മിശിഹായ്ക്കും സഭയ്ക്കും വേണ്ടി

Published on

പാലക്കാട് രൂപതയില്‍ 2014 സെപ്തംബര്‍ എട്ടിന് ബിഷപ് മാര്‍ ജേക്കബ് മനത്തോടത്തിന്റെ അഗീകാരത്തോടെ ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍,  ഫാ. ബിനോയ് കരിമരുതിങ്കല്‍, മദര്‍ എയ്മി എമ്മാനുവേല്‍ എന്നിവര്‍ ചേര്‍ന്ന് സ്ഥാപിച്ചതാണ്  അഭിഷേകാഗ്നി സിസ്റ്റേഴ്‌സ്  ( ASJM )എന്ന സമൂഹം.  ‘മിശിഹായ്ക്കും സഭയ്ക്കും വേണ്ടി’ എന്ന ആദര്‍ശവാക്യം മുറുകെപിടിച്ചു ദൈവരാജശുശ്രൂഷയില്‍ ഏര്‍പ്പെട്ടിരിക്കുന്ന അഭിഷേകാഗ്നി സിസ്റ്റേഴ്‌സിനെക്കുറിച്ച്…

ഒരേ ഉള്‍വിളിയുടെ നെരിപ്പോട് ഉള്ളിലേറ്റി നടന്ന ASJMന്റെ ആത്മപാലകരായ ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍,  ഫാ. ബിനോയ് കരിമരുതിങ്കല്‍, മദര്‍ എയ്മി എമ്മാനുവേല്‍ എന്നിവരെ വ്യത്യസ്ത ജീവിതസാഹചര്യങ്ങളിലൂടെ പരിശീലിപ്പിച്ചും വളര്‍ത്തിയും 2007 ല്‍ സെഹിയോനില്‍ ദൈവം ഒരുമിപ്പിച്ചതിന്റെ ഫലമായിട്ടാണ് ASJM രൂപീകൃതമായത്. 2014 സെപ്തംബര്‍ എട്ടിന് പാലക്കാട് രൂപതയുടെ മുന്‍ ബിഷപ് മാര്‍ ജേക്കബ് മനത്തോടത്ത്  ASJMന്റെ ആദ്യ സമൂഹത്തെ പയസ് യൂണിയനായി പ്രഖ്യാപിച്ചു. വിശുദ്ധ യോഹന്നാന്‍ ക്രൂസിന്റെ തിരുനാള്‍ദിനം കൂടിയായ  2017 ഡിസംബര്‍ 14ന്  ASJM സ്വയാധികാര താപസഭവനം ആയി (sui iuris) ഉയര്‍ത്തപ്പെട്ടു. 2019 ല്‍ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ തിരുനാള്‍ദിനമായ ജനുവരി മൂന്നിന് ആദ്യ അംഗങ്ങളായ ആറ് സിസ്റ്റേഴ്‌സിന്റെ നിത്യവ്രതവാഗ്ദാനവും ആദ്യ ബാച്ചായ ഏഴ് നോവിസസ്സിന്റെ  ആദ്യ വ്രതവാഗ്ദാനവും നടന്നു. ശുശ്രൂഷയ്ക്കായി നീക്കി വയ്ക്കുന്ന മാസത്തിലെ 15 ദിവസങ്ങളൊഴികെ ബാക്കിയുള്ള എല്ലാ ദിവസവും ആഴമേറിയ പ്രാര്‍ഥനയിലും ആധ്യാത്മികവിചിന്തനത്തിലും ചെലവഴിക്കുന്ന സമൂഹമാണ് അഭിഷേകാഗ്നി സിസ്‌റ്റേഴ്‌സ്.

വിടുതല്‍ശുശ്രൂഷ നിറഞ്ഞ വചനപ്രഘോഷണത്തിലൂടെയും കൃപാവരങ്ങള്‍ ഉപയോഗിച്ചുള്ള കൗണ്‍സിലിങ്ങിലൂടെയും ആന്തരികസൗഖ്യശുശ്രൂഷകളിലൂടെയും ലോകം മുഴുവനേയും  പ്രത്യേകിച്ച്  വൈദികരെയും സമര്‍പ്പിതരെയും ശക്തീകരിക്കാനും ഊര്‍ജ്ജസ്വലമായ ക്രൈസ്തവസമൂഹത്തെ ലോകം മുഴുവന്‍ കെട്ടിപ്പടുക്കാനുമാണ് അഭിഷേകാഗ്നി സിസ്റ്റേഴ്‌സ് ശ്രമിക്കുന്നത്.  മിശിഹായുടെ മൗതികശരീരമായ തിരുസഭയെ ശക്തീകരിക്കുകയും യേശുവിന്റെ രണ്ടാമത്തെ ആഗമനത്തിനുമുമ്പ് ലോകസുവിശേഷവല്ക്കരണം സാധ്യമാക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യം. പരി. അമ്മയെപ്പോലെ ആഴമേറിയ ത്രിത്വാനുഭവം സ്വന്തമാക്കി താപസികതയില്‍ അടിയുറച്ച പ്രാര്‍ഥനയിലൂടെയും പരിശുദ്ധാത്മ അഗ്‌നി നിറഞ്ഞ വിടുതല്‍ ശുശ്രൂഷയിലൂടെയും തെരഞ്ഞെടുക്കപ്പെട്ടവരെയും ലോകം മുഴുവനെയും ഉജ്വലിപ്പിച്ച് തിരുസഭയെ പടുത്തുയര്‍ത്തുകയും ലോകസുവിശേഷവല്ക്കരണം സാധ്യമാക്കുകയുമാണ് അഭിഷേകാഗ്നി സിസ്റ്റേഴ്‌സ് ചെയ്തുകൊണ്ടിരിക്കുന്നത്.

പൂര്‍ണമായും ദൈവപരിപാലനയില്‍ ആശ്രയിച്ചും താപസജീവിതവും അപ്പസ്‌തോലിക ശുശ്രൂഷകളും സമന്വയിപ്പിച്ചുമാണ് ASJM മുന്നോട്ടു പോകുന്നത്. അട്ടപ്പാടി, വാഴക്കുളം, പത്തനംതിട്ട, മണ്ണുത്തി, ഒഡീഷ, ടെക്‌സസ് എന്നിവിടങ്ങളിലെ ആറ് ഭവനങ്ങളിലൂടെ അഭിഷേകാഗ്‌നി സിസ്റ്റേഴ്‌സ് സഭയെ സേവിക്കുകയും ഇന്ത്യയ്ക്കകത്തും പുറത്തും ASJM അതിന്റെ അപ്പസ്‌തോലികത വ്യാപിപ്പിക്കുകയും ചെയ്യുന്നു. അട്ടപ്പാടി സെഹിയോന്‍ റിട്രീറ്റ് സെന്ററിന് അടുത്തുള്ള താവളം അഭിഷേകാഗ്നിമൗണ്ടിലാണ് മദര്‍ഹൗസ്.

Latest Updates

POPULAR Views

FEATUERD Views

കുടുംബങ്ങള്‍ക്കുവേണ്ടി സഭയോടൊപ്പം

അരനൂറ്റാണ്ടിലധികമായി കേരളത്തിന്റെ മതസാമൂഹിക സാംസ്‌കാരിക മേഖലകളില്‍ ക്രിസ്തുവിനെ പകര്‍ന്നുനല്കുകയാണ് അമലോത്ഭവമാതാവിന്റെ പ്രേഷിതസന്യാസിനി...

മിഷന്‍ ചൈതന്യത്തിന്റെ ദീപ്തമുഖം

സീറോമലബാര്‍ സഭയുടെ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയൊരു ദിശാബോധം നല്കിയ സന്യാസിനീസമൂഹമാണ് മിഷനറി...

ദൈവകാരുണ്യത്തിന്റെ കഥ പറയുന്ന അഗതികളുടെ സഹോദരിമാര്‍

പാവങ്ങളെ ശുശ്രൂഷിക്കുന്ന ഒരു പുതിയ സന്യാസസമൂഹം ആരംഭിക്കാനുള്ള അദമ്യമായ ആഗ്രഹത്തോടെ  നൂറു...

കരുണാപൂര്‍വ്വമായ ശുശ്രൂഷയുടെ പിന്മുറക്കാര്‍

യേശുവിന്റെ കരുണാപൂര്‍വ്വമായ ശുശ്രൂഷയുടെ പിന്മുറക്കാരിലെ ഒരു സമൂഹമാണ് വില്ലൂന്നിയിലെ ജോസഫൈന്‍ സിസ്റ്റേഴ്‌സ്.

മിഷന്‍ ചൈതന്യത്തിന്റെ ദീപ്തമുഖം

* മോണ്‍. പോള്‍ ചിറ്റിലപ്പിള്ളി സ്ഥാപിച്ച, മേജര്‍ ആര്‍ക്കി എപ്പിസ്‌ക്കോപ്പല്‍ പദവിയിലേക്ക്...

നിര്‍മലസ്‌നേഹത്തിന്റെ നീരുറവകള്‍

55 വര്‍ഷമായി രോഗികള്‍ക്കും അഗതികള്‍ക്കും ഇടയില്‍ പ്രവര്‍ത്തിക്കുന്ന സമര്‍പ്പിതസമൂഹമാണ് നിര്‍മലദാസികള്‍

‘കേരളഡാമിയന്‍’ സ്ഥാപിച്ച സന്യാസിനിസമൂഹം

* കേരളഡാമിയന്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ദൈവദാസന്‍ മോണ്‍. ജോസഫ് കണ്ടത്തില്‍ സ്ഥാപിച്ചതാണ്...

ദൈവകൃപയുടെ 160 വര്‍ഷങ്ങള്‍ 

 * കേരളസഭയിലെ പ്രഥമ  ഏതദ്ദേശീയ സന്യാസിനീസമൂഹമായ സിഎംസി 160 ാം വര്‍ഷത്തില്‍..  1866...

വിശുദ്ധ ഡൊമിനിക്കിന്റെ കാലടികളെ പിന്തുടര്‍ന്ന്..

*പാലക്കാട് കേന്ദ്രമായി ആരംഭിച്ച  പരിശുദ്ധ ത്രിത്വത്തിന്റെ ഡൊമിനിക്കന്‍  സന്യാസിനീ സമൂഹത്തിന്റെ നാള്‍വഴികളിലൂടെ.. സ്തുതിക്കുക,...

സിസ്റ്റേഴ്‌സ് ഓഫ് സെന്റ് മര്‍ത്താസ്

*സീറോമലബാര്‍സഭയിലെ ഒരു മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ സന്യാസിനി സമൂഹമാണ് സിസ്റ്റേഴ്‌സ് ഓഫ്...

ഈശോയുടെ സ്‌നേഹശുശ്രൂഷയുടെ പിന്തുടര്‍ച്ചക്കാര്‍

* ഫാ. ജോണ്‍ കിഴക്കൂടന്‍ സ്ഥാപിച്ച  മര്‍ത്താസന്യാസിനി സമൂഹം (സി.എസ്. എം) 1948...

വിശ്വസ്തരായി ശുശ്രൂഷ ചെയ്യുന്നവര്‍

* 2027 ല്‍ സുവര്‍ണജൂബിലി ആഘോഷിക്കാന്‍ തയ്യാറെടുപ്പുകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ് കോണ്‍ഗ്രിഗേഷന്‍ ഓഫ്...