ദു:ഖശനി; ഉത്ഥാനത്തിരുന്നാളിന്റെ കൊടിയേറ്റ ദിവസം: മേജര്‍ആര്‍ച്ചുബിഷപ്പ്

Published on

ഉത്ഥാനത്തിരുന്നാളിലേക്ക് കൂടുതല്‍ ഒരുക്കത്തോടെ പ്രവേശിക്കാന്‍ തിരുസഭാമാതാവ് നമ്മെ ക്ഷണിക്കുന്ന ദു:ഖശനി, ഉത്ഥാനത്തിരുന്നാളിന്റെ കൊടിയേറ്റ ദിവസമാണെന്ന് സീറോമലബാര്‍സഭ മേജര്‍ആര്‍ച്ചുബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍പിതാവ്.  കാക്കനാട് മൗണ്ട്‌സെന്റ് തോമസില്‍ ദു:ഖശനിയാഴ്ചയിലെ തിരുക്കര്‍മ്മങ്ങളില്‍ കാര്‍മ്മികത്വം വഹിച്ച് സന്ദേശം നല്കുകയായിരുന്നു അദ്ദേഹം.

കര്‍ത്താവിന്റെ ഉത്ഥാനത്തിന്റെ സദ്വാര്‍ത്ത ഈ  ലോകത്തെ അറിയിക്കാന്‍ ദൈവം തിരഞ്ഞെടുത്തത് സ്ത്രീകളെയാണ്. മറിയം മഗ്ദലന, മറ്റേ മറിയം, ക്ലോപ്പസിന്റെ അമ്മ, പേരു പറയാത്ത മറ്റൊരു സ്ത്രീ.  ശാബത്ത് ആയതുകൊണ്ട് യഹൂദാചാരപ്രകാരം ഉചിതമായതും മാന്യമായതുമായ സംസ്‌കാരം യേശുവിന് കൊടുക്കാന്‍ പറ്റാതെ പോയതുകൊണ്ട്, കൊടുക്കേണ്ടത് കൊടുക്കേണ്ടതുപോലെ കൊടുക്കാന്‍ കഴിയാതെ പോയപാവപ്പെട്ട സ്്ത്രീകളുടെ മനോവികാരമാണ് കല്ലറ തേടിപ്പോകാന്‍ അവരെ പ്രേരിപ്പിച്ചത്.

ഉത്ഥാനത്തിരുന്നാളിലേക്ക് പ്രവേശിക്കുന്ന ഈ ദിവസം നമ്മെ നയിക്കേണ്ട ആദ്യത്തെ ചിന്ത അതാണ്. കൊടുക്കേണ്ടത് കൊടുക്കേണ്ടവിധത്തില്‍ എനിക്ക് കൊടുക്കാന്‍ കഴിഞ്ഞിട്ടുണ്ടോ?. അതുതേടിവരുന്നവരാണ് ഉത്ഥാനം കണ്ടെത്തുന്നത്. നമ്മള്‍ കൊടുത്തിട്ടുണ്ട്. പക്ഷേ കൊടുക്കേണ്ടതുപോലെ കൊടുത്തിട്ടുണ്ടോ? കൊടുക്കാന്‍ കഴിയാതെപോയതോര്‍ത്ത് മനസ്സ് ഭാരപ്പെട്ടിട്ടുണ്ടോ?  

ഉത്ഥാനത്തിരുനാള്‍ ആഘോഷിക്കാനുള്ള അവസരമാകണമെങ്കില്‍ തേടിപ്പോകാന്‍,കൊടുക്കേണ്ടത് കൊടുക്കേണ്ടപോലെ കൊടുക്കാനുള്ള സന്മനസ്സുണ്ടാകണം ..അവര്‍ക്കാണ്  ഉത്ഥാനത്തിരുനാളിന്റെ രഹസ്യം തുറക്കാനുള്ള താക്കോല്‍ കിട്ടുന്നത്.

 ദു:ഖശനി കഴിഞ്ഞതുകൊണ്ട് ഉത്ഥാനം സമാഗതമാകണമെന്നില്ല. ഉത്ഥാനത്തിന്റെ സന്തോഷം നോമ്പു വീടുന്ന സന്തോഷമല്ല. അതിനെക്കാള്‍ കൂടുതല്‍ ഉത്ഥിതന്‍ എന്നെ സംബന്ധിച്ചിടത്തോളം എന്റെ ജീവിതത്തിന്റെ അടയാളമായി മാറുന്നതാണ്. നമുക്കിടയില്‍ പ്രശ്‌നങ്ങളുണ്ട്, പ്രതിസന്ധികളുണ്ട്, കാര്‍മേഘങ്ങളുണ്ട്. പക്ഷേ കല്ലുരുട്ടി മാറ്റുന്നവന്‍ നമ്മുടെയിടയിലുണ്ട്. കല്ല് ആരു ഉരുട്ടിമാറ്റുമെന്ന ചോദ്യവുമായി വന്ന സ്ത്രീകള്‍ കണ്ടത് കല്ലു ഉരുട്ടിമാറ്റിയിരിക്കുന്നതാണ്. ആരുസഹായിക്കും എന്ന ചോദ്യത്തിന് കര്‍ത്താവ് നല്കിയ ഉത്തരം ഞാന്‍ നിങ്ങളെ സഹായിക്കും എന്നാണ്.

 ഉരുട്ടിമാറ്റപ്പെട്ട കല്ലുകള്‍ തുറക്കപ്പെട്ട കല്ലുകളാണ്. കര്‍ത്താവിനെ തേടിവന്നവരില്‍ കര്‍ത്താവ് പേരെടുത്തുവിളിക്കുന്നത് ഒരാളെ മാത്രമേയുള്ളൂ. മറിയം. ക്രിസ്തു ഈ ലോകത്തോട്പറഞ്ഞ സദ്വാര്‍ത്തയുടെ പൊരുള്‍ മാനസാന്തരവും പാപമോചനവുമാണ്, നീ എത്രവലിയ പാപിയാണെങ്കിലും നിന്റെ ജീവിതത്തിന്റെ പഴയതാളുകള്‍ കീറിക്കളഞ്ഞ് നിന്നെ പുതുക്കാന്‍ വന്നവനാണ് ഞാന്‍ എന്നാണ് യേശുപറയുന്നത്. ഉത്ഥാനത്തിന്റെ ഏറ്റവും വലിയ സന്തോഷവും ഇതുതന്നെയാണ്. പഴയതിനെ മാറ്റി പുതുതാക്കിത്തീര്‍ക്കുന്നു.

സമാധാനത്തിന്റെ കൃപയാണ് ഉത്ഥാനത്തിന്റെ സന്തോഷം ലോകത്തിന് നല്കുന്നത്. ഉത്ഥാനം നല്കുന്ന സമാധാനത്തിന്റെ സന്തോഷം നഷ്ടപ്പെടുത്താതെ വേണം നോമ്പ് വീടേണ്ടത്. സംഘര്‍ഷങ്ങളും വേദനകളും മരണങ്ങളും സങ്കടങ്ങളും  എല്ലാം ഉത്ഥാനത്തിന്റെ കാഹളമായി മനസ്സിലാക്കാന്‍ ഇന്ന് നമ്മെ ദൈവം വിളിക്കുന്നു.

ദു:ഖശനിയാഴ്ച എല്ലാം പുതുക്കപ്പെടുന്ന ദിവസമാണ്. തിരിയും വെള്ളവും എല്ലാം പുതുതായി വെഞ്ചിരിക്കുന്നു.  കര്‍ത്താവ് ഉയിര്‍ത്തു എന്ന സദ്വാര്‍ത്തയാണ് ഒരുക്രൈസ്തവന്‍ ലോകത്തിന് നല്കുന്ന ഏറ്റവും വലിയ സന്തോഷം.  വീട്ടിലും സമുഹത്തിലും തൊഴിലിടങ്ങളിലുമെല്ലാം നല്ല ക്രൈസ്തവനായി ജീവിക്കാന്‍ ഏറ്റെടുക്കേണ്ടിവരുന്ന ക്രൂശുമരണങ്ങളുണ്ട്. ആ കുരിശുമരണങ്ങളുടെ നടുവില്‍ കര്‍ത്താവിന്റെ ഉത്ഥാനപ്പെരുന്നാളുണ്ട്.

  ഉത്ഥാനപ്പെരുന്നാളിലേക്ക് പ്രവേശിക്കാന്‍ കാത്തിരിക്കുന്ന ഈ ദിവസം നമുക്ക് നമ്മെതന്നെ  പുതുക്കാം. പുതുവസ്ത്രങ്ങളണിയാം. പുതുമയുടെ വെളിച്ചം ഈ ലോകത്തിന് സമ്മാനിക്കണം. പൊതുവായ ആഘോഷമല്ല ഉത്ഥാനപ്പെരുന്നാള്‍. അത് മറിയത്തെ പേരുചൊല്ലിവിളിക്കുന്നതുപോലെ ഓരോരുത്തരെയും വ്യക്തിപരമായി പേരു ചൊല്ലി വിളിക്കുന്നതാണ്. തട്ടില്‍ പിതാവ് പറഞ്ഞു.

Latest Updates

POPULAR Views

FEATUERD Views

ഈസ്റ്റര്‍: തളരാത്ത പ്രത്യാശയുടെയും അതിജീവനത്തിന്റെയും തിരുനാള്‍

 മരണത്തിന്റെ മേല്‍ വിജയം വരിച്ച ഉത്ഥിതനായ മിശിഹായുടെ സ്‌നേഹവും സമാധാനവും നിങ്ങളോടുകൂടെ...

കുരിശിന്റെ വഴിയിലൂടെ ഉത്ഥാനത്തിന്റെ പ്രകാശത്തിലേക്ക്…

സീറോ മലബാര്‍ സഭയുടെ ആരാധനാക്രമ വത്സരത്തിലെ ഏറ്റവും ചൈതന്യവത്തായ 'നോമ്പുകാലത്തിലൂടെ' നാം...

സിനഡനന്തര സര്‍ക്കുലര്‍

സീറോമലബാര്‍സഭയുടെ മേജര്‍ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ തന്റെ സഹശുശ്രൂഷകരായ മെത്രാപ്പോലീത്താമാര്‍ക്കും മെത്രാന്മാര്‍ക്കും വൈദികര്‍ക്കും സമര്‍പ്പിതര്‍ക്കും ത്‌ന്റെ അജപാലനശുശ്രൂഷയ്ക്ക് ഏല്പിക്കപ്പെട്ടിരിക്കുന്ന എല്ലാ ദൈവജനത്തിനും എഴുതുന്നത്.  കര്‍ത്താവിന്റെ കൃപ നിങ്ങളെല്ലാവരോടും കൂടെ ഉണ്ടായിരിക്കട്ടെ.

പൗരസംസ്‌കാരം: അവകാശങ്ങളുടെ പ്രഘോഷണമല്ല, കടമകളുടെ സാക്ഷാത്കാരം

വിശുദ്ധ ഗ്രന്ഥം നമ്മെ ഓര്‍മ്മിപ്പിക്കുന്നത് 'സ്വതന്ത്രരായി ജീവിക്കുവിന്‍; എന്നാല്‍ നിങ്ങളുടെ സ്വാതന്ത്ര്യത്തെ തിന്മയ്ക്കുള്ള മറയാക്കരുത്; ദൈവത്തിന്റെ ദാസന്മാരായി ജീവിക്കുവിന്‍' (1 പത്രോസ് 2:16) എന്നാണ്. സ്വാതന്ത്ര്യം എന്നത് ഉത്തരവാദിത്തങ്ങളില്‍ നിന്നുള്ള മോചനമല്ല, മറിച്ച് ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാനുള്ള കരുത്താണ്. തന്റെ വ്യക്തിപരമായ നിലപാടുകളും പ്രവൃത്തികളും സമൂഹത്തിന്റെ പൊതുവായ സുസ്ഥിതിയെ എപ്രകാരം ബാധിക്കുന്നു എന്ന തിരിച്ചറിവാണ് പൗരബോധത്തിന്റെ ആണിക്കല്ല്.

പ്രത്യാശയുടെ വാതില്‍ തുറക്കുന്ന പുതുതുടക്കം

പുതിയ ഒരു വര്‍ഷത്തിന്റെ പ്രഭാതത്തില്‍ നാം എല്ലാവരും പ്രത്യാശയുടെയും നവീകരണത്തിന്റെയും വാതില്‍പ്പടിയില്‍...

മരിയഭക്തിക്കൊരു മാര്‍ഗരേഖ

കത്തോലിക്കാസഭ മാതാവിനു നല്കുന്ന ബഹുമാനത്തില്‍നിന്നു പിന്നോട്ടുപോവുകയാണെന്നും പ്രൊട്ടസ്റ്റന്റുകാര്‍ നല്‍കിയിരുന്ന ആശയങ്ങള്‍ അംഗീകരിക്കുകയാണെന്നുമുള്ള തെറ്റിദ്ധരിപ്പിക്കുന്ന ചര്‍ച്ചകളും വ്യാഖ്യാനങ്ങളും സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്ന സാഹചര്യത്തില്‍ പരിശുദ്ധ കന്യകാമറിയത്തെക്കുറിച്ചുള്ള തിരുസഭയുടെ അടിസ്ഥാനപ്രബോധനങ്ങളില്‍ യാതൊരു മാറ്റവും വരുത്തിയിട്ടില്ല എന്നു വ്യക്തമാക്കിക്കൊണ്ടുള്ള  സീറോമലബാര്‍സഭ മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലിന്റെ സര്‍ക്കുലര്‍. 

ഒരുമിച്ചുനടക്കാനുള്ള പാതകള്‍

സഭയ്ക്കുള്ള പലവിശേഷണങ്ങളിലൊന്നാണ് തീര്‍ഥാടകയായ സഭ. വാസ്തവത്തില്‍ വളരെ അന്വര്‍ത്ഥമായ വിശേഷണം കൂടിയാണ്...

വിശുദ്ധിയിലൂടെ സമാധാനത്തിലേക്ക്…

ദൈവത്തിന് നമ്മെക്കുറിച്ചുള്ള ആഗ്രഹവും സ്വപ്‌നവും നാം ഓരോരുത്തരും വിശുദ്ധരായിത്തീരണം എന്നതാണ്. അശുദ്ധിയിലേക്കല്ല...

സിനഡനന്തര സര്‍ക്കുലര്‍

സീറോമലബാര്‍സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍  തന്റെ സഹശുശ്രൂഷകരായ മെത്രാപ്പോലീത്താമാര്‍ക്കും...

പാരസ്പര്യത്തിന്റെ കാലം

 മനുഷ്യന്‍  പ്രകൃതിയുടെ ഉടമസ്ഥരല്ല കേവലം സൂക്ഷിപ്പുകാര്‍ മാത്രമാണ് എന്നൊരു സന്ദേശം കൂടി...

സ്വാതന്ത്ര്യത്തിന്റെ ചക്രവാളങ്ങള്‍

വീണ്ടുമൊരു സ്വാതന്ത്ര്യദിനാഘോഷം; സ്വര്‍ഗാരോപണത്തിരുനാളും. ഒരേസമയം ഭാരതീയരും ക്രൈസ്തവരുമായ നമ്മെ സംബന്ധിച്ചിടത്തോളം സുപ്രധാനമായ...

ഇത് ആത്മശോധനയ്ക്കും ദൗത്യനവീകരണത്തിനുമുള്ള അവസരം

ദുക്റാനതിരുനാളും സീറോമലബാർസഭാദിനവും പ്രമാണിച്ച് സീറോമലബാർസഭ മേജർആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ നല്കുന്ന...