വിശുദ്ധ ഡൊമിനിക്കിന്റെ കാലടികളെ പിന്തുടര്‍ന്ന്..

Published on

*പാലക്കാട് കേന്ദ്രമായി ആരംഭിച്ച  പരിശുദ്ധ ത്രിത്വത്തിന്റെ ഡൊമിനിക്കന്‍  സന്യാസിനീ സമൂഹത്തിന്റെ നാള്‍വഴികളിലൂടെ..

സ്തുതിക്കുക, അനുഗ്രഹിക്കുക, പ്രസംഗിക്കുക, ധ്യാനിക്കുക, ധ്യാനിച്ചറിഞ്ഞവ പകര്‍ന്നേകുക എന്നീ ആദര്‍ശവാക്യങ്ങളിലൂന്നിയുള്ള  ഒരു സന്യാസിനീസമൂഹമാണ് പരിശുദ്ധ ത്രിത്വത്തിന്റെ ഡൊമിനിക്കന്‍ സന്യാസിനീ സമൂഹം. ഭാഗ്യസ്മരണാര്‍ഹരായ അഭിവന്ദ്യ മാര്‍ ജോസഫ് കുണ്ടുകുളം, ഫാ. ജോസഫ് വിളങ്ങാടന്‍  എന്നിവരുടെ നേതൃത്വത്തില്‍ 1966 ലാണ് ഇതിന് തുടക്കം കുറിക്കപ്പെട്ടത്. അതേ വര്‍ഷം ജര്‍മ്മനിയിലേക്ക് അയക്കപ്പെട്ട സി.ക്ലാര മാളിയേക്കല്‍, സി.ഡാനിയേല വാസുപുരത്തുകാരന്‍, സി. മാര്‍ട്ടീന ഇഞ്ചോടിക്കാരന്‍, സി.സെബസ്ത്യാന കരിയാറ്റി എന്നിവരാണ് സമൂഹത്തിലെ ആദ്യ അംഗങ്ങള്‍.  നിത്യവ്രതവാഗ്ദാനാനന്തരമാണ് അവര്‍  1975 ല്‍ കേരളത്തിലേക്ക് തിരികെയെത്തിയത്. അഭിവന്ദ്യ മാര്‍ ജോസഫ് ഇരുമ്പന്‍ പിതാവിന്റെ  അനുമതിയോടെ 1975 ഡിസംബര്‍ 17ന് പാലക്കാട് രൂപതയിലെ മണ്ണാര്‍ക്കാട്  ഹോളി സ്പിരിറ്റ് ഡൊമിനിക്കന്‍ കോണ്‍വെന്റ എന്ന പേരില്‍  പ്രഥമഭവനം ആരംഭിച്ചു. ഇതാണ് ഇന്ന് ഈ സമൂഹത്തിന്റെ ജനറലേറ്റ്. 1998 ജനുവരി 28ന് പരിശുദ്ധ ത്രിത്വത്തിന്റെ ഡൊമിനിക്കന്‍ സന്യാസിനീ  സമൂഹം  എന്ന ഔദ്യോഗിക നാമത്തില്‍ സീറോമലബാര്‍സഭയിലെ മേജര്‍ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ പദവിയിലുള്ള സ്വതന്ത്രസന്യാസിനീസമൂഹമായി പ്രഖ്യാപിക്കപ്പെട്ടു. ലാന്‍സ്ബര്‍ഗ്ഗിലെ സമൂഹത്തിന്റെ അനുഗ്രഹാശിസ്സുകളും സി. ഗെര്‍ട്രുഡീസ്, സി. ഉള്‍റിക്ക എന്നിവരുടെ അക്ഷീണപ്രയത്‌നവും ഇതിന് പിന്നില്‍ പ്രധാനപങ്കുവഹിച്ചിട്ടുണ്ട്. 

ഇന്ന് ഈ സഭാസമൂഹത്തിന് 18 സന്യാസഭവനങ്ങളിലായി  102 സഹോദരിമാരുണ്ട്. പാലക്കാട്, തൃശൂര്‍, ഇരിഞ്ഞാലക്കുട, തലശേരി രൂപതകളിലും കേരളത്തിന് പുറത്ത് മംഗലാപുരം, ആന്ധ്ര, ആസാം, തെലങ്കാന, അരുണാചല്‍, ജര്‍മ്മനി എന്നിവിടങ്ങളിലും സിസ്റ്റേഴ്‌സ് ശുശ്രൂഷ ചെയ്യുന്നു.  സുവിശേഷപ്രഘോഷണമാണ് ഡൊമിനിക്കന്‍ കാരിസത്തിന്റെ അന്തസ്സത്ത.  വിദ്യാഭ്യാസം, ഭിന്നശേഷിയുള്ള കുഞ്ഞുങ്ങള്‍ക്കായുള്ള പരിശീലനം, ആതുരസേവനം, ഇടവക പ്രേഷിതത്വം, ധ്യാനകേന്ദ്രങ്ങളിലുള്ള ശുശ്രൂഷകള്‍, മിഷന്‍പ്രവര്‍ത്തനങ്ങള്‍, നിത്യാരാധന, കൗണ്‍സിലിംഗ്, വിശ്വാസപരിശീലനം, ഭവനസന്ദര്‍ശനം, വിവിധ ഭക്തസംഘടനകള്‍ക്ക് നേതൃത്വം കൊടുക്കല്‍, സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമാക്കിയുള്ള സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ എന്നിവയിലൂടെ ഡൊമിനിക്കന്‍ സിസ്റ്റേഴ്‌സ് തങ്ങളുടെ കാരിസം അനുസരിച്ചുശുശ്രൂഷ ചെയ്യുന്നു. ഡൊമിനിക്കന്‍ ആധ്യാത്മികത ആശ്രമജീവിതപരവും ധ്യാനദര്‍ശനപരവും പ്രേക്ഷിതപരവും ആണ്. ക്രിസ്തുവിനോടും അവിടുത്തെ വചനത്തോടുമുള്ള സ്‌നേഹവും ഭക്തിയും പരി. കന്യകാമറിയത്തോടും ജപമാലയോടുമുള്ള സ്‌നേഹം,പ്രേക്ഷിതചൈതന്യം, വിശുദ്ധവചനപഠനം, ആത്മാക്കളുടെ രക്ഷക്കായുള്ള തീക്ഷ്ണത, വ്യക്തിപരമായ വിശുദ്ധീകരണം, തിരുക്കര്‍മ്മ ജീവിതം, മൗനം, പരിഹാരജീവിതം എന്നിവ ഡൊമിനിക്കന്‍ ആധ്യാത്മികതയുടെ പ്രധാന ഘടകങ്ങളാണ്.

Latest Updates

POPULAR Views

FEATUERD Views

‘കേരളഡാമിയന്‍’ സ്ഥാപിച്ച സന്യാസിനിസമൂഹം

* കേരളഡാമിയന്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ദൈവദാസന്‍ മോണ്‍. ജോസഫ് കണ്ടത്തില്‍ സ്ഥാപിച്ചതാണ്...

ദൈവകൃപയുടെ 160 വര്‍ഷങ്ങള്‍ 

 * കേരളസഭയിലെ പ്രഥമ  ഏതദ്ദേശീയ സന്യാസിനീസമൂഹമായ സിഎംസി 160 ാം വര്‍ഷത്തില്‍..  1866...

സിസ്റ്റേഴ്‌സ് ഓഫ് സെന്റ് മര്‍ത്താസ്

*സീറോമലബാര്‍സഭയിലെ ഒരു മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ സന്യാസിനി സമൂഹമാണ് സിസ്റ്റേഴ്‌സ് ഓഫ്...

ഈശോയുടെ സ്‌നേഹശുശ്രൂഷയുടെ പിന്തുടര്‍ച്ചക്കാര്‍

* ഫാ. ജോണ്‍ കിഴക്കൂടന്‍ സ്ഥാപിച്ച  മര്‍ത്താസന്യാസിനി സമൂഹം (സി.എസ്. എം) 1948...

വിശ്വസ്തരായി ശുശ്രൂഷ ചെയ്യുന്നവര്‍

* 2027 ല്‍ സുവര്‍ണജൂബിലി ആഘോഷിക്കാന്‍ തയ്യാറെടുപ്പുകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ് കോണ്‍ഗ്രിഗേഷന്‍ ഓഫ്...

മലബാറിന്റെ മണ്ണില്‍ പിറവിയെടുത്ത നസ്രത്ത് സന്യാസിനീസമൂഹം

* മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളി സ്ഥാപിച്ച നസ്രത്ത് സന്യാസിനീസമൂഹം (NS)  ഈ...

ഫ്‌ളോറന്‍സില്‍ നിന്ന് താമരശേരിയിലെത്തിയ ഒരു സ്‌നേഹഗാഥ

* 1993 ആഗസ്റ്റ് പത്തിന് താമരശേരിരൂപതയിലെത്തിയ സന്ന്യാസിനീസമൂഹമായ വിശുദ്ധ ഫിലിപ്പ്‌നേരി സിസ്റ്റേഴ്‌സിന്റെ...

പരസ്നേഹപ്രവൃത്തികളുടെ 56 വർഷങ്ങൾ

പാലായുടെ മണ്ണിൽ പിറവിയെടുത്ത് വളർന്നുപന്തലിച്ച സ്നേഹഗിരി മിഷനറി സിസ്റ്റേഴ്സിന്റെ നാൾവഴികളിലൂടെ… "എന്റെ...

വെളിച്ചംവിതറുന്ന വിമലമേരി മിഷനറി സഹോദരികൾ

മോൺ. സി. ജെ. വർക്കി അവിഭക്ത തലശേരി രൂപതയിൽ ഭാഗ്യസ്മരണാർഹനായ അഭിവന്ദ്യ...

ക്രിസ്തുവിനുവേണ്ടി ദാസികൾ

"അതാതു സ്ഥലത്തെ ജീവിതരീതിയും ജനങ്ങളുടെ പാരമ്പര്യങ്ങളുമനുസരിച്ചുള്ള ആചാരങ്ങളും സ്ഥലത്തെ സന്യാസജീവിതം പ്രത്യേകവിധത്തിൽ...

വിശുദ്ധ കൊച്ചുത്രേസ്യയുടെ പിൻഗാമികൾ

രൂപതാ പദവിയിലുള്ള ഒരു സന്ന്യാസിനി സമൂഹമാണ് മിഷനറീസ് ഓഫ് ലിറ്റിൽ ഫ്ളവർ...

കുടുംബങ്ങൾക്ക് വേണ്ടി ഒരു കോൺഗ്രിഗേഷൻ

*ദൈവകരം പിടിച്ച് 111-ാം വർഷത്തിലും ക്യപാസമൃദ്ധിയിലൂടെ മുന്നേറുകയാണ് ഹോളി ഫാമിലി സന്ന്യാസിനീസമൂഹം. ത്രിത്വകൂട്ടായ്മയിലും...