അറിവ് പരിവര്‍ത്തനമാണ്, പരിശീലനമല്ല:  മേജര്‍ ആര്‍ച്ചുബിഷപ്പ്

Published on

അറിവ് പരിവര്‍ത്തനമാണ് പരിശീലനമല്ല എന്ന് സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ പിതാവ്.  ഏറ്റുമാനൂര്‍ സൈം ഇന്റര്‍നാഷനല്‍ സ്‌കൂളിന്റെ ഉദ്ഘാടനസമ്മേളനത്തിന് മുന്നോടിയായി വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്കുകയായിരുന്നു തട്ടില്‍ പിതാവ്.

അറിയുംതോറും നമ്മള്‍ പരിവര്‍ത്തനപ്പെട്ടുകൊണ്ടിരിക്കുകയാണ്. ബാലനായ ഈശോയെക്കുറിച്ച് പറയുന്നതുപോലെ ജഞാനത്തിലും പ്രായത്തിലും വളരണം. പരിവര്‍ത്തനത്തിന്റെ രണ്ടു ഫലങ്ങളാണ് അത്.  അവന്‍ ദൈവത്തിന്റെ പ്രീതിക്ക് പാത്രമായി. സഹോദരങ്ങളുടെ നന്മയ്ക്ക് കാരണമായി.   എല്ലാ പരിശീലനങ്ങളും എപ്രകാരമായിരിക്കണമെന്ന് നമ്മെ ഓര്‍മ്മപ്പെടുത്തുന്നതാണ് ഈ ബൈബിള്‍ ഭാഗം.

 നമ്മുടെ എല്ലാ പള്ളിക്കൂടങ്ങളും വേദപഠനങ്ങളും ഈ വലിയ പരിവര്‍ത്തനത്തിന് കുഞ്ഞുങ്ങളെ സഹായിക്കുന്നവയാണ്. ആ പരിവര്‍ത്തനം നമ്മള്‍ നല്ലതുപോലെ നടത്തുന്നുവെന്ന് മറ്റുള്ളവര്‍ക്കും ഉറപ്പുണ്ട്.

നമ്മുടെ കുട്ടികള്‍ ജഞാനത്തിലും പ്രായത്തിലും വളരണമെന്നും തട്ടില്‍ പിതാവ്  ഓര്‍മ്മിപ്പിച്ചു.

Latest Updates

POPULAR Views

FEATUERD Views

ഈസ്റ്റര്‍: തളരാത്ത പ്രത്യാശയുടെയും അതിജീവനത്തിന്റെയും തിരുനാള്‍

 മരണത്തിന്റെ മേല്‍ വിജയം വരിച്ച ഉത്ഥിതനായ മിശിഹായുടെ സ്‌നേഹവും സമാധാനവും നിങ്ങളോടുകൂടെ...

കുരിശിന്റെ വഴിയിലൂടെ ഉത്ഥാനത്തിന്റെ പ്രകാശത്തിലേക്ക്…

സീറോ മലബാര്‍ സഭയുടെ ആരാധനാക്രമ വത്സരത്തിലെ ഏറ്റവും ചൈതന്യവത്തായ 'നോമ്പുകാലത്തിലൂടെ' നാം...

സിനഡനന്തര സര്‍ക്കുലര്‍

സീറോമലബാര്‍സഭയുടെ മേജര്‍ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ തന്റെ സഹശുശ്രൂഷകരായ മെത്രാപ്പോലീത്താമാര്‍ക്കും മെത്രാന്മാര്‍ക്കും വൈദികര്‍ക്കും സമര്‍പ്പിതര്‍ക്കും ത്‌ന്റെ അജപാലനശുശ്രൂഷയ്ക്ക് ഏല്പിക്കപ്പെട്ടിരിക്കുന്ന എല്ലാ ദൈവജനത്തിനും എഴുതുന്നത്.  കര്‍ത്താവിന്റെ കൃപ നിങ്ങളെല്ലാവരോടും കൂടെ ഉണ്ടായിരിക്കട്ടെ.

പൗരസംസ്‌കാരം: അവകാശങ്ങളുടെ പ്രഘോഷണമല്ല, കടമകളുടെ സാക്ഷാത്കാരം

വിശുദ്ധ ഗ്രന്ഥം നമ്മെ ഓര്‍മ്മിപ്പിക്കുന്നത് 'സ്വതന്ത്രരായി ജീവിക്കുവിന്‍; എന്നാല്‍ നിങ്ങളുടെ സ്വാതന്ത്ര്യത്തെ തിന്മയ്ക്കുള്ള മറയാക്കരുത്; ദൈവത്തിന്റെ ദാസന്മാരായി ജീവിക്കുവിന്‍' (1 പത്രോസ് 2:16) എന്നാണ്. സ്വാതന്ത്ര്യം എന്നത് ഉത്തരവാദിത്തങ്ങളില്‍ നിന്നുള്ള മോചനമല്ല, മറിച്ച് ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാനുള്ള കരുത്താണ്. തന്റെ വ്യക്തിപരമായ നിലപാടുകളും പ്രവൃത്തികളും സമൂഹത്തിന്റെ പൊതുവായ സുസ്ഥിതിയെ എപ്രകാരം ബാധിക്കുന്നു എന്ന തിരിച്ചറിവാണ് പൗരബോധത്തിന്റെ ആണിക്കല്ല്.

പ്രത്യാശയുടെ വാതില്‍ തുറക്കുന്ന പുതുതുടക്കം

പുതിയ ഒരു വര്‍ഷത്തിന്റെ പ്രഭാതത്തില്‍ നാം എല്ലാവരും പ്രത്യാശയുടെയും നവീകരണത്തിന്റെയും വാതില്‍പ്പടിയില്‍...

മരിയഭക്തിക്കൊരു മാര്‍ഗരേഖ

കത്തോലിക്കാസഭ മാതാവിനു നല്കുന്ന ബഹുമാനത്തില്‍നിന്നു പിന്നോട്ടുപോവുകയാണെന്നും പ്രൊട്ടസ്റ്റന്റുകാര്‍ നല്‍കിയിരുന്ന ആശയങ്ങള്‍ അംഗീകരിക്കുകയാണെന്നുമുള്ള തെറ്റിദ്ധരിപ്പിക്കുന്ന ചര്‍ച്ചകളും വ്യാഖ്യാനങ്ങളും സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്ന സാഹചര്യത്തില്‍ പരിശുദ്ധ കന്യകാമറിയത്തെക്കുറിച്ചുള്ള തിരുസഭയുടെ അടിസ്ഥാനപ്രബോധനങ്ങളില്‍ യാതൊരു മാറ്റവും വരുത്തിയിട്ടില്ല എന്നു വ്യക്തമാക്കിക്കൊണ്ടുള്ള  സീറോമലബാര്‍സഭ മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലിന്റെ സര്‍ക്കുലര്‍. 

ഒരുമിച്ചുനടക്കാനുള്ള പാതകള്‍

സഭയ്ക്കുള്ള പലവിശേഷണങ്ങളിലൊന്നാണ് തീര്‍ഥാടകയായ സഭ. വാസ്തവത്തില്‍ വളരെ അന്വര്‍ത്ഥമായ വിശേഷണം കൂടിയാണ്...

വിശുദ്ധിയിലൂടെ സമാധാനത്തിലേക്ക്…

ദൈവത്തിന് നമ്മെക്കുറിച്ചുള്ള ആഗ്രഹവും സ്വപ്‌നവും നാം ഓരോരുത്തരും വിശുദ്ധരായിത്തീരണം എന്നതാണ്. അശുദ്ധിയിലേക്കല്ല...

സിനഡനന്തര സര്‍ക്കുലര്‍

സീറോമലബാര്‍സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍  തന്റെ സഹശുശ്രൂഷകരായ മെത്രാപ്പോലീത്താമാര്‍ക്കും...

പാരസ്പര്യത്തിന്റെ കാലം

 മനുഷ്യന്‍  പ്രകൃതിയുടെ ഉടമസ്ഥരല്ല കേവലം സൂക്ഷിപ്പുകാര്‍ മാത്രമാണ് എന്നൊരു സന്ദേശം കൂടി...

സ്വാതന്ത്ര്യത്തിന്റെ ചക്രവാളങ്ങള്‍

വീണ്ടുമൊരു സ്വാതന്ത്ര്യദിനാഘോഷം; സ്വര്‍ഗാരോപണത്തിരുനാളും. ഒരേസമയം ഭാരതീയരും ക്രൈസ്തവരുമായ നമ്മെ സംബന്ധിച്ചിടത്തോളം സുപ്രധാനമായ...

ഇത് ആത്മശോധനയ്ക്കും ദൗത്യനവീകരണത്തിനുമുള്ള അവസരം

ദുക്റാനതിരുനാളും സീറോമലബാർസഭാദിനവും പ്രമാണിച്ച് സീറോമലബാർസഭ മേജർആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ നല്കുന്ന...