പെസഹ വിശുദ്ധരുടെ ദിവസമല്ല,വിശുദ്ധിയിലേക്ക് വിളിക്കപ്പെട്ടിരിക്കുന്നവരുടെ ദിവസമാണ്: മേജര്‍ആര്‍ച്ചുബിഷപ്പ്

Published on

പെസഹ വിശുദ്ധരുടെ ദിവസമല്ല വിശുദ്ധിയിലേക്ക് വിളിക്കപ്പെട്ടിരിക്കുന്നവരുടെ ദിവസമാണെന്ന് സീറോമലബാര്‍സഭ മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍റാഫേല്‍ തട്ടില്‍ പിതാവ്.ഇരിഞ്ഞാലക്കുട രൂപതയിലെ താഴെക്കാട് സെന്റ് സെബാസ്റ്റ്യന്‍  മേജര്‍ ആര്‍ക്കി എപ്പിസ്‌ക്കോപ്പല്‍ ദേവാലയത്തില്‍ പെസഹാ വ്യാഴതിരുക്കര്‍മ്മങ്ങളില്‍   കാര്‍മ്മികത്വം വഹി്ച്ചു സന്ദേശം നല്കുകയായിരുന്നു അദ്ദേഹം.

 ഈശോ ആഘോഷിച്ച പെസഹായുടെ തുടര്‍ച്ചയാണ് ഇന്ന് നമ്മള്‍ ആചരിക്കുന്ന പെസഹ. യഹൂദപാരമ്പര്യമനുസരിച്ച് യേശു ആചരിച്ച പെസഹായുടെ തുടര്‍ച്ചയാണ് ഇന്ന് നമ്മള്‍ കൊണ്ടാടുന്നത്. പഴയനിയമത്തിലെ പെസഹാ ആചരണത്തില്‍ നിന്ന് ചില മാറ്റങ്ങള്‍ വരുത്തിയാണ് ഈശോ പെസഹാ ആചരിച്ചത്. ആ മാറ്റങ്ങള്‍ ഒരുപാട് അര്‍ത്ഥവത്തും നമ്മെ സംബന്ധിച്ച് ദിശാസൂചകങ്ങളുമാണ്.

അതിലൊന്നാണ് തമ്പുരാന്‍ ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകിയത്. പെസഹാ ആചരിക്കുന്നതിന് മുമ്പ് ക്ഷാളനമുണ്ട്. പക്ഷേ അത് പഴയനിയമത്തിലെ പാരമ്പര്യമാണ്. എന്നാല്‍ കര്‍ത്താവ് അതില്‍ പുതുമ കൊണ്ടുവന്നു. അത് ശിഷ്യരുടെ പാദങ്ങള്‍ കഴുകിയതാണ്. പാദങ്ങള്‍ കഴുകി എന്ന്പറയുമ്പോള്‍ കര്‍ത്താവ് നമ്മുക്ക് നല്കുന്ന വലിയ പാഠമുണ്ട്. ആ പാഠം കഴുകലിന്റെയും കടപ്പാടിന്റെയും പാഠമാണ്. കാലുകള്‍ കഴുകുന്നത് പാപമോചനത്തി്‌ന്റെ അടയാളമാണ്.

 ഈ ലോകത്തില്‍ ദൈവം നമുക്ക് നല്കിയ ഏറ്റവും വലിയ കൃപ പാപമോചനമാണ്. എത്രവലിയ പാപിയാണെങ്കിലും അവനെ കഴുകാന്‍ സന്മനസ്സുള്ള കര്‍ത്താവാണ് നമ്മുടെ കര്‍ത്താവ് എന്ന കാഴ്ചപ്പാടാണ് പാദംകഴുകിയതിലൂടെ അവതരിപ്പിക്കുന്നത്. പെസഹാ നമുക്ക് നല്കുന്ന ഏറ്റവും വലിയ  അനുഗ്രഹം എന്റെ  പാപങ്ങള്‍ ഏറ്റെടുക്കാന്‍  എന്റെ കര്‍ത്താവ് സന്മനസ്സുള്ളവനാണ് എന്നതാണ്.

അതുകൊണ്ടാണ് ‘ഇതാ ലോകത്തിന്റെ പാപങ്ങള്‍ നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട് ‘എന്ന്  സ്‌നാപകയോഹന്നാന്‍ കര്‍ത്താവിനെ ലോകത്തിന്  പരിചയപ്പെടുത്തികൊടുത്തത്. ഈ കഴുകല്‍ എന്റെ ജീവിതത്തിന്റെ അടയാളമായി മാറ്റാന്‍ സഭ നമ്മെ വിളിച്ചിരിക്കുന്നു, നമ്മള്‍ ബലഹീനരാണ്. പക്ഷേ അപ്പോഴും ഓര്‍മ്മിക്കുക നീ എത്ര വലിയ പാപിയാണെങ്കിലും നിന്നെ കഴുകാന്‍ കര്‍ത്താവ് കാത്തിരിക്കുന്നു.

 പാപിയെ തളളിക്കളയാത്തവന്‍. കഴുകലിന്റെ പുതുജന്മമാണ് പെസഹാ നമുക്ക് നല്കുന്ന ആദ്യത്തെ സന്ദേശം. ഞാനും നിങ്ങളും കഴുകപ്പെടാനായി സന്മനസ്സുള്ളവരാണെങ്കില്‍ നമ്മെ കഴുകി വൃത്തിയാക്കാന്‍ കര്‍ത്താവ് സന്നദ്ധനാണ്. കുറവുകള്‍ ഏറ്റുപറയാനും കുറവുകള്‍ക്കുവേണ്ടി മാപ്പുചോദിക്കാനുമുളള അവസരമാണ് പെസഹാ.

 നീ നിന്റെ സഹോദരനോട് പൊറുക്കുകയില്ലെങ്കില്‍  നിന്റെ ദൈവമായ കര്‍ത്താവ് നിന്നോടും പൊറുക്കുകയില്ലെന്ന പാഠമാണ് കര്‍ത്താവ് നമ്മെ പഠിപ്പിച്ച ഏറ്റവും വലിയ പാഠം. പാപം മോചിക്കാന്‍ ഔദാര്യം കാണിക്കുന്ന കര്‍ത്താവ് പാപമോചനത്തിന് വയ്ക്കുന്ന ഏക നിബന്ധന നീ നിന്റെ സഹോദരനോട് മറക്കാനും പൊറുക്കാനും പഠിക്കണം എന്നതാണ്.

വൃത്തിയാക്കപ്പെടാനുള്ള ഉത്തരവാദിത്തവും മറ്റുള്ളവരോട് പൊറുക്കാനുള്ള കടമയുമാണ് പെസഹാ നമ്മുടെ മുമ്പില്‍ വയ്ക്കുന്ന ഏറ്റവും വലിയ നിബന്ധന. പരിശുദ്ധ കുര്‍ബാനയെ ഇന്നേദിവസം കുറെക്കൂടി ചേര്‍ത്തുവച്ച് സ്വന്തമാക്കാന്‍ ശ്രമിക്കുന്നു. പഴയനിയമത്തില്‍ പെസഹാ കൊണ്ടാടിയതില്‍ നിന്ന് വ്യത്യസ്തമായി കര്‍ത്താവ് ചെയ്തകാര്യം അപ്പമെടുത്ത് വാഴ്ത്തി മുറിച്ച് നിങ്ങളുടെ പാപമോചനത്തിന് വേണ്ടി മുറിക്കപ്പെടുന്ന എന്റെ ശരീരമാകുന്നു ഇതെന്ന് പറഞ്ഞതാണ്.

 അപ്പത്തെ ശരീരത്തിലേക്ക് പരിവര്‍ത്തനം ചെയ്ത മിശിഹായുടെ ഓര്‍മ്മയാണ് പെസഹാ. പുതിയനിയമത്തിലെ പെസഹാ വിശുദ്ധ കുര്‍ബാനയുടെ ഓര്‍മ്മയാണ്. പെസഹാ നമുക്ക് നല്കുന്ന വലിയ ഉറപ്പിലേക്ക് നാം വളരണം. ആ ഉറപ്പ് നമ്മുടെ ജീവിതം കൊണ്ട് സഹോദരങ്ങള്‍ക്ക് നല്കാന്‍ കഴിയണം.  അപ്പമാകാന്‍ വിളിക്കപ്പെട്ടിരിക്കുന്നവരുടെ സമൂഹമാണ് ക്രൈസ്തവരുടേത്. അപ്പമായിത്തീരാന്‍ നമുക്ക് കഴിയട്ടെ.

വിശുദ്ധ കുര്‍ബാന അവസാനിക്കാത്ത ആരാധനയാണ്. പരിശുദ്ധ കുര്‍ബാനയോട് ചേര്‍ന്നുനില്ക്കാന്‍ നമുക്ക് കഴിയട്ടെ.  ആയിരിക്കുന്നിടത്തെല്ലാം അപ്പമാകുക എന്നതാണ് പെസഹാ നമുക്ക് മുന്നിലുയര്‍ത്തുന്ന വെല്ലുവിളി. പെസഹായുടെ അപ്പം ഭക്ഷിച്ചശേഷം കര്‍ത്താവ് ശിഷ്യര്‍ക്ക് നല്കിയ ഒരു ഉത്തരവാദിത്തമുണ്ട്. നിങ്ങള്‍ ഒരുമിച്ചുകൂടമ്പോള്‍എന്റെ ഓര്‍മ്മയ്ക്കായി ഇത് നിങ്ങള്‍ ചെയ്യുവിന്‍. നല്ല സമറായക്കാരന്റെ കഥ പറഞ്ഞതിന് ശേഷം കര്‍ത്താവ് പറഞ്ഞു നീയും പോയി അതുപോലെ ചെയ്യുക.

പെസഹാ നമുക്ക് മുമ്പില്‍ നല്കുന്ന വെല്ലുവിളി അപ്പമാകാനും മുറിക്കപ്പെടാനുമുള്ളതാണ്. അതിന്റെ പേരില്‍ നാം നേരിടേണ്ടിവരുന്ന വെല്ലുവിളികള്‍,കഷ്ടപ്പാടുകള്‍, ഒഴുക്കുന്ന കണ്ണുനീര്,  പ്രതിസന്ധികള്‍ ഒന്നും സാരമില്ല. അത് ഉത്ഥാനത്തിന്റെ കാഹളമായിമാറും..  

എല്ലാ വൈദികര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

Latest Updates

POPULAR Views

FEATUERD Views

ഈസ്റ്റര്‍: തളരാത്ത പ്രത്യാശയുടെയും അതിജീവനത്തിന്റെയും തിരുനാള്‍

 മരണത്തിന്റെ മേല്‍ വിജയം വരിച്ച ഉത്ഥിതനായ മിശിഹായുടെ സ്‌നേഹവും സമാധാനവും നിങ്ങളോടുകൂടെ...

കുരിശിന്റെ വഴിയിലൂടെ ഉത്ഥാനത്തിന്റെ പ്രകാശത്തിലേക്ക്…

സീറോ മലബാര്‍ സഭയുടെ ആരാധനാക്രമ വത്സരത്തിലെ ഏറ്റവും ചൈതന്യവത്തായ 'നോമ്പുകാലത്തിലൂടെ' നാം...

സിനഡനന്തര സര്‍ക്കുലര്‍

സീറോമലബാര്‍സഭയുടെ മേജര്‍ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ തന്റെ സഹശുശ്രൂഷകരായ മെത്രാപ്പോലീത്താമാര്‍ക്കും മെത്രാന്മാര്‍ക്കും വൈദികര്‍ക്കും സമര്‍പ്പിതര്‍ക്കും ത്‌ന്റെ അജപാലനശുശ്രൂഷയ്ക്ക് ഏല്പിക്കപ്പെട്ടിരിക്കുന്ന എല്ലാ ദൈവജനത്തിനും എഴുതുന്നത്.  കര്‍ത്താവിന്റെ കൃപ നിങ്ങളെല്ലാവരോടും കൂടെ ഉണ്ടായിരിക്കട്ടെ.

പൗരസംസ്‌കാരം: അവകാശങ്ങളുടെ പ്രഘോഷണമല്ല, കടമകളുടെ സാക്ഷാത്കാരം

വിശുദ്ധ ഗ്രന്ഥം നമ്മെ ഓര്‍മ്മിപ്പിക്കുന്നത് 'സ്വതന്ത്രരായി ജീവിക്കുവിന്‍; എന്നാല്‍ നിങ്ങളുടെ സ്വാതന്ത്ര്യത്തെ തിന്മയ്ക്കുള്ള മറയാക്കരുത്; ദൈവത്തിന്റെ ദാസന്മാരായി ജീവിക്കുവിന്‍' (1 പത്രോസ് 2:16) എന്നാണ്. സ്വാതന്ത്ര്യം എന്നത് ഉത്തരവാദിത്തങ്ങളില്‍ നിന്നുള്ള മോചനമല്ല, മറിച്ച് ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാനുള്ള കരുത്താണ്. തന്റെ വ്യക്തിപരമായ നിലപാടുകളും പ്രവൃത്തികളും സമൂഹത്തിന്റെ പൊതുവായ സുസ്ഥിതിയെ എപ്രകാരം ബാധിക്കുന്നു എന്ന തിരിച്ചറിവാണ് പൗരബോധത്തിന്റെ ആണിക്കല്ല്.

പ്രത്യാശയുടെ വാതില്‍ തുറക്കുന്ന പുതുതുടക്കം

പുതിയ ഒരു വര്‍ഷത്തിന്റെ പ്രഭാതത്തില്‍ നാം എല്ലാവരും പ്രത്യാശയുടെയും നവീകരണത്തിന്റെയും വാതില്‍പ്പടിയില്‍...

മരിയഭക്തിക്കൊരു മാര്‍ഗരേഖ

കത്തോലിക്കാസഭ മാതാവിനു നല്കുന്ന ബഹുമാനത്തില്‍നിന്നു പിന്നോട്ടുപോവുകയാണെന്നും പ്രൊട്ടസ്റ്റന്റുകാര്‍ നല്‍കിയിരുന്ന ആശയങ്ങള്‍ അംഗീകരിക്കുകയാണെന്നുമുള്ള തെറ്റിദ്ധരിപ്പിക്കുന്ന ചര്‍ച്ചകളും വ്യാഖ്യാനങ്ങളും സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്ന സാഹചര്യത്തില്‍ പരിശുദ്ധ കന്യകാമറിയത്തെക്കുറിച്ചുള്ള തിരുസഭയുടെ അടിസ്ഥാനപ്രബോധനങ്ങളില്‍ യാതൊരു മാറ്റവും വരുത്തിയിട്ടില്ല എന്നു വ്യക്തമാക്കിക്കൊണ്ടുള്ള  സീറോമലബാര്‍സഭ മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലിന്റെ സര്‍ക്കുലര്‍. 

ഒരുമിച്ചുനടക്കാനുള്ള പാതകള്‍

സഭയ്ക്കുള്ള പലവിശേഷണങ്ങളിലൊന്നാണ് തീര്‍ഥാടകയായ സഭ. വാസ്തവത്തില്‍ വളരെ അന്വര്‍ത്ഥമായ വിശേഷണം കൂടിയാണ്...

വിശുദ്ധിയിലൂടെ സമാധാനത്തിലേക്ക്…

ദൈവത്തിന് നമ്മെക്കുറിച്ചുള്ള ആഗ്രഹവും സ്വപ്‌നവും നാം ഓരോരുത്തരും വിശുദ്ധരായിത്തീരണം എന്നതാണ്. അശുദ്ധിയിലേക്കല്ല...

സിനഡനന്തര സര്‍ക്കുലര്‍

സീറോമലബാര്‍സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍  തന്റെ സഹശുശ്രൂഷകരായ മെത്രാപ്പോലീത്താമാര്‍ക്കും...

പാരസ്പര്യത്തിന്റെ കാലം

 മനുഷ്യന്‍  പ്രകൃതിയുടെ ഉടമസ്ഥരല്ല കേവലം സൂക്ഷിപ്പുകാര്‍ മാത്രമാണ് എന്നൊരു സന്ദേശം കൂടി...

സ്വാതന്ത്ര്യത്തിന്റെ ചക്രവാളങ്ങള്‍

വീണ്ടുമൊരു സ്വാതന്ത്ര്യദിനാഘോഷം; സ്വര്‍ഗാരോപണത്തിരുനാളും. ഒരേസമയം ഭാരതീയരും ക്രൈസ്തവരുമായ നമ്മെ സംബന്ധിച്ചിടത്തോളം സുപ്രധാനമായ...

ഇത് ആത്മശോധനയ്ക്കും ദൗത്യനവീകരണത്തിനുമുള്ള അവസരം

ദുക്റാനതിരുനാളും സീറോമലബാർസഭാദിനവും പ്രമാണിച്ച് സീറോമലബാർസഭ മേജർആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ നല്കുന്ന...