ഫ്‌ളോറന്‍സില്‍ നിന്ന് താമരശേരിയിലെത്തിയ ഒരു സ്‌നേഹഗാഥ

Published on

* 1993 ആഗസ്റ്റ് പത്തിന് താമരശേരിരൂപതയിലെത്തിയ സന്ന്യാസിനീസമൂഹമായ വിശുദ്ധ ഫിലിപ്പ്‌നേരി സിസ്റ്റേഴ്‌സിന്റെ സുവിശേഷാത്മകമായ പ്രവര്‍ത്തനങ്ങളെക്കുറിച്ച്

  1794 ഫെബ്രുവരി രണ്ടാം തീയതി ഫ്‌ളോറന്‍സില്‍ മദര്‍ ആഞ്ചേലാഗാമ്പിയും ഫാ. ഫെര്‍ഡിനാണ്ടോ ഫത്തോറാക്ഷിയും ചേര്‍ന്ന് സ്ഥാപിച്ചതാണ് വിശുദ്ധഫിലിപ്പ് നേരി സന്ന്യാസിനിസമൂഹം. ഫ്‌ളോറന്‍സിലെ വിശുദ്ധ ഫിലിപ്പ് നേരി സിസ്റ്റേഴ്‌സിന്റെ  വിവിധ  പ്രേഷിത പ്രവര്‍ത്തനങ്ങളിലും ആത്മീയതയിലും ആകൃഷ്ടനായ താമരശ്ശേരി രൂപതയുടെ പ്രഥമ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ മങ്കുഴിക്കരി പിതാവ്  ഈ സന്യാസിനി സമൂഹം തന്റെ രൂപതയ്ക്ക് വലിയൊരു നേട്ടമായിരിക്കുമെന്ന് കരുതി അവരെ താമരശ്ശേരിയിലേക്ക് ക്ഷണിക്കുകയായിരുന്നു.  സന്യാസിനീ സമൂഹത്തിന്റെ അധികാരികള്‍ മിഷന്‍ പ്രവര്‍ത്തനത്തിനായുള്ള രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ ഡിക്രീ അറ ഏലിലേ െന്റെ ചൈതന്യം ഉള്‍ക്കൊണ്ട് അഭിവന്ദ്യ പിതാവിന്റെ ക്ഷണം സ്വീകരിക്കുകയും പ്രേഷിത പ്രവര്‍ത്തനങ്ങള്‍ക്കും ദൈവവിളി പ്രോത്സാഹനത്തിനുമായി 1993 ആഗസ്റ്റ് പത്താം തീയതി താമരശ്ശേരി രൂപതയില്‍ എത്തിച്ചേരുകയും ചെയ്തു. രൂപതാ ഭവന്റെ അടുത്തായിട്ടാണ് അവര്‍ താമസമാരംഭിച്ചത്.

ഇക്കാലയളവില്‍ തന്നെ അര്‍ത്ഥിനികളെ സന്യാസ സമൂഹത്തിലേക്ക് സ്വീകരിക്കാനും ആരംഭിച്ചു.് രൂപതയിലെ പുതുപ്പാടി ഇടവകയില്‍ ഒരു മഠം ഇല്ലാത്തതിനാല്‍ മാര്‍ മങ്കുഴിക്കരി ആ ഇടവക നിര്‍ദ്ദേശിക്കുകയും അതനുസരിച്ച് പുതുപ്പാടി ഇടവകയില്‍ ആദ്യത്തെ മഠം സ്ഥാപിക്കുകയും ചെയ്തു. ഇന്ത്യയിലെ വിശുദ്ധ  ഫിലിപ്പ് നേരി സന്യാസിനി സമൂഹം 2021 ജനുവരി ആറാം തീയതി ദനഹാ തിരുനാള്‍ ദിവസം താമരശ്ശേരി രൂപതയിലെ എപ്പാര്‍ക്കിയല്‍  സന്യാസിനി സമൂഹമായി സ്ഥാപിക്കപ്പെട്ടു.  സന്തോഷത്തിന്റെ പ്രവാചകനായ വിശുദ്ധ ഫിലിപ്പ് നേരിയുടെ ആത്മീയത പിന്തുടര്‍ന്നുകൊണ്ട് ക്രിസ്തുവിന്റെ ആനന്ദത്തോടെ എല്ലാ ഹൃദയങ്ങളോടും സംവദിക്കുക എന്നതാണ് ഈ സന്യാസിനി സമൂഹത്തിന്റെ പ്രത്യേക കാരിസം. ഇടവക ശുശ്രൂഷകള്‍ക്കും യുവജനങ്ങളുടെയും കുട്ടികളുടെയും സന്മാര്‍ഗരൂപീകരണത്തിനുമായി ജീവിതം മാറ്റിവെച്ച വിശുദ്ധ ഫിലിപ്പ് നേരിയെ അനുകരിച്ച് കുട്ടികളെയും യുവജനങ്ങളെയും സന്മാര്‍ഗപാതയിലൂടെ നയിക്കുന്നതിനും കാലാനുസൃതമായി സഭയോടോത്ത് ചിന്തിച്ചും സഭയുടെ പ്രേഷിത നവീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കുചേര്‍ന്നും   വൃദ്ധസദനം, കെയര്‍ ഹോം, ഇടവക പ്രവര്‍ത്തനങ്ങള്‍, കൗണ്‍സിലിംഗ്, ആതുര ശുശ്രൂഷ, വിദ്യാഭ്യാസം,  മിഷന്‍ പ്രവര്‍ത്തനം, മതബോധനം, യുവജന പ്രേക്ഷിതത്വം,  എന്നീ മേഖലകളില്‍ പ്രവര്‍ത്തിച്ചും തങ്ങളുടെ ജീവിതം ഈ സഹോദരിമാര്‍ ദൈവജനത്തിനായി സമര്‍പ്പിച്ചിരിക്കുന്നു. മാലാഖമാരുടെ രാജ്ഞിയ്ക്ക് പ്രതിഷ്ഠിക്കപ്പെട്ട ഈ സമൂഹത്തിന്റെ സഹസംരക്ഷകര്‍ വിശുദ്ധ തോമസ് അക്വീനാസ് , വിശുദ്ധ ജോസഫ് കലാസന്‍സ്, വിശുദ്ധ മദര്‍ തെരേസ, വിശുദ്ധ അല്‍ഫോന്‍സാമ്മ എന്നിവരാണ്. കേരളത്തിലും പഞ്ചാബിലും ഇറ്റലിയിലും ജര്‍മ്മനിയിലുമായി 13 ഭവനങ്ങളില്‍,  69 സമര്‍പ്പിതര്‍ സേവനം ചെയ്തു വരുന്നു. വിശുദ്ധ ഫിലിപ്പ് നേരിയുടെ മാതൃക പിന്തുടര്‍ന്ന്   ‘നിങ്ങള്‍ ഒരേ കാര്യങ്ങള്‍ ചിന്തിച്ചുകൊണ്ട് ഒരേ സ്‌നേഹത്തില്‍ വര്‍ത്തിച്ചു, ഒരേ ആത്മാവും ഒരേ അഭിപ്രായവുമുള്ളവരായി എന്റെ സന്തോഷം പൂര്‍ണ്ണമാക്കുവിന്‍’ (മത്തായി 5:48) എന്ന തിരുവചനം ഓരോ  സമര്‍പ്പിതയും തങ്ങളുടെ വിവിധ പ്രേഷിത പ്രവര്‍ത്തനരംഗത്ത്  പ്രാവര്‍ത്തികമാക്കി കൊണ്ടിരിക്കുന്നു.

Latest Updates

POPULAR Views

FEATUERD Views

‘കേരളഡാമിയന്‍’ സ്ഥാപിച്ച സന്യാസിനിസമൂഹം

* കേരളഡാമിയന്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ദൈവദാസന്‍ മോണ്‍. ജോസഫ് കണ്ടത്തില്‍ സ്ഥാപിച്ചതാണ്...

ദൈവകൃപയുടെ 160 വര്‍ഷങ്ങള്‍ 

 * കേരളസഭയിലെ പ്രഥമ  ഏതദ്ദേശീയ സന്യാസിനീസമൂഹമായ സിഎംസി 160 ാം വര്‍ഷത്തില്‍..  1866...

വിശുദ്ധ ഡൊമിനിക്കിന്റെ കാലടികളെ പിന്തുടര്‍ന്ന്..

*പാലക്കാട് കേന്ദ്രമായി ആരംഭിച്ച  പരിശുദ്ധ ത്രിത്വത്തിന്റെ ഡൊമിനിക്കന്‍  സന്യാസിനീ സമൂഹത്തിന്റെ നാള്‍വഴികളിലൂടെ.. സ്തുതിക്കുക,...

സിസ്റ്റേഴ്‌സ് ഓഫ് സെന്റ് മര്‍ത്താസ്

*സീറോമലബാര്‍സഭയിലെ ഒരു മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ സന്യാസിനി സമൂഹമാണ് സിസ്റ്റേഴ്‌സ് ഓഫ്...

ഈശോയുടെ സ്‌നേഹശുശ്രൂഷയുടെ പിന്തുടര്‍ച്ചക്കാര്‍

* ഫാ. ജോണ്‍ കിഴക്കൂടന്‍ സ്ഥാപിച്ച  മര്‍ത്താസന്യാസിനി സമൂഹം (സി.എസ്. എം) 1948...

വിശ്വസ്തരായി ശുശ്രൂഷ ചെയ്യുന്നവര്‍

* 2027 ല്‍ സുവര്‍ണജൂബിലി ആഘോഷിക്കാന്‍ തയ്യാറെടുപ്പുകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ് കോണ്‍ഗ്രിഗേഷന്‍ ഓഫ്...

മലബാറിന്റെ മണ്ണില്‍ പിറവിയെടുത്ത നസ്രത്ത് സന്യാസിനീസമൂഹം

* മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളി സ്ഥാപിച്ച നസ്രത്ത് സന്യാസിനീസമൂഹം (NS)  ഈ...

പരസ്നേഹപ്രവൃത്തികളുടെ 56 വർഷങ്ങൾ

പാലായുടെ മണ്ണിൽ പിറവിയെടുത്ത് വളർന്നുപന്തലിച്ച സ്നേഹഗിരി മിഷനറി സിസ്റ്റേഴ്സിന്റെ നാൾവഴികളിലൂടെ… "എന്റെ...

വെളിച്ചംവിതറുന്ന വിമലമേരി മിഷനറി സഹോദരികൾ

മോൺ. സി. ജെ. വർക്കി അവിഭക്ത തലശേരി രൂപതയിൽ ഭാഗ്യസ്മരണാർഹനായ അഭിവന്ദ്യ...

ക്രിസ്തുവിനുവേണ്ടി ദാസികൾ

"അതാതു സ്ഥലത്തെ ജീവിതരീതിയും ജനങ്ങളുടെ പാരമ്പര്യങ്ങളുമനുസരിച്ചുള്ള ആചാരങ്ങളും സ്ഥലത്തെ സന്യാസജീവിതം പ്രത്യേകവിധത്തിൽ...

വിശുദ്ധ കൊച്ചുത്രേസ്യയുടെ പിൻഗാമികൾ

രൂപതാ പദവിയിലുള്ള ഒരു സന്ന്യാസിനി സമൂഹമാണ് മിഷനറീസ് ഓഫ് ലിറ്റിൽ ഫ്ളവർ...

കുടുംബങ്ങൾക്ക് വേണ്ടി ഒരു കോൺഗ്രിഗേഷൻ

*ദൈവകരം പിടിച്ച് 111-ാം വർഷത്തിലും ക്യപാസമൃദ്ധിയിലൂടെ മുന്നേറുകയാണ് ഹോളി ഫാമിലി സന്ന്യാസിനീസമൂഹം. ത്രിത്വകൂട്ടായ്മയിലും...