിനു നല്കുന്ന ബഹുമാനത്തില്‍നിന്നു പിന്നോട്ടുപോവുകയാണെന്നും പ്രൊട്ടസ്റ്റന്റുകാര്‍ നല്‍കിയിരുന്ന ആശയങ്ങള്‍ അംഗീകരിക്കുകയാണെന്നുമുള്ള തെറ്റിദ്ധരിപ്പിക്കുന്ന ചര്‍ച്ചകളും വ്യാഖ്യാനങ്ങളും സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്ന സാഹചര്യത്തില്‍ പരിശുദ്ധ കന്യകാമറിയത്തെക്കുറിച്ചുള്ള തിരുസഭയുടെ അടിസ്ഥാനപ്രബോധനങ്ങളില്‍ യാതൊരു മാറ്റവും വരുത്തിയിട്ടില്ല എന്നു വ്യക്തമാക്കിക്കൊണ്ടുള്ള  സീറോമലബാര്‍സഭ മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലിന്റെ സര്‍ക്കുലര്‍. 

ഒരുമിച്ചുനടക്കാനുള്ള പാതകള്‍

സഭയ്ക്കുള്ള പലവിശേഷണങ്ങളിലൊന്നാണ് തീര്‍ഥാടകയായ സഭ. വാസ്തവത്തില്‍ വളരെ അന്വര്‍ത്ഥമായ വിശേഷണം കൂടിയാണ്...

വിശുദ്ധിയിലൂടെ സമാധാനത്തിലേക്ക്…

ദൈവത്തിന് നമ്മെക്കുറിച്ചുള്ള ആഗ്രഹവും സ്വപ്‌നവും നാം ഓരോരുത്തരും വിശുദ്ധരായിത്തീരണം എന്നതാണ്. അശുദ്ധിയിലേക്കല്ല...

സിനഡനന്തര സര്‍ക്കുലര്‍

സീറോമലബാര്‍സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍  തന്റെ സഹശുശ്രൂഷകരായ മെത്രാപ്പോലീത്താമാര്‍ക്കും...

പാരസ്പര്യത്തിന്റെ കാലം

 മനുഷ്യന്‍  പ്രകൃതിയുടെ ഉടമസ്ഥരല്ല കേവലം സൂക്ഷിപ്പുകാര്‍ മാത്രമാണ് എന്നൊരു സന്ദേശം കൂടി...