പരസ്നേഹപ്രവൃത്തികളുടെ 56 വർഷങ്ങൾ

Published on

പാലായുടെ മണ്ണിൽ പിറവിയെടുത്ത് വളർന്നുപന്തലിച്ച സ്നേഹഗിരി മിഷനറി സിസ്റ്റേഴ്സിന്റെ നാൾവഴികളിലൂടെ…

“എന്റെ ഏറ്റവും എളിയ ഈ സഹോദരന്മാരിൽ ഒരുവന് നിങ്ങൾ ഇതു ചെയ്തുകൊടുത്തപ്പോൾ എനിക്കു തന്നെയാണ് ചെയ്തുതന്നത്” (മത്താ 25: 40) എന്ന യേശുക്രിസ്തുവിന്റെ വചനം ഉൾക്കൊണ്ടു പാലാ രൂപതയുടെ പ്രഥമ മെത്രാനായിരുന്ന ദിവംഗതനായ അഭിവന്ദ്യ മാർ സെബാസ്റ്റ്യൻ വയലിൽ പിതാവിന്റെ അനുഗ്രഹ ആശീർവാദത്തോടും അംഗീകാരത്തോടും കൂടി പാലാ രൂപതയിലെ ഫാ. അബ്രാഹം കൈപ്പൻപ്ലാക്കൽ 1969 മെയ് 24 ന് തുടക്കമിട്ട സന്ന്യാസിനി സമൂഹമാണ് സ്നേഹഗിരി മിഷനറി സിസ്റ്റേഴ്സ് (SMS).സമൂഹത്തിലെ അവശരും ആലംബഹീനരും ഉപേക്ഷിക്കപ്പെട്ടവരുമായവരുടെ ഇടയിൽ യേശുവിന്റെ കരുണാർദ്രസ്നേഹത്തിന് സാക്ഷ്യംവഹിക്കുന്ന ഈ സമർപ്പിത സന്ന്യാസിനി സമൂഹം ഇന്ന് സീറോമലബാർസഭയിലെ ഒരു മേജർആർക്കി എപ്പിസ്ക്കോപ്പൽ സന്ന്യാസിനി സമൂഹമാണ്.

കഴിഞ്ഞ 56 വർഷത്തിനിടയിലെ സ്നേഹഗിരി സന്യാസിനി സമൂഹത്തിന്റെ വളർച്ചയും ഉയർച്ചയും ദൈവാനുഗ്രഹത്തിന്റെ പ്രതിഫലനമാണ്. സമൂഹത്തിൽ നിന്നും മാറ്റിനിർത്തപ്പെട്ട്, അനാഥരും അവഗണിക്കപ്പെട്ടവരും ഒറ്റപ്പെടലുകൾ അനുഭവിക്കുന്നവരുമായവർക്ക്, ഈശോയുടെ കരുണാർദ്രസ്നേഹം പകരുന്ന, ആതുരശുശ്രൂഷയാണ് സ്നേഹഗിരി മിഷനറി സന്ന്യാസിനി സമൂഹത്തിന്റെ കാരിസം. സ്നേഹഗിരിക്ക് ഇന്ന് 525 സിസ്റ്റേഴ്സും രൂപീകരണത്തിൽ 25 അർത്ഥിനികളുമാണുള്ളത്. ഇന്ത്യയിലും വിദേശത്തും 26 രൂപതകളിലായി 117 ഭവനങ്ങളുമുണ്ട്. സ്നേഹഗിരി സിസ്റ്റേഴ്സിന്റെ കാരുണ്യപ്രവൃത്തികളുടെ തണലിൽ 6,000 ത്തോളം ദൈവമക്കൾ സന്തോഷത്തോടെ കഴിയുന്നു. ബാലഭവനങ്ങൾ, വൃദ്ധസദനങ്ങൾ, ശാരീരിക വൈകല്യമുളളവർക്കായുള്ള ഭവനങ്ങൾ, ശാരീരികമാനസിക വെല്ലുവിളികൾ നേരിടുന്ന മക്കൾക്കും, മാനസികരോഗികൾക്കുമായുളള ഭവനങ്ങൾ, കാൻസർരോഗികൾക്കായുള്ള പാലിയേറ്റീവ് കെയർസെന്ററുകൾ തുടങ്ങിയവയാണ് സ്നേഹഗിരി മിഷനറി സന്യാസിനി സമൂഹത്തിന്റെ ശുശ്രൂഷാമേഖലകൾ. അതോടൊപ്പം സ്പെഷ്യൽ സ്കൂളുകൾ, ടെയ്ലറിംഗ് എബ്രേയ്ഡറി, ക്രാഫ്റ്റ് സെന്റ്റ്റുകൾ, ഓസ്തി നിർമ്മാണം, പ്രിന്റിംഗ് പ്രസ്സ് തുടങ്ങി വിവിധ തരത്തിലുള്ള പരിശീലന കേന്ദ്രങ്ങൾ സ്നേഹഗിരി സിസ്റ്റേഴ്സിന്റെ ഉത്തരവാദിത്വത്തിൽ നടത്തപ്പെടുന്നു. കൂടാതെ മതബോധനം, ഭവനസന്ദർശനം, പ്രാർഥനാ ശുശ്രൂഷകൾ, ബൈബിൾ ക്ലാസ്സുകൾ, ഹോം മിഷൻ പ്രോഗ്രാം, പാവപ്പെട്ട കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം, ഹെൽത്ത് കെയർ ക്ലിനിക്കുകൾ, ഫാമിലി അപ്പസ്റ്റൊലേറ്റ്, കൗൺസിലിംഗ് തുടങ്ങിയ ശുശ്രൂഷകളും നിർവ്വഹിക്കുന്നു.

1993-1994 വർഷങ്ങളിൽ സ്നേഹഗിരി സന്യാസിനി സമൂഹത്തിന്റെ രജതജൂബിലി ആഘോഷിച്ചു. 1994 ൽ സ്നേഹഗിരി മിഷനറി സന്യാസിനി സമൂഹത്തെ രൂപതാ സന്യാസിനി സമൂഹമായി ഉയർത്തി. 2006 സെപ്റ്റംബർ 3 ന് സീറോമലബാർ സഭയുടെ അന്നത്തെ മേജർ ആർച്ചുബിഷപ്പായിരുന്ന ദിവംഗതനായ അഭിവന്ദ്യ കർദിനാൾ മാർ വർക്കി വിതയത്തിൽ സ്നേഹഗിരി മിഷനറി സന്യാസിനി സമൂഹത്തെ മേജർആർക്കി എപ്പിസ്കോപ്പൽ പദവിയിലേക്ക് ഉയർത്തി. 2008 ൽ എസ്.എം.എസ് ജനറലേറ്റിൽ നടന്ന ജനറൽ സിനാക്സിസിൽ സന്യാസി സമൂഹം മൂന്നു പ്രൊവിൻസുകളായി വിഭജിക്കപ്പെട്ടു. സെന്റ് തോമസ് പ്രോവിൻസ് പാലാ, സെന്റ് മേരീസ് പ്രോവിൻസ് കോതമംഗലം, സെന്റ് ജോസഫ്സ് പ്രോവിൻസ് മലബാർ. 2014 ൽ സെന്റ് മേരീസ് പ്രൊവിൻസ് കോതമംഗലത്തിന്റെ കീഴിൽ ജഗദൽപ്പൂർ മിഷനിൽ ‘സ്നേഹാത്മാ’ റീജിയൻ സ്ഥാപിക്കപ്പെട്ടു.

2014 മെയ് 4 ന് സ്ഥാപക പിതാവ് ബഹു. അബ്രാഹം കൈപ്പൻപ്ലാക്കലച്ചൻ തന്റെ 101 ാം വയസ്സിൽ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. 2018-2019 ൽ സ്നേഹഗിരി സന്യാസിനി സമൂഹം സുവർണ്ണ ജൂബിലി ആഘോ ഷിച്ചു. പരിശുദ്ധ കുർബാനയിൽനിന്നും ശക്തിയും ചൈതന്യവും സ്വീകരിച്ച്, സർവ്വോപരി സ്ഥാപകപിതാവിന്റെ കാരിസം അവികലമായി കാത്തുസൂക്ഷിച്ച്, ജാതിമതഭേദമെന്യേ അശരണരും ആലംബഹീനരും പാവപ്പെട്ടവരുമായ ആബാലവൃദ്ധം സഹോദരങ്ങൾക്ക് തങ്ങളുടെ എളിയശുശ്രൂഷയിലൂടെ ദൈവത്തിന്റെ കരുണയും സ്നേഹവും പങ്കുവയ്ക്കുവാൻ സ്നേഹഗിരി മിഷനറി സന്യാസിനി സമൂഹം നിതാന്തശ്രദ്ധ ചെലു ത്തുന്നു.

സി. പീയൂഷ എസ്. എം. എസ്
മദർ ജനറൽ

Latest Updates

POPULAR Views

FEATUERD Views

‘കേരളഡാമിയന്‍’ സ്ഥാപിച്ച സന്യാസിനിസമൂഹം

* കേരളഡാമിയന്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ദൈവദാസന്‍ മോണ്‍. ജോസഫ് കണ്ടത്തില്‍ സ്ഥാപിച്ചതാണ്...

ദൈവകൃപയുടെ 160 വര്‍ഷങ്ങള്‍ 

 * കേരളസഭയിലെ പ്രഥമ  ഏതദ്ദേശീയ സന്യാസിനീസമൂഹമായ സിഎംസി 160 ാം വര്‍ഷത്തില്‍..  1866...

വിശുദ്ധ ഡൊമിനിക്കിന്റെ കാലടികളെ പിന്തുടര്‍ന്ന്..

*പാലക്കാട് കേന്ദ്രമായി ആരംഭിച്ച  പരിശുദ്ധ ത്രിത്വത്തിന്റെ ഡൊമിനിക്കന്‍  സന്യാസിനീ സമൂഹത്തിന്റെ നാള്‍വഴികളിലൂടെ.. സ്തുതിക്കുക,...

സിസ്റ്റേഴ്‌സ് ഓഫ് സെന്റ് മര്‍ത്താസ്

*സീറോമലബാര്‍സഭയിലെ ഒരു മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ സന്യാസിനി സമൂഹമാണ് സിസ്റ്റേഴ്‌സ് ഓഫ്...

ഈശോയുടെ സ്‌നേഹശുശ്രൂഷയുടെ പിന്തുടര്‍ച്ചക്കാര്‍

* ഫാ. ജോണ്‍ കിഴക്കൂടന്‍ സ്ഥാപിച്ച  മര്‍ത്താസന്യാസിനി സമൂഹം (സി.എസ്. എം) 1948...

വിശ്വസ്തരായി ശുശ്രൂഷ ചെയ്യുന്നവര്‍

* 2027 ല്‍ സുവര്‍ണജൂബിലി ആഘോഷിക്കാന്‍ തയ്യാറെടുപ്പുകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ് കോണ്‍ഗ്രിഗേഷന്‍ ഓഫ്...

മലബാറിന്റെ മണ്ണില്‍ പിറവിയെടുത്ത നസ്രത്ത് സന്യാസിനീസമൂഹം

* മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളി സ്ഥാപിച്ച നസ്രത്ത് സന്യാസിനീസമൂഹം (NS)  ഈ...

ഫ്‌ളോറന്‍സില്‍ നിന്ന് താമരശേരിയിലെത്തിയ ഒരു സ്‌നേഹഗാഥ

* 1993 ആഗസ്റ്റ് പത്തിന് താമരശേരിരൂപതയിലെത്തിയ സന്ന്യാസിനീസമൂഹമായ വിശുദ്ധ ഫിലിപ്പ്‌നേരി സിസ്റ്റേഴ്‌സിന്റെ...

വെളിച്ചംവിതറുന്ന വിമലമേരി മിഷനറി സഹോദരികൾ

മോൺ. സി. ജെ. വർക്കി അവിഭക്ത തലശേരി രൂപതയിൽ ഭാഗ്യസ്മരണാർഹനായ അഭിവന്ദ്യ...

ക്രിസ്തുവിനുവേണ്ടി ദാസികൾ

"അതാതു സ്ഥലത്തെ ജീവിതരീതിയും ജനങ്ങളുടെ പാരമ്പര്യങ്ങളുമനുസരിച്ചുള്ള ആചാരങ്ങളും സ്ഥലത്തെ സന്യാസജീവിതം പ്രത്യേകവിധത്തിൽ...

വിശുദ്ധ കൊച്ചുത്രേസ്യയുടെ പിൻഗാമികൾ

രൂപതാ പദവിയിലുള്ള ഒരു സന്ന്യാസിനി സമൂഹമാണ് മിഷനറീസ് ഓഫ് ലിറ്റിൽ ഫ്ളവർ...

കുടുംബങ്ങൾക്ക് വേണ്ടി ഒരു കോൺഗ്രിഗേഷൻ

*ദൈവകരം പിടിച്ച് 111-ാം വർഷത്തിലും ക്യപാസമൃദ്ധിയിലൂടെ മുന്നേറുകയാണ് ഹോളി ഫാമിലി സന്ന്യാസിനീസമൂഹം. ത്രിത്വകൂട്ടായ്മയിലും...