സിസ്റ്റേഴ്‌സ് ഓഫ് സെന്റ് മര്‍ത്താസ്

Published on

*സീറോമലബാര്‍സഭയിലെ ഒരു മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ സന്യാസിനി സമൂഹമാണ് സിസ്റ്റേഴ്‌സ് ഓഫ് സെന്റ് മര്‍ത്താസ് കോണ്‍ഗ്രിഗേഷന്‍ അഥവാ വി. മര്‍ത്തായുടെ സഹോദരിമാരുടെ സന്യാസിനി സമൂഹം 

1958 മാര്‍ച്ച് 11 ന് പാലാ രൂപതയിലെ മൂലമറ്റം ഇടവകയിലാണ് സിസ്റ്റേഴ്‌സ് ഓഫ് സെന്റ് മര്‍ത്താസ് കോണ്‍ഗ്രിഗേഷന്‍ സ്ഥാപിതമായത്. പാലാ ബിഷപ്പായിരുന്ന മാര്‍ സെബാസ്റ്റ്യന്‍ വയലിലും മാത്യു ജോസഫ് കളപ്പുരയിലും ചേര്‍ന്നാണ് ഈ സമൂഹത്തിന് രൂപം നല്കിയത്. ഈ സമൂഹത്തില്‍ ഇന്ന് 245 സിസ്റ്റേഴ്‌സ് ഉണ്ട്. കേരളം, കര്‍ണാടക, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, മഹാരാഷ്ട്ര, ഗുജറാത്ത്, പഞ്ചാബ് എന്നീ  സംസ്ഥാനങ്ങളിലും ജര്‍മനിയിലും ഇറ്റലിയിലും ആയി 45 ശാഖാ ഭവനങ്ങളും നാല് ശുശ്രൂഷ രംഗങ്ങളും ആണുള്ളത്. ശുശ്രൂഷിക്കപ്പെടുവാനല്ല, ശുശ്രൂഷിക്കുവാനാണ് മനുഷ്യപുത്രന്‍ വന്നിരിക്കുന്നത് (മത്താ 20:28) എന്ന തിരുവചനത്തില്‍ ഊന്നി തന്റെ  ഈശോയിലും ഈശോയോട് കൂടിയും ദൈവത്തിനും എല്ലാവര്‍ക്കും പ്രത്യേകിച്ച് ദരിദ്രരായ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എളിയശുശ്രൂഷകളിലൂടെ എല്ലാമായി തീരുക  എന്നതാണ് സഭയുടെ കാരിസം. ‘സേവനത്തില്‍ മഹത്വം ‘ എന്നതാണ് സന്യാസ സമൂഹത്തിന്റെ മുദ്രാവാക്യം. സിസ്റ്റേഴ്‌സ് ഓഫ് സെന്റ് മര്‍ത്താസ് സന്യാസിനി സമൂഹത്തിന്റെ തനിമയുടെ ഉറവിടം ബഥാനിയായിലെ വിശുദ്ധ മര്‍ത്ത ആണ്.

പ്രാര്‍ഥനയും പ്രയത്‌നവും സമഞ്ജസമായി സമ്മേളിപ്പിച്ചു കൊണ്ടുപോകുക, പ്രവര്‍ത്തനങ്ങള്‍ക്കിടയിലും ദൈവവുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തിക്കൊണ്ട് പ്രാര്‍ഥനാ ചൈതന്യം നിലനിര്‍ത്തുക, അധ്വാനപരമായ ലളിതജീവിതം നയിക്കുക, എപ്പോഴും എല്ലായിടത്തും ശുശ്രൂഷാമനോഭാവം പുലര്‍ത്തുക, എളിയശുശ്രൂഷകള്‍ ചെയ്യുന്നതില്‍ സന്തോഷം കണ്ടെത്തുക,  പ്രാദേശികസഭയുടെ ശുശ്രൂഷയ്ക്ക് സം ലഭ്യരാകുക എന്നിവ സഭാംഗങ്ങള്‍ ഏറ്റെടുത്തിരിക്കുന്ന സമര്‍പ്പണ ജീവിതത്തിന്റെ പൈതൃക ഘടകങ്ങളാണ്. സന്യാസ സമൂഹങ്ങള്‍ ഏര്‍പ്പെട്ടിരിക്കുന്ന വ്യത്യസ്തമായ അപ്പസ്‌തോലിക പ്രവര്‍ത്തനമണ്ഡലങ്ങള്‍ നഴ്‌സറി സ്‌കൂള്‍, ഡേ കെയര്‍ സെന്ററുകള്‍, ടൈലറിംഗ് സെന്ററുകള്‍, ബാലമന്ദിരങ്ങള്‍, പെണ്‍കുട്ടികള്‍ക്കായുള്ള ഹോസ്റ്റലുകള്‍, ഡിസ്‌പെന്‍സറികള്‍ ആതുരശുശ്രൂഷ, മുദ്രാലയപ്രേക്ഷിതത്വം , വിദ്യാഭ്യാസ പ്രേക്ഷിതത്വം , ഇവാഞ്ചലൈസേഷന്‍, കൗണ്‍സലിംഗ്, സ്ത്രീശാക്തികരണം, കുടുംബപ്രേക്ഷിതത്വം, സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ എന്നിവയാണ്.സിസ്റ്റേഴ്‌സ് ഓഫ് സെന്റ്. മര്‍ത്താസ് സന്യാസിനി സമൂഹം 1998 ഫെബ്രുവരി രണ്ടിന് രൂപതാ കോണ്‍ഗ്രിഗേഷനായും 2020 ഫെബ്രുവരി രണ്ടിന് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ പദവിയിലേക്കും ഉയര്‍ത്തപ്പെട്ടു. 

Latest Updates

POPULAR Views

FEATUERD Views

‘കേരളഡാമിയന്‍’ സ്ഥാപിച്ച സന്യാസിനിസമൂഹം

* കേരളഡാമിയന്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ദൈവദാസന്‍ മോണ്‍. ജോസഫ് കണ്ടത്തില്‍ സ്ഥാപിച്ചതാണ്...

ദൈവകൃപയുടെ 160 വര്‍ഷങ്ങള്‍ 

 * കേരളസഭയിലെ പ്രഥമ  ഏതദ്ദേശീയ സന്യാസിനീസമൂഹമായ സിഎംസി 160 ാം വര്‍ഷത്തില്‍..  1866...

വിശുദ്ധ ഡൊമിനിക്കിന്റെ കാലടികളെ പിന്തുടര്‍ന്ന്..

*പാലക്കാട് കേന്ദ്രമായി ആരംഭിച്ച  പരിശുദ്ധ ത്രിത്വത്തിന്റെ ഡൊമിനിക്കന്‍  സന്യാസിനീ സമൂഹത്തിന്റെ നാള്‍വഴികളിലൂടെ.. സ്തുതിക്കുക,...

ഈശോയുടെ സ്‌നേഹശുശ്രൂഷയുടെ പിന്തുടര്‍ച്ചക്കാര്‍

* ഫാ. ജോണ്‍ കിഴക്കൂടന്‍ സ്ഥാപിച്ച  മര്‍ത്താസന്യാസിനി സമൂഹം (സി.എസ്. എം) 1948...

വിശ്വസ്തരായി ശുശ്രൂഷ ചെയ്യുന്നവര്‍

* 2027 ല്‍ സുവര്‍ണജൂബിലി ആഘോഷിക്കാന്‍ തയ്യാറെടുപ്പുകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ് കോണ്‍ഗ്രിഗേഷന്‍ ഓഫ്...

മലബാറിന്റെ മണ്ണില്‍ പിറവിയെടുത്ത നസ്രത്ത് സന്യാസിനീസമൂഹം

* മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളി സ്ഥാപിച്ച നസ്രത്ത് സന്യാസിനീസമൂഹം (NS)  ഈ...

ഫ്‌ളോറന്‍സില്‍ നിന്ന് താമരശേരിയിലെത്തിയ ഒരു സ്‌നേഹഗാഥ

* 1993 ആഗസ്റ്റ് പത്തിന് താമരശേരിരൂപതയിലെത്തിയ സന്ന്യാസിനീസമൂഹമായ വിശുദ്ധ ഫിലിപ്പ്‌നേരി സിസ്റ്റേഴ്‌സിന്റെ...

പരസ്നേഹപ്രവൃത്തികളുടെ 56 വർഷങ്ങൾ

പാലായുടെ മണ്ണിൽ പിറവിയെടുത്ത് വളർന്നുപന്തലിച്ച സ്നേഹഗിരി മിഷനറി സിസ്റ്റേഴ്സിന്റെ നാൾവഴികളിലൂടെ… "എന്റെ...

വെളിച്ചംവിതറുന്ന വിമലമേരി മിഷനറി സഹോദരികൾ

മോൺ. സി. ജെ. വർക്കി അവിഭക്ത തലശേരി രൂപതയിൽ ഭാഗ്യസ്മരണാർഹനായ അഭിവന്ദ്യ...

ക്രിസ്തുവിനുവേണ്ടി ദാസികൾ

"അതാതു സ്ഥലത്തെ ജീവിതരീതിയും ജനങ്ങളുടെ പാരമ്പര്യങ്ങളുമനുസരിച്ചുള്ള ആചാരങ്ങളും സ്ഥലത്തെ സന്യാസജീവിതം പ്രത്യേകവിധത്തിൽ...

വിശുദ്ധ കൊച്ചുത്രേസ്യയുടെ പിൻഗാമികൾ

രൂപതാ പദവിയിലുള്ള ഒരു സന്ന്യാസിനി സമൂഹമാണ് മിഷനറീസ് ഓഫ് ലിറ്റിൽ ഫ്ളവർ...

കുടുംബങ്ങൾക്ക് വേണ്ടി ഒരു കോൺഗ്രിഗേഷൻ

*ദൈവകരം പിടിച്ച് 111-ാം വർഷത്തിലും ക്യപാസമൃദ്ധിയിലൂടെ മുന്നേറുകയാണ് ഹോളി ഫാമിലി സന്ന്യാസിനീസമൂഹം. ത്രിത്വകൂട്ടായ്മയിലും...