എറണാകുളം-അങ്കമാലിയുടെ മേജർ ആർച്ചുബിഷപ്പായ അഭിവന്ദ്യനായ മാർ റാഫേൽ തട്ടിലിന് 

Published on

എറണാകുളം-അങ്കമാലിയുടെ മേജർ ആർച്ചുബിഷപ്പും  ഈ പ്രിയപ്പെട്ട സഭയുടെ പിതാവും തലവനുമായി  സീറോമലബാർസഭയുടെ മെത്രാൻ സിനഡ് അങ്ങയെ തെരഞ്ഞെടുത്തത്, പൗരസ്ത്യസഭകൾക്കായുള്ള നിയമസംഹിതയിലെ 153 കാനോന രണ്ടാം ഖണ്ഡികപ്രകാരം സ്ഥിരീകരിക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ടുള്ള അങ്ങയുടെ കത്ത് എനിക്ക് ലഭിച്ചു.

അങ്ങ് അഭ്യർഥിച്ച സ്ഥിരീകരണം ഞാൻ സ്വമനസാ നല്കുകയും നമ്മുടെ നാഥനും ദൈവവുമായ ഈശോമിശിഹായിൽ സഹോദരനിർവിശേഷമായ ആശംസകൾ അറിയിക്കുകയും ചെയ്യുന്നു. അങ്ങയുടെ ആദരണീയരായ മുൻഗാമികളുടെ മാതൃക പിഞ്ചെന്നു അങ്ങേയ്ക്കിപ്പോൾ ഏല്പ്പിക്കപ്പെട്ടിരിക്കുന്ന അജഗണങ്ങൾക്ക് ഉദാരവും ഫലപ്രദവുമായ അജപാലനശുശ്രൂഷചെയ്യാനുള്ള അങ്ങയുടെ പരിശ്രമങ്ങൾക്കു വേണ്ടി ഞാൻ പ്രാർഥിക്കുന്നു. അതുപോലെതന്നെ, പാവപ്പെട്ടവരെയും അത്യാവശ്യങ്ങളിലായിരിക്കുന്നവരെയും പ്രത്യേകമായി ഓർമിക്കണമെന്നു ഞാൻ അങ്ങയോട് ആഹ്വാനംചെയ്യുന്നു. അങ്ങയുടെ പിതൃസഹജമായ നേതൃത്വത്തിൽ സീറോമലബാർസഭ വളരുകയും അഭിവൃദ്ധിപ്പെടുകയും ചെയ്യുന്നതിന്  ഈ സഭയുടെ ഐക്യവും വിശ്വസ്തതയും ദൗത്യവും പരിശുദ്ധാത്മാവു പരിപോഷിപ്പിക്കട്ടെ.

സീറോമലബാർസഭയുടെ സിനഡ് അംഗങ്ങളായ എന്റെ സഹോദരന്മാർക്കും വൈദികർക്കും സമർപ്പിതരായ സഹോദരിസഹോദരന്മാർക്കും വൈദികവിദ്യാർഥികൾക്കും സമർപ്പിതാർഥികൾക്കും അല്മായവിശ്വാസികൾക്കും എന്റെ ഹൃദയപൂർവകമായ  ആശംസകൾ അറിയിക്കുന്നതോടൊപ്പം പരിശുദ്ധ ദൈവമാതാവിന്റെയും പരിശുദ്ധ പിതാമഹനായി മാർതോമാശ്ലീഹായുടെയും മാധ്യസ്ഥ്യം ഞാൻ പ്രാർഥിക്കുന്നു.   നിങ്ങളെല്ലാവരോടുമുള്ള എന്റെ ആത്മീയമായ അടുപ്പം ഉറപ്പിച്ചുകൊണ്ടു ദയവായി എനിക്കുവേണ്ടി പ്രാർഥിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടു നിങ്ങൾക്കല്ലാവർക്കും ഞാൻ എന്റെ ആശീർവാദം നല്കുന്നു.

റോമിലെ സെന്റ് ജോൺ ലാറ്ററനിൽനിന്ന് 2024 ജനുവരി 9നു നല്കപ്പെട്ടത്.

ഫ്രാൻസിസ് മാർപാപ്പ

Latest Updates

POPULAR Views

FEATUERD Views

സീറോമലബാർസഭയുടെ മുഴുവൻ ആദരവ്: ശർമ്മിള മേരി ജോസഫ് ഐഎഎസ്

അഭിവന്ദ്യ റാഫേൽ തട്ടിൽ പിതാവിന് ലൂർദ്ദ് പള്ളിയിൽ സ്വീകരണം നല്കുമ്പോൾ അത്...

ചരിത്രത്തെയും വർത്തമാനത്തെയും ബന്ധിപ്പിക്കുന്നകണ്ണിയാകാനുള്ള നിയോഗം: മുഖ്യമന്ത്രി

പ്രാചീനകാലം മുതല്ക്കേ ലോകത്തിന്റെ പലഭാഗങ്ങളിലുള്ള ജനവിഭാഗങ്ങളുമായി വാണിജ്യബന്ധത്തിലേർപ്പെട്ട് അതുവഴിയായി വിവിധ ഭാഷകളെയും...

വിട്ടുപിരിയാനാവാത്ത സൗഹൃദം നല്കുന്ന വ്യക്തി:  വി. വാസവൻ

തട്ടിൽ പിതാവിനെ വളരെ നേരത്തെ മുതൽ പരിചയമുണ്ട്. വശ്യമനോഹരമായ  പെരുമാറ്റം, ലാളിത്യമാർന്ന...

ക്രൈസ്തവമിഷനറിമാരുടെ സേവനങ്ങളെ വിസ്മരിക്കാനാവില്ല: ശശി തരൂർ

പിതാക്കന്മാരുടെ ജോലി ജനങ്ങളെ ദൈവത്തിലേക്ക് അടുപ്പിക്കുക, ദൈവസന്ദേശം അവർക്ക് കൊടുക്കുക എന്നെല്ലാമാണ്....

ജോൺ പോൾ ഒന്നാമൻ മാർപാപ്പയുടെ ഓർമ്മഉണർത്തുന്ന തട്ടിൽ പിതാവ്: വി.ഡി സതീശൻ

അഭിവന്ദ്യ തട്ടിൽപിതാവിനെ കാണുമ്പോഴെല്ലാം എനിക്കോർമ്മ വരുന്നത് ജോൺ പോൾ ഒന്നാമൻ മാർപാപ്പയെയാണ്....

ഹൃദയംകൊണ്ട് സംസാരിക്കുന്ന ആൾ: റോഷി അഗസ്റ്റിൻ

സഭയുടെ അംഗമെന്ന നിലയിൽ പുത്രന് യോജിച്ച വികാരവായ്പ്പോടെയാണ് ഞാൻ ഇവിടെ നില്ക്കുന്നത്....

പൗലോസ് ശ്ലീഹായെപോലെ: ബിഷപ് മാർ തോമസ് തറയിൽ

വിശുദ്ധ പത്രോസ് സഭയുടെ അജപാലകനാകുന്നതിന് മുമ്പ് കർത്താവ് വിശുദ്ധ പത്രോസിനോട് ചോദിച്ച...

കത്തോലിക്കാ വിശ്വാസത്തിൽ വെള്ളം ചേർക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല: ആർച്ചുബിഷപ് മാർ ജോസഫ് പെരുന്തോട്ടം

ആഗോളവ്യാപകമായി ചിതറിപ്പാർക്കുന്ന സീറോ മലബാർ വിശ്വാസികളെ ഒരുമിച്ചുചേർത്തു നയിക്കുവാൻ, അവരെ പഠിപ്പിക്കുവാൻ,...

കരിസ്മാറ്റിക് ചൈതന്യം കരുത്തായുള്ള ഇടയൻ: ആർച്ചുബിഷപ് ഡോ. തോമസ് ജെ നെറ്റോ

സഭാസംവിധാനത്തിൽ നേതൃത്വം വഹിക്കുന്നവരെ ഇടയന്മാർ എന്നാണ് വിളിക്കുന്നത്. തിരഞ്ഞെടുപ്പിലൂടെയോ നിയമനത്തിലൂടെയോ ആണ്...

ദൈവകരം പ്രവർത്തിച്ചപ്പോൾ: ഔഗിൻ മാർ കുര്യാക്കോസ്

ദൈവത്തിന്റെ കരം എങ്ങനെ പ്രവർത്തിക്കുന്നുവെന്നതിന്റെ ഉദാഹരണമാണ് മേജർ ആർച്ച് ബിഷപ്പായുള്ള മാർ...

ദൈവം നല്കിയ മറുപടി: ബിഷപ് അലക്സ് വടക്കുംതല

ഹൃദയത്തിലെന്നും യുവത്വവും തീക്ഷണതയും കാത്തുസൂക്ഷിക്കുന്ന വ്യക്തിയാണ് മേജർ ആർച്ച് ബിഷപ് മാർ...

നിഷ്‌ക്കപടനായ ഇസ്രായേൽക്കാരൻ: ആർച്ചുബിഷപ് മാർ ആൻഡ്രൂസ് താഴത്ത്

കർത്താവിന്റെ അടുക്കലേക്ക് പീലിപ്പോസ് നഥാനിയേലിനെ കൊണ്ടുവന്നപ്പോൾ കർത്താവ് നഥാനിയേലിനെ നോക്കി പറഞ്ഞു...