ദൈവകൃപയുടെ 160 വര്‍ഷങ്ങള്‍ 

Published on

 * കേരളസഭയിലെ പ്രഥമ  ഏതദ്ദേശീയ സന്യാസിനീസമൂഹമായ സിഎംസി 160 ാം വര്‍ഷത്തില്‍..

 1866 ഫ്രെബുവരി 13 ന് നിഷ്പാദുക കര്‍മലീത്ത മൂന്നാംസഭ (TOCD) എന്ന പേരില്‍  കൂനമ്മാവില്‍ കേരള സുറിയാനി കത്തോലിക്കരുടെ അന്നത്തെ വികാരി ജനറാള്‍ ആയിരുന്ന വി. ചാവറ കുര്യാക്കോസ് ഏലിയാസച്ചന്‍ സ്ഥാപിച്ചതാണ് ഈ സന്യാസിനീസമൂഹം. ഇറ്റാലിയന്‍ കര്‍മലീത്ത മിഷനറി ഫാ.ലെയൊപ്പോള്‍ദ് OCD യാണ് ഈ സന്ന്യാസിനീസമൂഹത്തിന്റെ സഹസ്ഥാപകന്‍.  അന്ന് കേരളത്തിലെ പ്രൊവിന്‍ഷ്യല്‍ ഡെലഗേറ്റ് ആയിരുന്നു അദ്ദേഹം. ഏലീശ്വാ വാകയില്‍ (വാഴ്ത്തപ്പെട്ട മദര്‍ ഏലീശ്വ), അന്ന വാകയില്‍, ത്രേസ്യ വൈപ്പിശ്ശേരി, ഏലീശ്വ പുത്തനങ്ങാടി (ക്ലാര) എന്നിവരായിരുന്നു ആദ്യ അംഗങ്ങള്‍.

1887 മെയ് 20 ന് മാര്‍ ലെയോ പതിമൂന്നാമന്‍ പാപ്പ പുറപ്പെടുവിച്ച Quod iam Pridem എന്ന തിരുവെഴുത്ത് വഴി സുറിയാനിസഭയെ ലത്തീന്‍ ഭരണാധികാരത്തില്‍ നിന്ന് വേര്‍പെടുത്തി സുറിയാനിക്കാര്‍ക്കായി വികാരിയാത്തുകള്‍ സ്ഥാപിച്ചു കല്‍പ്പന പുറപ്പെടുവിച്ചത് ഈ സന്ന്യാസിനീസമൂഹത്തിന്റെ ചരിത്രത്തിലും വഴിത്തിരിവായി. 1890 ഏപ്രില്‍ 18 ന് കുനമ്മാവ് മഠം തൃശൂര്‍ വികാരിയാത്തിന് പരിശുദ്ധ സിംഹാസനം നല്‍കിയതിനാല്‍ ലത്തീന്‍ സഭാംഗങ്ങളായി കൂനമ്മാവ് മഠത്തില്‍ ഉണ്ടായിരുന്ന ഏഴ് പേര്‍ 1890 സെപ്റ്റംബര്‍ 17 ന് വരാപ്പുഴയിലേക്ക് മാറുകയും ലത്തീന്‍ റീത്തിന് കീഴിലാകുകയും ചെയ്തു. ഈ  സ്വതന്ത്രഘടകമാണ് ഇന്ന് Congregation of Theresian Carmelites (CTC) എന്നറിയപ്പെടുന്ന സന്ന്യാസിനീസമൂഹം.

സുറിയാനി റീത്തില്‍പ്പെട്ട സമൂഹാംഗങ്ങള്‍ തൃശൂര്‍, എറണാകുളം, ചങ്ങനാശേരി, പാലാ, കോതമംഗലം, തലശേരി എന്നീ രൂപതകളില്‍ നാല് മദര്‍ ജനറല്‍മാരുടെ കീഴില്‍ വളര്‍ന്നുവന്നു. 1963 നവംബര്‍ 16 ന് ഈ സന്ന്യാസിനീസമൂഹം  മദര്‍ ജനറലിന്റെ കീഴില്‍ ഒന്നിപ്പിക്കപ്പെടുകയും രൂപതാ ഘടകങ്ങള്‍ പ്രോവിന്‍സുകള്‍ ആയിത്തീരുകയും ചെയ്തു. 1967 മാര്‍ച്ച് 20 ന്  ഈ സമൂഹം Congregation of the Mother of Carmel (CMC) എന്നപേരില്‍ പൊന്തിഫിക്കല്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടു. ‘പ്രണിധാന പ്രവര്‍ത്തന സമന്വയത്തിലൂടെ ആത്മവിശുദ്ധിയും ദൈവജനത്തിന്റെ വിശിഷ്യാ, സ്ത്രീകളുടെയും കുട്ടികളുടെയും രക്ഷാകര സമുദ്ധാരണവും’ എന്നതാണ് ഈ സന്ന്യാസിനീസമൂഹത്തിന്റെ സ്ഥാപകസിദ്ധി. ‘വിശുദ്ധരാകുക മറ്റുള്ളവരെ വിശുദ്ധിയിലേക്ക് നയിക്കുക’ എന്നതാണ് സാരാംശം.

കേരളത്തില്‍ സാധാരണക്കാര്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ചിരുന്ന കാലഘട്ടത്തില്‍ അന്നത്തെ സമൂഹത്തിന്റെ പ്രത്യേകിച്ച്, സ്ത്രീകളുടെയും കുട്ടികളുടെയും ആത്മീയവും ഭൗതികവും തൊഴില്‍പരവുമായ വളര്‍ച്ച ലക്ഷ്യം വച്ചുകൊണ്ട് ആരംഭിച്ച ഈ സന്ന്യാസിനീസമൂഹം ദൈവകൃപയുടെ 160 ാം വര്‍ഷത്തില്‍ ആയിരിക്കുമ്പോള്‍ ‘നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍’ എന്ന യേശുനാഥന്റെ ആഹ്വാനം അനുസരിച്ച് ഏഷ്യ, ആഫ്രിക്ക, യൂറോപ്പ്, വടക്കേ അമേരിക്ക, തെക്കേ അമേരിക്ക, ഓഷ്യാനിയ എന്നീ ആറ് ഭൂഖണ്ഡങ്ങളിലായി 25 പ്രോവിന്‍സുകളിലും നാല് റീജനുകളിലുമായി ആറായിരത്തോളം സിസ്റ്റേഴ്‌സ് സമര്‍പ്പണ ധീരതയോടെ ശുശ്രൂഷ ചെയ്യുന്നു. സിഎംസി ആത്മചൈതന്യം ഉള്‍ക്കൊണ്ട് സുവിശേഷത്തിന്റെ വെളിച്ചം പകരുന്ന സമര്‍പ്പിതരാകാന്‍ ആഗ്രഹിച്ച് കടന്നുവന്നിരിക്കുന്ന 343 അംഗങ്ങള്‍ പരിശീലനഘട്ടത്തിലാണ്.

സിഎംസിയുടെ ചരിത്രത്തില്‍ സുവര്‍ണ്ണലിപികളാല്‍ എഴുതപ്പെട്ട പുണ്യദിനമാണ് 2014 നവംബര്‍ 23. ആത്മരക്ഷയും ആത്മാക്കളുടെ രക്ഷയും ലക്ഷ്യം വച്ച് ആരംഭിച്ച ഈ സന്ന്യാസിനീസമൂഹത്തിന്റെ സ്ഥാപകപിതാവ് ചാവറ കുരിയാക്കോസ് ഏലിയാസച്ചനും സന്ന്യാസിനീസമൂഹാംഗമായ സിസ്റ്റര്‍ എവുപ്രാസ്യയും വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ട അവിസ്മരണീയ ദിനം. കേരളസഭ വിശുദ്ധരാല്‍ സമ്പന്നമാക്കപ്പെടണമെന്ന വി. ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ ആഗ്രഹത്തിന്റെ സാക്ഷാത്കാരമെന്നോണം വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തപ്പെട്ട മദര്‍ ഏലീശ്വ, ദൈവദാസി മദര്‍ മേരി സെലിന്‍ എന്നിവരൂടെ ജീവിതമാതൃക അനുകരണീയമാണ്.

ക്രിസ്തീയരൂപീകരണം, വിദ്യാഭ്യാസപ്രേഷിതത്വം, സാമുഹ്യസമുദ്ധാരണം, ആതുരശുശ്രൂഷ, മാധ്യമപ്രേഷിതത്വം തുടങ്ങിയവയാണ് പ്രധാന പ്രേഷിത മേഖലകള്‍. ആര്‍ഷഭാരത സംസ്‌കാരത്തില്‍ വേരൂന്നി മാര്‍തോമ്മ പൈതൃകം ഏറ്റുവാങ്ങി കര്‍മലീത്ത സന്ന്യാസിനീ സമൂഹമായി ജന്മമെടുത്ത സിഎംസി അതിന്റെ തനിമയും ലക്ഷ്യവും നഷ്ടമാക്കാതെ ദൈവപരിപാലനയുടെ തണലില്‍ ദൈവശുശ്രൂഷയുടെ വഴിയിലൂടെ ദൈവത്തെ മഹത്വപ്പെടുത്തി ജീവിക്കുന്നു.

ഡോ. സി. ജിസി മരിയ സിഎംസി 

Latest Updates

POPULAR Views

FEATUERD Views

‘കേരളഡാമിയന്‍’ സ്ഥാപിച്ച സന്യാസിനിസമൂഹം

* കേരളഡാമിയന്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ദൈവദാസന്‍ മോണ്‍. ജോസഫ് കണ്ടത്തില്‍ സ്ഥാപിച്ചതാണ്...

വിശുദ്ധ ഡൊമിനിക്കിന്റെ കാലടികളെ പിന്തുടര്‍ന്ന്..

*പാലക്കാട് കേന്ദ്രമായി ആരംഭിച്ച  പരിശുദ്ധ ത്രിത്വത്തിന്റെ ഡൊമിനിക്കന്‍  സന്യാസിനീ സമൂഹത്തിന്റെ നാള്‍വഴികളിലൂടെ.. സ്തുതിക്കുക,...

സിസ്റ്റേഴ്‌സ് ഓഫ് സെന്റ് മര്‍ത്താസ്

*സീറോമലബാര്‍സഭയിലെ ഒരു മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ സന്യാസിനി സമൂഹമാണ് സിസ്റ്റേഴ്‌സ് ഓഫ്...

ഈശോയുടെ സ്‌നേഹശുശ്രൂഷയുടെ പിന്തുടര്‍ച്ചക്കാര്‍

* ഫാ. ജോണ്‍ കിഴക്കൂടന്‍ സ്ഥാപിച്ച  മര്‍ത്താസന്യാസിനി സമൂഹം (സി.എസ്. എം) 1948...

വിശ്വസ്തരായി ശുശ്രൂഷ ചെയ്യുന്നവര്‍

* 2027 ല്‍ സുവര്‍ണജൂബിലി ആഘോഷിക്കാന്‍ തയ്യാറെടുപ്പുകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ് കോണ്‍ഗ്രിഗേഷന്‍ ഓഫ്...

മലബാറിന്റെ മണ്ണില്‍ പിറവിയെടുത്ത നസ്രത്ത് സന്യാസിനീസമൂഹം

* മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളി സ്ഥാപിച്ച നസ്രത്ത് സന്യാസിനീസമൂഹം (NS)  ഈ...

ഫ്‌ളോറന്‍സില്‍ നിന്ന് താമരശേരിയിലെത്തിയ ഒരു സ്‌നേഹഗാഥ

* 1993 ആഗസ്റ്റ് പത്തിന് താമരശേരിരൂപതയിലെത്തിയ സന്ന്യാസിനീസമൂഹമായ വിശുദ്ധ ഫിലിപ്പ്‌നേരി സിസ്റ്റേഴ്‌സിന്റെ...

പരസ്നേഹപ്രവൃത്തികളുടെ 56 വർഷങ്ങൾ

പാലായുടെ മണ്ണിൽ പിറവിയെടുത്ത് വളർന്നുപന്തലിച്ച സ്നേഹഗിരി മിഷനറി സിസ്റ്റേഴ്സിന്റെ നാൾവഴികളിലൂടെ… "എന്റെ...

വെളിച്ചംവിതറുന്ന വിമലമേരി മിഷനറി സഹോദരികൾ

മോൺ. സി. ജെ. വർക്കി അവിഭക്ത തലശേരി രൂപതയിൽ ഭാഗ്യസ്മരണാർഹനായ അഭിവന്ദ്യ...

ക്രിസ്തുവിനുവേണ്ടി ദാസികൾ

"അതാതു സ്ഥലത്തെ ജീവിതരീതിയും ജനങ്ങളുടെ പാരമ്പര്യങ്ങളുമനുസരിച്ചുള്ള ആചാരങ്ങളും സ്ഥലത്തെ സന്യാസജീവിതം പ്രത്യേകവിധത്തിൽ...

വിശുദ്ധ കൊച്ചുത്രേസ്യയുടെ പിൻഗാമികൾ

രൂപതാ പദവിയിലുള്ള ഒരു സന്ന്യാസിനി സമൂഹമാണ് മിഷനറീസ് ഓഫ് ലിറ്റിൽ ഫ്ളവർ...

കുടുംബങ്ങൾക്ക് വേണ്ടി ഒരു കോൺഗ്രിഗേഷൻ

*ദൈവകരം പിടിച്ച് 111-ാം വർഷത്തിലും ക്യപാസമൃദ്ധിയിലൂടെ മുന്നേറുകയാണ് ഹോളി ഫാമിലി സന്ന്യാസിനീസമൂഹം. ത്രിത്വകൂട്ടായ്മയിലും...