സകലജനതകള്‍ക്കുവേണ്ടിയുളള സദ്വാര്‍ത്തയുടെ സാഘോഷമായ പൂര്‍ത്തീകരണമാണ് കര്‍ത്താവിന്റെ ഉത്ഥാനം:  മേജര്‍ആര്‍ച്ചുബിഷപ്പ് 

Published on

ക്രിസ്തുമസ് നാളിലെ സകലജനതകള്‍ക്കുവേണ്ടിയുളള സദ്വാര്‍ത്തയുടെ സാഘോഷമായ പൂര്‍ത്തീകരണമാണ് കര്‍ത്താവിന്റെ ഉത്ഥാനമെന്ന് സീറോമലബാര്‍ സഭ മേജര്‍ആര്‍ച്ചുബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ പിതാവ്. ആരക്കുഴ  സെന്റ് മേരീസ് മേജര്‍ ആര്‍ക്കി എപ്പിസ്‌ക്കോപ്പല്‍ ദേവാലയത്തില്‍ ഈസ്റ്റര്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് കാര്‍മ്മികത്വം വഹിച്ച് സന്ദേശം നല്കുകയായിരുന്നു തട്ടില്‍ പിതാവ്.

ഉയിര്‍പ്പുതിരുനാള്‍ നല്കുന്ന ഏറ്റവും വലിയ സന്തോഷം സമാധാനമാണ്. നമ്മുക്ക് സമാധാനദൂതരായി ജീവിക്കാന്‍ കഴിയണം.  ഉയിര്‍പ്പുതിരുനാളിന്റെ സന്തോഷം ആദ്യമായി കണ്ടെടുത്തത് പാവപ്പെട്ട സ്ത്രീകളാണ്. ഉത്ഥാനത്തിന്റെ സന്തോഷം ലോകത്തോട് ആദ്യമായി വിളിച്ചുപറഞ്ഞതും അവരാണ്.  സ്ത്രീകള്‍ കുഞ്ഞുങ്ങളെ പ്രസവിക്കാന്‍വേണ്ടി മാത്രം വിളിക്കപ്പെട്ടിരിക്കുന്നവരല്ല  ഈ ലോകത്തില്‍ കര്‍ത്താവിന്റെ ഉത്ഥാനം പ്രഘോഷിക്കാന്‍ വിളിക്കപ്പെട്ടിരിക്കുന്നവര്‍ കൂടിയാണ്. കര്‍ത്താവിന്റെ ഉത്ഥാനത്തിന്റെ അനുരണനം ഓരോ സ്ത്രീകളുടെയും സങ്കടങ്ങളിലുണ്ട്.

പ്രതിസന്ധികളുടെ നടുവില്‍ വഴിമുട്ടുന്നവരോട് കര്‍ത്താവിന് പറയാനുളളത് ഒന്നേയുള്ളൂ. ഉരുട്ടിമാറ്റാന്‍ ആര്‍ക്കും കഴിയില്ലെന്ന് സ്ത്രീകള്‍ വിശ്വസിച്ചിരുന്ന കല്ല് ഉരുട്ടിമാറ്റപ്പെട്ടിരിക്കുന്നതായാണ്  അവര്‍ കണ്ടത്. പ്രതിസന്ധികളുടെ കല്ലുകള്‍ ഉരുട്ടിമാറ്റാന്‍ നമുക്ക്കഴിവില്ല, പക്ഷേ ആ കല്ലുകള്‍ ഉരുട്ടിമാറ്റാന്‍ കഴിവുള്ള കര്‍ത്താവാണ്  ഉത്ഥിതന്‍.  പ്രതിസന്ധികള്‍ക്കും സങ്കടങ്ങള്‍ക്കും നടുവില്‍ നിനക്ക് കരം നല്കാന്‍ കഴിയുന്നവനാണ് ഉത്ഥിതനായ കര്‍ത്താവ്. നമ്മുടെയൊക്കെ സങ്കടങ്ങളുടെ നടുവില്‍ വിളക്കുമായി നില്ക്കുന്ന ഒരു ഉത്ഥിതനുണ്ട്.  നമ്മള്‍ കടന്നുപോകുന്ന പ്രതിസന്ധികളുടെയെല്ലാം കല്ല് ഉരുട്ടിമാറ്റുന്ന ഒരു ഉത്ഥിതനുണ്ട്. ആ ഉത്ഥിതന്റെ വിജയപതാക പേറാന്‍ നമുക്ക് കഴിയണം.

 ക്രൈസ്തവജീവിതം ഓരോ ദിവസവും കടന്നുപോകുന്ന ദു:ഖവെള്ളിയാഴ്ചകള്‍ക്ക് കര്‍ത്താവ് ഉരുട്ടിമാറ്റിയ കല്ലാണ് ഉത്ഥാനപ്പെരുന്നാള്‍. സഹനങ്ങള്‍ക്ക് മേല്‍ കര്‍ത്താവ് നല്കുന്ന കിരീടധാരണമാണ് ഉത്ഥാനപ്പെരുന്നാള്‍.

സമാധാനം ആസ്വദിക്കുന്നവന്‍ ഈ ലോകത്തിന് നല്കുന്ന ഏറ്റവും വലിയ കൃപ അവന്‍ മറ്റുള്ളവര്‍ക്ക് സമാധാനത്തിന്റെ ഉപകരണമാകും എന്നതാണ്. ഈ ലോകത്തില്‍ സമാധാനം അനുഭവിക്കാത്ത വ്്യക്തിയാണ് ഈ ലോകത്തില്‍ ഏറ്റവും കൂടുതല്‍ സമാധാനക്കേടുണ്ടാക്കുന്നത്. അതുകൊണ്ട് ക്രൈസ്തവരായ നമ്മള്‍ സമാധാനദൂതരായി മാറാന്‍ പ്രാര്‍ത്ഥിക്കണം. സഹനവും തോല്‍വിയും ഈ ലോകത്തിന് നല്കുന്ന ഏറ്റവും വലിയ വിജയമാണ് സമാധാനം.

പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന സഭയ്ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെന്നും  മാര്‍ തട്ടില്‍ പിതാവ് ഓര്‍മ്മിപ്പിച്ചു

Latest Updates

POPULAR Views

FEATUERD Views

വിദ്യാലയങ്ങള്‍ തണല്‍മരങ്ങളാകട്ടെ

പുതിയൊരു അധ്യയന വര്‍ഷത്തിന്റെ വാതില്‍ക്കല്‍ നാം എത്തിനില്‍ക്കുകയാണല്ലോ. വേനലവധിക്ക് ശേഷം വിദ്യാലയങ്ങളിലേക്ക്...

സീറോമലബാര്‍ സഭയുടെ വലിയ ഇടയന്‍ സപ്തതി നിറവില്‍

കാക്കനാട്:  മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ പിതാവിന്റെ എഴുപതാം ജന്മദിനാഘോഷങ്ങള്‍...

ദൈവവിളി: സഭയുടെ ഹൃദയതാളവും പ്രേഷിതദൗത്യത്തിന്റെ ആത്മാവും

ദൈവവിളി എന്നത് കേവലം ഒരു വ്യക്തിയുടെ തിരഞ്ഞെടുപ്പല്ല, മറിച്ച് അനാദിയിലെ ദൈവത്തിന്റെ ഹൃദയത്തില്‍ രൂപംകൊണ്ട സ്‌നേഹപൂര്‍ണ്ണമായ ഒരു ക്ഷണമാണ്. 'നീ ഗര്‍ഭപാത്രത്തില്‍ രൂപപ്പെടുന്നതിനു മുന്‍പേ ഞാന്‍ നിന്നെ അറിഞ്ഞു; ജനിക്കുന്നതിനു മുന്‍പേ ഞാന്‍ നിന്നെ ശുദ്ധീകരിച്ചു' (ജെറമിയ 1:5) എന്ന പ്രവാചകവചനം ഓരോ ദൈവവിളിയുടെയും ആഴമേറിയ ബൈബിള്‍പരമായ അടിസ്ഥാനം നമുക്ക് വെളിപ്പെടുത്തിത്തരുന്നു.  ദൈവത്തിന്റെ വലിയൊരു ദാനമാണ് ഓരോ വിളിയും.

ഈസ്റ്റര്‍: തളരാത്ത പ്രത്യാശയുടെയും അതിജീവനത്തിന്റെയും തിരുനാള്‍

 മരണത്തിന്റെ മേല്‍ വിജയം വരിച്ച ഉത്ഥിതനായ മിശിഹായുടെ സ്‌നേഹവും സമാധാനവും നിങ്ങളോടുകൂടെ...

കുരിശിന്റെ വഴിയിലൂടെ ഉത്ഥാനത്തിന്റെ പ്രകാശത്തിലേക്ക്…

സീറോ മലബാര്‍ സഭയുടെ ആരാധനാക്രമ വത്സരത്തിലെ ഏറ്റവും ചൈതന്യവത്തായ 'നോമ്പുകാലത്തിലൂടെ' നാം...

സിനഡനന്തര സര്‍ക്കുലര്‍

സീറോമലബാര്‍സഭയുടെ മേജര്‍ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ തന്റെ സഹശുശ്രൂഷകരായ മെത്രാപ്പോലീത്താമാര്‍ക്കും മെത്രാന്മാര്‍ക്കും വൈദികര്‍ക്കും സമര്‍പ്പിതര്‍ക്കും ത്‌ന്റെ അജപാലനശുശ്രൂഷയ്ക്ക് ഏല്പിക്കപ്പെട്ടിരിക്കുന്ന എല്ലാ ദൈവജനത്തിനും എഴുതുന്നത്.  കര്‍ത്താവിന്റെ കൃപ നിങ്ങളെല്ലാവരോടും കൂടെ ഉണ്ടായിരിക്കട്ടെ.

പൗരസംസ്‌കാരം: അവകാശങ്ങളുടെ പ്രഘോഷണമല്ല, കടമകളുടെ സാക്ഷാത്കാരം

വിശുദ്ധ ഗ്രന്ഥം നമ്മെ ഓര്‍മ്മിപ്പിക്കുന്നത് 'സ്വതന്ത്രരായി ജീവിക്കുവിന്‍; എന്നാല്‍ നിങ്ങളുടെ സ്വാതന്ത്ര്യത്തെ തിന്മയ്ക്കുള്ള മറയാക്കരുത്; ദൈവത്തിന്റെ ദാസന്മാരായി ജീവിക്കുവിന്‍' (1 പത്രോസ് 2:16) എന്നാണ്. സ്വാതന്ത്ര്യം എന്നത് ഉത്തരവാദിത്തങ്ങളില്‍ നിന്നുള്ള മോചനമല്ല, മറിച്ച് ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാനുള്ള കരുത്താണ്. തന്റെ വ്യക്തിപരമായ നിലപാടുകളും പ്രവൃത്തികളും സമൂഹത്തിന്റെ പൊതുവായ സുസ്ഥിതിയെ എപ്രകാരം ബാധിക്കുന്നു എന്ന തിരിച്ചറിവാണ് പൗരബോധത്തിന്റെ ആണിക്കല്ല്.

പ്രത്യാശയുടെ വാതില്‍ തുറക്കുന്ന പുതുതുടക്കം

പുതിയ ഒരു വര്‍ഷത്തിന്റെ പ്രഭാതത്തില്‍ നാം എല്ലാവരും പ്രത്യാശയുടെയും നവീകരണത്തിന്റെയും വാതില്‍പ്പടിയില്‍...

മരിയഭക്തിക്കൊരു മാര്‍ഗരേഖ

കത്തോലിക്കാസഭ മാതാവിനു നല്കുന്ന ബഹുമാനത്തില്‍നിന്നു പിന്നോട്ടുപോവുകയാണെന്നും പ്രൊട്ടസ്റ്റന്റുകാര്‍ നല്‍കിയിരുന്ന ആശയങ്ങള്‍ അംഗീകരിക്കുകയാണെന്നുമുള്ള തെറ്റിദ്ധരിപ്പിക്കുന്ന ചര്‍ച്ചകളും വ്യാഖ്യാനങ്ങളും സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്ന സാഹചര്യത്തില്‍ പരിശുദ്ധ കന്യകാമറിയത്തെക്കുറിച്ചുള്ള തിരുസഭയുടെ അടിസ്ഥാനപ്രബോധനങ്ങളില്‍ യാതൊരു മാറ്റവും വരുത്തിയിട്ടില്ല എന്നു വ്യക്തമാക്കിക്കൊണ്ടുള്ള  സീറോമലബാര്‍സഭ മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലിന്റെ സര്‍ക്കുലര്‍. 

ഒരുമിച്ചുനടക്കാനുള്ള പാതകള്‍

സഭയ്ക്കുള്ള പലവിശേഷണങ്ങളിലൊന്നാണ് തീര്‍ഥാടകയായ സഭ. വാസ്തവത്തില്‍ വളരെ അന്വര്‍ത്ഥമായ വിശേഷണം കൂടിയാണ്...

വിശുദ്ധിയിലൂടെ സമാധാനത്തിലേക്ക്…

ദൈവത്തിന് നമ്മെക്കുറിച്ചുള്ള ആഗ്രഹവും സ്വപ്‌നവും നാം ഓരോരുത്തരും വിശുദ്ധരായിത്തീരണം എന്നതാണ്. അശുദ്ധിയിലേക്കല്ല...

സിനഡനന്തര സര്‍ക്കുലര്‍

സീറോമലബാര്‍സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍  തന്റെ സഹശുശ്രൂഷകരായ മെത്രാപ്പോലീത്താമാര്‍ക്കും...