സീറോമലബാര്‍ സഭയുടെ ചരിത്രത്തില്‍ നിന്ന് ചാവറയച്ചനെയും സിഎംഐ സഭയെയും മാറ്റിനിര്‍ത്താനാവില്ല: മേജര്‍ആര്‍ച്ചുബിഷപ്പ്

Published on

പാലാ: സീറോമലബാര്‍ സഭയുടെ ചരിത്രത്തില്‍ നിന്ന് ചാവറയച്ചനെയും സിഎംഐ സഭയെയും മാറ്റിനിര്‍ത്താനാവില്ലെന്നും വലിയ കാഴ്ചപ്പാടുകളാണ് ചാവറയച്ചനും സിഎംഐ സഭയും  സീറോമലബാര്‍സഭയ്ക്ക് നല്കിയിരിക്കുന്നതെന്നും സീറോമലബാര്‍സഭ മേജര്‍ആര്‍ച്ചുബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ പിതാവ്. സിഎംഐ സെന്റ് ജോസഫ് പ്രോവിന്‍സിലെ  വൈദികരുടെ സുവര്‍ണ്ണജൂബിലി ആഘോഷച്ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആധുനികകാലഘട്ടത്തില്‍ സീറോമലബാര്‍സഭ എന്തായിത്തീര്‍ന്നിട്ടുണ്ടോ  അതിന്റെയൊക്കെ പിന്നില്‍ സിഎംഐ സഭയുടെ കണ്ണുനീരും കഷ്ടപ്പാടും ഉണ്ടായിരുന്നു. ദീപിക ദിനപ്പത്രത്തിന്റെ വളര്‍ച്ചയ്ക്ക് പിന്നില്‍ സിഎംഐ സഭയുടെ പുരാതന പ്രോവിന്‍സായ കോട്ടയത്തിന്റെ കഷ്ടപ്പാടും കണ്ണീരും ഉണ്ടായിരുന്നുവെന്നും തട്ടില്‍ പിതാവ് അനുസ്മരിച്ചു. നൂറ്റാണ്ടുകളോളം ദീപിക നടത്തിക്കൊണ്ടുപോവുക എന്ന ശുശ്രൂഷ ഏറ്റെടുത്തുനിര്‍വഹിച്ച സിഎംഐ സഭയോടുളള നന്ദി പറഞ്ഞാല്‍ തീരുന്നതല്ല.

 കാലഘട്ടത്തിന് അനുസൃതമായി സീറോമലബാര്‍ സഭയെ മുന്നോട്ടുനയിക്കുന്നതില്‍ സിഎംഐ സഭ വളരെയധികം പരിശ്രമിച്ചിട്ടുണ്ട്.  സീറോമലബാര്‍സഭയുടെ ആധ്യാത്മികവേരുകള്‍ ചാവറയച്ചന്റെയും സിഎംഐ സഭയുടേതുമാണ്. ചാവറയച്ചന്‍ തുടങ്ങിവച്ചതാണ് നാം ഇന്നും തുടര്‍ന്നുകൊണ്ടുപോകുന്ന കുടുംബപ്രാര്‍ത്ഥന,വണക്കമാസം,ജപമാല.. ഇതൊക്കെ മാറ്റിനിര്‍ത്തിക്കൊണ്ടുള്ള സീറോമലബാര്‍ സഭയെക്കുറിച്ച് ചിന്തിക്കാനാവില്ല.

പള്ളിക്കൂടം എന്ന വാക്ക് ഇന്ന് സെക്കുലറായി ഉപയോഗിക്കുന്നുണ്ടെങ്കിലും അതിന് പി്ന്നില്‍ ഒരു ക്രൈസ്തവകാഴ്ചപ്പാടുണ്ട്, ക്രൈസ്തവസംഭാവനയുണ്ട്. അത് ചാവറയച്ചന്റെ സംഭാവനയായിരുന്നു. എങ്കിലും അര്‍ഹിക്കുന്ന വിധത്തില്‍ അംഗീകാരവും ആദരവും സിഎംഐ സഭയ്ക്ക്  ലഭിക്കാതെ പോയിട്ടുണ്ടെങ്കില്‍ അത്  ചരിത്രത്തിന്റെ ഭാഗ്യക്കേടാണെന്ന് മാത്രം വിചാരിച്ചാല്‍ മതി.

 സീറോ മലബാര്‍സഭയുടെ മുന്നോട്ടുളള യാത്രയില്‍ സിഎംഐ സഭ കരുത്തും കരവും ഇനിയും നല്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

Latest Updates

POPULAR Views

FEATUERD Views

വിദ്യാലയങ്ങള്‍ തണല്‍മരങ്ങളാകട്ടെ

പുതിയൊരു അധ്യയന വര്‍ഷത്തിന്റെ വാതില്‍ക്കല്‍ നാം എത്തിനില്‍ക്കുകയാണല്ലോ. വേനലവധിക്ക് ശേഷം വിദ്യാലയങ്ങളിലേക്ക്...

സീറോമലബാര്‍ സഭയുടെ വലിയ ഇടയന്‍ സപ്തതി നിറവില്‍

കാക്കനാട്:  മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ പിതാവിന്റെ എഴുപതാം ജന്മദിനാഘോഷങ്ങള്‍...

ദൈവവിളി: സഭയുടെ ഹൃദയതാളവും പ്രേഷിതദൗത്യത്തിന്റെ ആത്മാവും

ദൈവവിളി എന്നത് കേവലം ഒരു വ്യക്തിയുടെ തിരഞ്ഞെടുപ്പല്ല, മറിച്ച് അനാദിയിലെ ദൈവത്തിന്റെ ഹൃദയത്തില്‍ രൂപംകൊണ്ട സ്‌നേഹപൂര്‍ണ്ണമായ ഒരു ക്ഷണമാണ്. 'നീ ഗര്‍ഭപാത്രത്തില്‍ രൂപപ്പെടുന്നതിനു മുന്‍പേ ഞാന്‍ നിന്നെ അറിഞ്ഞു; ജനിക്കുന്നതിനു മുന്‍പേ ഞാന്‍ നിന്നെ ശുദ്ധീകരിച്ചു' (ജെറമിയ 1:5) എന്ന പ്രവാചകവചനം ഓരോ ദൈവവിളിയുടെയും ആഴമേറിയ ബൈബിള്‍പരമായ അടിസ്ഥാനം നമുക്ക് വെളിപ്പെടുത്തിത്തരുന്നു.  ദൈവത്തിന്റെ വലിയൊരു ദാനമാണ് ഓരോ വിളിയും.

ഈസ്റ്റര്‍: തളരാത്ത പ്രത്യാശയുടെയും അതിജീവനത്തിന്റെയും തിരുനാള്‍

 മരണത്തിന്റെ മേല്‍ വിജയം വരിച്ച ഉത്ഥിതനായ മിശിഹായുടെ സ്‌നേഹവും സമാധാനവും നിങ്ങളോടുകൂടെ...

കുരിശിന്റെ വഴിയിലൂടെ ഉത്ഥാനത്തിന്റെ പ്രകാശത്തിലേക്ക്…

സീറോ മലബാര്‍ സഭയുടെ ആരാധനാക്രമ വത്സരത്തിലെ ഏറ്റവും ചൈതന്യവത്തായ 'നോമ്പുകാലത്തിലൂടെ' നാം...

സിനഡനന്തര സര്‍ക്കുലര്‍

സീറോമലബാര്‍സഭയുടെ മേജര്‍ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ തന്റെ സഹശുശ്രൂഷകരായ മെത്രാപ്പോലീത്താമാര്‍ക്കും മെത്രാന്മാര്‍ക്കും വൈദികര്‍ക്കും സമര്‍പ്പിതര്‍ക്കും ത്‌ന്റെ അജപാലനശുശ്രൂഷയ്ക്ക് ഏല്പിക്കപ്പെട്ടിരിക്കുന്ന എല്ലാ ദൈവജനത്തിനും എഴുതുന്നത്.  കര്‍ത്താവിന്റെ കൃപ നിങ്ങളെല്ലാവരോടും കൂടെ ഉണ്ടായിരിക്കട്ടെ.

പൗരസംസ്‌കാരം: അവകാശങ്ങളുടെ പ്രഘോഷണമല്ല, കടമകളുടെ സാക്ഷാത്കാരം

വിശുദ്ധ ഗ്രന്ഥം നമ്മെ ഓര്‍മ്മിപ്പിക്കുന്നത് 'സ്വതന്ത്രരായി ജീവിക്കുവിന്‍; എന്നാല്‍ നിങ്ങളുടെ സ്വാതന്ത്ര്യത്തെ തിന്മയ്ക്കുള്ള മറയാക്കരുത്; ദൈവത്തിന്റെ ദാസന്മാരായി ജീവിക്കുവിന്‍' (1 പത്രോസ് 2:16) എന്നാണ്. സ്വാതന്ത്ര്യം എന്നത് ഉത്തരവാദിത്തങ്ങളില്‍ നിന്നുള്ള മോചനമല്ല, മറിച്ച് ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാനുള്ള കരുത്താണ്. തന്റെ വ്യക്തിപരമായ നിലപാടുകളും പ്രവൃത്തികളും സമൂഹത്തിന്റെ പൊതുവായ സുസ്ഥിതിയെ എപ്രകാരം ബാധിക്കുന്നു എന്ന തിരിച്ചറിവാണ് പൗരബോധത്തിന്റെ ആണിക്കല്ല്.

പ്രത്യാശയുടെ വാതില്‍ തുറക്കുന്ന പുതുതുടക്കം

പുതിയ ഒരു വര്‍ഷത്തിന്റെ പ്രഭാതത്തില്‍ നാം എല്ലാവരും പ്രത്യാശയുടെയും നവീകരണത്തിന്റെയും വാതില്‍പ്പടിയില്‍...

മരിയഭക്തിക്കൊരു മാര്‍ഗരേഖ

കത്തോലിക്കാസഭ മാതാവിനു നല്കുന്ന ബഹുമാനത്തില്‍നിന്നു പിന്നോട്ടുപോവുകയാണെന്നും പ്രൊട്ടസ്റ്റന്റുകാര്‍ നല്‍കിയിരുന്ന ആശയങ്ങള്‍ അംഗീകരിക്കുകയാണെന്നുമുള്ള തെറ്റിദ്ധരിപ്പിക്കുന്ന ചര്‍ച്ചകളും വ്യാഖ്യാനങ്ങളും സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്ന സാഹചര്യത്തില്‍ പരിശുദ്ധ കന്യകാമറിയത്തെക്കുറിച്ചുള്ള തിരുസഭയുടെ അടിസ്ഥാനപ്രബോധനങ്ങളില്‍ യാതൊരു മാറ്റവും വരുത്തിയിട്ടില്ല എന്നു വ്യക്തമാക്കിക്കൊണ്ടുള്ള  സീറോമലബാര്‍സഭ മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലിന്റെ സര്‍ക്കുലര്‍. 

ഒരുമിച്ചുനടക്കാനുള്ള പാതകള്‍

സഭയ്ക്കുള്ള പലവിശേഷണങ്ങളിലൊന്നാണ് തീര്‍ഥാടകയായ സഭ. വാസ്തവത്തില്‍ വളരെ അന്വര്‍ത്ഥമായ വിശേഷണം കൂടിയാണ്...

വിശുദ്ധിയിലൂടെ സമാധാനത്തിലേക്ക്…

ദൈവത്തിന് നമ്മെക്കുറിച്ചുള്ള ആഗ്രഹവും സ്വപ്‌നവും നാം ഓരോരുത്തരും വിശുദ്ധരായിത്തീരണം എന്നതാണ്. അശുദ്ധിയിലേക്കല്ല...

സിനഡനന്തര സര്‍ക്കുലര്‍

സീറോമലബാര്‍സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍  തന്റെ സഹശുശ്രൂഷകരായ മെത്രാപ്പോലീത്താമാര്‍ക്കും...