* മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളി സ്ഥാപിച്ച നസ്രത്ത് സന്യാസിനീസമൂഹം (NS) ഈ വര്‍ഷം സുവര്‍ണജൂബിലി ആഘോഷിക്കുന്നു
തലശ്ശേരി അതിരൂപതയില്‍ ഇരിട്ടിക്കടുത്ത് കുന്നോത്ത് ആസ്ഥാനമായി 1975 സെപ്റ്റംബര്‍ 15 ന് അവിഭക്ത തലശ്ശേരി അതിരൂപതയുടെ പ്രഥമ മെത്രാനും കുടിയേറ്റ ജനതയുടെ പിതാവുമായ മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളി സ്ഥാപിച്ചതാണ് നസ്രത്തു സന്യാസിനി സമൂഹം. വിന്‍സുകളായി മാറാത്ത എപ്പാര്‍ക്കിയല്‍ പദവിയിലുള്ള സമൂഹമാണ് ഇത്. നസ്രത്തിലെ തിരുക്കുടുംബത്തിന്റെ ജീവിതശൈലി സ്വന്തമാക്കുക, പങ്കുവയ്ക്കുക എന്നതാണ് കാരിസം.
മതബോധനം, കുടുംബേ്രപഷിതത്വം, മിഷന്‍ പവര്‍ത്തനം, ആതുരശുശ്രൂഷ, വിദ്യാഭ്യാസം, സ്ത്രീശാക്തീകരണം, തൊഴില്‍പരിശീലനം തുടങ്ങിയ മേഖലകളില്‍ സഭാംഗങ്ങള്‍ അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിക്കുന്നു. കുടിയേറ്റ കര്‍ഷകരുടെ ഉന്നമനത്തിനും ഉയര്‍ച്ചയ്ക്കും വേണ്ടി അഹോരാത്രം യത്‌നിച്ച സ്ഥാപകപിതാവ് അവരുടെ കുടുംബഭദ്രതയ്ക്കും വിശുദ്ധീകരണത്തിനും പരമപ്രാധാന്യം നല്‍കിയിരുന്നു. നസ്രത്തിലെ തിരുക്കുടംബ ചൈതന്യം ഉള്‍ക്കൊണ്ട് സ്ഥാപക പിതാവ് തുടങ്ങിവച്ച പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു കൊണ്ടുപോകുവാന്‍ നസ്രായന്റെ വിളികേട്ട് വന്ന 149 സഹോദരിമാര്‍ തലശ്ശേരി, താമരശ്ശേരി, ഇടുക്കി,പാലാ രൂപതകളിലായി നാനാജാതി മതസ്ഥരുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്നു. ഈശോയുടെ ജീവിതത്തിലും പഠനങ്ങളിലും പ്രവര്‍ത്തനങ്ങളിലും നാം കാണുന്ന സ്‌നേഹത്തിന്റെ ചൈതന്യം സ്വജീവിതത്തില്‍ സ്വാംശീകരിച്ചെടുത്തുകൊണ്ട് മുന്നേറാന്‍ സഹോദരിമാര്‍ പരിശ്രമിക്കുന്നു.
ജമ്മു, ശ്രീനഗര്‍, ഷംഷാബാദ്, ഉജ്ജയിന്‍ രൂപതകളിലെ മിഷന്‍ഗ്രാമങ്ങളില്‍ മുഖ്യധാരയില്‍ നിന്ന് അകറ്റി നിര്‍ത്തപ്പെട്ടവരും വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടവരും, ദരിദ്രരും നിരാലംബരുമായ അപരിഷ്‌കൃത സമൂഹത്തിന്റെ സമഗ്രവികസനം ലക്ഷ്യമാക്കി വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കും സാമൂഹ്യ സേവനപ്രവര്‍ത്തനങ്ങള്‍ക്കും നസ്രത്തു സഹോദരികള്‍ നേതൃത്വം കൊടുക്കുന്നു. ആധുനികജീവിത ശൈലിയും ചികിത്സാ സമ്പ്രദായങ്ങളും സമ്മാനിക്കുന്ന, രോഗാതുരതകള്‍ ഇല്ലാത്ത പ്രകൃതിജീവനവും ആയുര്‍വേദ ചികിത്സാ സമ്പ്രദായവും നസ്രത്തു സന്യാസിനി സമൂഹത്തെ ആതുരസേവന രംഗത്ത് വ്യത്യസ്തവും മികവുറ്റതുമാക്കുന്നു. ആതുരശുശ്രൂഷയില്‍ ജര്‍മ്മനിയിലും നസ്രത്തു സഹോദരികള്‍ നിസ്തുലമായ സേവനം അനുഷ്ഠിക്കുന്നു.
സ്ഥാപകപിതാവില്‍ നിന്നും പൈതൃകമായി ലഭിച്ച ജീവിതലാളിത്യം, അധ്വാനശീലം, ദൈവാശ്രയബോധം, കൃത്യനിഷ്ഠ, വി. യൗസേപ്പിതാവിനോടും വി. അല്‍ഫോന്‍സാമ്മയോടുമുള്ള ഭക്തി എന്നീ അമൂല്യനിധികളാണ് ഈ സമര്‍പ്പിതസമൂഹത്തിന്റെ കൈമുതല്‍. മലബാറിന്റെ മലയോരങ്ങളില്‍ പൊട്ടി വിടര്‍ന്ന നസ്രത്ത് സിസ്റ്റേഴ്‌സ് ഈ വര്‍ഷം സുവര്‍ണ്ണ ജൂബിലി കൊണ്ടാടുകയാണ്. സി. ജെസീന്ത വടക്കേല്‍ ആണ്. സുപ്പീരിയര്‍ ജനറല്‍.


