കുറവിലങ്ങാട് പള്ളി; ഏഴരപ്പള്ളികള്‍ക്ക് തുല്യം നില്ക്കാന്‍ കഴിയുന്ന പൈതൃകപാരമ്പര്യമുള്ള ദേവാലയം: മേജര്‍ ആര്‍ച്ചുബിഷപ്പ്

Published on

കുറവിലങ്ങാട്: ഏഴരപ്പള്ളികള്‍ക്ക് തുല്യം നില്ക്കാന്‍ കഴിയുന്ന പൈതൃകപാരമ്പര്യമുള്ള ദേവാലയമാണ് കുറവിലങ്ങാട് പള്ളിയെന്ന് സീറോമലബാര്‍സഭ മേജര്‍ആര്‍ച്ചുബിഷപ്പ് മാര്‍ റാഫേല്‍തട്ടില്‍ പിതാവ്. മേജര്‍ആര്‍ച്ചുബിഷപ്പായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ആദ്യമായി കുറവിലങ്ങാട് ദേവാലയത്തിലെത്തിയതായിരുന്നു മേജര്‍ആര്‍ച്ചുബിഷപ്പ്.

 കാനായിലെ കല്യാണവീടിന്റെ തുടര്‍ച്ചയായാണ് കുറവിലങ്ങാട് പള്ളിയെ ഞാന്‍  കാണുന്നത്്..യേശു ഉള്ള ഈ പള്ളി അമ്മവഴി യേശുവിന്റെ സാന്നിധ്യം നമുക്ക് കൂടുതല്‍ നല്കുന്നു.  എല്ലാ മരിയന്‍ തീര്‍ഥാടനകേന്ദ്രങ്ങളും  യേശുവിലേക്കുള്ള വഴിയാണ്. പക്ഷേ അത് വളരെ പ്രത്യേകമായി കുറവിലങ്ങാട് പള്ളി പ്രകടിപ്പിക്കുന്നു.

തറവാടു വീടായാണ് വിശ്വാസികള്‍ ഈ ദേവാലയത്തെ കാണുന്നത്. മാര്‍ത്തോമ്മാക്രിസ്ത്യാനികളുടെ പൊതുപൈതൃകം കാത്തുസൂക്ഷിക്കുന്ന തറവാടാണ് ഇത്. അവധിക്കാലങ്ങളില്‍ അമ്മവീട്ടില്‍ പോകുന്നതുപോലെയാണ് ഞാനുള്‍പ്പടെയുള്ളവര്‍ ഈ ദേവാലയത്തിലേക്ക് കടന്നുവരുന്നത്. സീറോ മലബാര്‍സഭയുടെ തനിമ എപ്പോഴൊക്കെ നഷ്ടപ്പെട്ടിട്ടുണ്ടോ അന്നൊക്കെ അത് നിലനിര്‍ത്താന്‍ വേണ്ടി സഭ പൊരുതിയതിന്റെ ആയുധപ്പുരയായി നിന്നത് കുറവിലങ്ങാട് പള്ളിയായിരുന്നു.

സീറോ മലബാര്‍സഭയുടെ സ്വാതന്ത്ര്യത്തിന്റെ മൂലക്കല്ല് ഈ ദേവാലയമാണ്. രാമപുരം, മണര്‍കാട്,അതിരമ്പുഴ, ഇലഞ്ഞി തുടങ്ങിയപള്ളികളൊക്കെ കുറവിലങ്ങാട് പള്ളിയില്‍ നിന്ന് പിരിഞ്ഞുപോയവയാണ്. ജാതിമതഭേദമന്യേ അനേകര്‍ ഇവിടെ മുത്തിയമ്മയുടെ അനുഗ്രഹം  തേടിയെത്തുന്നു. കുറവിലങ്ങാടിലെ മൂന്നുനോമ്പ് മലബാറിലെ ദേവാലയങ്ങളില്‍ ആചരിക്കാറുണ്ട്.ഇതൊക്കെ കുറവിലങ്ങാട് പള്ളിയുടെ പ്രത്യേകതകളാണ്.  രൂപതയുടെയോ ഇടവകയുടെയോ പള്ളിയായി മാത്രം കുറവിലങ്ങാട് ദേവാലയത്തെ ചുരുക്കരുത്. എക്യുമെനിക്കല്‍ കാഴ്ചപ്പാടോടെ ഈ ദേവാലയത്തെ മാറ്റിയെടുക്കണം.

  സീറോ മലബാര്‍സഭ എന്നും ക്രിസ്തുവിനെ സ്‌നേഹിച്ചിട്ടുള്ളത് ക്രിസ്തുവിന്റെ സഭയെ സ്‌നേഹിച്ചുകൊണ്ടാണ്. സഭയെ അനുസരിച്ചും കീഴ് വഴങ്ങിക്കൊണ്ടുമാണ്. സഭയെ സ്‌നേഹിക്കാന്‍, ക്രിസ്തുവിനെ സ്‌നേഹിക്കാന്‍ നമുക്ക് ഒന്നിപ്പിന്റെ, അനുസരണത്തിന്റെ കഴിവുണ്ടാകട്ടെ.

അനുസരിക്കുന്നവര്‍ക്ക് മാത്രമേ സഭയെ സ്‌നേഹിക്കാനും ക്രിസ്തുവിനെ ഏറ്റുപറയാനും കഴിയൂ. അത്തരമൊരു അനുസരണത്തിലേക്ക് , സ്‌നേഹത്തിലേക്ക് വളരാന്‍  കുറവിലങ്ങാട് നമ്മെ സഹായിക്കട്ടെ. കാരണം കുറവിലങ്ങാട് പളളിയുടെ പൈതൃകം എല്ലാവരെയും ഒന്നിപ്പിക്കുന്നതിന്റെയാണ്.  മേജര്‍ആര്‍ച്ചുബിഷപ്പ് പറഞ്ഞു.

Latest Updates

POPULAR Views

FEATUERD Views

നിയമങ്ങള്‍ കരുണയുടെ ഒഴുക്ക് തടയരുത്…

ആധുനിക ഇന്ത്യയുടെ നിര്‍മിതിയിലും സമഗ്രമായ പുരോഗതിയിലും കത്തോലിക്കാസഭയും അതിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന...

ഇടയലേഖനം ദുക്‌റാന തിരുനാള്‍ – സഭാദിനം 2026

സീറോമലബാര്‍സഭയുടെ മേജര്‍ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ തന്റെ സഹശുശ്രൂഷകരായ മെത്രാപ്പോലീത്താമാര്‍ക്കും മെത്രാന്മാര്‍ക്കും...

സാങ്കേതിക മുന്നേറ്റങ്ങളിൽ മനുഷ്യൻ കേന്ദ്രമാകണം

ശാസ്ത്രസാങ്കേതികവിദ്യയുടെ വിപ്ലവകരമായ പുരോഗതിയിലൂടെ ലോകം അതിന്റെ ചരിത്രത്തിലെ ഏറ്റവും നിര്‍ണ്ണായകമായ ഒരു...

വിദ്യാലയങ്ങള്‍ തണല്‍മരങ്ങളാകട്ടെ

പുതിയൊരു അധ്യയന വര്‍ഷത്തിന്റെ വാതില്‍ക്കല്‍ നാം എത്തിനില്‍ക്കുകയാണല്ലോ. വേനലവധിക്ക് ശേഷം വിദ്യാലയങ്ങളിലേക്ക്...

സീറോമലബാര്‍ സഭയുടെ വലിയ ഇടയന്‍ സപ്തതി നിറവില്‍

കാക്കനാട്:  മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ പിതാവിന്റെ എഴുപതാം ജന്മദിനാഘോഷങ്ങള്‍...

ദൈവവിളി: സഭയുടെ ഹൃദയതാളവും പ്രേഷിതദൗത്യത്തിന്റെ ആത്മാവും

ദൈവവിളി എന്നത് കേവലം ഒരു വ്യക്തിയുടെ തിരഞ്ഞെടുപ്പല്ല, മറിച്ച് അനാദിയിലെ ദൈവത്തിന്റെ ഹൃദയത്തില്‍ രൂപംകൊണ്ട സ്‌നേഹപൂര്‍ണ്ണമായ ഒരു ക്ഷണമാണ്. 'നീ ഗര്‍ഭപാത്രത്തില്‍ രൂപപ്പെടുന്നതിനു മുന്‍പേ ഞാന്‍ നിന്നെ അറിഞ്ഞു; ജനിക്കുന്നതിനു മുന്‍പേ ഞാന്‍ നിന്നെ ശുദ്ധീകരിച്ചു' (ജെറമിയ 1:5) എന്ന പ്രവാചകവചനം ഓരോ ദൈവവിളിയുടെയും ആഴമേറിയ ബൈബിള്‍പരമായ അടിസ്ഥാനം നമുക്ക് വെളിപ്പെടുത്തിത്തരുന്നു.  ദൈവത്തിന്റെ വലിയൊരു ദാനമാണ് ഓരോ വിളിയും.

ഈസ്റ്റര്‍: തളരാത്ത പ്രത്യാശയുടെയും അതിജീവനത്തിന്റെയും തിരുനാള്‍

 മരണത്തിന്റെ മേല്‍ വിജയം വരിച്ച ഉത്ഥിതനായ മിശിഹായുടെ സ്‌നേഹവും സമാധാനവും നിങ്ങളോടുകൂടെ...

കുരിശിന്റെ വഴിയിലൂടെ ഉത്ഥാനത്തിന്റെ പ്രകാശത്തിലേക്ക്…

സീറോ മലബാര്‍ സഭയുടെ ആരാധനാക്രമ വത്സരത്തിലെ ഏറ്റവും ചൈതന്യവത്തായ 'നോമ്പുകാലത്തിലൂടെ' നാം...

സിനഡനന്തര സര്‍ക്കുലര്‍

സീറോമലബാര്‍സഭയുടെ മേജര്‍ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ തന്റെ സഹശുശ്രൂഷകരായ മെത്രാപ്പോലീത്താമാര്‍ക്കും മെത്രാന്മാര്‍ക്കും വൈദികര്‍ക്കും സമര്‍പ്പിതര്‍ക്കും ത്‌ന്റെ അജപാലനശുശ്രൂഷയ്ക്ക് ഏല്പിക്കപ്പെട്ടിരിക്കുന്ന എല്ലാ ദൈവജനത്തിനും എഴുതുന്നത്.  കര്‍ത്താവിന്റെ കൃപ നിങ്ങളെല്ലാവരോടും കൂടെ ഉണ്ടായിരിക്കട്ടെ.

പൗരസംസ്‌കാരം: അവകാശങ്ങളുടെ പ്രഘോഷണമല്ല, കടമകളുടെ സാക്ഷാത്കാരം

വിശുദ്ധ ഗ്രന്ഥം നമ്മെ ഓര്‍മ്മിപ്പിക്കുന്നത് 'സ്വതന്ത്രരായി ജീവിക്കുവിന്‍; എന്നാല്‍ നിങ്ങളുടെ സ്വാതന്ത്ര്യത്തെ തിന്മയ്ക്കുള്ള മറയാക്കരുത്; ദൈവത്തിന്റെ ദാസന്മാരായി ജീവിക്കുവിന്‍' (1 പത്രോസ് 2:16) എന്നാണ്. സ്വാതന്ത്ര്യം എന്നത് ഉത്തരവാദിത്തങ്ങളില്‍ നിന്നുള്ള മോചനമല്ല, മറിച്ച് ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാനുള്ള കരുത്താണ്. തന്റെ വ്യക്തിപരമായ നിലപാടുകളും പ്രവൃത്തികളും സമൂഹത്തിന്റെ പൊതുവായ സുസ്ഥിതിയെ എപ്രകാരം ബാധിക്കുന്നു എന്ന തിരിച്ചറിവാണ് പൗരബോധത്തിന്റെ ആണിക്കല്ല്.

പ്രത്യാശയുടെ വാതില്‍ തുറക്കുന്ന പുതുതുടക്കം

പുതിയ ഒരു വര്‍ഷത്തിന്റെ പ്രഭാതത്തില്‍ നാം എല്ലാവരും പ്രത്യാശയുടെയും നവീകരണത്തിന്റെയും വാതില്‍പ്പടിയില്‍...

മരിയഭക്തിക്കൊരു മാര്‍ഗരേഖ

കത്തോലിക്കാസഭ മാതാവിനു നല്കുന്ന ബഹുമാനത്തില്‍നിന്നു പിന്നോട്ടുപോവുകയാണെന്നും പ്രൊട്ടസ്റ്റന്റുകാര്‍ നല്‍കിയിരുന്ന ആശയങ്ങള്‍ അംഗീകരിക്കുകയാണെന്നുമുള്ള തെറ്റിദ്ധരിപ്പിക്കുന്ന ചര്‍ച്ചകളും വ്യാഖ്യാനങ്ങളും സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്ന സാഹചര്യത്തില്‍ പരിശുദ്ധ കന്യകാമറിയത്തെക്കുറിച്ചുള്ള തിരുസഭയുടെ അടിസ്ഥാനപ്രബോധനങ്ങളില്‍ യാതൊരു മാറ്റവും വരുത്തിയിട്ടില്ല എന്നു വ്യക്തമാക്കിക്കൊണ്ടുള്ള  സീറോമലബാര്‍സഭ മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലിന്റെ സര്‍ക്കുലര്‍.