ആനന്ദത്തിന്റെയും അഭിമാനത്തിന്റെയും സുദിനം

Published on

മേജർ ആർച്ചുബിഷപ് മാർ റാഫേൽ തട്ടിൽ പിതാവിന്റെ സ്ഥാനാരോഹണകർമത്തിൽ അഡ്മിനിസ്‌ട്രേറ്റർബിഷപ് സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ നടത്തിയ സ്വാഗതപ്രസംഗം

സാർവത്രികസഭാകൂട്ടായ്മയിലെ ഒരു സ്വയാധികാരസഭയും പൗരസ്ത്യകത്തോലിക്കാ സഭകളിൽ അംഗബലംകൊണ്ടു രണ്ടാംസ്ഥാനത്തു നില്ക്കുന്നതുമായ സീറോമലബാർ സഭയ്ക്കിന്ന് ആനന്ദത്തിന്റെയും അഭിമാനത്തിന്റേതുമായ ഒരു സുദിനമാണ്. ഇന്നു പുതിയ മേജർ ആർച്ചുബിഷപ് അഭിവന്ദ്യ മാർ റാഫേൽ തട്ടിൽ പിതാവ് ഔദ്യോഗികമായി ശുശ്രൂഷാസ്ഥാനം ഏറ്റെടുക്കുകയാണ്.  കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവ് മേജർ ആർച്ച് ബിഷപ് എന്ന നിലയിലുള്ള തന്റെ 12 വർഷക്കാലം നീണ്ട ശുശ്രൂഷാസ്ഥാനത്തുനിന്നു വിരമിച്ച നാൾ മുതൽ പുതിയ മേജർ ആർച്ച്ബിഷപ്പിനുവേണ്ടി സഭ മുഴുവൻ പ്രാർഥിച്ചൊരുങ്ങുകയായിരുന്നു. ഇക്കാ ലയളവിൽ സഭയെ നയിക്കാൻ ഏറ്റവും അനുയോജ്യനായ വ്യക്തിയെ തെരഞ്ഞെടുത്തു നിയോഗിക്കണമേയെന്നു സഭ മുഴുവനും തീക്ഷ്ണമായി പ്രാർഥിച്ചു. ഈ തെരഞ്ഞെടുപ്പു നടത്തുന്ന മെത്രാൻ സിനഡിൽ പരിശുദ്ധാത്മാവിന്റെ നിറവുണ്ടാകാൻ വേണ്ടിയും നാം പ്രാർഥിക്കുകയായിരുന്നു.

ഇപ്രകാരം 2024 ജനുവരി 8നു സീറോമലബാർസഭയുടെ സിനഡ് സഭാനിയമപ്രകാരം വിളിച്ചുചേർക്കപ്പെട്ടു. സീറോമലബാർസഭയിൽ ആകെയുള്ള 65 മെത്രാന്മാരിൽ 55 പേർ ഈ സിനഡിൽ സംബന്ധിച്ചു. ജനുവരി 8-ാം തിയതി രാവിലെമുതൽ നടത്തപ്പെട്ട ധ്യാനത്തിനും പരിശുദ്ധ കുർബാനയ്ക്കും ജപമാലയ്ക്കും ആരാധനയ്ക്കും റംശാ പ്രാർഥനയ്ക്കുംശേഷം സിനഡു പിതാക്കന്മാർ ദൈവാലയത്തിൽനിന്നു പ്രദക്ഷിണമായി സിനഡുഹാളിൽ പ്രവേശിച്ച് അവിടെയും പ്രാർഥന തുടർന്നു. 9-ാം തിയതി ഉച്ചയ്ക്കു മുമ്പായി തെരഞ്ഞെടുപ്പു പൂർത്തിയായി. തുടർന്ന് ഈ തെരഞ്ഞെടുപ്പിനു പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പയുടെ സ്ഥിരീകരണം ലഭിക്കുന്നതിനുവേണ്ടി സിനഡു കാത്തിരുന്നു. ഇന്നലെ വൈകുന്നേരം പരിശുദ്ധ പിതാവിന്റെ സ്ഥിരീകരണം ലഭിച്ചതോടെ ഇക്കാര്യം പിന്നീട് പൊതുസമൂഹത്തെയും അറിയിച്ചു.

ഭാരിച്ചതും വെല്ലുവിളികൾ നിറ ഞ്ഞതുമായ ഒരു ശുശ്രൂഷയാണ് മേജർ ആർച്ചു ബിഷപ്പിന്റേത്. ഈ നേതൃത്വശുശ്രൂഷയുടെ ഫലപ്രദമായ നിർവഹണത്തിനാവശ്യമായ കൃപ അഭിവന്ദ്യ റാഫേൽ തട്ടിൽ പിതാവിനു ലഭിക്കാനായി സഭാമക്കൾ പ്രാർഥിക്കുമെന്ന് ഉറപ്പാണ്.

അഭിവന്ദ്യ പിതാവേ, പുരോഹിതനായും മെത്രാനായും അങ്ങു ചെയ്ത ശുശ്രൂഷകളുടെ ഫലം സ്വീകരിച്ചിട്ടുള്ളവരും അതിന്റെ മേന്മ തിരിച്ചറിഞ്ഞിട്ടുള്ളവരുമായ എല്ലാവരും ഈ തെരഞ്ഞെടുപ്പിൽ സന്തോഷിച്ചു ദൈവത്തിനു സ്തുതിനല്കുന്നു. സീറോമലബാർസഭയുടെ നാലാമതു മേജർ ആർച്ച്ബിഷപ്പാ യി ഇന്നു സ്ഥാനം ഏറ്റെടുക്കുന്ന അങ്ങേയ്ക്കു ഹൃദ്യമായ സ്വാഗതം ആശംസിക്കുന്നു.

സീറോമലങ്കരസഭയുടെ പിതാവും തലവനുമായ അഭിവന്ദ്യ കർദിനാൾ ബസേലിയോസ് ക്ലീമിസ് പിതാവ് ഇപ്പോഴിവിടെ സന്നിഹിതനാണ്. നമ്മുടെ ക്ഷണം സദയം സ്വീകരിച്ച് അത്യാവശ്യ പരിപാടികൾ പലതും മാറ്റിവച്ചു തിരുവനന്തപുരത്തുനിന്ന് ഇതിനുവേണ്ടി മാത്രം യാത്രചെയ്തു ഇവിടെ എത്തിയിരിക്കുന്ന അഭിവന്ദ്യ പിതാവ് കേരള കത്തോലിക്കാ മെത്രാൻസമിതിയുടെ പ്രസിഡണ്ട് കൂടിയാണ്. പിതാവേ, അങ്ങേയ്ക്കു ഹാർദമായ സ്വാ ഗതം.

സീറോമലബാർസഭയുടെ പിതാവും തലവനുമായി കഴിഞ്ഞ 12 വർഷക്കാലം ശുശ്രൂഷ ചെയ്ത കാലഘട്ടത്തിൽ ഇന്ത്യയിലും വിദേശ രാജ്യങ്ങളും പുതിയ രൂപതകൾ സ്ഥാപിക്കുന്നതിനും അജപാലന പ്രവർത്തനങ്ങൾ വിപുലപ്പെടുത്തു ന്നതിനും മിഷൻ മേഖലകളിലെ പ്രവർത്തനങ്ങൾ ഊർജ്ജസ്വലപ്പെടുത്തുന്നതിനും സഭയിലെ സംഘടനകൾ ശക്തിപ്പെടുത്തുന്നതിനും വിശ്വാസജീവിതം പുഷ്ടിപ്പെടുത്തു ന്നതിനും ധീരവും ശക്തവുമായ നിലപാടുകൾ സ്വീകരിച്ച കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവിനോടു സഭയ്ക്കു പ്രത്യേകമായ കടപ്പാടുണ്ട്. അങ്ങയുടെ പിൻഗാമി ശുശ്രൂഷാസ്ഥാനം ഏറ്റെടുക്കുന്ന ഈ വേളയിൽ അനുഗൃഹീതസാന്നിധ്യമായി ഇവിടെയുള്ള വന്ദ്യപിതാവേ, അങ്ങേയ്ക്കു സ്‌നേഹപൂർവമായ സ്വാഗതം.

ലത്തീൻ കത്തോലിക്കാസഭയെ പ്രതിനിധീകരിച്ച് ഇവിടെ വന്നിരിക്കുന്ന കണ്ണൂർ രൂപതാധ്യക്ഷനും കോട്ടപ്പുറം രൂപതയുടെ അഡ്മിനിസ്‌ട്രേറ്ററുമായ അഭിവന്ദ്യ അലക്‌സ് വടക്കുംതല പിതാവിനു ഹൃദ്യമായ സ്വാഗതം.

തൃശ്ശൂർ കേന്ദ്രമായുള്ള ചർച്ച് ഓഫ് ദ ഈസ്റ്റിന്റെ തലവനും ഇന്റർ ചർച്ചു കൗൺസിലിന്റെ സെക്രട്ടറിയും അഭിവന്ദ്യ  തട്ടിൽ പിതാവിന്റെ നാട്ടുകാരനുമായ അഭിവന്ദ്യ മാർ ഔഗിൻ കുര്യാക്കോസ് മെത്രാപ്പോലീത്തായ്ക്കും പ്രത്യേകമായ സ്വാഗതം.

പൗരോഹിത്യജീവിതത്തിലേക്കു ള്ള ദൈവവിളിയിൽ തന്റെ കുടുംബം വഹിച്ച പങ്കിനെപ്പറ്റി പറയുമ്പോൾ അഭിവന്ദ്യ തട്ടിൽ പിതാവ് എപ്പോഴും വാചാലനാകും. പിതാവിന്റെ അനു ഗ്രഹിക്കപ്പെട്ട ഈ കുടുംബത്തിലെ അംഗങ്ങളെ നന്ദിപൂർവം ഓർക്കുകയും ഇവിടെ സന്നിഹിതരായിരിക്കുന്നവർക്കു സ്വാഗതം ആശംസിക്കുകയും ചെയ്യുന്നു.

സഭയുടെ ചരിത്രത്തിൽ അപൂർവമായി നമുക്കു പങ്കെടുക്കാനും സാക്ഷ്യംവഹിക്കാനും കഴിയുന്ന ഭക്തിസാന്ദ്രമായ മുഹൂർത്തത്തിലാണ് നാമിപ്പോൾ. ഇവിടെ സന്നിഹിതരാ യിരിക്കുന്നവരും ഓൺലൈനിലൂടെ ഈ കർമത്തിൽ പങ്കുചേർന്നുകൊണ്ടിരിക്കുന്നവരുമായ അഭിവന്ദ്യ പിതാക്കന്മാർ, വൈദികർ, സമർപ്പിതർ, അല്മായ സഹോദരിസഹോദരന്മാർ എന്നിവർക്കെല്ലാം ഞാൻ ഹൃദ്യമായ സ്വാഗതം ആശംസിക്കുന്നു. 

മേജർ ആർച്ചുബിഷപ്പിന്റെ തെ രഞ്ഞെടുപ്പിനും സ്ഥാനാരോഹണത്തിനും നേതൃത്വം വഹിക്കാനായി എനിക്കു ലഭിച്ച നിയോഗം പൂർത്തീകരിക്കുന്നതിനാവശ്യമായ മാർഗനിർ ദേശങ്ങളും സഹായങ്ങ ളും ചെയ്തുതന്ന റോമിലെ പൗരസ്ത്യ സംഘത്തിന്റെ അധ്യക്ഷൻ കർദിനാൾ ക്ലൗദിയോ ഗുജറോത്തി, ഇന്ത്യയിലെ അപ്പസ്‌തോലിക് ന്യൂൺഷ്യോ ആർച്ചു ബിഷപ് ലെയോപോൾദോ ജിറേല്ലി എന്നിവർക്കും എനിക്കു പ്രിയപ്പെട്ടവരും ആദരണീയരുമായ സഹോദരമെത്രാൻമാർ എല്ലാവർക്കും പ്രത്യേകമായി തെര ഞ്ഞെടുപ്പു സമ്മേളനത്തിൽ അധ്യക്ഷത വഹിച്ച അഭിവന്ദ്യ മാത്യു മൂലക്കാട്ട് മെത്രാപ്പോലിത്തായ്ക്കും മേജർ ആർക്കിഎപ്പിസ്‌കോപ്പൽ കൂരിയായിലെ എന്റെ സഹപ്രവർത്ത കർക്കും പ്രത്യേകിച്ചു നോട്ടറിയായി പ്രവർത്തിച്ച ചാൻസലർ ഫാ. എബ്രഹാം കാവിൽപുരയിടത്തിലി നും ഇക്കാലയളവിൽ നിരന്തരമായ പ്രാർഥനയിലൂടെ ശക്തി പകർന്ന ദൈവജനം മുഴുവനും നന്ദി രേഖപ്പെടുത്തുന്നു.ദൈവാനുഗ്രഹം യാചിച്ചുകൊണ്ട് ഭക്തിപൂർവം നമുക്കു തിരുക്കർമങ്ങളിൽ പങ്കെടുക്കാം.
ദൈവത്തിനു സ്തുതി, ആമ്മേൻ.

Latest Updates

POPULAR Views

FEATUERD Views

സീറോമലബാർസഭയുടെ മുഴുവൻ ആദരവ്: ശർമ്മിള മേരി ജോസഫ് ഐഎഎസ്

അഭിവന്ദ്യ റാഫേൽ തട്ടിൽ പിതാവിന് ലൂർദ്ദ് പള്ളിയിൽ സ്വീകരണം നല്കുമ്പോൾ അത്...

ചരിത്രത്തെയും വർത്തമാനത്തെയും ബന്ധിപ്പിക്കുന്നകണ്ണിയാകാനുള്ള നിയോഗം: മുഖ്യമന്ത്രി

പ്രാചീനകാലം മുതല്ക്കേ ലോകത്തിന്റെ പലഭാഗങ്ങളിലുള്ള ജനവിഭാഗങ്ങളുമായി വാണിജ്യബന്ധത്തിലേർപ്പെട്ട് അതുവഴിയായി വിവിധ ഭാഷകളെയും...

വിട്ടുപിരിയാനാവാത്ത സൗഹൃദം നല്കുന്ന വ്യക്തി:  വി. വാസവൻ

തട്ടിൽ പിതാവിനെ വളരെ നേരത്തെ മുതൽ പരിചയമുണ്ട്. വശ്യമനോഹരമായ  പെരുമാറ്റം, ലാളിത്യമാർന്ന...

ക്രൈസ്തവമിഷനറിമാരുടെ സേവനങ്ങളെ വിസ്മരിക്കാനാവില്ല: ശശി തരൂർ

പിതാക്കന്മാരുടെ ജോലി ജനങ്ങളെ ദൈവത്തിലേക്ക് അടുപ്പിക്കുക, ദൈവസന്ദേശം അവർക്ക് കൊടുക്കുക എന്നെല്ലാമാണ്....

ജോൺ പോൾ ഒന്നാമൻ മാർപാപ്പയുടെ ഓർമ്മഉണർത്തുന്ന തട്ടിൽ പിതാവ്: വി.ഡി സതീശൻ

അഭിവന്ദ്യ തട്ടിൽപിതാവിനെ കാണുമ്പോഴെല്ലാം എനിക്കോർമ്മ വരുന്നത് ജോൺ പോൾ ഒന്നാമൻ മാർപാപ്പയെയാണ്....

ഹൃദയംകൊണ്ട് സംസാരിക്കുന്ന ആൾ: റോഷി അഗസ്റ്റിൻ

സഭയുടെ അംഗമെന്ന നിലയിൽ പുത്രന് യോജിച്ച വികാരവായ്പ്പോടെയാണ് ഞാൻ ഇവിടെ നില്ക്കുന്നത്....

പൗലോസ് ശ്ലീഹായെപോലെ: ബിഷപ് മാർ തോമസ് തറയിൽ

വിശുദ്ധ പത്രോസ് സഭയുടെ അജപാലകനാകുന്നതിന് മുമ്പ് കർത്താവ് വിശുദ്ധ പത്രോസിനോട് ചോദിച്ച...

കത്തോലിക്കാ വിശ്വാസത്തിൽ വെള്ളം ചേർക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല: ആർച്ചുബിഷപ് മാർ ജോസഫ് പെരുന്തോട്ടം

ആഗോളവ്യാപകമായി ചിതറിപ്പാർക്കുന്ന സീറോ മലബാർ വിശ്വാസികളെ ഒരുമിച്ചുചേർത്തു നയിക്കുവാൻ, അവരെ പഠിപ്പിക്കുവാൻ,...

കരിസ്മാറ്റിക് ചൈതന്യം കരുത്തായുള്ള ഇടയൻ: ആർച്ചുബിഷപ് ഡോ. തോമസ് ജെ നെറ്റോ

സഭാസംവിധാനത്തിൽ നേതൃത്വം വഹിക്കുന്നവരെ ഇടയന്മാർ എന്നാണ് വിളിക്കുന്നത്. തിരഞ്ഞെടുപ്പിലൂടെയോ നിയമനത്തിലൂടെയോ ആണ്...

ദൈവകരം പ്രവർത്തിച്ചപ്പോൾ: ഔഗിൻ മാർ കുര്യാക്കോസ്

ദൈവത്തിന്റെ കരം എങ്ങനെ പ്രവർത്തിക്കുന്നുവെന്നതിന്റെ ഉദാഹരണമാണ് മേജർ ആർച്ച് ബിഷപ്പായുള്ള മാർ...

ദൈവം നല്കിയ മറുപടി: ബിഷപ് അലക്സ് വടക്കുംതല

ഹൃദയത്തിലെന്നും യുവത്വവും തീക്ഷണതയും കാത്തുസൂക്ഷിക്കുന്ന വ്യക്തിയാണ് മേജർ ആർച്ച് ബിഷപ് മാർ...

നിഷ്‌ക്കപടനായ ഇസ്രായേൽക്കാരൻ: ആർച്ചുബിഷപ് മാർ ആൻഡ്രൂസ് താഴത്ത്

കർത്താവിന്റെ അടുക്കലേക്ക് പീലിപ്പോസ് നഥാനിയേലിനെ കൊണ്ടുവന്നപ്പോൾ കർത്താവ് നഥാനിയേലിനെ നോക്കി പറഞ്ഞു...